+5 प्रतिक्रिया 0 कॉमेंट्स • 2 शेयर

+4 प्रतिक्रिया 0 कॉमेंट्स • 1 शेयर

*_ശിവശങ്കര........_* ആൽബം: നാമാർച്ചന വര്‍ഷം: 2000 സംഗീതം :കലവൂര്‍ ബാലന്‍ ഗാനരചന: പരമ്പരാഗതം ഗായകര്‍: കെ ജെ യേശുദാസ് വര്‍ഗ്ഗീകരണം ഭക്തിഗാനങ്ങള്‍ ശിവശങ്കര സർവ ശരണ്യവിഭോ ഭവ സങ്കട നാശന പാഹി ശിവ കവി സന്തതി സന്തതവും തൊഴുമെൻ ഭവനാടകമാടുമകം പൊരുളേ (ശിവശങ്കര...) പൊരുളൊന്നുമുടമ്പൊടു മക്കളുയിർ തിരളെന്നുമിതൊക്കെ അനാർഥി കരം കരളിന്നു കളഞ്ഞു കരിങ്കടലിൽ പുരളാകെ പൊതിഞ്ഞു പിടിപ്പതു നീ (ശിവശങ്കര.....) പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണക്കുടിയിൽ കുടി കൊണ്ടു ഗുണങ്ങളൊടും കുടികൊണ്ടു കുടിയ്ക്കമരും കുടിനീരടി തട്ടിയകത്തു നിറഞ്ഞിരി നീ (ശിവശങ്കര.....) ഗളമുണ്ടു കറുത്തതു നീ കരണം കളമുണ്ടതു കൊണ്ടു കൃപാനിധിയെ കളമുണ്ടൊരു കൊണ്ടലൊടൊത്ത കടൽ കളമുണ്ടു കൊണ്ടൊരു സീമ നിനക്കു നഹീ (ശിവശങ്കര.....) കനിവെണ്ണിലിരുത്തി അനംഗിരസ കനി തപ്പിയെറിഞ്ഞു കരം കഴുകി കനി മുത്തി പഴുത്തു ചൊരിഞ്ഞൊഴുകും കനകക്കൊടിയേ കഴലേകുക നീ (ശിവശങ്കര......) ഹരിശ്രീപത്മം

+4 प्रतिक्रिया 1 कॉमेंट्स • 0 शेयर

+5 प्रतिक्रिया 0 कॉमेंट्स • 0 शेयर

+7 प्रतिक्रिया 0 कॉमेंट्स • 7 शेयर

+8 प्रतिक्रिया 3 कॉमेंट्स • 1 शेयर

+6 प्रतिक्रिया 0 कॉमेंट्स • 6 शेयर

*_ലോകനാര്‍ക്കാവില്‍ ഭഗവതിയേ...._* ആൽബം: ദേവീഗീതം വര്‍ഷം: 1994 സംഗീതം : കലാരത്നം കെ ജി ജയൻ (ജയ വിജയ) ഗാനരചന: പി സി അരവിന്ദന്‍ ഗായകര്‍: കെ എസ് ചിത്ര ഷിജു കരുനാഗപ്പള്ളി വര്‍ഗ്ഗീകരണം ഹിന്ദു ഭക്തിഗാനങ്ങള്‍ ♾️➖♾️➖♾️➖♾️➖♾️➖♾️➖♾️➖ ലോകനാര്‍ക്കാവില്‍ ഭഗവതിയേ ലോകമീരേഴിനും കാവല്‍ നീയേ ചേന്തീപ്പൊരിക്കൊപ്പം ചന്ദനശ്രീ ചിന്തി വിളങ്ങീടും ലോകമായേ (ലോകനാര്‍......) സങ്കടങ്ങള്‍ തീര്‍ക്കും ഭദ്ര നീയേ അങ്കക്കലിയേറ്റും രുദ്ര നീയേ ഗായകര്‍ വാഴ്ത്തീടും സന്നിധിയേ ചേകവര്‍ കൂപ്പും നിന്‍ ചേവടിയെ (ലോകനാര്‍.....) ആശകള്‍ തീര്‍ത്തു കൊടുപ്പവള്‍ നീ വാശികള്‍ തീര്‍ത്തും കെടുപ്പവള്‍ നീ അല്ലിമലര്‍ക്കാവില്‍ മേവുമമ്മേ അല്ലലൊഴിച്ചെന്നെ കാക്കണമേ (ലോകനാര്‍‌.....) ഹരിശ്രീ പത്മം

+6 प्रतिक्रिया 0 कॉमेंट्स • 1 शेयर