ജിതേഷ് Mar 22, 2019

ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ചോദിച്ചു . ഒരു താമരയുടെ ഉയരം എത്ര ??? എന്ന് . ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു . വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു . ' രണ്ടരയടി ' . അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു. എന്തേ , മൂന്നരടിയാകാൻ പാടില്ലേ എന്ന് . പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു. "തണ്ണിയോളം ഉയരം താമരയ്ക്ക്ക്‌ ". എന്ന് അതായത് , വെള്ളത്തോളം ഉയരം ഉണ്ട് താമരയ്ക്ക് എന്ന് സാരം , ഒരു പക്ഷേ , വെള്ളം രണ്ടര അടിയായിരിക്കാം , നാലടിയായിരിക്കാം , ആറടിയായിരിക്കാം , എട്ടടിയായിരിക്കാം അങ്ങനെ പല അടികൾ . വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം എന്നർത്ഥം . മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു ഒരു മനുഷ്യന്റെ ഉയരം എത്രയാണ് എന്ന് ? ശിഷ്യൻമാരുടെ ഭാഗത്ത്‌ നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു. " ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും ,ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും . ആഗ്രഹങ്ങളും , പ്രതീക്ഷകളും കുറഞ്ഞാൽ അവന്റെ ഉയരവും കുറയും " എന്ന്. നിങ്ങളുടെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും ഉയരം കുറയരുത്‌ . അതുകൊണ്ട്‌ ജീവിതത്തിൽ ആവോളം പ്രതീക്ഷിക്കുക , ആഗ്രഹിക്കുക, സ്വപ്നം കാണുക ... അവയാണ് നിങ്ങളുടെ ഉയരം തീരുമാനിക്കുന്നത്. !!!! മനസ്സിൽ സൃഷ്ടിക്കാതെ ഒന്നും പുറത്ത് യാഥാർഥ്യമാവില്ല

