Sreejith karayil Jun 17, 2019

*ശിവപൂജയ്ക്ക് ഇവ ഉപയോഗിക്കുന്നത് മഹാപാപം* ഓരോ ദൈവങ്ങള്‍ക്കും ഓരോ തരത്തിലുള്ള വഴിപാടുകളാണ് നമ്മള്‍ ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും നമ്മുടെ അറിവില്ലായ്മ കൊണ്ട് പല ചെയ്യാന്‍ പാടില്ലാത്ത പല വഴിപാടുകളും നമ്മള്‍ ചെയ്യുന്നു. ഇത്തരത്തില്‍ ദേവന്‍മാരുടെ ദേവനായ ശിവന് ചെയ്യാന്‍ പാടില്ലാത്ത പല വഴിപാടുകളും ഉണ്ട്. നെറ്റിയില്‍ ഭസ്മം പൂശുന്നതിന്‍റെ രഹസ്യം! സര്‍വ്വൈശ്വര്യത്തിനും അഭീഷ്ടസിദ്ധക്കും വേണ്ടി ഭഗവാന്റെ തിരുസന്നിധിയില്‍ ചെയ്യുന്നതാണ് വഴിപാട്. ഗുണത്തിനെന്നു കരുതി നമ്മള്‍ ചെയ്യുന്ന പലതും പലപ്പോഴും ദോഷങ്ങള്‍ക്കാണ് വഴി വെയ്ക്കുക. ഈശ്വര സന്നിധിയില്‍ വെച്ച് നമ്മള്‍ ചെയ്യുന്ന ത്യാഗമാണ് വഴിപാട്. അതിന് അതിന്റേതായ ഫലം ലഭിയ്ക്കണമെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഭഗവാന് അര്‍പ്പിക്കേണ്ടവ ഭസ്മധാരിയാണ് ഭഗവാന്‍ ശിവന്‍. അതുകൊണ്ട് തന്നെ ഭസ്മം ഭഗവാന് ഇഷ്ടപ്പെട്ട ഒന്നാണ്. പാലഭിഷേകവും, ചന്ദനവും ഭഗവാന്റെ ഇഷ്ട വഴിപാടുകളില്‍ പെടുന്നവയാണ്. പാലപ്പൂവ് ദേവന് വേണ്ട വിഷ്ണുവും ബ്രഹ്മാവും തങ്ങളുടെ അധികാരത്തിന്റെ മേല്‍ക്കൈ കാണിക്കുന്നതിനു വേണ്ടി ശിവനെ സമീപിച്ചു. ഇരുവരേയും പരീക്ഷിക്കാനായി ഭഗവാന്‍ ജ്യോതിര്‍ലിംഗത്തിന്റെ ഉറവിടം കണ്ടെത്താനായി പറഞ്ഞു. എന്നാല്‍ പരീക്ഷണത്തില്‍ വിഷ്ണു പരാജയപ്പെടുകയും കള്ളിയായ പാലപ്പൂ പറഞ്ഞ നുണ കൊണ്ട് ബ്രഹ്മാവ് വിജയിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ കോപിഷ്ഠനായ മഹാദേവന്‍ പാലപ്പൂവിനെ പൂജയ്‌ക്കെടുക്കാത്ത പൂവായി ശപിച്ചു. ഇതിനു ശേഷം ശിവലിംഗത്തില്‍ അര്‍പ്പിക്കാന്‍ പാലപ്പൂവ് ഉപയോഗിക്കാറില്ല. തുളസിയും നിഷിദ്ധം സാധാരണ പൂജയ്ക്ക് ഉപയോഗിക്കുന്ന പുഷ്പമാണ് തുളസി. എന്നാല്‍ വിഷ്ണുവിന്റെ അവതാരമായ ശംഖചൂഡന്‍ എന്ന അസുരനെയാണ് തുളസി വിവാഹം കഴിച്ചത്. എന്നാല്‍ ശിവനാല്‍ ഇദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. ഇതില്‍ കോപിഷ്ഠയായ തുളസി ഇനി ശിവപൂജയില്‍ പങ്കെടുക്കില്ലെന്ന് ശപഥം ചെയ്തു. തേങ്ങാ വെള്ളം തേങ്ങാവെള്ളവും ഇത്തരത്തില്‍ ശിവലിംഗത്തില്‍ ഒരിക്കലും അര്‍പ്പിക്കാന്‍ പാടില്ലാത്തതാണ്. പല ദൈവന്‍മാര്‍ക്കും ദേവിമാര്‍ക്കും തേങ്ങാ വെള്ളത്തിനാല്‍ അഭിഷേകം നടത്താറുണ്ട്. എന്നാല്‍ ശിവന് ഒരിക്കലും തേങ്ങാവെള്ളം അഭിഷേകത്തിന് ഉപയോഗിക്കാന്‍ പാടുള്ളതല്ല. മഞ്ഞള്‍ മഞ്ഞളും ശിവലിംഗത്തില്‍ അര്‍പ്പിക്കാന്‍ പാടുള്ളതല്ല. സ്ത്രീകളില്‍ സൗന്ദര്യ സംരക്ഷണത്തിനായാണ് പലപ്പോഴും മഞ്ഞള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഭഗവാന്‍ പൗരുഷത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് തന്നെ മഞ്ഞള്‍ ഭഗവാന് നിവേദിക്കാന്‍ പാടുള്ളതല്ല. കുങ്കുമം കുങ്കുമവും ഇത്തരത്തില്‍ ഭഗവാന് നിഷിദ്ധമാണ്. വിവാഹിതരായ സ്ത്രീകള്‍ അവരുടെ സീമന്ത രേഖയില്‍ ചാര്‍ത്തുന്നതാണ് കുങ്കുമം. സംഹാരമൂര്‍ത്തിയാണ് ശിവന്‍. അതുകൊണ്ട് തന്നെ കുങ്കുമം ഭഗവാന് ഒരിക്കലും നിവേദിക്കരുത്.

