മന്ത്രം

എന്താണ് ഓം? എന്തിനാണ് ഓം?? ഓം എന്ന മഹാമന്ത്രത്തിന്റെ ശക്തികളും രീതികളും നേട്ടങ്ങളും!! ഓം എന്നത് കേവലം അക്ഷരങ്ങളായിരിക്കാം. പക്ഷേ അത് ലോകത്തിന്റെ തന്നെ മൊത്തം ശക്തിയും കയ്യടക്കി വെച്ചിരിക്കുന്നു എന്നതാണ്‌ സത്യം. മഹത്തായ സ്ഫോടനം നടന്നപ്പോൾ ഓം എന്ന ശബ്ദം മാത്രമാണ്‌ സ്ഥിരമായി നിന്നതെന്നും അതിപ്പോഴും വിവേചിച്ചറിയുവാൻ സാധിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. ഓം എന്ന വാക്ക് മന്ത്രിക്കുന്നതിലൂടെ ഒരുവൻ എല്ലാവിധ ശാരീരിക പ്രശ്നങ്ങളിൽ നിന്നും മുക്തമായി അയാളുടെ മനസ് ശാന്തമാകുകയും ജ്ഞാനം ലഭ്യമാക്കുകയും ചെയ്യുന്നു. ഓം എന്ന് മന്ത്രിക്കുന്നത് മാനസികസമ്മർദ്ദത്തെ ഇല്ലാതാക്കുന്നതിലേയ്ക്കും നയിയ്ക്കുന്നു. മതപരമായും സ്ഥിരമായും ഓം മന്ത്രം ജപിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. രാവിലെ ഉണരുമ്പോൾ ഓം എന്ന് ജപിച്ചു കൊണ്ട് എഴുന്നേല്ക്കുവാൻ ശ്രമിക്കുകയാണെങ്കിൽ ആ ശബ്ദസ്പന്ദനം തന്നെ നിങ്ങളുടെ ദിവസം നല്ലതാക്കുവാൻ ധാരാളമാണ്‌. എന്തെങ്കിലും കാരണവശാൽ നിങ്ങൾക്ക് രാവിലെ ചെയ്യുവാൻ സാധിക്കില്ലയെങ്കിൽ ഉറങ്ങാൻ പോകുന്നതിനും മുൻപ് തീർച്ചയായും ചെയ്തിരിക്കണം. തടസങ്ങളൊന്നുമില്ലാത്ത തുറസായതും ശാന്തമായതുമായ സ്ഥലം തിരഞ്ഞെടുക്കുക. ഇത് തുറസായ പ്രദേശമോ ടെറസോ ആകാം. ഓം ഒരു മതചിഹ്നമല്ല ഈ വാക്കുകൾ മതചിഹ്നമാണെന്നാണ്‌ വിശ്വസിക്കപ്പെടുന്നത്. എന്നാൽ അത് അങ്ങനെയല്ല. മനസ്സമാധാനം നല്കുകയും മനസിന്‌ ആശ്വാസം ലഭിക്കുകയും ചെയ്യുന്ന ഒരുതരം ധ്യാനമാണിത്. അതുകൊണ്ടാണ്‌ ഓം ജപിയ്ക്കുന്നതിന്‌ യാതൊരുവിധ ദൈവ വിഗ്രഹങ്ങളുടെയോ സൂര്യദേവന്റെയോ ധൂപങ്ങൾ മുതലായവയുടെയോ ആവശ്യമില്ലാത്തത്. തറയിൽ, പത്മാസനത്തിലിരുന്ന് കണ്ണുകളടച്ച് അത് ഉറക്കെ പറയുക. ശബ്ദം ഉദരത്തിൽ നിന്നും വരുത്തുവാൻ ശ്രമിയ്ക്കുക. ഈ വാക്ക് എത്രയും നീളത്തിൽ പറയുവാൻ കഴിയുമോ അത്രയും നീളത്തിൽ പറയുകയും ശ്വാസോച്ഛ്വാസം നിർത്തുകയും ഈ ക്രിയ ആവർത്തിച്ച് കുറഞ്ഞത് രണ്ട് മിനിട്ടെങ്കിലും ചെയ്യുകയും ചെയ്യണം. ഓം ജപം മൂലം ലഭ്യമാകുന്ന നേട്ടങ്ങൾ ഇതു വരെ പറഞ്ഞത് ഓം ജപിക്കുന്ന രീതികളാണ്‌. ഇനി പറയുവാൻ പോകുന്നത് ഓം ജപം മൂലം ലഭ്യമാകുന്ന നേട്ടങ്ങളാണ്‌. സഹസ്രാബ്ദങ്ങളായി