+4 प्रतिक्रिया 0 कॉमेंट्स • 3 शेयर
ജിതേഷ് Mar 22, 2019

+9 प्रतिक्रिया 0 कॉमेंट्स • 4 शेयर
ജിതേഷ് Mar 22, 2019

നവഗ്രഹങ്ങളും ദോഷപരിഹാരവും. ----------------------------------------------------- ഒരു വ്യക്തിയുടെ ജീവിതത്തിൽ അനുനിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന ജീവിതാനുഭവങ്ങളിൽ നവഗ്രഹങ്ങളുടെ സ്വാധീനം വളരെവലുതാണ്. അവ നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല. നിരന്തരമായുള്ള രോഗം, കുട്ടികൾ പഠിപ്പിൽ ഉഴപ്പുക, അനാവശ്യകൂട്ടുകെട്ടിൽ ചെന്നുപെടുക, അമിതമായ ദേഷ്യം...മനസ്സ് ശാന്തമാകണമെന്ന് നമ്മൾ വിചാരിച്ചാൽ പോലും കഴിയാതെ വരുക, ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്ന് ദൃഢനിശ്ചയം എടുത്താൽപോലും ഒന്നും ചെയ്യാൻ കഴിയാതെ അലസത തോന്നുക, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവരെ കഴിയേണ്ടിവരുക, എത്ര സമ്പാദിച്ച്സൂക്ഷിച്ചാലും ധനം ചെലവായി പോകുക, പ്രായമാകുന്നതിന് മുന്നേതന്നെ ആരോഗ്യപ്രശ്നങ്ങൾ....ചിട്ടയായ ജീവിതശൈലിയും വ്യായാമം നല്ല മാർഗ്ഗമാണ് എന്നാൽ അതിന് വേണ്ട മാനസികവും ശാരീരികവുമായ ശക്തിഇല്ലാതാകുക, എത്ര ശ്രമിച്ചിട്ടും ചെയ്യുന്ന കാര്യങ്ങൾക്ക് ഫലമില്ലാതെ വരുക, നമ്മളൊക്കെ ഭഗവാന്റെ ഭക്തരാണ്...പക്ഷെ സമയം മോശമാണെങ്കിൽ ഭഗവാന്റെ കാര്യങ്ങൾ ചെയ്യാതിരിക്കുക, ഭഗവാന്റെ നാമം ചൊല്ലാൻ തോന്നാതിരിക്കുക ഇതൊക്കെ ഗ്രഹസമയ ദോഷങ്ങൾകൊണ്ട് ഉണ്ടാകുന്നതാണ്. ഗ്രഹ ദോഷ ശാന്തി കര്‍മ്മങ്ങള്‍ വിധിയാം വണ്ണം അനുഷ്ടിച്ചാല്‍ അനുഭവ ഗുണം സുനിശ്ചിതമാണ്. തിരക്കുള്ള സമയങ്ങളില്‍ നവഗ്രഹ സ്തോത്രം ജപിക്കാനുള്ള സാവകാശം ലഭിക്കാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. ॐ നമഃ സൂര്യായ സോമായ മംഗളായ ബുധായ ച ! ഗുരുഃ ശുക്ര ശനിഭ്യശ്ച രാഹവേ കേതവ നമഃ !! നിത്യപാരായണ നവഗ്രഹ സ്തോത്രവും, ദോഷപരിഹാരങ്ങളും. ............................................................ സൂര്യന്‍ ------------ ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം തമോഽരിം സര്‍വ്വപാപഘ്നം പ്രണതോസ്മി ദിവാകരം. (സൂര്യന്റെ ദോഷത്തിനു ശിവക്ഷേത്രദർശനം, ശിവനു ധാര, കൂവളമാല, വിളക്കു നിവേദ്യം എന്നിവ നടത്താം. ഞായറാഴ്ച വ്രതം ആചരിക്കാം. അന്നദാനം ചെയ്യാം. സൂര്യഗ്രഹത്തിന് അർച്ചന നടത്താം. സൂര്യനു ചുവന്ന വസ്ത്രം ചാർത്തുകയും ആകാം.) ചന്ദ്രന്‍ ----------- ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണ്ണവ സംഭവം നമാമി ശശിനം സോമം ശംഭോര്‍ മകുടഭൂഷണം. (ചന്ദ്രന്റെ ദേവത ദുർഗ്ഗയാണ്. ചന്ദ്രന്റെ ദോഷത്തിനു ദുർഗയ്ക്കു കടുംപായസം, അർച്ചന, വിളക്ക് എന്നിവയും തിങ്കളാഴ്ച വ്രതവും അനുഷ്ഠിക്കുക. അമാവാസിയും തിങ്കളാഴ്ചയും ഒത്തു ചേര്‍ന്നു വരുന്ന ദിവസം ഈ വ്രതം അനുഷ് ഠിച്ചാല്‍ അതിന് വിശേഷ ഫലസിദ്ധിയുണ്ടെന്നാണ് ജ്യോതിശാസ്ത്രം. രോഹിണി നക്ഷത്രവും തിങ്കളാഴ്ചയും ഒരുമിക്കുന്ന ദിവസം സ്വയംവര പൂജ നടത്തുന്നത് മാംഗല്യ സിദ്ധിക്ക് നല്ലതാണ്. ചന്ദ്രനു വെളളവസ്ത്രം ചാർത്തുകയും അർച്ചന നടത്തുകയും ചെയ്യാം.) ചൊവ്വ ( കുജൻ ) ----------------------------- ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം. (ചൊവ്വയ്ക്കു പരിഹാരമായി സുബ്രഹ്മണ്യനു പാൽ അഭിഷേകം, ഭസ്മാഭിഷേകം, പനിനീർ അഭിഷേകം എന്നിവയും പഞ്ചാമൃതനിവേദ്യവും നടത്തുക. ദുർഗയ്ക്കു നെയ്പായസവും ചുവന്ന പട്ടും ചാർത്താം. ചൊവ്വാഴ്ച വ്രതം അനുഷ്ഠിക്കാം. ചൊവ്വയ്ക്ക് അർച്ചനയും ചുവന്ന പട്ടും നന്ന്.) ബുധന്‍ --------------- പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം. (ബുധനു