Aneesh Feb 19, 2019

ഗുരുവായൂരിനടുത്തെ കണ്ടമ്പുള്ളിത്തറവാട്ടിന്റെ ഉമ്മറത്ത് രണ്ട് ചിത്രങ്ങൾ ചില്ലിട്ടുവെച്ചിട്ടുണ്ട്.കാല യവനികയ്ക്കപ്പുറം മറഞ്ഞ പാർവതി അമ്മയുടെയും മകൻ ബാലന്റെയും ചിത്രങ്ങൾ.ആനയുടമ എന്ന നിലയിൽ പ്രസിദ്ധൻ ബാലൻ ആയിരുന്നുവെങ്കിലും ആനക്കമ്പക്കാരുടെ മനസ്സിൽ കണ്ടമ്പുള്ളിയിലെ ആനക്കാര്യങ്ങൾ തങ്ങിനിന്നത് പാർവ്വതിയമ്മയെ ചുറ്റിപ്പറ്റിയായിരുന്നു.കണ്ടമ്പുള്ളി ബാലനാരായണെന്ന ഗജപോക്രിയുമായി ആ വയോവൃദ്ധക്കുണ്ടായിരുന്ന അപൂർവസ്‌നേഹബന്ധത്തിന്റെ കാഴ്ചവട്ടങ്ങൾ തേടി ഒരുപാടാളുകൾ കണ്ടമ്പുള്ളി തറവാട്ടുമുറ്റത്തു വന്നു പോയി.നാല് പതിറ്റാണ്ടിലേറെ കാലത്തെ ഗജപരിപാലന പാരമ്പര്യമുള്ള കണ്ടമ്പുള്ളിത്തറവാട്ടിലേക്ക് 1979 ലാണ് ബാലനാരായണൻ വന്നുചേരുന്നത്.അന്ന് മുതൽ ആരംഭിച്ചതാണ് പാർവ്വതിയമ്മയും ആനയും തമ്മിലുള്ള സ്നേഹബന്ധം.ഭംഗിയുള്ള ഒരു ജോടി കൊമ്പുകളൊഴിച്ചാൽ ആനക്കമ്പക്കാരെ ആകർഷിക്കത്തക്ക ചന്തങ്ങളൊന്നുമില്ലാത്ത ഒരാനയെ സ്വന്തമാക്കുമ്പോൾ കെ.ടി ബാലന്റെ മനസ്സിൽ ചെമ്പുത്ര,പെരിങ്ങോട്ടുകര,ആയിരംകണ്ണി,പന്തല്ലൂർ തുടങ്ങിയ അന്തമെഴാത്ത മത്സരപൂരങ്ങളുടെ ആരവങ്ങൾ മാത്രമായിരിക്കണം.ഉയരത്തിൽ ബാലനാരായണേ വെല്ലാൻ കേരളത്തിൽ അന്നും ഇന്നും ഒരാന ഇല്ല.തലപ്പൊക്കവും,ഇരിക്കസ്ഥാനത്തിന്റെ ഉയരവും നോക്കി എഴുന്നെള്ളിപ്പാനയെ നിശ്ചയിക്കുന്ന പൂരപ്പൊലിമകളിലൊക്കെ ബാലനാരായണന്റെ മസ്തകത്തിൽ തന്നെ തിടമ്പേറി.മുതുകുവളഞ്ഞു തലതാഴ്ത്തിയുള്ള നില്‌പും നീണ്ട കാലുകൾ വലിച്ചു വെച്ചുകൊണ്ടുള്ള നടത്തയും ഒക്കെ ചേർന്ന അയോഗ്യതകളെല്ലാം പൂരപ്പറമ്പിൽ താലപ്പൊക്കത്തിന്റെ പേരിൽ അവൻ ആരെയും അവനിലേക്കടുപ്പിച്ചു.എന്നാൽ പലപ്പോഴായി കൊമ്പിൽ ചോരപുരണ്ടതും എട്ടു തവണ മയക്കുവെടി ഏറ്റുവാങ്ങിയതുമടക്കം സ്വഭാവദൂഷ്യത്തിന്റെ പേരിൽ അവനു ചുറ്റും സ്നേഹം പങ്കിടാൻ ആരും ധൈര്യപ്പെട്ടില്ല.