+6 प्रतिक्रिया 3 कॉमेंट्स • 4 शेयर
Sreejith karayil Jun 16, 2019

*മരണം* മരണം ജനിച്ചവർ എല്ലാം മരിക്കണം..!  മരണത്തിൽ എന്താണ് സംഭവിക്കുന്നത്‌ ..?  ഇവിടെ പറയുന്നത് സൂക്ഷ്മ ശരീരത്തിനും ജീവനും ഉള്ള കാര്യമാണ് ..! വയസായോ രോഗം കൊണ്ടോ അത് വരെ ബലം ഉണ്ടായിരുന്ന ശരീരം ബലമില്ലാതായി മരണത്തിന് ഒരുങ്ങുന്നു ..! സംമോഹത്തെ പ്രാപിക്കുന്നു അതായത് ബുദ്ധി മങ്ങുന്നു..! പഞ്ചേന്ദ്രിയ വ്യാപാരങ്ങൾ വികലമാകുന്നു ..!..! ഇത് ജീവൻ അന്ത്യയാത്രയ്ക്ക് തയ്യറെടുക്കുന്നതിന്‍റെ മുന്നറിയിപ്പാണ്. അപ്പോൾ അവൻ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മരണം അടുത്തു കഴിഞ്ഞു ഇനി ഞാൻ ശരീരം വിട്ടു പോകും എന്ന ബോധം ഉളവാകുന്നു .! മനശുദ്ധിക്ക് അനുസരിച്ചാണ് ഈ ബോധം അനുഭവപ്പെടുന്നത്..! ശുദ്ധ മാനസർക്ക് വ്യക്തമായി അറിയാൻ കഴിയും.., ഞാൻ ഇനി അധികനാൾ  ഇല്ല എന്ന്,  ചിലർ അത് തുറന്നു പറയും..! ജ്ഞാനി ആണെങ്കിൽ ഈ പ്രവചനം നേരത്തെ നടത്തും ..! ചിലർ അങ്ങനെ അറിയുമ്പോൾ  ഭാര്യാ പുത്രാദികളെ ഓർത്ത്‌ വിഷമിക്കുന്നു ..! അപ്പോൾ പുറത്തു പോകാൻ ഒരുങ്ങി കഴിഞ്ഞ ജീവന് ചുറ്റും നേത്രം സ്രോത്രം (കാഴ്ച, കേഴ്വി ) എന്നിങ്ങനെ എല്ലാ ഇന്ദ്രിയങ്ങളും വന്ന് ഒന്നിച്ചു കൂടുന്നു ..! വാഗ് ഇന്ദ്രിയം തന്‍റെ കരണസാമർത്ഥ്യത്തെ ഉപസംഹരിച്ചിട്ട് മനസ്സിൽ ലയിക്കുന്നു..!  അപ്പോൾ  ഉച്ചാരണ ശേഷി നശിക്കുന്നു..! ശ്രവണെന്ദ്രിയം അതിന്‍റെ കരണ സമർത്ഥ്യത്തെ ഉപാസംഹരിച്ചു മനസ്സിൽ ലയിക്കുന്നു..! അപ്പോൾ, കേൾവി ഇല്ലാതാകുന്നു ചെവികൾ അടയുന്നു ..! സ്പശനെന്ദ്രിയം സ്പർശന ശക്തിയെ ഉപ സംഹരിച്ച് മനസ്സിൽ ലയിക്കുന്നു അപ്പോൾ സ്പർശനം അറിയാതാകുന്നു..! ദർശനേന്ദ്രിയം പിൻ വലിയുന്നതോട് കൂടി കാണാനുള്ള ശേഷിയും നശിക്കുന്നു ..! അപ്പോൾ കണ്ണുകളൾ അടയുന്നു ..! ഈ സമയം ചിലരിൽ മാത്രം വേദന അനുഭവപ്പെടുന്നു പ്രാണൻ മറ്റ് ഇന്ദ്രിയങ്ങളെ എല്ലാം വലിച്ചെടുക്കുന്നു ..! വലിച്ചെടുക്കുമ്പോൾ ചിലപ്പോൾ വേദന ഉണ്ടാകും ..! ചില മരണങ്ങളിൽ  മാത്രം ജീവനിൽ നിന്ന് മുന്നറിയിപ്പ് ലഭിക്കുന്നത് മൂലം ഇന്ദ്രിയങ്ങൾ  സ്വയം  ഉപസംഹരിക്കപ്പെടുന്നു ..! അതിനാൽ വേദന അനുഭവപ്പെടുന്നില്ല..! വാഗ് ഇന്ദ്രിയം മാത്രം ഉപസംഹരിച്ചിരിക്കുന്ന വേളയിൽ വിളിക്കുന്നത്‌ കേൾക്കാം സംസാരിക്കാൻ ആകുന്നില്ല ..! ശ്രവണെന്ദ്രിയം അടങ്ങുമ്പോൾ കേൾക്കുന്നില്ല എന്ന് ബന്ധുക്കൾ അടുത്ത് ഉണ്ടെങ്കിൽ പറയുന്നു ..! ഘ്രാണെന്ദ്രിയം ഉപസംഹരിക്കുമ്പോൾ ശ്വാസത്തിന് വിഷമം വരുന്നു ..! അസാധാരണ ശബ്ദവും വേഗതയും അനുഭവപ്പെടുന്നു, ഈ അവസ്ഥയെ ഊർദ്ധ്വ ശ്വാസം വലിക്കുക എന്ന് പറയുന്നു ..! ഇപ്രകാരം എല്ലാ ഇന്ദ്രിയങ്ങളും മനസ്സിൽ ലയിച്ചു കഴിയുമ്പോൾ മനസും ഉപസംഹരിക്കപ്പെടുന്നു ..! എല്ലാ ഇന്ദ്രിയങ്ങളോടും മാത്രമല്ല ഈ ജന്മത്തിൽ സമ്പാദ്യമായി അവശേഷിച്ച വിദ്യാകര്‍മ്മ സംസ്ക്കാരങ്ങളോടും കൂടി മനസ് അഥവാ അന്തക്കരണം പ്രാണനിൽ  ലയിക്കുന്നു ..! തന്നിൽ അടങ്ങിയിരിക്കുന്ന മനസ് ഉൾപ്പടെയുള്ള പതിനൊന്നു ഇന്ദ്രിയങ്ങളുടെയും സൂക്ഷ്മ ഭൂതമാത്രകളോട് കൂടി പ്രാണൻ ഹൃദയത്തിൽ പ്രവേശിച്ച്  ജീവന്‍റെ  ചുറ്റുമായി  നിലകൊള്ളുന്നു ..!പ്രാണൻ അടങ്ങുന്നതോട് കൂടി ഊർദ്ധ്വ ശ്വാസം നിലയ്ക്കുകയും ശരീരം നിശ്ചെഷ്ട്ട മാവുകയും ചെയ്യും ..! പ്രാണനോട് ഒന്നിച്ചു ജീവൻ ഹൃദയം വിടുന്നത് വരെ ശരീരത്തിൽ  ചൂട്  ഉണ്ടായിരിക്കും ..!  മരിച്ചോ ഇല്ലയോ എന്ന സംശയത്തോട്‌ കൂടി ബന്ധുക്കൾ ശരീരം തൊട്ടു നോക്കുകയും ചൂടുള്ളതിനാൽ  ജീവനുണ്ട് മരിച്ചിട്ടില്ല  എന്ന് അഭിപ്രായം പറയുകയും ചെയ്യുന്നു. ..! അനന്തരം ജീവൻ  അത് വരെ സാക്ഷി മാത്രമായിരുന്ന പരമാത്മ സ്വരൂപത്തെ താൻ തന്നെ ആണെന്ന് അറിയുകയും താൽകാലികമായി സർവജ്ഞത്വാദി ഗുണങ്ങളെ പരമാത്മ ഗുണങ്ങളെ പ്രാപിക്കുകയും ചെയ്യുന്നു ..! ഒന്നിനോടൊന്നു ലയിച്ചിരിക്കുന്ന ഇന്ദ്രിയ മനസുകളെ ഉൾക്കൊണ്ടിരിക്കുന്ന പ്രാണൻ  ജീവാത്മാവിന് ചുറ്റുമായി പിണ്ട രൂപത്തിൽ നിലകൊള്ളുന്നു ..! ഈ അവസ്ഥയിൽ പൂർവജന്മത്തെ പറ്റിയുള്ള സമഗ്രമായ വിജ്ഞാനം ഉള്ളവനായി തീരുന്നു ..! മാത്രമല്ല ഈ ജന്മത്തിൽ സമ്പാദിച്ചിട്ടുള്ള വിദ്യയും ചെയ്തിട്ടുള്ള പ്രവർത്തികളുടെ ഫലവും എല്ലാം കൂടി വിലയിരുത്തപ്പെടുന്നു ..! അതിന്‍റെ ഫലമായി ഭാവിജന്മശരീരവും ഭാവികർമ്മഫലാനുഭവങ്ങളും സംസ്ക്കാര രൂപേണ നിർണയിക്കപ്പെടുന്നു ..! വിശദവും സൂക്ഷ്മവും ആയ ഭാവി പദ്ധതികളോടെ കൂടിയാണ് ബോധ രൂപാത്മകമായ ജീവാത്മാവ് ശരീരം വിടാൻ ഒരുങ്ങുന്നത് ..! അങ്ങനെ മുൻപും പിമ്പും ചുറ്റിനും പ്രാണന്‍റെ അകമ്പടിയോടെ ജീവൻ യാത്ര ആരംഭിക്കുന്നു ..! ഹൃദയത്തിന്‍റെ അഗ്രം അതായത് ആത്മാവിന്‍റെ സഞ്ചാര പഥം പ്രകാശമാനമാകുന്നു ..!     പ്രകാശ കാരണം ഉദാനൻ എന്ന പ്രാണൻ തന്നെയാണ്. ഏതെങ്കിലും പുറത്തേക്കുള്ള നാഡീദ്വാരം തുറക്കപെടുന്നു (പുനർജ്ജന്മം ഇല്ലാത്തവരുടെ ഉച്ചിയില്‍ ഉള്ള നാഡിയാണ് തുറക്കുന്നത് ) അങ്ങനെ പ്രകാശമാനമാകുന്ന നാഡിയിലൂടെ അത് വരെ തനിക്കു സർവസ്വം ആയിരുന്ന ശരീരത്തെ ഉപേക്ഷിച്ചു പ്രാണൻ പുറത്തേക്കു ഇറങ്ങുന്നു ..!

