*"🤍അക്ഷരമേതു മറന്നാലും ഓർമ്മയിൽ വേണമെന്നുമീ രണ്ടക്ഷരം" : അമ്മ മലയാളത്തിലെ ഏറ്റവും ആഴമേറിയതും,* *മധുരമുള്ളതുമായ വാക്ക് അമ്മയെന്നാണ്.. നമ്മുടെ മുഖം കാണും മുൻപേ , ശബ്ദമറിയും മുന്നേ ,ഗുണങ്ങളറിയും മുന്നേ നമ്മെ സ്നേഹിച്ച ഹൃദയത്തിനുടമ.. ലോകം കണ്ട ഏറ്റവും വലിയ പോരാളിയും, അത്ഭുതവും അമ്മയാണ്. മാതൃത്വത്തിനെയും മാതാവിനെയും പ്രകീർത്തിക്കുന്ന ദിവസായിട്ട് മാതൃദിനം ആചരിക്കപ്പെടുമ്പോൾ അമ്മയെ ഓർക്കാൻ ... അമ്മയുടെ സ്നേഹം ഓർക്കാൻ ഒരു ദിനം വേണോ എന്ന് ചോദിക്കുമ്പോഴും , തിരക്കിട്ട ഇന്നത്തെ ജീവിതത്തിലും വൃദ്ധസദനത്തിലെ പടിവാതിലിൽ എത്തിക്കുന്ന മക്കളുള്ള ഇന്നത്തെക്കാലത്ത് മാതൃ ദിനത്തിന് പ്രസക്തിയേറെയാണ്... ഏതൊരാളിന്റെയും വേരുകളുമായി ബന്ധിപ്പിക്കുന്ന വാക്ക് അമ്മയാണ്... നിരുപാധികമായ സ്നേഹത്തിന്റെ പ്രതീകം : .എത്ര തിരക്കിനിടയിലും അമ്മയെ ഓർക്കാത്തവരില്ല , അമ്മയോട് സ്നേഹം സൂക്ഷിക്കാത്തവരുമില്ല..മാതൃത്വത്തിന്റെ മഹത്വമറിയിച്ച് ഓരോ മാതൃദിനവും കടന്ന് പോകുമ്പോൾ .... മുപ്പത് സെക്കന്റുകളിൽ ഉള്ള സ്‌റ്റാറ്റസ് ആകാതിരിക്കട്ടെ മാതൃസ്നേഹം ... മറിച്ച് ഹൃദയത്തിലെ കരുതലും സ്നേഹവുമാകട്ടെ ഓരോ അമ്മമാരും.... വീഴുമ്പോൾ കൈപിടിച്ച് നടത്തിയും , തളരുമ്പോൾ തോളോട് ചായ്ച് ഉറക്കിയും ... സ്നേഹം പകർന്ന് എന്നും കരുതലോടെ ഒപ്പമുണ്ടായിരുന്ന സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ ലോകമെമ്പാടുമുള്ള എല്ലാ അമ്മമാർക്കും ..* *"മാതൃദിനാശംസകൾ'""""*

+6 प्रतिक्रिया 0 कॉमेंट्स • 0 शेयर

+19 प्रतिक्रिया 5 कॉमेंट्स • 3 शेयर

+26 प्रतिक्रिया 9 कॉमेंट्स • 2 शेयर

+33 प्रतिक्रिया 8 कॉमेंट्स • 2 शेयर

+24 प्रतिक्रिया 7 कॉमेंट्स • 0 शेयर

+18 प्रतिक्रिया 2 कॉमेंट्स • 1 शेयर