വ്രതം

Aneesh Oct 13, 2019

*പൗർണമിവൃതം.......* *2019 ഒക്ടോബർ 13 ന്* *ദേവീകടാക്ഷത്തിന്.......* പൗർണമിവൃതമെടുക്കുന്നത് ദേവീകടാക്ഷത്തിനും കുടുംബാഭിവൃദ്ധിക്കും വളരെ നല്ലതാണ്. പൗർണമി ഹിന്ദുക്കളുടെ വളരെ പവിത്രമായ ദിനമാണ്. ചന്ദ്രന്റെ പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമയി വരുന്ന ദിനമാണ് പൗർണ്ണമി അഥവാ വെളുത്ത വാവ്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും എതിർ ദിശയിൽ നിലകൊള്ളുന്നതിനാൽ ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന ഭാഗം പൂർണമായി ഭൂമിയിൽ നിന്നും ദൃശ്യമാകുന്നു. വളരെയധികം പ്രാധാന്യമുള്ള ദിനമാണ് പൗർണമി അഥവാ വെളുത്തവാവ്. ഓരോ മാസത്തിലേയും പൗർണമി ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർദ്ധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം. ചന്ദ്രദശാകാല ദോഷമനുഭവിക്കുന്നവർക്ക് ദോഷകാഠിന്യം കുറയ്ക്കാൻ അത്യുത്തമമാണ് പൗർണ്ണമി വ്രതം. പൗർണ്ണമിതം അനുഷ്ഠിക്കുന്ന വിദ്യാർഥികൾക്ക് വിദ്യയിലുയർച്ച ലഭിക്കും. നാമങ്ങളിൽ ശ്രേഷ്ഠമാണ് വിഷ്ണുനാമം ,ആയിരം വിഷ്ണുനാമത്തിനു തുല്യമാണ് ഒരു ശിവനാമം, ആയിരം ശിവനാമത്തിനു തുല്യമാണ് ദേവിനാമം . മാതൃരൂപിണിയാണ് ദേവി. മാതൃപൂജ ഒരു വ്യക്തിയുടെ സകലപാപങ്ങളെയും കഴുകിക്കളയുന്നു. മാതൃ സ്നേഹത്തിന്റെ അളവ് വിവരണാതീതമാണ്. അതുപോലെ തെളിഞ്ഞ മനസ്സോടെ ഭഗവതിയെ ധ്യാനിച്ചു പൗർണമി ദിനത്തിൽ ലളിതസഹസ്രനാമം ചെല്ലുന്നത് ദേവീപ്രീതികരമാണ്. ലളിതസഹസ്രനാമം ചൊല്ലാൻ സാധിച്ചില്ലെങ്കിൽ ലളിതാസഹസ്രനാമ ധ്യാനം മാത്രമായും ചൊല്ലാവുന്നതാണ്. ദേവീപ്രീതികരമായ കർമ്മങ്ങൾ ഭവനത്തിൽ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിനമാണിത്. ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണമീ ദിനാചരണം. സൂര്യോദയത്തിനുമുന്നെ വീടും പരിസരവും വൃത്തിയാക്കി ശരീരശുദ്ധി വരുത്തിയശേഷം നിലവിളക്കു കൊളുത്തി പ്രാർത്ഥിക്കുക. നിലവിളക്കിന് മുൻപിലോ പ്രധാനവാതിലിൽനിന്നുകാണത്തക്കരീതിയിലോ അഷ്ടമംഗല്യം ഒരുക്കിവയ്ക്കുക. പ്രധാനവാതിലിനു മുകളിലായി മാവിലകൊണ്ടോ ആലിലയും മാവിലയും ചേർത്തോ തോരണം ചാർത്തുക. ഭഗവതിക്ക് നേദിക്കുക എന്ന സങ്കൽപ്പത്തിൽ "അന്നപൂർണേ സദാപൂർണേ, ശങ്കരപ്രാണ വല്ലഭേ ജ്ഞാന വൈരാഗ്യ സിദ്ധ്യർത്ഥം, ഭിക്ഷാം ദേഹി ച പാർവതി " എന്ന് മൂന്നുതവണ ജപിച്ചുകൊണ്ട് അരിയിടുക. അന്നദാനം നടത്തുന്നത് ശ്രേഷ്ഠമാണ്. അന്നേദിവസം ഭവനത്തിൽ മത്സ്യമാംസാദികൾ പാകം ചെയ്യുന്നത് ഒഴിവാക്കുക. കുടുംബാംഗങ്ങൾ കഴിവതും സസ്യാഹാരം കഴിക്കുക. കലഹങ്ങൾ, പരദൂഷണം, കുറ്റപ്പെടുത്തൽ എന്നിവ പാടില്ല. ഭവനത്തിൽ സത്സംഗം, ഭജന, ലളിതാസഹസ്രനാമ ജപം എന്നിവ നടത്തുന്നത് അത്യുത്തമം. സന്ധ്യസമയത്തു വിളക്ക് കൊളുത്തി ദേവീപ്രീതികരമായ നാമങ്ങൾ ജപിക്കണം. അഷ്ടഗന്ധം പുകയ്ക്കുന്നതും നന്ന്. പൗർണമി ദിവസം വീടിന്റെ പ്രധാനവാതിലിന്റെ നീളത്തിലും വീതിയിലുമുള്ള കറുകമാല, വെറ്റിലമാല എന്നിവ കട്ടിളയിൽ ചാർത്തുക. പിറ്റേന്ന് മാലകൾ ശുദ്ധജലത്തിൽ മുക്കി വീടിനകത്തും പുറത്തും പുരയിടത്തിലും തളിക്കുക. വാസ്തുദോഷങ്ങൾ മാറാൻ ഒരു ഉത്തമ പരിഹാരമാണിത്. തളിച്ചശേഷം മാലകൾ അലക്ഷ്യമായി വലി.