മന്ത്രിച്ചുകൊണ്ടിരിക്കുന്ന ഓം എന്ന വാക്ക് ലോകത്തിലാകമാനമുള്ള പ്രധാന ശബ്ദങ്ങളിൽ ഒന്നായതിനാൽ സ്ഥിരമായ ഓം ജപം അസാമാന്യ ഉൾക്കാഴ്ചയുടെ ജ്ഞാനദീപം പ്രകാശിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ശക്തിമത്തായ പൗരാണിക സമ്പ്രദായം ഏതാനും നേട്ടങ്ങൾക്കുപരി, വിവിധരീതികളിൽ നമ്മളെയും നമ്മുടെ പരിതഃസ്ഥിതിയേയും ബാധിക്കുന്ന വിധത്തിൽ ധാരാളം നേട്ടങ്ങളെ ജീവിതത്തിലേയ്ക്കാനയിയ്ക്കുന്നു എന്നതാണ്‌ സത്യം. ഓം മന്ത്രം ജപിക്കുന്നത് നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷത്തെ ശുദ്ധീകരിയ്ക്കുനൊപ്പം തന്നെ നിങ്ങളുടെ ഏകാഗ്രശക്തിയെ വളരെയധികം വർദ്ധിപ്പിക്കുന്നു. മികച്ച പ്രതിരോധശേഷി, സ്വന്തമായുള്ള രോഗശമനശക്തി, കേന്ദ്രീകരണശക്തി എന്നിവ നല്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. ഓം ജപത്തിന്റെ ഗുണങ്ങൾ സ്വരനാളപാളിയേയും സൈനസുകളേയും സ്പർശിയ്ക്കുന്ന പ്രകമ്പനവും ശബ്ദവും ഓം ജപത്തിലൂടെ സൃഷ്ടിക്കപ്പെടുന്നു. ഈ പ്രകമ്പനങ്ങൾ, വായുസഞ്ചാരമാർഗ്ഗങ്ങളെ വൃത്തിയാക്കുന്നതിനുവേണ്ടി സൈനസുകളെ തുറക്കുന്നു. ഒരു ധ്യാനത്തിന്റെ ഫലം നല്കുന്നതിനാൽ അത് നിങ്ങളെ വളരെയധികം സ്വസ്ഥമാക്കുന്നു. ഓം എന്ന ശബ്ദത്തിന്റെ പ്രകമ്പനം അത് ജപിക്കുന്നവരെ മാത്രമല്ല കേൾക്കുന്നവർക്കും നേട്ടങ്ങൾ പ്രദാനം ചെയ്യുന്നു. നമ്മുടെ മനസും ശരീരവും ശാന്തമാക്കുന്നതിലൂടെ ഹൃദയ രക്തധമനികൾക്കും പ്രയോജനം നല്കുന്നതിനൊപ്പം നമ്മുടെ രക്തസമ്മർദ്ദം കുറയുകയും ഹൃദയമിടിപ്പ് താളാത്മകമായി ക്രമീകൃതമാകുകയും ചെയ്യുന്നു. നിങ്ങൾക്കറിയാമോ? നിങ്ങളൊരു ഗായകനോ ഗായികയോ ആണെങ്കിൽ ഓം ജപിയ്ക്കുന്നത് നിങ്ങളുടെ സ്വനപാളികളെയും പേശികളെയും ദൃഢമാക്കി നിങ്ങളുടെ ശബ്ദം മധുരമാക്കും. വികാരങ്ങളെ നിയന്ത്രിക്കാൻ ഓം ഓം മന്ത്രം ജപിച്ചുകൊണ്ട് നിങ്ങളുടെ കൈകൾ തിരുമ്മി ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ ഉത്തേജിതമായ ആ കൈകൾ വെച്ചാൽ ആ ശരീരഭാഗങ്ങളെ അത് ഭേദപ്പെടുത്തുകയും സജീവമാക്കുകയും ചെയ്യുമെന്നറിയാമോ? ഓം ജപിച്ച് ധ്യാനിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ വികാരങ്ങളിൽ നിയന്ത്രണം ഉണ്ടാകുന്നു. തന്മൂലം സാഹചര്യങ്ങളെ നിങ്ങൾക്ക് വ്യക്തമായും ബുദ്ധിപൂർവമായും