Aneesh Dec 14, 2019

ഭൂതനാഥ സദാനന്ദാ സർവ്വഭൂത ദയാപരാ രക്ഷ രക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോ നമഃ നമസ്കാരം..🙏 എല്ലാ പ്രിയ സജ്ജനങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ ....🙏🙏🙏🌷🌹 [ ശാസ്താവ് ] സുശ്യാമകോമളവിശാലതനും വിചിത്രം വാസോ വസാനമരുണോത്പലദാമഹസ്തം ഉത്തുംഗരത്നമകുടം കുടിലാഗ്രകേശം ശാസ്താരമിഷ്ടവരദം ശരണം പ്രപദ്യേ നല്ല പച്ചനിറത്തോടെ കോമളനായിരിക്കുന്ന വലിയ ശരീരമുള്ളവനും ഭംഗിയുള്ള പട്ടുടുത്തവനും കൈകളിൽ ചെന്താമര പൂമാല പിടിച്ചിട്ടുള്ളവനും ഉയർന്ന രത്ന കിരീടത്തോടു കൂടിയവനും അറ്റം ചുരുണ്ട മുടിയുള്ളവനും ഇഷ്ടപ്പെട്ടവരം തരുന്നവനുമായ ശാസ്താവിനെ ഞാൻ ശരണം പ്രാപിക്കുന്നു. 🙏 അയ്യപ്പ സ്തുതി 🙏 അയ്യപ്പ വന്ദനം തേ ഹരി ഹര വന്ദന നന്ദനംതേ നീയെന്റെ അന്തരംഗേ വിളങ്ങണേ പന്തളേശന്റെ പുത്രാ അമ്പിളി തുണ്ട് ചൂടും ജടയുള്ളതമ്പുരാൻ തന്റെ പുത്രൻ അമ്പിനോടെന്റെ മുൻപിൽ വരേണമേ തുമ്പം കളഞ്ഞീടേണേ (അയ്യപ്പ ) മാമല കേറിടുമ്പോൾ ഉടലിന്റെ ആമയം തീർത്തിടേണേ കാമിതം നൽകിടേണേ ഹരിഹരന്നോമനയായ സൂനോ (അയ്യപ്പ ) കെട്ടുമുറുക്കി വന്നാമലകൾ തൻ തട്ടുകൾ കേറിടുമ്പോൾ മുട്ടുമടക്കീടല്ലേ ശബരീശാ മുട്ടും വരുത്തരുതേ (അയ്യപ്പ ) മെയ്യിലെ കുങ്കുമത്തെയണിഞ്ഞങ്ങുകൈയ്‌ലാതൂപ്പുമേന്തി അയ്യപ്പതിന്തകത്തോ തകർക്കുമ്പോൾ വയ്യാതെയായിടല്ലേ (അയ്യപ്പ ) നീലിയിൽ കേറിടുമ്പോൾ അടിയന്റെ കാലു തളരരുതേ മാലൊക്കെയൊന്നകറ്റാൻ ഭവാനെന്റെ മേലൊരു കണ്ണു വേണേ (അയ്യപ്പ ) മുട്ടിയ നാളീകേരം പടി പതിനെട്ടും കയറീടുമ്പോൾ ഒട്ടും തളർന്നിടാതെൻ കദനങ്ങൾ പൊട്ടിത്തകരണമേ (അയ്യപ്പ ) കാണിക്കായിട്ടിടുമ്പോൾ നറുനെയ്യ് മേനിയിലാടീടുമ്പോൾ ആനന്ദരൂപനയ്യാ മിഴിയുടെ കോണോന്നയക്കേണമേ(അയ്യപ്പ ) പൊന്മലയമ്പലത്തിൽ തെളിഞ്ഞങ്ങു മിന്നിടും ജ്യോതിസിനെ ഒന്നു കാണിച്ചിടണേ ശബരീശാ സംക്രമ സന്ധ്യയിങ്കൽ (അയ്യപ്പ ) അയ്യപ്പ വന്ദനം തേ ഹരിഹര നന്ദന വന്ദനംതേ നീയെന്റെ അന്തരംഗേ വിളങ്ങണേ പന്തളേശന്റെ പുത്രാ(അയ്യപ്പ )