ച്ചെറിയാതെ ഒഴുക്കുള്ള വെള്ളത്തിൽ വൃത്തിയുള്ള തുണിയിൽ പൊതിഞ്ഞു കളയണം. പൗർണ്ണമീവ്രതം അനുഷ്ഠിക്കുന്നവർ അതിരാവിലെ കുളികഴിഞ്ഞ് ദേവീക്ഷേത്ര ദർശനം നടത്തുകയും ദേവീസ്തുതികൾ ജപിക്കുകയും ചെയ്യുക. കഴിയുമെങ്കിൽ രാത്രിഭക്ഷണം ഒഴിവാക്കുകയോ പഴങ്ങൾ മാത്രം കഴിക്കുകയോ ആവാം . സന്ധ്യക്ക്‌ നിലവിളക്കു കൊളുത്തി ദേവി നാമങ്ങൾ ഭക്തിയോടെ ജപിക്കുക. മംഗല്യവതികളായ സ്ത്രീകൾ ദശപുഷ്പങ്ങളിലൊന്നായ മുക്കുറ്റി പൗർണമി ദിവസം ചൂടുന്നത് ഭർത്തൃസൗഖ്യത്തിനും പുത്രഭാഗ്യത്തിനും ഉത്തമം. ദേവീപ്രീതിക്ക് എന്ന് പറയുന്നുവെങ്കിലും സര്‍വ്വദേവതാപ്രീതിക്കും ഈ ദിവസം ഉത്തമമാണ്. വ്രതത്തോടുകൂടി ചെയ്യുന്ന ഏതൊരു പ്രാര്‍ത്ഥനയും പൂജയും പെട്ടെന്ന് ഗുണം നല്‍കും. ശൈവ-വൈഷ്ണവ-ശാക്തേയമായ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ഈദിവസം ഉത്തമമാണ്. ലളിതാസഹസ്രനാമം, ദേവീമൂലമന്ത്രം എന്നിവ ജപിച്ച് ദേവിയെ പ്രാര്‍ത്ഥിക്കുന്നത് ഇഷ്ടസിദ്ധിക്കും ഗുണകരമാണ്. ഉപാസനാസംബന്ധമായ തടസ്‌സം അകലാനും ഈ ദിവസത്തെ വ്രതം ഉത്തമം. പൗര്‍ണ്ണമിയുടെ പിറ്റേന്ന് രാവിലെ ക്ഷേത്രത്തിലെ തീര്‍ത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം. 18 പ്രാവശ്യം ചിട്ടയായി വ്രതമെടുത്താല്‍ ഇഷ്ടകാര്യസിദ്ധിയും, ദുരിതശാന്തിയുമുണ്ടാകും. മിക്ക പൗർണമിയും പലപേരുകളിൽ ആഘോഷിക്കുന്നു. എല്ലാ പൗർണമിയും സത്യനാരായണ ഉപവാസം എന്നപേരിൽ ഉപവസിക്കുന്നു. ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ചിങ്ങം മാസത്തിലെ പൗർണമിവ്രതം കുടുംബഐക്യത്തിനും കന്നിയിലെ സമ്പത്ത് വർദ്ധനയ്ക്കും തുലാമാസത്തിലെ വ്രതം വ്യാധിനാശത്തിനും വൃശ്ചികത്തിലെ വ്രതം സത്കീർത്തിയും ധനുമാസത്തിലെ വ്രതം ആരോഗ്യവർദ്ധനയ്ക്കും കുംഭമാസത്തിലെ വ്രതം ദുരിതനാശത്തിനും മീനമാസത്തിലെ വ്രതം ശുഭചിന്തകൾ വർദ്ധിക്കുന്നതിനും മേടമാസത്തിലെ വ്രതം ധാന്യവർദ്ധനയും ഇടവമാസത്തിലെ വ്രതം വിവാഹതടസം മാറുന്നത്തിനും മിഥുനമാസത്തിലെ വ്രതം പുത്രഭാഗ്യത്തിനും കർക്കിടകമാസത്തിലെ വ്രതം ഐശ്വര്യവർദ്ധനയ്ക്കും കാരണമാവുന്നു. *ദീർഘ മംഗല്യത്തിനുള്ള മന്ത്രം* "ലളിതേ സുഭഗേ ദേവി സുഖസൗഭാഗ്യദായിനി അനന്തം ദേഹി സൗഭാഗ്യം മഹ്യം തുഭ്യം നമോനമ: " *ദേവിയെ പ്രാർത്ഥിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രം* "യാ ദേവി സര്‍വ ഭൂതേഷു മാതൃരൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ: ഓം ആയുര്‍ദേഹി ധനംദേഹി വിദ്യാംദേഹി മഹേശ്വരി സമസ്തമഖിലം ദേഹി ദേഹിമേപരമേശ്വരി." " അമ്മേ മഹാമായേ അഭയമേകണേ "