+6 प्रतिक्रिया 2 कॉमेंट्स • 10 शेयर
Sreejith karayil Jun 12, 2019

*വെറുതെ പോലും വടക്കോട്ടു തലവച്ച് കിടക്കരുത്. കാരണം ഇതാണ്* പൂർവികർക്ക് പ്രപഞ്ചത്തിലെയും ഭൂമിയിലെയും കാന്തികപ്രഭാവങ്ങളെപ്പറ്റി വ്യക്തമായ അറിവുണ്ടായിരുന്നു. അത് മനസ്സിലാക്കിയാണ് ഗൃഹനിർമ്മാണം നടത്തിയിരുന്നത്. വാസ്തുശാസ്ത്രവിധിപ്രകാരമുള്ള ഗൃഹനിർമ്മാണ ശേഷം ഗൃഹത്തിലെ വാസം എങ്ങനെയായിരിക്കണമെന്ന കാര്യത്തിലും പൂർവികർക്ക് വ്യക്തത ഉണ്ടായിരുന്നു. വാസ്തുശാസ്ത്രം നമുക്ക് പകർന്നു തന്ന അറിവുകളിൽ പ്രധാനമാണ് ശയനദിശ. ഉറക്കസമയത്ത്, നമ്മളിലും, നമ്മുക്കു ചുറ്റുമുള്ള കാന്തികപ്രവാഹത്തിന്റെ സ്വാധീനത്തെ അധികരിച്ചാണ് ശയനദിശ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഭൂമിയിലെ കാന്തിബലരേഖകളുടെ ഉത്ഭവം ഉത്തര ഭാഗത്തും അവസാനിക്കുന്നത് ദക്ഷിണഭാഗത്തുമാണ് . ഇപ്രകാരം സഞ്ചരിക്കുന്ന കാന്തികതരംഗങ്ങളെ അടിസ്ഥാനമാക്കിയാണ് ശയനദിശ രൂപപ്പെടുത്തിയിരിക്കുന്നത്. വിപരീത ദിശയിലുള്ളവ തമ്മിൽ ആകർഷിക്കുകയും സമാന ദിശയിലുള്ളവ തമ്മിൽ വികർഷിക്കുകയും ചെയ്യുന്നു എന്നതാണ് കാന്തികബലരേഖകളുമായി ബന്ധപ്പെട്ട സിദ്ധാന്തം. അതിൻപ്രകാരം വടക്കോട്ട് തലവച്ചുറങ്ങുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ കാന്തികബലരേഖ ഭൂമിയിലെ കാന്തികബലരേഖയ്ക്ക് സമാന്തരമാകുന്നു. ഇത് വികർഷണ സ്വഭാവമാണ് പ്രകടിപ്പിക്കുക. തൻമൂലം വടക്കുദിശയിൽ തലവച്ചുറങ്ങുന്നവർക്ക് ശാരീരിക അസ്വസ്ഥതകളും, മാനസിക പ്രശ്നങ്ങളും ഉണ്ടാകുവാൻ സാദ്ധ്യതയേറെയാണ്. എന്നാൽ തെക്കോട്ട് തലവച്ചുറങ്ങിയാൽ ഫലം മറിച്ചാകുന്നു . ഭൂമിയുടെ കാന്തികബലവും ശരീരത്തിന്റെ കാന്തികബലവും വിരുദ്ധധ്രൂവങ്ങളിലായതിനാൽ അവ തമ്മിൽ ആകർഷണത്വം ഉണ്ടാകുന്നു. ഇതുമൂലം ശരീരത്തിന്റെ കാന്തികബലത്തിന് ക്ഷതമൊന്നും സംഭവിക്കുന്നില്ല. ശരീരവും, മനസ്സും പൂർണ ആരോഗ്യത്തോടുകൂടി നിലനിൽക്കുകയും ചെയ്യും.ഇക്കാരണത്താൽ ശയനദിശയ്ക്ക് ഏറ്റവും ഉത്തമ ദിക്കായി തെക്ക് ദിക്കിനെയും ഏറ്റവും അധമദിക്കായി വടക്കു ദിക്കിനെയും കണക്കാക്കുന്നത്. മേൽ പറഞ്ഞ സിദ്ധാന്തപ്രകാരം തെക്ക് ദിക്ക് ശയനത്തിന് ഏറ്റവും ഉത്തമവും, കിഴക്ക് ദിക്ക് ഉത്തമവും, പടിഞ്ഞാറ് ദിക്ക് അധമവും, വടക്ക് ദിക്ക് ഏറ്റവും അധമവുമാണ്. തെക്ക, കിഴക്ക് ദിക്കുകൾ ശയനത്തിനായി തിരഞ്ഞെടുക്കുന്നവരുടെ ശരീരത്തിനും മനസ്സിനും ദോഷകരമായ കാന്തികക്ഷതമൊന്നും സംഭവിക്കുകയില്ല എന്നുമാത്രമല്ല പൂർണ ആരോഗ്യം ശരീരത്തിനും മനസ്സിനും ഉണ്ടായിരിക്കുകയും ചെയ്യും. ശരീരം ഒരു ക്ഷേത്രമാണ.് അറിവില്ലായ്മകൊണ്ട് അതിലെ കാന്തിക പ്രഭാവത്തെ ക്ഷതപ്പെടുത്തുമ്പോൾ നഷ്ടമാകുന്നത് ആരോഗ്യപൂർണമായൊരു ജീവിതമാണ്.

+10 प्रतिक्रिया 4 कॉमेंट्स • 14 शेयर
Sreejith karayil Jun 8, 2019

*കൂവളം വീട്ടിൽ വളർത്താമോ?* *ഒട്ടേറെ പേർക്ക് സംശയം. കൂവളം വീട്ടിൽ നട്ടു വളർത്തുവാൻ പറ്റുന്ന മരമാണോ?* *കൂവളം കെട്ട ഇടം നശിച്ച ഇടമാണെന്ന രീതിയിൽ ഒരു പഴയ ചൊല്ല് ഉണ്ട്. ആ ചൊല്ല് ആണ് ഈ ചോദ്യത്തിനുള്ള കാരണം.* *"കൂവളം കെട്ടടം* *നാരകം നട്ടടം* *നാരി നടിച്ചടം* *നായ പെറ്റടം"* *ഇവ നാലും കയറാൻ കൊള്ളാത്ത ഇടമാണ് എന്ന് പഴമൊഴി.* *ബാക്കി മൂന്നും ഒഴിവാക്കിയിട്ടാണോ കൂവളത്തിന്റെ കാര്യം ചോദിക്കുന്നത് എന്ന് എന്റെ സംശയം.* *കൂവളം അങ്ങനെയൊന്നും നശിക്കില്ല എന്നതാണ് യാഥാർത്ഥ്യം.* *കൂവളത്തിന് സംസ്കൃത ഭാഷയിൽ ലക്ഷ്മീഫല: എന്നൊരു പര്യായനാമം ഉണ്ട്.* *ലക്ഷ്മി ഐശ്വര്യത്തിന്റെ ദേവതയാണെന്ന് ഭാരതീയ സങ്കൽപ്പം. അതുകൊണ്ടാണ് അറിവുള്ളവർ കൂവളം വീട്ടുമുറ്റത്ത് വെച്ചു പിടിപ്പിക്കുന്നത്. ഒരു കൂവളം വീട്ടുമുറ്റത്ത് ഉണ്ടെങ്കിൽ ദാരിദ്ര്യം വരില്ല എന്ന് ഒരു പഴയ ചൊല്ല് ഉണ്ട്*. *ബില്വ: എന്നാണ് കൂവളത്തിന്റെ സംസ്കൃതഭാഷയിലെ നാമം. ബിലം എന്നാൽ പാപം. ബില്വ: ബില ഭേദനേ. പാപത്തെ ഭേദിച്ചു കളയുന്നതാകയാൽ ബില്വ: ശാരീരികവും മാനസികവുമായ രോഗങ്ങൾ ഉണ്ടാക്കുന്ന മനുഷ്യപാപങ്ങളെ വേരോടെ പിഴുതെറിയുന്നതു കൊണ്ട് ബില്വം എന്ന് പേർ.* *ഒരു കൂവളം വീട്ടിൽ ഉണ്ടെങ്കിൽ അനവധി രോഗങ്ങൾക്കുള്ള സിദ്ധൗഷധം വീട്ടിൽ ഉണ്ടെന്നാണ് മനസ്സിലാക്കേണ്ടത്.* *ചുരുക്കത്തിൽ കൂവളം വീട്ടിൽ വളർത്താം. ഒരു കുഴപ്പവുമില്ല.* *മറ്റൊരു ചോദ്യം കൂവളക്കായയ്ക്ക് വിഷമുണ്ടോ എന്നതാണ്.* *ഓർക്കുക. കൂവളക്കായയ്ക്ക് വിഷമില്ല. പഴുത്ത കൂവളക്കായ ഉപയോഗിച്ച് വടക്കേ ഇന്ത്യയിൽ ഉള്ളവർ പലവിധം പാനീയങ്ങൾ ഉണ്ടാക്കി കുടിക്കാറുണ്ട്. കൂവളക്കായ ശുക്ളവർദ്ധകമാണ്. ബീജവർദ്ധനവിന് നല്ലതാണ്. ജര വരാതിരിക്കാൻ നല്ലതാണ്. പിഞ്ചുകായ വയറ്റിലുണ്ടാക്കുന്ന മിക്ക ഔഷധങ്ങൾക്കും സിദ്ധൗഷധമാണ്. അരോഗ്യജീവനം . തിരഞ്ഞാൽ ഒട്ടേറെ ഔഷധ പ്രയോഗങ്ങൾ കിട്ടും*. *മറ്റു പാഴ്മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനു പകരം വീട്ടുമുറ്റത്ത് ഒരു കൂവളം നട്ടു വളർത്തുക.* ഓം നമഃശിവായ....