+13 प्रतिक्रिया 0 कॉमेंट्स • 2 शेयर
Aneesh Dec 14, 2019

+14 प्रतिक्रिया 0 कॉमेंट्स • 0 शेयर
Aneesh Dec 14, 2019

അയ്യപ്പ തത്ത്വം🙏🌹 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്.🙏 അതുപോലെ തന്നെ വിമർശനവിധേയമായിട്ടുള്ളതുമാണ്, സ്വാമിഅയ്യപ്പൻ ഇരിക്കുന്നത് അതും യോഗബന്ധത്തോടും കൂടി പിന്നെ കൈപിടിച്ചിരിക്കുന്നതോ ചിന്മുദ്രയോടുകൂടി. പിന്നെ അച്ഛനാണെങ്കിൽ ശിവനും അമ്മ മഹാവിഷ്ണുവും ഇങ്ങനെ ഒരു സങ്കൽപം ഭാരതീയ സംസ്കാരത്തിൽ വേറെ കാണാൻ സാധിക്കുകയില്ല. 🌺 ഭരതീയസങ്കൽപത്തിൽ ഇതുപോലെ അരപ്പട്ടകെട്ടിയ രണ്ട് ദേവതാസങ്കൽപം കൂടി കാണാൻ കഴിയും. യോഗ ദക്ഷിണാമൂർത്തിയും യോഗ നരസിംഹവും, സ്വാമി അയ്യപ്പനും ഇങ്ങനെ മൂന്ന് സങ്കൽപങ്ങളാണ് ഭരതത്തിൽ അരപട്ടകെട്ടിയിരിക്കുന്നതായി കാണാൻ സാധിക്കുക.🍂 യോഗശസ്ത്രത്തിലേക്ക് കണ്ണോടിച്ചാൽ യോഗനരസിംഹം എന്ന നാമവും , യോഗദക്ഷിണാമൂർത്തി എന്ന നാമവും യോഗത്തിലേക്ക് വിരൽ ചൂണ്ടുന്നു. അപ്പോൾ യോഗശാസ്ത്രത്തിലേക്ക് ഒന്നു കണ്ണോടിച്ചാൽ ഇത്തരം ആസനത്തെ പറ്റി അവിടെ വിവരിക്കുന്നുണ്ട്. യോഗപട്ടാസനം എന്നാണ്. അങ്ങനെ അനേകകാലം തപസ്സിരിക്കുവാനുള്ള വിശേഷ വിധിയാണ് യോഗപട്ടാസനം. 🍁 അപ്പോൾ യോഗശാസ്ത്രത്തിലേക്ക് അയ്യപ്പന്റെ പൊരുൾ തേടി പോകാം. മനുഷ്യശരീരത്തിൽ 72000 നാഡികളുണ്ട് എന്ന് യോഗശാസ്ത്രത്തിൽ കാണാൻ സാധിക്കും . അതിൽ മൂന്നെണ്ണമാണ് പ്രധാനമായിട്ടുള്ളത്, സുഷുമ്ന, ഇഡ, പിംഗളാ എന്നിവയാണ്. 🌹 ശ്വാസം അകത്തേക്ക് എടുക്കുമ്പോൾ ഇഡാനാഡിയും പുറത്തേക്ക് പിംഗളാനാഡിയും പ്രവർത്തിക്കുന്നു എന്ന് യോഗശാസ്ത്രം അനുശാസിക്കുന്നു. ഇതിൽ പിംഗളാനാഡിയെ പരശിവൻ എന്നും ഇഡാനാഡിയെ മഹാവിഷ്ണു എന്നും യോഗശാസ്ത്രത്തിൽ വിളിക്കുന്നു. 🌺 ഇഡാനാഡിയും മഹാവിഷ്ണുമായുള്ള ബന്ധം വരുന്നത് ഇഡാനാഡിക്ക് ചന്ദ്രനാഡിഎന്ന പേരുണ്ട്, ചന്ദ്രന്റെ സഹോദരിയായ മഹാലക്ഷ്മിയുടെ പതി മഹാവിഷ്ണു ആയതു കൊണ്ട് ഇഡ നാഡിക്ക് മഹാവിഷ്ണു എന്നു പറയുന്നു. പിംഗളാനാഡി ചൂടുമായി - സൂര്യനുമായി- ബന്ധമുള്ളതുകൊണ്ട് അതു പരമശിവനുമായി അറിയപ്പെടുന്നു.. 