+6 प्रतिक्रिया 2 कॉमेंट्स • 8 शेयर
Aneesh Oct 13, 2019

*സന്താനഗോപാലവ്രതം* 13 ഒക്ടോബർ 2019 സല്‍ സന്താനപ്രാപ്തിക്കു മാത്രമുള്ളതല്ല സന്താനഗോപാലവ്രതം. സന്താനങ്ങളുടെ ദീര്‍ഘായുസ്സിനും വിദ്യാഭിവൃധിക്കും സര്‍വ ഐശ്വര്യത്തിനും സ്വഭാവമഹിമയ്ക്കും സന്താനഗോപാലവ്രതം അനുഷ്ടിക്കുന്നത് വളരെ ഗുണകരമാണ്. സന്താനഭാഗ്യം ഇല്ലാത്തവര്‍ സന്താനഗോപാല മന്ത്രം 41 തവണ വ്രതാനുഷ്ടാന സഹിതം ഭക്തിപൂര്‍വ്വം ജപിച്ചാല്‍ സന്താനഭാഗ്യം നിശ്ചയമാണ്. മക്കളുടെ സ്വഭാവമഹിമയ്ക്കും ദീര്‍ഘായുസ്സിനും വിദ്യാഭിവൃദ്ധിക്കും മാതാപിതാക്കള്‍ സന്താന ഗോപാലവ്രതം അനുഷ്ടിക്കുന്നത് ഉപയുക്തമാകും. തലേദിവസം ഒരിയ്ക്കലൂണ്. വ്രതദിവസം ഉപവാസം. സാധിക്കാത്തവര്‍ക്ക് ശ്രീകൃഷ്ണ ക്ഷേത്ര ദര്‍ശനശേഷം ഒരിയ്ക്കലൂണ് ആകാം. വൈകിട്ട് ധാന്യഭക്ഷണം ഒഴിവാക്കുക. സന്താനഗോപാലമന്ത്രം, വിദ്യാരാജഗോപാല മന്ത്രം എന്നിവ 41 ഉരു വീതംജപിക്കുക. ഗോപാല മന്ത്രങ്ങളും ജപ ഫലങ്ങളും 1. ആയുര്‍ ഗോപാലം " ദേവകീ സുത ഗോവിന്ദ: വാസുദേവോ ജഗല്‍പ്പതേ ദേഹി മേ ശരണം കൃഷ്ണ ത്വാമഹം ശരണം ഗത:" ഫലം: ദീര്‍ഘായുസ് 2. സന്താന ഗോപാലം " ദേവകീ സുത ഗോവിന്ദ: വാസുദേവോ ജഗല്‍പ്പതേ ദേഹി മേ തനയം കൃഷ്ണ: ത്വാമഹം ശരണം ഗത:" ഫലം: സന്താന ലബ്ധി, വിദ്യാഭ്യാസ പുരോഗതി 3. രാജ ഗോപാലം " കൃഷ്ണ കൃഷ്ണ! മഹയോഗിന്‍ ഭക്താനാമഭയം കര ഗോവിന്ദ: പരമാനന്ദ: സര്‍വ്വം മേ വശമാനയ" ഫലം: സമ്പല്‍ സമൃദ്ധി, വശ്യം 4. ദശാക്ഷരീ ഗോപാലം " ഗോപീ ജനവല്ലഭായ സ്വാഹ" ഫലം: അഭീക്ഷ്ട സിദ്ധി. 5. വിദ്യാ ഗോപാലം " കൃഷ്ണ കൃഷ്ണ! ഹരേ കൃഷ്ണ സര്‍വജ്ഞത്വം പ്രസീദ മേ രമാ രമണ വിശ്വേശ : വിദ്യാമാശു പ്രയച്ഛ മേ" ഫലം : വിദ്യാലാഭം 6. ഹയഗ്രീവ ഗോപാലം " ഉദ്ഗിരല്‍ പ്രണവോല്‍ഗീഥ സര്‍വ വാഗീശ്വരേശ്വര സര്‍വ വേദമയ: ചിന്ത്യ: സര്‍വ്വം ബോധയ ബോധയ " ഫലം: സര്‍വ ജ്ഞാന ലബ്ധി 7. മഹാബല ഗോപാലം "നമോ വിഷ്ണവേ സുരപതയെ മഹാ ബലായ സ്വാഹ" ഫലം : ശക്തിവര്‍ധന 8. ദ്വാദശാക്ഷര ഗോപാലം "ഓം നമോ ഭഗവതേ വാസുദേവായ "