+11 प्रतिक्रिया 3 कॉमेंट्स • 4 शेयर
Sreejith karayil Jun 6, 2019

*ദശമഹാദേവീ ഗായത്രിയും ഫലസിദ്ധിയും* (ഓരോ ഗായത്രിയും 11 തവണ വീതം പ്രഭാതവേളയിലോ സന്ധ്യക്കോ ജപിക്കുക ) 1. ശ്രീ കാളീ ഗായത്രി (ആരോഗ്യ വർദ്ധനയ്ക്ക് ) ഓം കാളികായൈ വിദ്മഹേ ശ്മശാന വാസിന്യൈ ധീമഹി തന്നോ ഘോരപ്രചോദയാത് 2. ശ്രീ താരാഗായത്രി (ലക്ഷ്യപ്രാപ്തിക്ക് ) ഓം താരായൈ വിദ്മഹേ ഉഗ്രതാരായൈ ധീമഹി തന്നോ ദേവി പ്രചോദയാത് 3.ശ്രീ വിദ്യാഗായത്രി (ലോകക്ഷേമം, ധർമ്മമാർഗ്ഗ സഞ്ചാരം) ഓം ശ്രീ മഹാവ്യൈ ച വിദ്മഹേ സർവ്വശക്തയേ ച ധീമഹി തന്നോ വിദ്യാപ്രചോദയാത്‌ 4. ശ്രീ ഭുവനേശ്വരി ഗായത്രി ( വാക്സമ്പത്ത്‌, കവിത്വം,സാഹിത്യവാസന) ഓം നാരായണ്യൈ വിദ്മഹേ ഭുവനേശ്വര്യൈ ധീമഹി തന്നോ ദേവീ പ്രചോദയാത്‌ 5. ശ്രീ ത്രിപുരാ ഭൈരവീ ഗായത്രി (ഭയം അകലാനും ശത്രുക്ഷയത്തിനും) ഓം ശ്രീ ത്രിപുരായൈ ച വിദ്മഹേ ഭൈരവ്യേ ച ധീമഹി തന്നോ ദേവി പ്രചോദയാത്‌ 6. ഛിന്നമസ്താ ഗായത്രി (ദുഷ്ടശക്തികളെ അകറ്റാൻ, ബാധകളകലാൻ) ഓം വൈരോശിന്യൈ ച വിദ്മഹേ ഛിന്നമസ്തായ ച ധീമഹി തന്നോ ദേവി പ്രചോദയാത്‌ 7. ശ്രീ ധൂമാവതി ഗായത്രി (ദുഖങ്ങളും മനോവിഷമങ്ങളുമകലാൻ) ഓം ധൂമാവത്യൈ ച വിദ്മഹേ സംഹാരിണ്യൈ ച ധീമഹി തന്നോ ധൂമഃപ്രചോദയാത്‌ 8. ശ്രീ ബഗളാമുഖീ ഗായത്രി (സർവ്വ കാര്യ വിജയത്തിനും) ഓം ബഗളാമുഖ്യൈ ച വിദ്മഹേ സ്തംഭിന്യൈ ച ധീമഹി തന്നോ ദേവീ പ്രചോദയാത്‌ 9. ശ്രീ രാജമാതംഗി ഗായത്രി (യോഗസിദ്ധിക്കും രാജയോഗത്തിനും) ഓം സുഖപ്രിയായൈ ച വിദ്നഹേ കാമേശ്വര്യൈ ച ധീമഹി തന്നോ ശ്യാമപ്രചോദയാത്‌ 10. ശ്രീകമലാത്മികാ ഗായത്രി (ദാരിദ്യം അകലാൻ, രോഗശാന്തി, കടബാധ്യത തീരാൻ) ഓം മഹാദേവ്യൈ ച വിദ്മഹേ വിഷ്ണുപത്ന്യൈ ച ധീമഹി തന്നോ ലക്ഷ്മി പ്രചോദയാത്