പരിഹാരമായി ശ്രീരാമനോ സരസ്വതീദേവിക്കോ പായസനിവേദ്യം നടത്താം. അർച്ചനയും ബുധനാഴ്ച വ്രതവും നന്ന്. ബുധഗ്രഹത്തിൽ പച്ചപ്പട്ടു ചാർത്താം. അർച്ചനയും ആകാം.) വ്യാഴം ( ഗുരു ) ------------------------ ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം. (വ്യാഴദോഷത്തിനു വിഷ്ണുപ്രീതി വരുത്തുക. ദക്ഷിണാമൂർത്തിക്കും വഴിപാടുകൾ നടത്താം. വ്യാഴാഴ്ച വ്രതം നന്ന്. വ്യാഴഗ്രഹത്തിന് അർച്ചന ചെയ്യാം. മഞ്ഞപ്പട്ടു ചാർത്തുന്നത് ഉത്തമം.) ശുക്രന്‍ ------------ ഹിമകുന്ദമൃണാളാഭം ദൈത്യാനാം പരമം ഗുരും സര്‍വ്വശാസ്ത്രപ്രവക്താരം ഭാര്‍ഗ്ഗവം പ്രണമാമ്യഹം. (ശുക്രനു പരിഹാരമായി മഹാലക്ഷ്മിയെ പ്രീതിപ്പെടുത്താം. ദേവിക്കു പായസം, പട്ട് എന്നിവ വഴിപാടു ചെയ്യാം. വെളളിയാഴ്ചവ്രതം എടുക്കാം. ശുക്രഗ്രഹത്തിനു വെളളവസ്ത്രം ചാർത്താം. അർച്ചനയും നടത്താം.) ശനി --------- നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം. (ശനിദോഷത്തിനു ശാസ്താവ്‌, ഹനുമാൻ എന്നിവരെ പ്രീതിപ്പെടുത്തുക. എള്ളുപായസം നിവേദിക്കുക. ശനിയാഴ്ച വ്രതം നോൽ‌ക്കുക. നീരാഞ്ജനം കഴിക്കുക. കാക്കയ്ക്കു ചോറു കൊടുക്കുക. ശനിഗ്രഹത്തിനു നീലയോ കറുപ്പോ വസ്ത്രം ചാർത്തുക. ശനിദോഷം മാറാൻ നാം സാധാരണ ചെയ്യാറുള്ളത്‌ ശാസ്താക്ഷേത്രത്തിൽ നീരാഞ്ജനം, എള്ളുതിരി കത്തിക്കുക തുടങ്ങിയവയാണ്. നമുക്ക്‌ വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്നതാണിത്‌. ആദ്യം 12 എള്ളുതിരികൾ തയ്യാറാക്കിവെക്കുക. 12 ശനിയാഴ്ചയും സന്ധ്യക്ക്‌ ഇതിൽ നിന്ന് ഓരോ തിരിയെടുത്ത്‌ ഓം ശനൈശ്ചര്യായ നമഃ എന്ന മന്ത്രം ഉരുവിട്ടുകൊണ്ട്‌ 12 പ്രാവശ്യം മുഖമുഴിയുക. ശേഷം ഒരു മൺചിരാതിലിൽ എള്ളെണ്ണ ഒഴിച്ച്‌ കത്തിച്ച്‌ വീടിന്റെ വരാന്തയിലോ പൂജാമുറിയിലോ വെയ്ക്കുക. അന്ന് ശാസ്താക്ഷേത്രത്തിൽ പോയി തൊഴുകുകയും, ഒരിക്കിലനുഷ്ഠിക്കുകയും ചെയ്താൽ സകലശനിദോഷവും മാറും. 12 ശനിയാഴ്ച ഇങ്ങനെ മുടങ്ങാതെ ചെയ്യുക. താൽപര്യമുള്ളവർക്ക്‌ ഇത്‌ വീണ്ടും ആവർത്തിക്കാം) രാഹു --------- അര്‍ദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമര്‍ദ്ദനം സിംഹികാഗര്‍ഭസംഭൂതം തം രാഹും പ്രണമാമ്യഹം. (രാഹുദോഷത്തിനു ശിവഭഗവാനെയാണു പ്രീതിപ്പെടുത്തേണ്ടത്. സർപ്പത്തിനു പാലും മഞ്ഞളും സമർപ്പിക്കാം. ശിവനു ക്ഷീരധാര നടത്താം. രാഹുവിന് അർച്ചന നടത്താം. കാവി നിറത്തിലുളള വസ്ത്രം ചാർത്താം) കേതു --------- പലാശപുഷ്പസങ്കാശം താരകാഗ്രഹമസ്തകം രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം. (കേതുദോഷത്തിനു ഗണപതിഭഗവാനെ പ്രീതിപ്പെടുത്തണം. ഗണപതീഹോമം, കറുകമാല എന്നിവ ചാർത്താം. നാളികേരം ഉടയ്ക്കാം. ചാരനിറത്തിലുളള വസ്ത്രം കേതുവിനു ചാർത്താം. അർച്ചനയും നടത്താം.) എല്ലാ ഗ്രഹങ്ങളുടെയും പ്രീതിക്കായി നവഗ്രഹാർച്ചനയും നവഗ്രഹഹോമവും നല്ലതാണ്. നവഗ്രഹദോഷ പരിഹാരത്തിനു സുബ്രഹ്മണ്യൻ സ്വാമിയെ പൂജിച്ച് പ്രീതിപ്പെടുത്തുന്നതും അത്യുത്തമമാണ്. നവഗ്രഹ ഗുണഫലങ്ങള്‍ അധികരിക്കാനും, ദോഷഫലങ്ങള്‍ ശമിക്കാനും പല മാര്‍ഗങ്ങളുണ്ട് . ഗ്രഹദോഷകാലത്ത് അതാതു ഗ്രഹങ്ങള്‍ക്ക്‌ യോജിച്ച നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതും, ആ നിറങ്ങളുള്ള പൂക്കളെ ഉപയോഗിച്ച് പൂജ ചെയ്യുന്നതും ഗുണ പ്രദം ആണ്. സൂര്യനും ചൊവ്വയ്ക്കും ചുവപ്പ്, ചന്ദ്രനും ശുക്രനും വെളുപ്പ്‌, ശനിക്കു കറുപ്പ്, വ്യാഴത്തിനു മഞ്ഞ, ബുധന് പച്ച എന്നീ നിറങ്ങള്‍ പ്രധാനം. നവഗ്രഹസ്തോത്രം ദിവസേന ജപിക്കുകില്‍ ആയുരാരോഗ്യ വര്‍ധന, ധനലാഭം, പുത്ര-കളത്ര ഐശ്വര്യം, സര്‍വ ഐശ്വര്യം എന്നിവ ലഭിക്കുന്നു.

+9 प्रतिक्रिया 0 कॉमेंट्स • 2 शेयर