🍂 അപ്പോൾ എന്തിനാണ് ഈ നാഡികളെ മഹാവിഷ്ണുവെന്നും പരമശിവനെന്നും വിളിക്കുന്നത്. 🍁 "പരോക്ഷപ്രിയ ദേവഃ"🙏 എന്നാണ്. ദേവന്മാർ പരോക്ഷപ്രിയരാണ് നേരിട്ട് ഒരു കാര്യവും പറയില്ല. അവർ വളഞ്ഞാണ് കാര്യങ്ങൾ പറയുന്നത്. അപ്പോൾ ഇഡാനാഡിയാണ് മഹാവിഷ്ണു പിംഗളാനാഡിയാണ് പരമശിവൻ. ഇഡയു പിംഗളയും ഒന്നുചേരുമ്പോൾ - പരമശിവനും വിഷ്ണുവും ഒന്നുചേരുമ്പോൾ - അച്ഛനായ പരമശിവനും അമ്മയായ മഹാവിഷ്ണുവും ഒന്നുചേരുമ്പോൾ അതായത് അകത്തേക്ക് എടുക്കുന്ന ശ്വാസവും പുറത്തേക്ക് എടുക്കുന്ന ശ്വാസവും ഒന്നാവുമ്പോൾ സുഷുമ്ന എന്ന് മദ്ധ്യനാഡി തുറക്കുന്നു.🌺 സുഷുമ്നയുടെ കവാടം തുറന്ന് പ്രാണൻ മുകളിലേക്ക് ഗമിക്കുമ്പോൾ - അഞ്ച് ആധാരങ്ങളിൽ കൂടി - അഞ്ച് തത്വങ്ങളിൽ , പൃഥിതത്വം, ജലതത്ത്വം, അഗ്നിതത്ത്വം, വായുതത്ത്വം, ആകശതത്ത്വം , (ഭൂമി,വെള്ളം,തീയ്യ്, കാറ്റ്,ആകാശം) ഈ അഞ്ചിന്റെയും ചേരുവയാണ് പ്രപഞ്ചം. - പ്രകർഷേണ പഞ്ചീകൃതമാത് പ്രപഞ്ചം - ഈ അഞ്ചിന്റെയും - മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധിചക്രം ഈ അഞ്ചിന്റെയും അപ്പൻ ആയി അല്ലെങ്കിൽ നേതാവായി വാഴുന്നവൻ അയ്യപ്പൻ. 🍂 ശിവന്റെയും വിഷ്ണുവിന്റെയും സംയോഗത്താൽ അതായത് ഇഡാപിംഗളയുടെ സംയോഗത്താൽ അകത്തോടും പുറത്തോട്ടും പോകുന്ന ശ്വാസം ഒന്നാകുമ്പോൾ സുഷുമ്ന നാഡിയുടെ കവാടം തുറന്ന് പ്രാണൻ ഈ അഞ്ച് ആധാരങ്ങളെയും കടന്ന് ഉത്ക്രമിക്കുമ്പോൾ അഞ്ചിന്റെയും അപ്പൻ അയ്യപ്പൻ എത്ര മനോഹരമായ സങ്ക്ൽപം. ഈ മനോഹര സങ്കൽപമാണ് മഹർഷിമാർ പറഞ്ഞിരിക്കുന്നത്.🌺 വിശേഷേണ ഗ്രഹിക്കേണ്ടത് വിഗ്രഹം . അപ്പോൾ അയ്യപ്പസ്വാമിയുടെ ഈ വിഗ്രഹത്തിൽ എന്താണ്ണ് ഗ്രഹിക്കേണ്ടത്.. ദീർഘകാലം തപസ്ചര്യയിൽ മുഴുകുമ്പോൾ ഇഡാപിംഗളകൾ ചേരുകയും പ്രാണൻ (അയ്യപ്പൻ) അഞ്ച് ആധാരങ്ങളെയും കടന്ന് ആജ്ഞാചക്രത്തിൽ നിൽക്കുകയും ചെയ്യും. 🍁 അപ്പോൾ ദീർഘകാലം തപസ്സിൽ മുഴുകുമ്പോൾ ഇഡാപിംഗളാ നാഡികളുടെ സംയോഗത്താൽ സുഷമ്ന കവാടം തുറന്ന് പ്രാണൻ അഞ്ച് ആധാരങ്ങളെയും അയ്യപ്പനാകുവാൻ സാധിക്കുന്നു. ഈ പഞ്ചഭൂതങ്ങളെയും ജയിച്ചുകഴിഞ്ഞാൽ - അയ്യപ്പനായികഴിഞ്ഞാൽ - ജീവാത്മാവിനെയും പരമാത്മാവിനെയും യോജിക്കുന്നു എന്ന് ചിന്മുദ്ര സൂചിപ്പിക്കുന്നു. 🌹 അങ്ങനെ ജീവാത്മാവും പ്രമാത്മാവും യോജിക്കുമ്പോൾ പ്രാണൻ ആജ്ഞാചക്രം ഭേദിച്ച് സഹസ്രാരത്തിൽ എത്തിയിട്ടുണ്ടാവും. അങ്ങനെ സാധാരണ രീതിയിൽ വ്യവഹരിക്കുന്ന ഒരു മനുഷ്യന് അത്യുന്നതങ്ങളിലെക്ക് എത്തുവാൻ വേണ്ടുന്ന സമ്പ്രദായത്തെ ക്രോഡീകരിച്ച് ഉള്ള ഒരു സങ്കൽപമാണ് അയ്യപ്പൻ. ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ് എന്ന് ആ ചിന്മുദ്ര മനസ്സിലാക്കി തരുന്നു. ☘️ അഞ്ച് വിരലുകളുള്ള ജീവികളിൽ മനുഷ്യനുമാത്രമേ തള്ളവിരലും ചൂണ്ടവിരലും ഒന്നിപ്പിക്കുവാൻ സാധിപ്പിക്കൂ. അപ്പോൾ മനുഷ്യജന്മത്തിലൂടെ മാത്രമേ ജീവാത്മാ പരമാത്മാ ഐക്യം (മോക്ഷം) സാധ്യമാവൂ എന്നു അദ്ദേഹം മനസ്സിലാക്കി തരുന്നു. 🍁 അപ്പോൾ ആ മോക്ഷത്തിലേക്ക് നമ്മൾ എന്തല്ലാം ചെയ്യണം . ദീർഘകാലം തപസ്സിൽ മുഴുകണം ഇഡാപിംഗളകളിലൂടെ ഒഴുകുന്ന ശ്വാസത്തെ നിയന്ത്രിച്ച് സുഷുമ്നയിലൂടെ കൊണ്ടുവന്നാൽ അഞ്ചിന്റെയും നാഥനായ ഭൂതനാഥനായ ആ ഗുരുനാഥനെ അയ്യപ്പനെ കാണാം അങ്ങനെ ആ തലത്തിലെത്തിയാൽ ആദ്ദേഹം നമ്മുക്ക് മനസ്സിലാക്കി തരും ജീവാത്മാവും പരമാത്മാവും രണ്ടല്ല ഒന്നാണ്. നീ ഭയപ്പെടേണ്ട നീ അന്വേഷിക്കുന്നത് നിന്നിൽ തന്നെയാണ് സത്യം നീ തന്നെയാണ്. 🍂 ഹരിഹരസുതനേ ശരണമയ്യപ്പാ🙏🌹 കടപ്പാട് തത്ത്വമസി വാട്സാപ്പ് കൂട്ടായ്മ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

+5 प्रतिक्रिया 0 कॉमेंट्स • 0 शेयर
Aneesh Dec 14, 2019

#വൃശ്ചികം 28 നാരായണീയ ദിനം.🙏 🌹🌹🌹🌹🌹🌹🌹 #ലോകത്തിൽ ഏതെങ്കിലും ഒരു പുസ്തകത്തിന്റെ പിറന്നാൾ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് മേൽപ്പത്തൂർ നാരായണ ഭട്ടത്തിരി രചിച്ച ശ്രീമദ് നാരായണീയം എന്ന കൃതിയുടെതാണ്. എല്ലാ വർഷവും വൃശ്ചികം 28 ഗുരുവായൂരിൽ _നാരായണീയ ദിനം_ ആയി ആചരിച്ചു വരുന്നു.