+4 प्रतिक्रिया 0 कॉमेंट्स • 3 शेयर
Sreejith karayil Jun 4, 2019

*ശ്രീ ലളിതാസഹസ്രനാമം* ശ്രീ ലളിതാസഹസ്രനാമംആദിപരാശക്തിയായ ജഗദീശ്വരിയുടെ ആയിരം വിശേഷണങ്ങൾ അഥവാ പേരുകൾ ഉൾക്കൊള്ളുന്ന പൗരാണിക ശാക്തേയ സ്തോത്രമാണ് "'ശ്രീ ലളിതാ സഹസ്രനാമം'". ഇതിലെ ഓരോ നാമത്തിനും ഓരോ അർത്ഥമുണ്ട്. ബ്രഹ്മാണ്ഡപുരാണത്തിലെ ഹയഗ്രീവ- അഗസ്ത്യ സംവാദത്തിൽ ആണ് ഇതുള്ളത്. "വശിനി, കാമേശി, അരുണ, സർവേശി, കൗളിനി, വിമലാ, ജയിനി, മോദിനി" എന്നീ 8 വാഗ്ദേവിമാർ "ശ്രീ വിദ്യാ ഭഗവതിയുടെ" തന്നെ കല്പനയനുസരുച്ച് നിർമ്മിച്ചതാണ് ഇത്. ബ്രഹ്മജ്ഞാനം ഉണ്ടാവാൻ ഉതകും വിധത്തിലാണ് ഇതിൻറെ നിർമ്മാണം. "ശ്രീ മാതാ" എന്നു തുടങ്ങി "ലളിതാംബിക" എന്ന പേരിൽ പൂർണ്ണമാവുന്നു. ഏതൊരു ദേവീപൂജക്കും ഇത് ജപിക്കാറുണ്ട്. ഇത് നിത്യവും ജപിക്കുന്നത് ഐശ്വര്യം മോക്ഷം എന്നിവ സിദ്ധിക്കുവാൻ ഉത്തമമാണെന്ന് വിശ്വാസമുണ്ട്.— സ്വതന്ത്ര വിജ്ഞാനകോശമായ വിക്കിപീഡിയയിലെ ലളിതാ സഹസ്രനാമം എന്ന ലേഖനത്തിൽനിന്ന് ഉദ്ധരിച്ചത്. *ധ്യാനം* ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം   മാണിക്യമൗലി സ്ഫുരത്- താരാനായകശേഖരാം സ്മിതമുഖീ-   മാപീനവക്ഷോരുഹാം പാണിഭ്യാമളിപൂർണ്ണരത്നചഷകം   രക്തോത്പലം ബിഭ്രതീം സൗമ്യാം രത്നഘടസ്ഥ രക്തചരണാം   ധ്യായേത് പരാമംബികാം. ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം   പത്മപത്രായതാക്ഷീം ഹേമാഭാം പീതവസ്ത്രാം കരകലിതലസത്   ഹേമപദ്മാം വരാംഗീം സർവ്വാലങ്കാരയുക്താം സതതമഭയദാം   ഭക്തനമ്രാം ഭവാനീം ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം   സർവ്വസമ്പത്പ്രദാത്രീം. സകുങ്കുമവിലേപനാമളികചുംബികസ്തൂരികാം സമന്ദഹസിതേക്ഷണാം സശരചാപപാശാങ്കുശാം അശേഷജനമോഹിനീമരുണമാല്യഭൂഷോജ്ജ്വലാം ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം. അരുണാം കരുണാതരംഗിതാക്ഷീം ധൃതപാശാങ്കുശപുഷ്പബാണചാപാം അണിമാദിഭിരാവൃതാം മയൂഖൈ- രഹമിത്യേവ വിഭാവയേ ഭവാനീം! *നാമാവലിഃ* ഓം ശ്രീ മാത്രേ നമഃ ഓം ശ്രീമഹാരാജ്ഞ്യൈ നമഃ ഓം ശ്രീമത്സിംഹാസനേശ്വര്യൈ നമഃ ഓം ചിദഗ്നികുണ്ഡസംഭൂതായൈ നമഃ ഓം ദേവകാര്യസമുദ്യതായൈ നമഃ ഓം ഉദ്യദ്ഭാനുസഹസ്രാഭായൈ നമഃ ഓം ചതുര്ബാഹുസമന്വിതായൈ നമഃ ഓം രാഗസ്വരൂപപാശാഢ്യായൈ നമഃ ഓം ക്രോധാകാരാങ്കുശോജ്വലായൈ നമഃ ഓം മനോരൂപേക്ഷുകോദണ്ഡായൈ നമഃ ഓം പഞ്ചതന്മാത്രസായകായൈ നമഃ ഓം നിജാരുണപ്രഭാപൂരമജ്ജദ്ബ്രഹ്മാണ്ഡമണ്ഡലായൈ നമഃ ഓം ചമ്പകാശോകപുന്നാഗസൗഗന്ധികലസത്കചായൈ നമഃ ഓം കുരുവിന്ദമണിശ്രേണീകനത്കോടീരമണ്ഡിതായൈ നമഃ ഓം അഷ്ടമീചന്ദ്രവിഭ്രാജദലികസ്ഥലശോഭിതായൈ നമഃ ഓം മുഖചന്ദ്രകളങ്കാഭമൃഗനാഭിവിശേഷകായൈ നമഃ ഓം വദനസ്മരമാംഗല്യഗൃഹതോരണചില്ലികായൈ നമഃ ഓം വക്ത്രലക്ഷ്മീപരീവാഹചലന്മീനാഭലോചനായൈ നമഃ ഓം നവചമ്പകപുഷ്പാഭനാസാദണ്ഡവിരാജിതായൈ നമഃ ഓം താരാകാന്തിതിരസ്കാരിനാസാഭരണഭാസുരായൈ നമഃ ഓം കദംബമഞ്ജരീക്ലിപ്തകർണ്ണപൂര മനോഹരായൈ നമഃ ഓം താടങ്കയുഗളീഭൂതതപനോഡുപമണ്ഡലായൈ നമഃ ഓം പദ്മരാഗശിലാദർശപരിഭാവികപോലഭുവേ നമഃ ഓം നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദായൈ നമഃ ഓം ശുദ്ധവിദ്യാങ്കുരാകാരദ്വിജപങ്‌ക്തിദ്വയോജ്ജ്വലായൈ നമഃ ഓം കർപ്പൂരവീടികാമോദസമാകർഷദ്ദിഗന്തരായൈ നമഃ ഓം നിജസല്ലാപമാധുര്യ വിനിർഭർത്സിതകച്ഛപ്യൈ നമഃ ഓം മന്ദസ്മിതപ്രഭാപൂരമജ്ജത്കാമേശമാനസായൈ നമഃ ഓം അനാകലിതസാദൃശ്യചിബുകശ്രീവിരാജിതായൈ നമഃ ഓം കാമേശബദ്ധമാംഗല്യസൂത്രശോഭിതകന്ധരായൈ നമഃ ഓം കനകാങ്ഗദകേയൂരകമനീയഭുജാന്വിതായൈ നമഃ ഓം രത്നഗ്രൈവേയചിന്താകലോലമുക്താഫലാന്വിതായൈ നമഃ ഓം കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തന്യൈ നമഃ ഓം നാഭ്യാലവാലരോമാളിലതാഫലകുചദ്വയ്യൈ നമഃ ഓം ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമായൈ നമഃ ഓം സ്തനഭാരദളന്മദ്ധ്യപട്ടബന്ധവലിത്രയായൈ നമഃ ഓം അരുണാരുണകൗസുംഭവസ്ത്രഭാസ്വത്കടീതട്യൈ നമഃ ഓം രത്നകിങ്കിണികാരമ്യരശനാദാമഭൂഷിതായൈ നമഃ ഓം കാമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതായൈ നമഃ ഓം മാണിക്യമുകുടാകാരജാനുദ്വയവിരാജിതായൈ നമഃ ഓം ഇന്ദ്രഗോപപരിക്ഷിപ്തസ്മരതൂണാഭജങ്ഘികായൈ നമഃ ഓം ഗൂഢഗുല്ഫായൈ നമഃ ഓം കൂർമ്മപൃഷ്ഠജയിഷ്ണുപ്രപദാന്വിതായൈ നമഃ ഓം നഖദീധിതിസംഛന്നനമജ്ജനതമോഗുണായൈ നമഃ ഓം പദദ്വയപ്രഭാജാലപരാകൃതസരോരുഹായൈ നമഃ ഓം ശിഞ്ജാന മണിമഞ്ജീര മണ്ഡിത ശ്രീപദാംബുജായൈ നമഃ ഓം മരാളീമന്ദഗമനായൈ നമഃ ഓം മഹാലാവണ്യശേവധയേ നമഃ ഓം സർവ്വാരുണായൈ നമഃ ഓം അനവദ്യാങ്ഗ്യൈ നമഃ ഓം സർവ്വാഭരണഭൂഷിതായൈ നമഃ ഓം ശിവകാമേശ്വരാങ്കസ്ഥായൈ നമഃ ഓം ശിവായൈ നമഃ ഓം സ്വാധീനവല്ലഭായൈ നമഃ ഓം സുമേരുമധ്യശൃംഗസ്ഥായൈ നമഃ ഓം ശ്രീമന്നഗരനായികായൈ നമഃ ഓം ചിന്താമണിഗൃഹാന്തസ്ഥായൈ നമഃ ഓം പഞ്ചബ്രഹ്മാസനസ്ഥിതായൈ നമഃ ഓം മഹാപത്മാടവീസംസ്ഥായൈ നമഃ ഓം കദംബവനവാസിന്യൈ നമഃ ഓം സുധാസാഗരമധ്യസ്ഥായൈ നമഃ ഓം കാമാക്ഷ്യൈ നമഃ ഓം കാമദായിന്യൈ നമഃ ഓം ദേവർഷിഗണസംഘാതസ്തൂയമാനാത്മ വൈഭവായൈ നമഃ ഓം ഭണ്ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതായൈ നമഃ ഓം സമ്പത്കരീസമാരൂഢസിന്ധുരവ്രജസേവിതായൈ നമഃ ഓം അശ്വാരൂഢാധിഷ്ഠിതാശ്വകോടികോടിഭിരാവൃതായൈ നമഃ ഓം ചക്രരാജരഥാരൂഢസർവ്വായുധപരിഷ്കൃതായൈ നമഃ ഓം ഗേയചക്രരഥാരൂഢമന്ത്രിണീപരിസേവിതായൈ നമഃ ഓം കിരിചക്രരഥാരൂഢദണ്ഡനാഥാപുരസ്കൃതായൈ നമഃ ഓം ജ്വാലാമാലിനികാക്ഷിപ്ത വഹ്നിപ്രാകാര മധ്യഗായൈ നമഃ ഓം ഭണ്ഡസൈന്യ വധോദ്യുക്ത ശക്തി വിക്രമ ഹര്ഷിതായൈ നമഃ ഓം നിത്യാ പരാക്രമാടോപ നിരീക്ഷണ സമുത്സുകായൈ നമഃ ഓം ഭണ്ഡപുത്ര വധോദ്യുക്ത ബാലാ വിക്രമ നന്ദിതായൈ നമഃ ഓം മന്ത്രിണ്യംബാ വിരചിത വിഷങ്ഗ വധ തോഷിതായൈ നമഃ ഓം വിശുക്ര പ്രാണഹരണ വാരാഹീ വീര്യ നന്ദിതായൈ നമഃ ഓം കാമേശ്വര മുഖാലോക കല്പിത ശ്രീഗണേശ്വരായൈ നമഃ ഓം മഹാഗണേശ നിര്ഭിന്ന വിഘ്നയന്ത്ര പ്രഹര്ഷിതായൈ നമഃ ഓം ഭണ്ഡാസുരേന്ദ്ര നിര്മുക്ത ശസ്ത്ര പ്രത്യസ്ത്ര വര്ഷിണ്യൈ നമഃ ഓം കരാംഗുലി നഖോത്പന്ന നാരായണ ദശാകൃത്യൈ നമഃ ഓം മഹാ പാശുപതാസ്ത്രാഗ്നി നിര്ദഗ്ദ്ധാസുര സൈനികായൈ നമഃ ഓം കാമേശ്വരാസ്ത്ര നിര്ദഗ്ദ്ധ സഭണ്ഡാസുര ശൂന്യകായൈ നമഃ ഓം ബ്രഹ്മോപേന്ദ്ര മഹേന്ദ്രാദി ദേവ സംസ്തുത വൈഭവായൈ നമഃ ഓം ഹര നേത്രാഗ്നി സംദഗ്ദ്ധ കാമ സണ്ജീവനൗഷധയേ നമഃ ഓം ശ്രീമദ്വാഗ്ഭവ കൂടൈക സ്വരൂപ മുഖ പങ്കജായൈ നമഃ ഓം കണ്ഠാധഃ കടി പര്യന്ത മധ്യകൂട സ്വരൂപിണ്യൈ നമഃ ഓം ശക്തികൂടൈകതാപന്ന കട്യധോഭാഗ ധാരിണ്യൈ നമഃ ഓം മൂലമന്ത്രാത്മികായൈ നമഃ ഓം മൂലകൂടത്രയ കളേബരായൈ നമഃ ഓം കുളാമൃതൈക രസികായൈ നമഃ ഓം കുളസങ്കേത പാലിന്യൈ നമഃ ഓം കുലാംഗനായൈ നമഃ ഓം കുലാന്തഃസ്ഥായൈ നമഃ ഓം കൗളിന്യൈ നമഃ ഓം കുളയോഗിന്യൈ നമഃ ഓം അകുളായൈ നമഃ ഓം സമയാന്തസ്ഥായൈ നമഃ ഓം സമയാചാരതത്പരായൈ നമഃ ഓം മൂലാധാരൈക നിലയായൈ നമഃ ഓം ബ്രഹ്മഗ്രന്ഥി വിഭേദിന്യൈ നമഃ ഓം മണിപൂരാന്തരുദിതായൈ നമഃ ഓം വിഷ്ണുഗ്രന്ഥി വിഭേദിന്യൈ നമഃ ഓം ആജ്ഞാചക്രാന്തരാളസ്ഥായൈ നമഃ ഓം രുദ്രഗ്രന്ഥി വിഭേദിന്യൈ നമഃ ഓം സഹസ്രാരാംബുജാരൂഢായൈ നമഃ ഓം സുധാസാരാഭിവര്ഷിണ്യൈ നമഃ ഓം തഡില്ലതാ സമരുച്യൈ നമഃ ഓം ഷട്ചക്രോപരി സംസ്ഥിതായൈ നമഃ ഓം മഹാസക്ത്യൈ നമഃ ഓം കുണ്ഡലിന്യൈ നമഃ ഓം ബിസതന്തു തനീയസ്യൈ നമഃ ഓം ഭവാന്യൈ നമഃ ഓം ഭാവനാഗമ്യായൈ നമഃ ഓം ഭവാരണ്യ കുഠാരികായൈ നമഃ ഓം ഭദ്രപ്രിയായൈ നമഃ ഓം ഭദ്രമൂര്ത്തയേ നമഃ ഓം ഭക്ത സൗഭാഗ്യ ദായിന്യൈ നമഃ ഓം ഭക്തിപ്രിയായൈ നമഃ ഓം ഭക്തിഗമ്യായൈ നമഃ ഓം ഭക്തിവശ്യായൈ നമഃ ഓം ഭയാപഹായൈ നമഃ ഓം ശാംഭവ്യൈ നമഃ ഓം ശാരദാരാധ്യായൈ നമഃ ഓം ശര്വാണ്യൈ നമഃ ഓം ശര്മ്മദായിന്യൈ നമഃ ഓം ശാങ്കര്യൈ നമഃ ഓം ശ്രീകര്യൈ നമഃ ഓം സാധ്വ്യൈ നമഃ ഓം ശരച്ചന്ദ്ര നിഭാനനായൈ നമഃ ഓം ശാതോദര്യൈ നമഃ ഓം ശാന്തിമത്യൈ നമഃ ഓം നിരാധാരായൈ നമഃ ഓം നിരഞ്ജനായൈ നമഃ ഓം നിര് ല്ലേപായൈ നമഃ ഓം നിര്മ്മലായൈ നമഃ ഓം നിത്യായൈ നമഃ ഓം നിരാകാരായൈ നമഃ ഓം നിരാകുലായൈ നമഃ ഓം നിര്ഗ്ഗുണായൈ നമഃ ഓം നിഷ്കലായൈ നമഃ ഓം ശാന്തായൈ നമഃ ഓം നിഷ്കാമായൈ നമഃ ഓം നിരുപപ്ലവായൈ നമഃ ഓം നിത്യമുക്തായൈ നമഃ ഓം നിര് വ്വികാരായൈ നമഃ ഓം നിഷ്പ്രപഞ്ചായൈ നമഃ ഓം നിരാശ്രയായൈ നമഃ ഓം നിത്യശുദ്ധായൈ നമഃ ഓം നിത്യബുദ്ധായൈ നമഃ ഓം നിരവദ്യായൈ നമഃ ഓം നിരന്തരായൈ നമഃ ഓം നിഷ്കാരണായൈ നമഃ ഓം നിഷ്ക്കളങ്കായൈ നമഃ ഓം നിരുപാധയേ നമഃ ഓം നിരീശ്വരായൈ നമഃ ഓം നീരാഗായൈ നമഃ ഓം രാഗമഥനായൈ നമഃ ഓം നിര്മ്മദായൈ നമഃ ഓം മദനാശിന്യൈ നമഃ ഓം നിശ്ചിന്തായൈ നമഃ ഓം നിരഹങ്കാരായൈ നമഃ ഓം നിര്മ്മോഹായൈ നമഃ ഓം മോഹനാശിന്യൈ നമഃ ഓം നിര്മ്മമായൈ നമഃ ഓം മമതാഹന്ത്ര്യൈ നമഃ ഓം നിഷ്പാപായൈ നമഃ ഓം പാപനാശിന്യൈ നമഃ ഓം നിഷ്ക്രോധായൈ നമഃ ഓം ക്രോധശമന്യൈ നമഃ ഓം നിര് ല്ലോഭായൈ നമഃ ഓം ലോഭനാശിന്യൈ നമഃ ഓം നിഃസംശയായൈ നമഃ ഓം സംശയഘ്ന്യൈ നമഃ ഓം നിര്ഭവായൈ നമഃ ഓം ഭവനാശിന്യൈ നമഃ ഓം നിര് വ്വികല്പായൈ നമഃ ഓം നിരാബാധായൈ നമഃ ഓം നിര്ഭേദായൈ നമഃ ഓം ഭേദനാശിന്യൈ നമഃ ഓം നിര്ന്നാശായൈ നമഃ ഓം മൃത്യുമഥന്യൈ നമഃ ഓം നിഷ്ക്രിയായൈ നമഃ ഓം നിഷ്പരിഗ്രഹായൈ നമഃ ഓം നിസ്തുലായൈ നമഃ ഓം നീലചികുരായൈ നമഃ ഓം നിരപായായൈ നമഃ ഓം നിരത്യയായൈ നമഃ ഓം ദുര് ല്ലഭായൈ നമഃ ഓം ദുര്ഗ്ഗമായൈ നമഃ ഓം ദുര്ഗ്ഗായൈ നമഃ ഓം ദുഃഖഹന്ത്ര്യൈ നമഃ ഓം സുഖപ്രദായൈ നമഃ ഓം ദുഷ്ടദൂരായൈ നമഃ ഓം ദുരാചാരശമന്യൈ നമഃ ഓം ദോഷ വര്ജിതായൈ നമഃ ഓം സര് വ്വജ്ഞായൈ നമഃ ഓം സാന്ദ്രകരുണായൈ നമഃ ഓം സമാനാധിക വര്ജിതായൈ നമഃ ഓം സര് വ്വശക്തിമയ്യൈ നമഃ ഓം സര് വ്വമംഗളായൈ നമഃ ഓം സദ് ഗതി പ്രദായൈ നമഃ ഓം സര് വ്വേശ്വര്യൈ നമഃ ഓം സര് വ്വമയ്യൈ നമഃ ഓം സര് വ്വമന്ത്ര സ്വരൂപിണ്യൈ നമഃ ഓം സര് വ്വ യന്ത്രാത്മികായൈ നമഃ ഓം സര് വ്വ തന്ത്രരൂപായൈ നമഃ ഓം മനോന്മന്യൈ നമഃ ഓം മഹേശ്വര്യൈ നമഃ ഓം മഹാദേവ്യൈ നമഃ ഓം മഹാലക്ഷ്മ്യൈ നമഃ ഓം മൃഡപ്രിയായൈ നമഃ ഓം മഹാരൂപായൈ നമഃ ഓം മഹാപൂജ്യായൈ നമഃ ഓം മഹാ പാതക നാശിന്യൈ നമഃ ഓം മഹാമായായൈ നമഃ ഓം മഹാസത്ത്വായൈ നമഃ ഓം മഹാശക്ത്യൈ നമഃ ഓം മഹാരത്യൈ നമഃ ഓം മഹാഭോഗായൈ നമഃ ഓം മഹൈശ്വര്യായൈ നമഃ ഓം മഹാവീര്യായൈ നമഃ ഓം മഹാബലായൈ നമഃ ഓം മഹാബുദ്ധ്യൈ നമഃ ഓം മഹാസിദ്ധ്യൈ നമഃ ഓം മഹായോഗേശ്വരേശ്വര്യൈ നമഃ ഓം മഹാതന്ത്രായൈ നമഃ ഓം മഹാമന്ത്രായൈ നമഃ ഓം മഹായന്ത്രായൈ നമഃ ഓം മഹാസനായൈ നമഃ ഓം മഹായാഗ ക്രമാരാദ്ധ്യായൈ നമഃ ഓം മഹാഭൈരവ പൂജിതായൈ നമഃ ഓം മഹേശ്വര മഹാകല്പ മഹാതാണ്ഡവ സാക്ഷിണ്യൈ നമഃ ഓം മഹാകാമേശ മഹിഷ്യൈ നമഃ ഓം മഹാത്രിപുരസുന്ദര്യൈ നമഃ ഓം ചതുഃഷഷ്ട്യുപചാരഢ്യായൈ നമഃ ഓം ചതുഃഷഷ്ടികലാമയ്യൈ നമഃ ഓം മഹാചതുഃഷഷ്ടികോടി യോഗിനീ ഗണസേവിതായൈ നമഃ ഓം മനുവിദ്യായൈ നമഃ ഓം ചന്ദ്രവിദ്യായൈ നമഃ ഓം ചന്ദ്രമണ്ഡല മദ്ധ്യഗായൈ നമഃ ഓം ചാരുരൂപായൈ നമഃ ഓം ചാരുഹാസായൈ നമഃ ഓം ചാരുചന്ദ്ര കലാധരായൈ നമഃ ഓം ചരാചര ജഗന്നാഥായൈ നമഃ ഓം ചക്രരാജ നികേതനായൈ നമഃ ഓം പാര് വ്വത്യൈ നമഃ ഓം പത്മനയനായൈ നമഃ ഓം പത്മരാഗ സമപ്രഭായൈ നമഃ ഓം പഞ്ചപ്രേതാസനാസീനായൈ നമഃ ഓം പഞ്ചബ്രഹ്മസ്വരൂപിണ്യൈ നമഃ ഓം ചിന്മയ്യൈ നമഃ ഓം പരമാനന്ദായൈ നമഃ ഓം വിജ്ഞാനഘനരൂപിണ്യൈ നമഃ ഓം ധ്യാന ധ്യാതൃ ധ്യേയരൂപായൈ നമഃ ഓം ധര്മ്മാധര്മ്മ വിവര്ജ്ജിതായൈ നമഃ ഓം വിശ്വരൂപായൈ നമഃ ഓം ജാഗരിണ്യൈ നമഃ ഓം സ്വപന്ത്യൈ നമഃ ഓം തൈജസാത്മികായൈ നമഃ ഓം സുപ്തായൈ നമഃ ഓം പ്രാജ്ഞാത്മികായൈ നമഃ ഓം തുര്യായൈ നമഃ ഓം സര് വ്വാവസ്ഥാ വിവര്ജ്ജിതായൈ നമഃ ഓം സൃഷ്ടികര്ത്ര്യൈ നമഃ ഓം ബ്രഹ്മരൂപായൈ നമഃ ഓം ഗോപ്ത്ര്യൈ നമഃ ഓം ഗോവിന്ദരൂപിണ്യൈ നമഃ ഓം സംഹാരിണ്യൈ നമഃ ഓം രുദ്രരൂപായൈ നമഃ ഓം തിരോധാനകര്യൈ നമഃ ഓം ഈശ്വര്യൈ നമഃ ഓം സദാശിവായൈ നമഃ ഓം അനുഗ്രഹദായൈ നമഃ ഓം പഞ്ചകൃത്യപരായണായൈ നമഃ ഓം ഭാനുമണ്ഡല മധ്യസ്ഥായൈ നമഃ ഓം ഭൈരവ്യൈ നമഃ ഓം ഭഗമാലിന്യൈ നമഃ ഓം പത്മാസനായൈ നമഃ ഓം ഭഗവത്യൈ നമഃ ഓം പത്മനാഭ സഹോദര്യൈ നമഃ ഓം ഉന്മേഷ നിമിഷോത്പന്ന വിപന്ന ഭുവനാവല്യൈ നമഃ ഓം സഹസ്രശീര്ഷവദനായൈ നമഃ ഓം സഹസ്രാക്ഷ്യൈ നമഃ ഓം സഹസ്രപദേ നമഃ ഓം ആബ്രഹ്മ കീട ജനന്യൈ നമഃ ഓം വര്ണ്ണാശ്രമ വിധായിന്യൈ നമഃ ഓം നിജാജ്ഞാരൂപ നിഗമായൈ നമഃ ഓം പുണ്യാപുണ്യ ഫലപ്രദായൈ നമഃ ഓം ശ്രുതി സീമന്ത സിന്ദൂരീ കൃത പാദാബ്ജധൂളികായൈ നമഃ ഓം സകലാഗമ സന്ദോഹ ശുക്തി സമ്പുട മൗക്തികായൈ നമഃ ഓം പുരുഷാര്ത്ഥ പ്രദായൈ നമഃ ഓം പൂര്ണ്ണായൈ നമഃ ഓം ഭോഗിന്യൈ നമഃ ഓം ഭുവനേശ്വര്യൈ നമഃ ഓം അംബികായൈ നമഃ ഓം അനാദി നിധനായൈ നമഃ ഓം ഹരിബ്രഹ്മേന്ദ്ര സേവിതായൈ നമഃ ഓം നാരായണ്യൈ നമഃ ഓം നാദരൂപായൈ നമഃ ഓം നാമരൂപ വിവര്ജ്ജിതായൈ നമഃ ഓം ഹ്രീങ്കാര്യൈ നമഃ ഓം ഹ്രീമത്യൈ നമഃ ഓം ഹൃദ്യായൈ നമഃ ഓം ഹേയോപാദേയ വര്ജ്ജിതായൈ നമഃ ഓം രാജരാജാര്ച്ചിതായൈ നമഃ ഓം രാജ്ഞ്യൈ നമഃ ഓം രമ്യായൈ നമഃ ഓം രാജീവ ലോചനായൈ നമഃ ഓം രഞ്ജന്യൈ നമഃ ഓം രമണ്യൈ നമഃ ഓം രസ്യായൈ നമഃ ഓം രണത്കിങ്കിണി മേഖലായൈ നമഃ ഓം രമായൈ നമഃ ഓം രകേന്ദു വദനായൈ നമഃ ഓം രതിരൂപായൈ നമഃ ഓം രതിപ്രിയായൈ നമഃ ഓം രക്ഷാകര്യൈ നമഃ ഓം രാക്ഷസഘ്ന്യൈ നമഃ ഓം രാമായൈ നമഃ ഓം രമണലമ്പടായൈ നമഃ ഓം കാമ്യായൈ നമഃ ഓം കാമകലാരൂപായൈ നമഃ ഓം കദംബ കുസുമ പ്രിയായൈ നമഃ ഓം കല്യാണ്യൈ നമഃ ഓം ജഗതീ കന്ദായൈ നമഃ ഓം കരുണാ രസ സാഗരായൈ നമഃ ഓം കലാവത്യൈ നമഃ ഓം കലാലാപായൈ നമഃ ഓം കാന്തായൈ നമഃ ഓം കാദംബരീ പ്രിയായൈ നമഃ ഓം വരദായൈ നമഃ ഓം വാമനയനായൈ നമഃ ഓം വാരുണീ മദ വിഹ്വലായൈ നമഃ ഓം വിശ്വാധികായൈ നമഃ