പാർവ്വതിയമ്മ പക്ഷെ സ്നേഹം കൊണ്ട് അവന്റെ മനസ്സിൽ ഇടംപിടിച്ചു.വേണു,സുന്ദരൻ ,ബാലകൃഷ്ണൻ,വിജയൻ തുടങ്ങി കണ്ടമ്പുള്ളിയിൽ വന്നതും നിന്നതുമായ ആനകളോടൊക്കെ ചങ്ങാത്തത്തിലുമായിരുന്നുവെങ്കിലും ബാലനാരായണനോട് ആ വൃദ്ധക്കുണ്ടായിരുന്ന ഹൃദയബന്ധം ഗാഢമായിരുന്നു.മോനെ എന്നല്ലാതെ അവർ ഒരിക്കലും അവനെ സംബോധന ചെയ്തില്ല.മടിക്കുത്തിൽ അവർ എപ്പോഴും തന്റെ വളർത്തു പുത്രന് മധുരം കരുതി.കിട്ടിയ സ്നേഹമത്രയും പതിന്മടങ്ങായി ആനയും തിരിച്ചു നൽകി.മദപ്പാടിൽ നാലയലത്തു ആളെ അടുപ്പിക്കാത്ത ബാലനാരായണൻ പാർവ്വതിയമ്മയുടെ ശബ്ദം കേൾട്ടാൽ ശാന്തനായി തുമ്പിക്കൈ കൊമ്പിൽ കെട്ടി നിൽക്കും.മദ ജലം താടമുട്ടിയൊലിക്കുമ്പോഴും അവൻ തന്റെ കൊമ്പിന് താഴെ വന്നു നിൽക്കുന്ന മുത്തശ്ശിയെ തിരിച്ചറിഞ്ഞു.അവർ നൽകിയ തീറ്റയും,വെള്ളവും വിസമ്മതങ്ങൾ ഇല്ലാതെ സ്വീകരിച്ചു.ചങ്ങല ഇളക്കിയിടാൻ പിന്നിൽ വന്നുനിൽക്കുന്ന മുത്തശ്ശിക്കായി അവൻ അമരം ഉയർത്തിക്കൊടുക്കുമായിരുന്നു.ആയിരംകണ്ണിയിൽ വെച്ച് ഷോക്കേറ്റ്‌ അവശനായി വന്ന ബാലനാരായണൻ ആനയെക്കണ്ടു പാർവ്വതിയമ്മ വിമ്മിക്കരഞ്ഞു.മദപ്പാടിൽ കെട്ടിനിർത്തിയ ബാലനാരായണൻ ആനയുടെ അടുത്തേക്ക് പാർവ്വതിയമ്മ ചെല്ലുമ്പോൾ പനമ്പട്ടയൊക്കെ ആന മാറ്റിയിടുമായിരുന്നു.പിന്നീടായിരുന്നു എല്ലാർക്കും മനസ്സിലായത് പാർവ്വതിയമ്മ തട്ടിവീഴാണ്ടിരിക്കാനായിരുന്നു എന്ന്.വിധിയുടെ നിശ്ചയങ്ങളെ തടുത്തുനിർത്താൻ ഒരാനയുടെ കരുതലിനും ആകില്ലലോ.ഒരുനാൾ ആനയുടെയടുത്തു ചങ്ങാത്തം കൂടി മടങ്ങുമ്പോൾ പനമ്പട്ടയിൽ തട്ടിത്തന്നെ പാർവ്വതിയമ്മ വീണു.ഒരു തൊണ്ണൂറ്റിയഞ്ചു വയസ്സുകാരിയുടെ അനിവാര്യമായ ഞെട്ടറ്റുവീഴൽ.പിന്നെ ചൂണ്ടൽ മിഷൻ ഹോസ്പിറ്റലിൽ ബോധാബോധങ്ങളുടെ നേർത്ത ശയ്യയിൽ അവർ ചലനരഹിതയായി കിടന്നു.രണ്ടായിരത്തിലെ മാർച്ചുമാസം ആയിരുന്നു അത്.പറപ്പൂക്കാവിൽ പൂരക്കാലം റോഡിലൂടെ ഗുരുവായൂരിൽ നിന്നുള്ള ആനകൾ നീങ്ങിക്കൊണ്ടിരുന്നു.ആ ചങ്ങലക്കിലുക്കം കേട്ട് സ്വബോധം വന്ന പാർവ്വതിയമ്മക്ക് പിന്നെ ഒരേ ശാഠ്യം ആയിരുന്നു എനിക്ക് എന്റെ മോനെ കാണണം.പിറ്റേന്ന് ചൂണ്ടൽ മിഷൻ ഹോസ്പിറ്റലിന് മുന്നിൽ സന്ദർശകനായി ബാലനാരായണൻ ഹാജരാക്കപ്പെട്ടു.വീൽ ചെയറിൽ ഇരുത്തിയായിരുന്നു പാർവ്വതിയമ്മയെ ആനക്ക് അടുത്ത് എത്തിച്ചത്.അപ്പോഴവർ കരയാൻ തുടങ്ങി അതൊരു യാത്രാമൊഴിയായിരുന്നു എന്ന് ബാലനാരായണന് മനസ്സിലായോ എന്തോ.അവൻ തുമ്പിക്കൈ കൊണ്ട് തന്റെ മുത്തശ്ശിയെ തൊട്ടുരുമുന്നുണ്ടായിരുന്നു.2000 മെയ് 13 ന് പാർവ്വതിയമ്മ മരിച്ചു ബാലനാരായണൻ അപ്പോൾ മദകോളിലേക്കു പ്രവേശിച്ചു കഴിഞ്ഞിരുന്നു.....

+6 प्रतिक्रिया 0 कॉमेंट्स • 2 शेयर
Aneesh Feb 19, 2019

*📍❉നിവേദ്യ സമയത്ത് ഭക്തർ എന്തിന് ക്ഷേത്രത്തിന് പുറത്തിറങ്ങുന്നു ?❉📍* 🎀➖➖➖➖ॐ➖➖➖➖🎀 "നേദ്യദ്രവ്യം ശ്രീകോവിലിൽ പ്രതിഷ്ഠാ മൂർത്തിക്കു മുൻപിൽ സമർപ്പികുന്നതിന് മുൻപ് പൂജാരി "നേദ്യം " എന്ന് ഉറക്കെ വിളിച്ചറിയിക്കുകയും ഇത് കേൾക്കുമ്പോൾ ഭക്തർ നാലമ്പലത്തിനു പുറത്തിറങ്ങി നിൽക്കുകയും ചെയ്യുന്നു. നേദ്യ സമയത്തും ശീവേലി സമയത്തും ഭക്തർ ഇപ്രകാരം പുറത്തിറങ്ങി നിൽക്കാറുണ്ട്, നിവേദ്യം കൊണ്ടുചെന്ന് ദേവ ബിംബത്തിനു മുന്നിൽ വെച്ച് ദേവനെ ഭുജിപ്പികുന്നു. നാലു വിധ വിഭവങ്ങളും ആറ് രസങ്ങളോടും കൂടിയ നിവേദ്യം ദേവന് സന്തോഷവും സംതൃപ്തിയും ഉണ്ടാകും വിധം സമർപ്പിക്കുന്നു. ആറു രസം ഉണ്ടായിരിക്കണം എന്ന് തത്വം പായുന്നു എങ്കിലും പ്രധാനമായുള്ളത് മധുര രസമാണ് മധുര രസം സകല രസങ്ങളുടെയും പ്രതിനിധി ആണ്. നിവേദ്യം സമർപ്പിക്കുന്ന സമയത്ത് തിടപ്പള്ളിയ്ക്കും ശ്രീകോവിലിനും ഇടയ്ക്കു കൂടി ആരും നടക്കാൻ പാടില്ല. കാരണം