🙏🌹 #തന്നെ ബാധിച്ച വാത രോഗം മാറുന്നതിനായി ഗുരുവിന്റെ ഉപദേശ പ്രകാരം മേൽപ്പത്തൂർ ഭട്ടതിരിപ്പാട് ഗുരുവായൂർ ക്ഷേത്രത്തിൽ ഭജനം ഇരിക്കുകയും ഭഗവാനെ പ്രകീർത്തിച്ച് കൊണ്ട് ഒരു സംസ്കൃത കാവ്യം രചിക്കുകയും ഉണ്ടായി. ഒരു ദിവസം ഒരു ദശകം എന്ന കണക്കിന് ആയിരുന്നു രചന. 12 സ്കന്ദങ്ങളായി 100 ദശകം ആണ് നാരായണീയത്തിൽ ഉള്ളത്. എല്ലാ ദശകത്തിന്റെയും അവസാനമായി ഭഗവാനോട് രോഗശാന്തി നൽകണേ എന്ന പ്രാർത്ഥനയും ഉണ്ടായിരുന്നു.🙏🌹 #99 ദശകവും എഴുതി തീർത്ത് 100 മത്തെ ദശകം കേശാദിപാദം വർണ്ണിക്കുന്നതിന് ഭഗവദ്രൂപം എങ്ങിനെന്ന് അറിയാതെ വിഷമിച്ച് നടന്ന ഭട്ടതിരി പിറ്റേദിവസം ഗുരുവായൂർ ഏകാദശി ദിനം രാവിലെ നിർമ്മാല്യത്തിന് നടയിൽ എത്തിയ സമയം ഭഗവാൻ തന്റെ ദിവ്യകൈശോരവേഷം മേൽപ്പത്തൂരിന് കാണിച്ചു കൊടുക്കുകയും അതിൻ പ്രകാരം അദ്ദേഹം _അഗ്രേപശ്യാമിയിൽ_ തുടങ്ങി _ആയുരാരോഗ്യ സൗഖ്യത്തിൽ_ അവസാനിക്കുന്ന കേശാദിപാദം വർണ്ണന രചിച്ച് തന്റെ കൃതി ഗുരുവായൂരപ്പന്റെ കാൽക്കൽ സമർപ്പിക്കുകയും ചെയ്തു. കൊല്ലവർഷം 762 വൃശ്ചിക മാസം 28 ന് ഗുരുവായൂർ ഏകാദശി ദിനത്തിലായിരുന്നു മേൽപ്പറഞ്ഞ സംഭവം നടന്നത്. ആയതിന്റെ സ്മരണക്കായി എല്ലാവർഷവും വൃശ്ചികം 28 നാരായണീയ ദിനമായി ആചരിക്കുന്നു.🙏🌹 #വൃശ്ചികം 28 തീയതി ആയ ഇന്ന് നമ്മുടെ തത്ത്വമസിവാട്സാപ്പ് ഗ്രൂപ്പിൽ നാരായണീയം ഒന്നാം ദശകത്തിലെ ആദ്യ ശ്ലോകം പോസ്റ്റ് ചെയ്യുന്നു. എല്ലാ അംഗങ്ങളും സ്വന്തം ശബ്ദത്തിൽ 6 മണിക്ക് ശേഷം ഈ ശ്ലോകം ചൊല്ലിയിട്ട് ഈ പുണ്യദിനത്തിൽ അനുഗ്രഹീതരാവൂ.🙏🙏🙏 👇👇👇👇👇👇 🌹ശ്രീമന്നാരായണീയം ഒന്നാം ദശകം ഒന്നാം ശ്ലോകം🌹 സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം നിർമുക്തംനിത്യമുക്തം നിഗമശതസഹസ്രേണ നിര്‍ഭാസ്യമാനം അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരുപുരുഷാര്‍ത്ഥാത്മകം ബ്രഹ്മ തത്വം തത്താവദ്ഭാതി സാക്ഷാദ് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം.🙏 _തത്ത്വമസിവാട്സാപ്പ്കൂട്ടായ്മ 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

+13 प्रतिक्रिया 0 कॉमेंट्स • 5 शेयर