+7 प्रतिक्रिया 0 कॉमेंट्स • 1 शेयर
Sreejith karayil Jun 3, 2019

*എന്താണ് പുല ?* പുനർ ലയിപ്പിക്കുന്നതു ആണ് പുല. മരണ സമയം ശരീരത്തു നിന്നും ദശപ്രാണനിൽ ഒൻപതു പ്രാണനും വിട്ടുപോകുന്നു എന്നാൽ ധനഞ്ജയൻ എന്ന പ്രാണൻ ശരീരത്തിൽ നിന്നും പതിയെ പോകുന്നു. ധനഞ്ജയൻ എന്ന വായു സർവവ്യാപിയാണ്. ശരീരം അഗ്നിയിൽ ലയിക്കുമ്പോൾ ധനഞ്ജയൻ പുറത്തു വരുന്നു. ധനഞ്ജയൻ എന്ന പ്രാണൻ പിതാവിൽ നിന്നും മാതാവിന്റെ ഗർഭപാത്രത്തിൽ വച്ച് തന്നെ ശിശുവിലേക്ക് എത്തുന്നു. ശരീരത്തിൽ നിലനിൽക്കുന്ന ധനഞ്ജയൻ ആ വ്യക്തി മരിച്ച ശേഷം ശരീരം നശിക്കുമ്പോൾ പുറത്തെത്തുന്നു. ഈ ധനഞ്ജയൻ ഒരു വ്യക്തിയുടെ രക്തബന്ധത്തിൽ ഉള്ള എല്ലാ ആളുകളുമായും ബന്ധമുണ്ടാകും. കാരണം പിതാവിൽ നിന്നും നമ്മളിലെത്തുന്ന പ്രാണനാണല്ലോ. അത് ഒരേ പിതാവിൽ നിന്നും ജന്മം എടുത്ത എല്ലാ വ്യക്തികളുടെയും പ്രാണനുമായി ബന്ധപ്പെട്ടിരിക്കും രക്ത ബന്ധമുള്ള വ്യക്തി മരിച്ചാൽ അത്‌കൊണ്ടാണ് പുല ആചരിക്കുന്നത് മരണ ശേഷം വിട്ടുപോകുന്ന ദശപ്രാണനെയും കർമ്മങ്ങളിലൂടെ ഒന്നിപ്പിക്കുന്നു, പുനർ ലയിപ്പിക്കുന്നു. മരണം ഉണ്ടായതിനു ശേഷം അന്തരീക്ഷം ഭൂമി എന്നിവ ശുദ്ധീകരിക്കാൻവേണ്ടിയാണ് ഹോമങ്ങളും മറ്റും നടത്തുന്നത്. ഈ ഹോമങ്ങളിലും കർമ്മങ്ങളിലും പങ്കെടുക്കാൻ ശരീരം ശുദ്ധമായിരിക്കുവാൻ ആണ് പുലയുള്ള ആളുകളോട് ദൂര സഞ്ചാരം പാടില്ല, വേറെ വ്യക്തികൾ പുലയുള്ളവരെ തൊടരുത് എന്നൊക്കെ ആചാരമായത്. "പഞ്ചകോശങ്ങൽ അടങ്ങിയ ശരീരത്തിന് ചിന്തിക്കാനും, സംസാരിക്കാനും, പ്രവർത്തിക്കാനും ഉള്ള കഴിവ് ഉണ്ടാകുന്നത് പ്രാണൻ എന്ന ശക്തി കൊണ്ടാണ്. ഈ പ്രാണന്റെ വരവ് ജനനവും, പോക്ക് മരണവും ആണ്. ജീവശരീരത്തിൽ പ്രാണൻ, അപാനൻ, ഉദാനൻ, സമാനൻ, വ്യാനൻ എന്നിങ്ങനെ അഞ്ചു മുഖ്യതരം മുഖ പ്രാണനുകളുണ്ട്. ഇവയ്ക്ക് യഥാക്രമം നാഗൻ, കൂർമ്മൻ, കൃകലൻ, ദേവഭക്തൻ, ധനഞ്ജയൻ എന്നിങ്ങനെ അഞ്ചു പ്രാണനുകളുണ്ട് . ഇവയെല്ലാംകൂടി ആത്മാവെന്ന കേന്ദ്രചൈതന്യത്തിൽ നിന്നും, പ്രകൃതി നിമിത്തം ആകർഷിക്കപ്പെട്ട് ശരീരരൂപീകരണം നടത്തുന്നു. ഇതാണ് ജനനം. പിന്നീട്, ഈ പ്രാണനുകൾ ആ ശരീരത്തെ എപ്പോൾ വിട്ടുപോകേണ്ട ഒരവസ്ഥ വരുന്നുവോ അപ്പോൾ മരണം സംഭവിക്കുന്നു.

+8 प्रतिक्रिया 2 कॉमेंट्स • 9 शेयर
Sreejith karayil May 27, 2019

*കർമ്മവും കർമ്മഫലവും* കർമ്മവും കർമ്മഫലവും ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്ന വാക്കാണ് – എല്ലാം എന്‍റെ പൂര്‍വ്വജന്‍മപാപം, അല്ലെങ്കില്‍ പൂര്‍വ്വജന്‍മ സുകൃതം എന്ന്. എന്നിരുന്നാലും ആ പ്രത്യേക വ്യക്തിയോടൊപ്പം സംഭവിച്ച മുന്‍കാല കര്‍മ്മങ്ങളുടെ കണക്ക് അവരിലൂടെത്തന്നെ തീരുകയാണെന്നാണ് കൂടുതല്‍പേരും ധരിച്ചിരിക്കുന്നത്. കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നാതാണ്. നമ്മള്‍ ഒരു കല്ലില്‍ തട്ടി വീണ് തല പൊട്ടിയാല്‍ ആ കല്ല് പൂര്‍വ്വജന്‍മ പ്രതികാരം വീട്ടിയതാണെന്ന് പറയാന്‍ കഴിയുമോ? ഒരു രോഗം വന്ന് പീഢനമനുഭവിക്കുമ്പോള്‍ ആ രോഗാണുക്കള്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കുമോ? വാസ്തവത്തില്‍ എന്താണീ കര്‍മ്മക്കണക്ക്? ആത്മാവ് ശരീരം സ്വീകരിച്ച നിമിഷം മുതല്‍ പ്രകൃതിയെന്ന മഹാശക്തിയോടൊപ്പമാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്. ഞാന്‍ ഈ ഭൂമിയില്‍ വെച്ച് ആരോട് ദേഷ്യപ്പെട്ടാലും ആരെ ഹിംസിച്ചാലും ആരെ സ്നേഹിച്ചാലും ഭൂമിയുടെ പ്രവര്‍ത്തന തത്ത്വത്തിലെ നിയമങ്ങളെയാണ് ഞാന്‍ ലംഘിക്കുന്നത്. അതിന് മറുപടി തരുന്നത് എന്‍റെ മുന്നില്‍ അന്ന് നിന്ന ആ വ്യക്തിതന്നെയാകണമെന്നില്ല. ഒരു ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ലഭിക്കുമ്പോള്‍ ആ ബാങ്കില്‍ നമ്മളോട് ഇടപെടുന്നത് അന്ന് പണം സ്വീകരിച്ച വ്യക്തിയാകണമെന്നില്ല. നമുക്ക് തരുന്നത് അതേ കറന്‍സികള്‍ ആയിരിക്കണമെന്നുമില്ല. പക്ഷേ ആ മൂല്ല്യവും അതിന്‍റെ പലിശയും കൃത്യമായി ലഭിക്കും. അതുപോലെ നമ്മളില്‍ നിന്ന് പ്രസരിച്ച നന്‍മയുടേയോ തിന്‍മയുടേയോ ഫലം മാത്രമാണ് തിരിച്ചു വരുന്നത്. അത് ആരില്‍ നിന്നാകണം, എപ്രകാരമാകണം എന്നത് പ്രപഞ്ച തീരുമാനങ്ങളാണ്. അത് ആരുടേയും വ്യക്തിഗതമായ തിരിച്ചുതരലല്ല. എന്നാല്‍ ഈ രഹസ്യമറിയാത്തവര്‍ പാവം വ്യക്തികളുമായി ഏറ്റുമുട്ടും. താന്‍ കാരണം വന്നുഭവിച്ച കടം പെരുകി ജപ്തി നോട്ടീസുമായി വന്ന പോസ്റ്റുമാനെ ഞാന്‍ ഉപദ്രവിച്ചിട്ടെന്ത് കാര്യം. ഈ രഹസ്യം അറിയാത്തവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പുതിയ കര്‍മ്മബന്ധനങ്ങള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടും. ഈ രഹസ്യം അറിയാതെ അഥവാ വ്യക്തികളിലൂടെ കര്‍മ്മഫലങ്ങള്‍ തിരിച്ച് സ്വീകരിക്കുവാന്‍ (അഥവാ അല്‍പ്പം സഹിക്കുവാന്‍) നമ്മള്‍ തയ്യാറല്ലെങ്കില്‍ രോഗമായോ അപകടമായോ അകാരണമാനസിക സംഘര്‍ഷമായോ എങ്കിലും വന്ന് അവസാനം ആ കര്‍മ്മഫലം നമ്മളില്‍ തന്നെ സമാപിക്കും. അപ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും? ആരോട് പ്രതികാരം ചെയ്യും? അതിനാല്‍ മുന്‍കാല പാപകര്‍മ്മഫലങ്ങളെ അതിജീവിക്കുവാന്‍ ഇപ്പോഴത്തെ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക..! (ഇതിലൊന്നും ഈശ്വരൻ ഇടപെടുന്നില്ല. നന്മതിന്മകളും അതിന്ടെ ഭാവിയും മനസിലാക്കിത്തരുകയല്ലാതെ..!)

+7 प्रतिक्रिया 0 कॉमेंट्स • 8 शेयर