ഭഗവാന്റെ നാവ് ( രസന) ശ്രീകോവിലിൽ നിന്നും തിടപ്പള്ളിയിലെ നിവേദ്യത്തിലേക്ക് നീണ്ടു കിടക്കുന്നതായാണ് സങ്കല്പം. ആയതിനാൽ അത് മറികടക്കാൻ പാടില്ല. ശിവക്ഷേത്രത്തിലെ നിവേദ്യസമയത്ത് പുറത്തിറങ്ങി നിൽകുന്നതിന് മാറ്റരു കാരണം കൂടിയുണ്ട്. ശിവഭഗവാൻ എപ്പോഴും അപസ്മാരം എന്ന ഭൂതത്തെ വലതുകാൽപാദത്തിനു ചുവട്ടിൽ ചവിട്ടി അമർത്തി വെച്ചിരിക്കുന്നതായാണ് സങ്കല്പം. നടരാജനൃത്തം നോക്കിയാൽ ഈ ഭൂതത്തെ കാണാം. ഈ ഭൂതം സ്വതന്ത്രമാക്കപ്പെടുന്നത് നിവേദ്യസമയത്ത് മാത്രമാണ്. അപ്പോൾ ഈ ഭൂതത്തിന്റെ ബാധ ഏൽക്കാതിരിക്കാൻ കൂടിയാണ് നിവേദ്യസമയത്ത് ഭക്തർ പുറത്തിറങ്ങി നിൽക്കുന്നത്. ഈ സമയത്ത് ശിവക്ഷേത്രത്തത്തിന്റെ നേർ നടയിൽ നിന്നു തൊഴാനും പാടില്ല കാരണം സ്വതന്ത്രമാക്കപ്പെടുന്ന ഭൂതം ഓവിലൂടെയും നേർനടയിലൂടെയും പുറത്തിറങ്ങാൻ ശ്രമിക്കും എന്ന് കരുതപ്പെടുന്നു. നിവേദ്യം തയ്യാറാകുമ്പോൾ നിവേദ്യ വസ്തുവിന്റെ ഗന്ധം മൂക്കിലൂടെ അനുഭവേദ്യമാകാതിരിക്കാൻ നിവേദ്യം തയ്യാറാക്കുന്ന ആൾ വായ് മൂടിക്കെട്ടി നിവേദ്യം തയ്യാറാകുന്ന രീതി ആദ്യകാലത്തുണ്ടായിരുന്നു. ഇടതു കൈപ്പടം വലതുകൈ മുട്ടിൽ സ്പർശിച്ച് ആദരപൂർവ്വമാണ് ചട്ടുകം കൊണ്ട് നിവേദ്യം ഇളക്കി പാകം ചെയ്യേണ്ടത്. ഗ്യാസിൽ നിവേദ്യം പാകം ചെയ്യുന്നത് ആചാരനിക്ഷേധമാണ് നിവേദ്യമുദ്ര ॐ➖➖➖➖ॐ➖➖➖➖ॐ ഇടതുകൈ വിരലുകൾ നിവർത്തിപ്പിടിച്ച് പെരുവിരൽ ഹൃദയത്തിൽ ചേർത്തു പിടിക്കുന്നതാണ് നിവേദ്യമുദ്ര എന്ന് ഒരഭിപ്രായം. ഇടതു കൈവിരലുകൾ മടക്കി പെരുവിരൽ നെഞ്ചോടു ചേർത്തു വയ്ക്കുന്നതാണ് നിവേദ്യമുദ്ര എന്ന് മറ്റൊരു അഭിപ്രായവും ഉണ്ട്. പ്രതിഷ്ഠാകർത്തിയുടെ വലതുഭാഗത്തും ഇടതുഭാഗത്തും നിവേദ്യം വയ്ക്കാം. എന്നാൽ മുന്നിലും പിന്നിലും പാടില്ല, പ്രത്യേകിച്ച് ശ്രീകോവിൽ അല്ലാതെ വെളിയിൽ പത്മമിട്ട് പൂജ നടത്തുമ്പോൾ ഈ തത്വം കർശനമായി പാലിക്കണം. നിവേദ്യത്തെ അമൃതായി സങ്കല്പിച്ചു വേണം സമർപ്പിക്കാൻ. നിവേദ്യം ഒരിക്കലും നേരിട്ട് ദേവൻ സ്വികരിക്കുന്നില്ല. അഗ്നി സംശുദ്ധി ചെയ്ത ശേഷമേ സ്വികരിക്കു. ആയതിനാൽ മന്ത്രങ്ങളും നിവേദ്യ വസ്തുക്കളും അഗ്നി പത്നിയായ സ്വാഹയുടെ കയ്യിൽ കൊടുക്കുന്നു, സ്വാഹാദേവി അതിനെ ഭർത്താവായ അഗ്നിയെ ഏൽപ്പിക്കുന്നു. അഗ്നി അതിനെ സംശുദ്ധി ചെയ്ത (അഗ്നിശുദ്ധി ) ദേവനു നൽകുന്നു ആയതിനാൽ ആണ് നിവേദ്യ മന്ത്രത്തിന്റെ എല്ലാം ഒടുവിൽ " സ്വാഹ " എന്നു ചേർക്കുന്നത്. ഉദ: പ്രാണായ സ്വഹാ, അപാ നായ സ്വാഹാ. . ➖➖➖➖➖➖➖➖➖ *സദാശിവസമാരംഭാം* *ശങ്കരാചാര്യമധ്യമാം* *അസ്മദാചാര്യപര്യന്താം* *വന്ദേ ഗുരുപരമ്പരാം.* ॐ➖➖➖➖ॐ➖➖➖➖ॐ *ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌ പകർന്ന് നൽകിയതിലുള്ള കടപ്പാട് വിനയപൂര്‍വ്വം സ്മരിക്കുന്നു...* ➖➖➖➖➖➖➖➖➖ ✍© *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ➖➖➖➖➖➖➖➖

+5 प्रतिक्रिया 0 कॉमेंट्स • 4 शेयर
Aneesh Feb 19, 2019

ഗുരുവായൂർ ക്ഷേത്രോത്സവം 2019 രണ്ടാം ദിവസം ക്ഷേത്രത്തിനകത്തെ പ്രധാന ചടങ്ങുകൾ രണ്ടാം ദിവസം ക്ഷേത്രത്തിൽ ദിക്ക് കൊടിയും കൂറയും സ്ഥാപിക്കുന്നു. ഉൽസവക്കാലത്ത്എല്ലാ ദിവസവും കാലത്ത് പന്തീരടി പൂജയ്ക്ക് ശേഷം കാലത്ത് 11മണിക്ക് നാലമ്പ ലത്തിനകത്ത് ശ്രീഭൂതബലി ദർശനവും രാത്രി അത്താഴ പൂജക്ക് ശേഷം അമ്പലത്തിൻറെ വടക്കുഭാഗത്ത് സ്വർണ്ണം കൊണ്ടുണ്ടാക്കിയ പഴുക്കാമണ്ഡപത്തിൽ ഗുരുവായൂരപ്പനെ എഴുന്നള്ളിച്ചുവെയ്ക്കലുമുണ്ട്. ദീപാരാധനക്ക് ശേഷം പ്രാസാദശുദ്ധിക്രിയകൾ നടക്കും.ഇതോടേ ക്ഷേത്രപ്രദേശത്തിന് അറിയാതെയെങ്കിലും സ്ംഭവിച്ച് അശുദ്ധികൾ നീക്കപ്പെടും. ഓം നമോ ഭഗവതേ വാസുദേവായ ശ്രീ ഗുരുവായൂരപ്പൻ

+6 प्रतिक्रिया 0 कॉमेंट्स • 3 शेयर