+56 प्रतिक्रिया 37 कॉमेंट्स • 4 शेयर

+50 प्रतिक्रिया 28 कॉमेंट्स • 4 शेयर

+83 प्रतिक्रिया 45 कॉमेंट्स • 4 शेयर

🥀 *ഓം ശ്രീ ഗുരുഭ്യോ നമഃ* 🥀 🔅🔅🔅🔅🔅🔅🔅🔅🔅 *1* വേദങ്ങൾ ഏതെല്ലാം? _ഋഗ്വേദം_ _യജുർവേദം_ _സാമവേദം_ _അഥർവ്വവേദം_ 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *2* ഓരോ വേദത്തിന്റെയും വിഷയമെന്താണ്? _ഋഗ്വേദം - ജ്ഞാനം_ _യജുർവേദം - കർമ്മം_ _സാമവേദം - ഉപാസന_ _അഥർവ്വവേദം - വിജ്ഞാനം_ _ഋഗ്വേദം - 10522 മന്ത്രങ്ങൾ_ _യജുർവേദം - 1975 മന്ത്രങ്ങൾ_ _സാമവേദം - 1875 മന്ത്രങ്ങൾ_ _അഥർവ്വവേദം - 5977 മന്ത്രങ്ങൾ_ നാല് വേദങ്ങളിലും കൂടി, ആകെ *20349* മന്ത്രങ്ങൾ. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *3* വേദം എന്തിനു വേണ്ടി പ്രകാശിതമായി? സകല ജീവജാലങ്ങളുടെയും അഭ്യൂദയത്തിനും നിഃശ്രേയസിനും വേണ്ടി വേദം പ്രകാശിതമായി. 🔅🔅🔅🔅🔅🔅🔅🔅🔅 *4* ഏതേത് വേദങ്ങൾ ഏതേത് ഋഷിയിലൂടെ പ്രകാശിതമായി? _ഋഗ്വേദം - അഗ്നി_ _യജുർവ്വേദം - വായു_ _സാമവേദം - ആദിത്യൻ_ _അഥർവ്വവേദം - അംഗിരസ്_ 🔅🔅🔅🔅🔅🔅🔅🔅🔅 *5* ആരാണ് ഋഷി? _ഋഷി ദർശനാത്_ _സ്തോമാൻ ദദർശ_ നേരിട്ട് കണ്ടതിനാൽ, ഋഷി ആയി. എന്തിനെ നേരിട്ട് കണ്ടു? സ്തോമങ്ങളെ, അതായത് മന്ത്രങ്ങളെ. മന്ത്രമെന്നാൽ ശബ്ദവും അർത്ഥവും ചേർന്നതാണ്. അങ്ങനെ മന്ത്രാർത്ഥം ദർശിച്ചവനാണ്, *ഋഷി*. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *6* എന്താണ് ഛന്ദസ്സ്? _ഛന്ദാംസി ഛാദനാത്_ പൊതിയുന്നതാണ്, ഛന്ദസ്സ്. ജ്ഞാനം പ്രകടമാവുന്നത്, വാക്കിലൂടെയാണ്. വാക്കിനെ മൂടുന്നത്, അഥവാ പൊതിയുന്നത് അക്ഷരങ്ങളാണ്. അക്ഷരക്കൂട്ടങ്ങളുടെ _ക്രമം_ അഥവാ _സ്വരൂപം_, ഛന്ദസ്സാണ്. അക്ഷരങ്ങളുടെ _പരിമാണം_ - അളവ് എന്നാണ് ഇതിനർത്ഥം. അർത്ഥത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന അക്ഷരങ്ങളുടെ അളവ് ഛന്ദസ്സാണ്. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *7* ദേവതയുടെ നിർവ്വചനം എന്താണ്? _ദേവോ ദാന്വാദാ_ _ദീപനാദ്വാ ദ്യോതനാദ്വാ_ _ദ്യുസ്ഥാനേ ഭവതീതി വാ_ _ദാനഗുണം ദീപനഗുണം_ _ദ്യോതനഗുണം_ _നഭമണ്ഡലസ്ഥി_ _തത്വഗുണം_ എന്നിവ ഏതെല്ലാം പദാർത്ഥങ്ങളിലുണ്ടോ, ആ പദാർത്ഥം ദേവതയാകുന്നു. ആ പദാർത്ഥം ചേതനമാകാം, അചേതനമാകാം. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *8* ഋഗ്വേദത്തിന്റെ പ്രതിപാദ്യമെന്താണ്? പദാർത്ഥങ്ങളുടെ ഗുണകർമ്മ സ്വഭാവങ്ങളെ നിർണ്ണയിച്ച് പറയുന്ന ജ്ഞാനമാണ്, ഋഗ്വേദം. സ്തുതി പ്രധാനവുമാണ്. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *9* യജുർവ്വേദത്തിലെ മുഖ്യ വിഷയമെന്താണ്? ശ്രേഷ്ഠതമമായ കർമ്മം അഥവാ യജ്ഞാമാണ് ഇതിലെ പ്രതിപാദ്യം. മാനവരനുഷ്ടിക്കേണ്ട കർത്തവ്യകർമ്മങ്ങളാണ് യജുസിന്റെ വിഷയം. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *10* സാമവേദത്തിന്റെ മുഖ്യവിഷയമെന്താണ്? ഉപാസനയാണ് മുഖ്യവിഷയം. 🔅🔅🔅🔅🔅🔅🔅🔅🔅🔅🔅 *11* അഥർവ്വവേദത്തിന്റെ മുഖ്യവിഷയം? അഥർവ്വം സംരക്ഷണ പ്രധാനമാണ്. ഭൌതിക വിജാനവും തത്വജ്ഞാനവും ആണിതിന്റെ മുഖ്യ വിഷയം. 🔅🔅🔅🔅🔅🔅🔅🔅🔅 *12* എന്താണ് ഹിന്ദു മതം ? *നാലു വേദങ്ങൾ* *ആറു വേദാംഗങ്ങൾ* *പതിനെട്ടു പുരാണങ്ങൾ* *നൂറ്റിയെട്ടു ഉപപുരാണങ്ങൾ* *നൂറ്റിയെട്ടു ഉപനിഷത്തുകൾ* *ബ്രാഹ്മണങ്ങൾ* *ആരണ്യകങ്ങൾ* *സംഹിതകൾ* *ഇതിഹാസങ്ങൾ* *തത്വങ്ങൾ* *ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം* _എന്നിങ്ങനെയുള്ള ഷഡ്‌ ദർശനങ്ങൾ_ പതിനാറായിരത്തി ഒരുന്നൂറ്റിയെട്ട്‌ *ശക്തികൾ* ത്രിമൂർത്തികൾ - സൃഷ്‌ടി, സ്ഥിതി, സംഹാരം എന്ന *അവസ്ഥാത്രയം* ഉത്‌പത്തി ശാസ്‌ത്രം, സൃഷ്‌ടിക്രമ രഹസ്യം, അധ്യാത്മ ശാസ്‌ത്രം, മന്ത്ര ശാസ്‌ത്രം, തന്ത്ര ശാസ്‌ത്രം, മോക്ഷ ശാസ്‌ത്രം, ധർമ്മ ശാസ്‌ത്രം, യോഗ ശാസ്‌ത്രം, തർക്ക ശാസ്‌ത്രം, രാഷ്‌ട്രമീമാംസ, നരവംശ ശാസ്‌ത്രം, ജന്തു ശാസ്‌ത്രം, വൈദ്യ ശാസ്‌ത്രം, ശബ്‌ദ ശാസ്‌ത്രം, ജ്യോതി ശാസ്‌ത്രം, ഗോള ശാസ്‌ത്രം, ഭൂമി ശാസ്‌ത്രം, ശരീര ശാസ്‌ത്രം, മനഃ ശാസ്‌ത്രം, കാമ ശാസ്‌ത്രം, തച്ചു ശാസ്‌ത്രം, ഗണിത ശാസ്‌ത്രം, വ്യാകരണ ശാസ്‌ത്രം, ആണവ ശാസ്‌ത്രം, വൃത്ത ശാസ്‌ത്രം, അലങ്കാര ശാസ്‌ത്രം, നാട്യ ശാസ്ത്രം, ഗാന്ധർവ വേദം ( _സംഗീത ശാസ്ത്രം_ ), അലങ്കാര ശാസ്ത്രം, ഛന്ദഃ ശാസ്ത്രം, ധനുർവേദം, രസതന്ത്രം, ഊർജ്ജ തന്ത്രം, അഷ്ടാംഗഹൃദയം, ചരക സംഹിത, വ്യാമനിക ശാസ്ത്രം, മേഘോൽപ്പത്തി-പ്രകരണം, ശക്തി തന്ത്രം, ആകാശ തന്ത്രം, തൈല പ്രകരണം, ദർപ്പണ പ്രകരണം, സൗദാമിനികല, യന്ത്ര ശാസ്ത്രം, കൌടിലീയ അർത്ഥശാസ്ത്രം, ലീലാവതി _എന്നിങ്ങനെ എണ്ണമറ്റ ശാസ്‌ത്ര ശാഖകളെ പ്രതിപാദിക്കുന്ന, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ രചിക്കപ്പെട്ട,_ *അസംഖ്യം കൃതികൾ* ഭൂമി, ജലം, തേജസ്സ്, വായു, ആകാശം എന്നീ *പഞ്ചഭൂതങ്ങൾ* മൂക്ക്, നാക്ക്, ത്വക്ക് തുടങ്ങിയ *ജ്ഞാനേന്ദ്രിയങ്ങൾ* വാക്ക്, പാണി, പാദാദികളായ *കർമ്മേന്ദ്രിയങ്ങൾ* വചനം, ആദാനം, യാനം, വിസർജനം, ആനന്ദനം എന്നീ *കർമ്മേന്ദ്രിയ വിഷയങ്ങൾ* പ്രാണാപാനാദികളായ *പഞ്ച പ്രാണനുകൾ* നാഗൻ, കൂർമൻ, ദേവദത്തൻ, ധനഞ്ജയൻ, കൃകലൻ എന്നീ *ഉപപ്രാണന്‍മാർ* മൂലാധാരം, സ്വാധിഷ്ഠാനം തുടങ്ങിയ *ഷഡാധാരങ്ങൾ* രാഗം, ദ്വേഷം, കാമം, ക്രോധം, മാത്സര്യം, മോഹം, ലോഭം, മദം എന്നീ *അഷ്ടരാഗാദികൾ* മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിങ്ങനെ, *നാല് അന്തഃകരണങ്ങൾ* സങ്കല്പം, നിശ്ചയം, അഭിമാനം, അവധാരണം എന്ന *നാല് അന്തഃകരണ വൃത്തികൾ* ഇഡ, പിംഗള, സുഷുമ്ന എന്നീ *മൂന്നു നാഡികൾ* അഗ്നിമണ്ഡലം, അർക്കമണ്ഡലം, ചന്ദ്രമണ്ഡലം എന്ന *മൂന്ന് മണ്ഡലങ്ങൾ* അർഥേഷണ, ദാരേഷണ, പുത്രേഷണ എന്ന *ഏഷണത്രയം* ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നീ *അവസ്ഥകൾ* സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ *ദേഹങ്ങൾ* വിശ്വൻ, തൈജസൻ, പ്രാജ്ഞൻ എന്നീ *മൂന്ന് ദേഹനാഥന്‍മാർ* ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്ന *സപ്തധാതുക്കൾ* അന്നമയം, പ്രാണമയം, മനോമയം, വിജ്ഞാനമയം, ആനന്ദമയം എന്ന പേരുകളാലറിയപ്പെടുന്ന *പഞ്ചകോശങ്ങൾ* ആധ്യാത്മികം, ആധിഭൌതികം, ആധിദൈവികം എന്നിങ്ങനെയുള്ള *താപത്രയം* _എന്നിങ്ങനെ ആകെ_ *96 തത്ത്വഭേദങ്ങൾ* അകാര ഉകാര മകാരാദി *പ്രതീകങ്ങൾ* തുടങ്ങി, അനന്തമായ വിജ്ഞാന ശാഖകൾ ഒരുമിച്ചു ചേർന്ന വിശ്വ പ്രകൃതിയിൽ മനുഷ്യൻ, പിതൃക്കൾ, ഗന്ധർവ്വന്മാർ, ദേവന്മാർ, സിദ്ധന്മാർ, ചാരണന്മാർ, കിന്നരന്മാർ, അപ്‌സരസ്സുകൾ, ദേവേന്ദ്രൻ, ഉപബ്രഹ്മാക്കൾ എന്നീ പ്രകാരമുള്ള *സൂക്ഷ്‌മലോക വ്യക്തിത്വങ്ങൾ*, അവയുടെ അനന്ത ശക്തികൾ, അവയ്‌ക്കാധാരമായ *തത്വങ്ങൾ* പതിനാലു അനുഭവ മണ്‌ഡലങ്ങൾ, അഥവാ *ലോകങ്ങൾ* ( _അതലം, വിതലം, സുതലം, രസാതലം, തലാതലം, മഹാതലം, പാതാളം, ഭൂലോകം, ഭുവർലോകം, സ്വർലോകം, മഹർലോകം, ജനലോകം, തപോലോകം, സത്യലോകം_ ) സ്വായംഭുവൻ, സ്വാരോചിഷൻ, ഔത്തമി, താമസൻ, രൈവതൻ, ചാക്ഷുഷൻ, വൈവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമസാവർണി, രുദ്രസാവർണി, ദൈവസാവർണി, ഇന്ദ്രസാവർണി എന്നിങ്ങനെയുള്ള *മനുക്കൾ* ഏകം, ദശം, ശതം, സഹസ്രം, അയുതം, ലക്ഷം, ദശലക്ഷം, കോടി, മഹാകോടി, ശംഖം, മഹാശംഖം, വൃന്ദം, മഹാവൃന്ദം, പദ്‌മം, മഹാപദ്‌മം, ഖർവം, മഹാഖർവം, സമുദ്രം, ഓഘം, ജലധി, എന്നിങ്ങനെ സംഖ്യാനത്തിലെ പത്തിരട്ടിക്കുന്ന *സ്ഥാനസംജ്ഞകൾ* ദിനം, മാസം, വത്സരം, ദേവവത്സരം, ചതുർ യുഗങ്ങൾ, മന്വന്തരങ്ങൾ, കൽപം, മഹാകൽപം എന്നിങ്ങനെ അനവധി കാലപരിഗണനകൾ, അവയിൽ പ്രപഞ്ചത്തിനു സംഭവിക്കുന്ന അവസ്ഥാന്തരങ്ങൾ, അനന്ത കോടി ജന്മാന്തരങ്ങളിലൂടെ ജീവനുണ്ടാകുന്ന സംസ്‌കാര പദവികൾ, എല്ലാം വിശദമായി വർണിച്ച്‌, അവസാനമായി ഇവയ്‌ക്കെല്ലാം ഉത്‌പത്തി ലയന കേന്ദ്രമായ *ബ്രഹ്മം*, അതിന്റെ തന്നെ *ശിവൻ* എന്ന അന്തഭാവം, ഇവയെല്ലാം കാട്ടിത്തരുന്ന, അനുസ്യൂതവും, അപ്രമേയവുമായ, ഒരദ്‌ഭുത ശാസ്‌ത്രമാണ്‌ *ഹിന്ദു മതം.* ഭാരതീയ ചിന്തകൾ ഇങ്ങനെ അറിയണം. അറിയാൻ തീവ്രമായ ആഗ്രഹം മതി, അറിയാൻ കഴിയും. അറിഞ്ഞത് അറിയിക്കാനും കഴിയണം. മറ്റുള്ളവർക്ക് പകർന്നു നൽകുക. ഇതും മുക്തിയെ തരും. 🥀 *ഓം ശ്രീ ഗുരുഭ്യോ നമഃ* 🥀

+69 प्रतिक्रिया 45 कॉमेंट्स • 3 शेयर

+39 प्रतिक्रिया 29 कॉमेंट्स • 3 शेयर

+28 प्रतिक्रिया 10 कॉमेंट्स • 7 शेयर

അമ്പലത്തിലേക്ക് പോകുമ്പോൾ ഒരു ഹിന്ദു സുഹൃത്തിനോട് അമ്പലത്തിലേക്ക് വരുന്നുണ്ടോ, എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു.... ഇന്ന് ഒരു വിവാഹത്തിന് പോയിരുന്നു അവിടെ നിന്ന് മാംസാഹാരം കഴിച്ചു, അതു കൊണ്ട് വരുന്നില്ല. അതുപോലെ മറ്റൊരു ദിവസം മറ്റൊരു സുഹൃത്ത് പറഞ്ഞു ഞാൻ കുറച്ച് കഴിച്ചിട്ടുണ്ട്, അതുകൊണ്ട് അമ്പലത്തിലേക്ക് വരുന്നില്ല. മറ്റൊരാൾ പറഞ്ഞു കുളിച്ചില്ല, അതുകൊണ്ട് വരുന്നില്ല. പിന്നൊരാളോട് കുടുംമ്പസമേതം പോകാം എന്നു പറഞ്ഞപ്പോൾ ഭാര്യക്ക് പറ്റില്ല, ചെറിയ കുട്ടിയും ഞാനും വരുന്നുണ്ട് എന്ന് പറഞ്ഞു. വേറൊരാൾ പറഞ്ഞു, ഒരു കുടുംബാംഗം മരിച്ചിട്ട് 5 ദിവസമേ ആയുള്ളൂ, 10 ദിവസം കഴിഞ്ഞിട്ടേ അമ്പലങ്ങളിലേക്ക് ഉള്ളൂ.. ഉച്ചക്ക് മാംസം കഴിച്ചയാളും, മദ്യം കഴിച്ചയാളും, കുളിക്കാതിരുന്ന ആളും ആർത്തവം നടക്കുന്ന സ്ത്രിയും, ഏതോ ഒരു കുടുംബാംഗം മരിച്ച് 10 ദിവസം കഴിഞ്ഞിട്ടില്ലാത്തയാളും, അമ്പലത്തിൽ പോയാൽ ആരും തടയില്ല, ഒന്നും സംഭവിക്കില്ലായിരിക്കാം. എന്നാൽ ഇത്തരം നിയന്ത്രണങ്ങളൊക്കെ പാലിച്ച് ദർശനം നടത്തുന്നതു കൊണ്ടാണ് അത് ആരാധനാലയമായത്. മിക്കവാറും എല്ലാ വീടുകളിലും സന്ധ്യാ ദീപം വയ്ക്കുന്ന ഒരു സമ്പ്രദായം ഉണ്ട്. ആർത്തവ ദിവങ്ങളിൽ സ്ത്രീകൾ സന്ധ്യാ ദീപം തെളിയിക്കാറില്ല. അന്ന് അവർ നിലവിളക്ക് കത്തിച്ചാൽ കത്താത്തതു കൊണ്ടല്ല, ആരും തടഞ്ഞിട്ടുമല്ല, അത് പിൻതുടർന്നു വരുന്ന ഒരു രീതിയാണ്. ഇതുപോലെയൊക്കെയുള്ള ഒരു ആചാര അനുഷ്ഠാനമാണ് 10 വയസ്സിസും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾ മഹാക്ഷേത്രമായ ശബരിമലയിൽ പ്രവേശിക്കരുത് എന്നത്. അയ്യപ്പഭക്തരായ സ്ത്രീകൾക്കിടയിൽ ഒരു അഭിപ്രായ സർവ്വേ നടത്തിയാൽ ഈ രീതി തുടരണം എന്നു തന്നെയായിരിക്കും മനസ്സിലാവുക. ഈ നിയന്ത്രണം എടുത്തു കളഞ്ഞു കൊണ്ടുള്ള വിധിയിൽ സന്തോഷിക്കുന്നവർ നിരീശ്വരവാദികളും കപടവിശ്വാസികളും മാത്രമാണ്. ചുരുങ്ങിയ പക്ഷം പരമ്പരാഗത രീതിയിൽ സന്ധ്യാ ദീപം തെളിയിക്കുന വീടുകളിലുള്ളവർ പോലും ഈ വിധിയിൽ സന്തോഷിക്കില്ല. നാം പിൻതുടർന്നു വരുന്ന പലതിന്റെയും ആകെ തുകയാണ് നമ്മുടെ സംസ്കാരം. ദേശീയഗാനം കേൾക്കുമ്പോൾ എഴുന്നേറ്റ് അറ്റൻഷനായി നിൽക്കുന്നത് ദേശത്തോടുള്ള ഭക്തി കൊണ്ടാണ്. എഴുന്നേറ്റ് നിന്നില്ലെങ്കിൽ വെള്ളക്കാർ സ്വതന്ത്ര്യം തിരിച്ചെടുക്കുകയൊന്നുമില്ല... സ്വാമി ശരണം....

+36 प्रतिक्रिया 28 कॉमेंट्स • 2 शेयर