+3 प्रतिक्रिया 0 कॉमेंट्स • 7 शेयर

തിങ്കളാഴ്ചവ്രതം 🌸☘🌸☘🌸☘🌸☘🌸 സ്ത്രീകൾ മാത്രം അനുഷ്ടിക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. പെൺകുട്ടി ഋതുമതിയാകുന്ന സമയം മുതൽ ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യ കാലത്തെ നിർത്തൂ. ഭർത്താവിന്റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം തീവ്രവൈരാരിയായ ദക്ഷിണാമൂർത്തിയെക്കൊണ്ട് തന്റെ ഭർത്തൃപദം പാർവ്വതി സ്വീകരിപ്പിച്ചത് സോമവാരവ്രതം കൊണ്ടാണ്. സർവ്വശക്തനായ പരമേശ്വരന്റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ആചരിക്കാറുണ്ട്‌. ഐതിഹ്യം ******** സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദ്ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി. അനുഷ്ടിക്കേണ്ട വിധം ***************** തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും സോമനായ (ഉമാസമേതന്) പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ ,ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്. ശിവഭജനം ********* തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു. 'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു. സോമവാരവ്രതം ശിവകുടുംബപ്രീതിക്ക് (ശിവൻ, ഉമ,ഗണപതി,സ്കന്ദൻ, അയ്യപ്പൻ)കാരണമാണ്. അത് പ്രദോഷവ്രതം പോലെ ആകയാൽ പകൽ നിരാഹാരമിരിക്കണം. കറുത്തവാവും തിങ്കളാഴ്ചയുമായി വന്നാൽ ആ ദിവസത്തിന്ന് "അമോസോമവാരം" എന്ന് പറയുന്നു. അത് വിശേഷിച്ചും ഉപവാസ്യമാണ്.

+35 प्रतिक्रिया 4 कॉमेंट्स • 26 शेयर
Aneesh Aug 22, 2019

+12 प्रतिक्रिया 1 कॉमेंट्स • 6 शेयर