കൈകാര്യം ചെയ്യുവാൻ സാധിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ചുറ്റുമുള്ള തേജോവലയം (ഓറ) ഓം ജപത്തിലൂടെ വൃത്തിയാകുന്നതിനാൽ നിങ്ങളുടെ ചർമ്മവും സുന്ദരമാകുന്നു! അതിന്റെ പ്രകാശവും തിളക്കവും നിങ്ങൾക്ക് മുഖത്തും ശരീരത്തിലും അനുഭവിച്ചറിയാൻ സാധിക്കുന്നതാണ്‌. ഒരു രാത്രി കൊണ്ട് അത്ഭുതം സംഭവിക്കില്ല ആ.. എന്ന ശബ്ദം നിങ്ങളൂടെ അടിവയറ്റിൽ നിന്നും ഉത്ഭവിക്കുന്നതാകയാൽ അത് നട്ടെല്ലിന്റെ അനുബന്ധ പേശികളെ ശക്തിപ്പെടുത്തുവാൻ സഹായിക്കുന്നു. ഊ.. എന്ന ശബ്ദം സ്വനപാളികളാൽ സൃഷ്ടിക്കപ്പെടുന്നതിനാൽ അത് തൈറോയ്ഡ് ഗ്ലാന്റുകളെയും തൊണ്ടയേയും മികച്ചതാക്കുന്നു. ഓം ജപിയ്ക്കുന്ന സമയം നിങ്ങൾ ശ്രീബുദ്ധനെ പോലെ ആത്മീയമിഴികളോടെയിരിക്കുകയാണെങ്കിൽ അത് നിങ്ങളുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നു. ഓം ജപത്തിന്റെ രീതികളും നേട്ടങ്ങളും മനസിലാക്കിയില്ലേ? പക്ഷേ ഒരു കാര്യം ഓർമ്മയിലിരിക്കട്ടെ, ഓം മന്ത്രം ജപിച്ചാലുണ്ടാകുന്ന നേട്ടങ്ങൾ ഒരുരാത്രികൊണ്ടുണ്ടാകുന്നതാണ്‌ എന്നൊന്നും തെറ്റിദ്ധരിച്ചേക്കരുത്. എന്തിനും ക്ഷമ എന്നത് വളരെ അത്യാവശ്യമാണ്‌. മാത്രമല്ല, അതിന്റെ കൃത്യമായ വശങ്ങൾ പഠിച്ച് അത് ക്ഷമയോടെ സ്ഥിരോത്സാഹത്തോടെ പ്രാവർത്തികമാക്കുകയും വേണം. പോകെ പോകെ നന്മകളും നേട്ടങ്ങളും നിങ്ങളെ തേടിയെത്തും എന്നതുറപ്പാണ്‌. കടപ്പാട്

+75 प्रतिक्रिया 10 कॉमेंट्स • 73 शेयर

🌹🍃ദോഷങ്ങളകറ്റുന്ന ഗായത്രി മന്ത്രങ്ങൾ… 🌸🌸🌸🌸🌸🌸🌸🌸🌸🌸 ചൊല്ലുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ) എന്നാണ് ‘ ഗായത്രി ‘ എന്ന വാക്കിനര്‍ത്ഥം. ഈ മന്ത്രം വിശ്വാമിത്ര മഹർഷിയാണ് കണ്ടെത്തിയതെന്ന് കാണുന്നു. ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം – ലോകം, മിത്രന്‍ – സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി. അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും നല്ല ഫലം നല്‍കു ഗായത്രി മന്ത്രങ്ങള്‍ ഇവിടെ ഫല സഹിതം കുറിക്കുന്നു. ഈ ഗായത്രികള്‍ അവരവരുടെ ഇഷ്ട ദൈവത്തെ ധ്യാനിച്ച്, അല്ലെങ്കില്‍ ഏതു ദോഷമാണോ ആ ദോഷത്തിനുളള കാരക മൂര്‍ത്തിയെ ധ്യാനിച്ച് മന്ത്രം നിത്യാ ചൊല്ലി ആരാധിച്ചാല്‍ ഫലം സുനശ്ചിതമാണ് എന്നാണ് വിശ്വാസവും അനുഭവവും #ഗണപതി ഗായത്രി ഓം ഏക ദന്തായ വിദ് മഹേ വക്ര തുന്ധായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് !! ഫലം: ഉദിഷ്ഠ കാര്യ സിദ്ധിക്ക് #ഗണപതി ഗായത്രി ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത് !! ഫലം: സര്‍വ്വ തടസ്സങ്ങളും അകന്ന്‍ വിജയം കരഗതമാകും #ശിവ ഗായത്രി ഓം മഹാദേവായ വിദ് മഹേ രൂദ്ര മൂര്‍ത്തിയേ ധീമഹി തന്നോ ശിവ പ്രചോദയാത്. !! ഫലം: ആയുസ്സ് വര്‍ദ്ധിക്കുന്നു. #ശിവ ഗായത്രി ഓം സദാ ശിവായ വിദ് മഹേ ജഡാധരായ ധീമഹി തന്നോ രുദ്ര പ്രചോദയാത് !! ഫലം : ആപത്തുകള്‍ അകലുന്നു. #ശിവ ഗായത്രി ഓം ഗൗരീനാഥായ വിദ് മഹേ മഹാദേവായ ധീമഹി തന്നോ ശിവ പ്രചോദയാത് !! ഫലം : ആപത്തുകള്‍ അകലുന്നു. #ശ്രീ അയ്യപ്പ ഗായത്രി ഓം ഭൂത നാഥായ വിദ്മഹേ മഹാ ശാസ്തായ ധീമഹി തന്നോ അയ്യപ്പ പ്രചോദയാത് !! ഫലം : രോഗ മുക്തി #ശ്രീ സുബ്രഹ്മണ്യ ഗായത്രി ഓം ഷഡാനനായ വിദ്മഹേ ശക്തി ഹസ്തായ ധീമഹി തന്നോ സ്‌കന്ദ പ്രചോദയാത് !! ഫലം : സർവ്വ വേദനകളും മാറുന്നു #സൂര്യ ഗായത്രി ഓം ഭാസ്‌കരായ വിദ്മഹേ മഹാദ്യുതി കരായ ധീമഹി തന്നോ ആദിത്യഃ പ്രചോദയാത് !! ഫലം : കണ്ണുരോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു. #സോമ ഗായത്രി ഓം അത്രി പുത്രനായ വിദ്മഹേ അമൃതമയായ ധീമഹി തന്നോ സോമ പ്രചോദയാത് !! ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, തണുപ്പു സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു #ചൊവ്വാ ഗായത്രി ഓം അംഗാരകായ വിദ് മഹേ ഭൂമി പുത്രനായ ധീമഹി തന്നോ ഭൗമ പ്രചോദയാത് !! ഫലം : ചൊവ്വായുടെ ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാ ദോഷം അകലുന്നു. കൂടപ്പിറപ്പുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നു. #ബുധഃ ഗായത്രി ഓം ഗജധ്വജായ വിദ്മഹേ ശുകഹസ്തായ ധീമഹി തന്നോബുധഃ പ്രചോദയാത് !! ഫലം : ബുദ്ധി വികാസം, വിദ്യാ അഭിവൃദ്ധി #ഗുരു ഗായത്രി ഓം ഋഷഭധ്വജായ വിദ്മഹേ കൃണിഹസ്തായ ധീമഹി തന്നോ ഗുരു പ്രചോദയാത് !! ഫലം : ഗുരുവിന്റെ ദൃഷ്ടിയാല്‍ സര്‍വ്വനന്മകളും നേടാം. #ശുക്ര ഗായത്രി ഓം അശ്വധ്വജായ വിദ്മഹേ ധനുര്‍ഹസ്തായ ധീമഹി തന്നോ ശുക്ര പ്രചോദയാത് !! ഫലം : ശുക്രനെ ധ്യാനിച്ച് ഈ ഗായത്രി ജപിച്ചാല്‍ വിവാഹ തടസ്സം അകലുന്നു. #ശനി ഗായത്രി ഓം കാകധ്വജായ വിദ്മഹേ ഖഡ്ഗ ഹസ്തായ ധീമഹി തന്നോ മന്ദ പ്രചോദയാത് !! ഫലം : ശനിദോഷം, രോഗങ്ങള്‍ എന്നിവ അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു. #രാഹു ഗായത്രി ഓം നാഗരാജായ വിദ്മഹേ പദ്മ ഹസ്തായ ധീമഹി തന്നോ രാഗു പ്രചോദയാത് !! ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു #കേതുഃ ഗായത്രി ഓം അശ്വധ്വജായ വിദ്മഹേ ശൂലഹസ്തായ ധീമഹി തന്നോ കേതുഃ പ്രചോദയാത് !! ഫലം: തിന്മകളും ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരഗതമാകുന്നു #ശ്രീ മഹാവിഷ്ണു ഗായത്രി ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണു പ്രചോദയാത് !! ഫലം : സമ്പത്ത് വര്‍ദ്ധിക്കുന്നു. #ശ്രീ മഹാവിഷ്ണു ഗായത്രി ഓം വജ്‌റ നവായ വിദ്മഹേ തീക്ഷ്ണ ദംഷ്ട്രായ ധീമഹി തന്നോ നൃസിംഹഃ പ്രചോദയാത് !! ഫലം : ശത്രു ഭയം അകലുന്നു #ശ്രീ മഹാവിഷ്ണു ഗായത്രി ഓം ജാമ ദഗ് ന്യായ വിദ്മഹേ മഹാ വീരായ ധീമഹി തന്നോ പരശുരാമ പ്രചോദയാത് !! ഫലം : പിതൃക്കളുടെ അനുഗ്രഹം #ശ്രീ മഹാവിഷ്ണു ഗായത്രി ഓം ദശരഥായ വിദ്മഹേ സീതാ വല്ലഭായ ധീമഹി തന്നോ രാമഃ പ്രചോദയാത് !! ഫലം: ജ്ഞാനം വര്‍ദ്ധിക്കുന്നു. #ശ്രീ മഹാവിഷ്ണു ഗായത്രി ഓം ഭൂവരാഹായ വിദ്മഹേ ഹിരണ്യ ഗര്‍ഭായ ധീമഹി തന്നോ ക്രോഡഃ പ്രചോദയാത് !! ഫലം : വരാഹമൂര്‍ത്തിയുടെ ഈ മന്ത്രമ ജപിച്ചാല്‍ ലക്ഷ്മി കടാക്ഷം എന്നും നിലനില്‍ക്കും. #ശ്രീ മഹാവിഷ്ണു ഗായത്രി ഓം നിരഞ്ജനായ വിദ്മഹേ നിരാപാശായ ധീമഹി തന്നോ ശ്രീനിവാസായ പ്രചോദയാത് !! ഫലം : ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറും. #ശ്രീ മഹാവിഷ്ണു ഗായത്രി ഓം വാഗീശ്വരായ വിദ്മഹേ ഹയഗ്രീവായ ധീമഹി തന്നോ ഹംസ പ്രചോദയാത് !! ഫലം: വിദ്യയില്‍ അഭിവൃദ്ധി #ശ്രീ മഹാവിഷ്ണു ഗായത്രി ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ വിഷ്ണു വല്ലഭായ ധീമഹി തന്നോ ശേഷഃ പ്രചോദയാത് !! ഫലം: ഭയം അകലുന്നു #ശ്രീ മഹാവിഷ്ണു ഗായത്രി ഓം കശ്യപേശായ വിദ്മഹേ മഹാബാലായ ധീമഹി തന്നോ കൂര്‍മ്മഃ പ്രചോദയാത് !! ഫലം : അവിചാരിതമായ അപകടങ്ങള്‍ ഒഴിഞ്ഞു പോകും #ശ്രീ മഹാവിഷ്ണു ഗായത്രി ഓം ത്രിവിക്രമായ വിദ്മഹേ വിശ്വരൂപായ ചധീമഹി തന്നോ വാമന പ്രചോദയാത് !! ഫലം : സന്താന ഭാഗ്യം #ശ്രീ മഹാവിഷ്ണു ഗായത്രി ഓം ദാമോദരായ വിദ്മഹേ വാസു ദേവായ ധീമഹി തന്നോ കൃഷ്ണ പ്രചോദയാത് !! ഫലം : സന്താന ഭാഗ്യം ലഭിക്കുന്നു. #ശ്രീ മഹാവിഷ്ണു ഗായത്രി ഓം ആദിവൈദ്യായ വിദ്മഹേ ആരോഗ്യ അനുഗ്രഹാ ധീമഹി തന്നോ ധന്വന്തരിഃ പ്രചോദയാത് !! ഫലം : രോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു. #ശ്രീ മഹാവിഷ്ണു ഗായത്രി ഓം പക്ഷിരാജായ വിദ്മഹേ സ്വര്‍ണ്ണ പക്ഷ്യായ ധീമഹി തന്നോ ഗരുഢഃ പ്രചോദയാത് !! ഫലം : മരണ ഭയം അകലുന്നു. #ശ്രീ മഹാവിഷ്ണു ഗായത്രി ഓം പീതാംബരായ വിദ്മഹേ ജഗാന്നാഥായ ധീമഹി തന്നോ രാമ പ്രചോദയാത് !! ഫലം : സര്‍വ്വനന്മകളും ലഭിക്കുന്നു #ശ്രീ മഹാവിഷ്ണു ഗായത്രി ഓം ധര്‍മ്മ രൂപായ വിദ്മഹേ സത്യവ്രതായ ധീമഹി തന്നോ രാമ പ്രചോദയാത് !! ഫലം : സര്‍വ്വ നന്മകള്‍ക്കും. #ശ്രീ മഹാവിഷ്ണു ഗായത്രി ഓം ഉഗ്രരൂപായ വിദ്മഹേ വജ്രനാഗായ ധീമഹി തന്നോ നൃസിംഹ പ്രചോദയാത് !! ഫലം : ദുഷ്ട ശക്തികളില്‍ നിന്നും മോചനം #യമഗായത്രി ഓം സൂര്യ പുത്രനായ വിദ്മഹേ മഹാകാലായ ധീമഹി തന്നോ യമഃ പ്രചോദയാത് !! ഫലം : മരണ ഭയം മാറുന്നു. #ശ്രീ കൂബേര ഗായത്രി ഓം യക്ഷരാജായ വിദ്മഹേ വൈശ്രവണായ ധീമഹി തന്നോ കൂബേരഃ പ്രചോദയാത് !! ഫലം: സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും #ശ്രീ ദക്ഷിണാമൂര്‍ത്തി ഗായത്രി ഓം ജ്ഞാനമുദ്രായ വിദ്മഹേ തത്ത്വ ബോധായ ധീമഹി തന്നോ ദേവഃ പ്രചോദയാത് !! ഫലം : വിദ്യാഭ്യാസ മേന്മ ലഭിക്കുന്നു #ശ്രീ അന്ന പൂര്‍ണ്ണ ഗായത്രി ഓം ഭഗവനൈ്യ വിദ്മഹേ മഹേശ്വരൈ്യ ധീമഹി തന്നോ അന്നപൂര്‍ണ്ണാ പ്രചോദയാത് !! ഫലം : ഇല്ലായ്മയും ഭക്ഷണ ദാരിദ്രവും അകലുന്നു. #ശ്രീ ബാലാഗായത്രി ഓം ബാലാംബികായൈ വിദ്മഹേ സദാനവ വര്‍ഷായൈ ധീമഹി തന്നോ ബാലാ പ്രചോദയാത് !! ഫലം: കൂട്ടികളുടെ രോഗങ്ങള്‍ ശമിക്കുന്നു #ശ്രീ സരസ്വതി ഗായത്രി ഓം വാക് ദേവൈ്യ ച വിദ്മഹേ വിരിഞ്ച പത് നൈ്യ ച ധീമഹി തന്നോ വാണിഃ പ്രചോദയാത് !! ഫലം: വിദ്യയും അറിവും വര്‍ദ്ധിക്കുന്നു. #ശ്രീ മഹാലക്ഷമീ ഗായത്രി ഓം പത്മ വാസിനൈ്യ ച വിദ്മഹേ പത്മ ലോ ച നൈ്യ ച ധീമഹേ തന്നോ ലക്ഷ്മി പ്രചോദയാത് !! ഫലം : ദാരിദ്ര്യം അകലുന്നു #ശ്രീ സപ്ത മാതാ ഗായത്രികള്‍ ഓം ബ്രഹ്മശക്തൈ്യ ച വിദ്മഹേ പീത വര്‍ണ്ണ്യച ധീമഹി തന്നോ ബ്രാഹ്മിഃ പ്രചോദയാത് !! ഫലം : ചര്‍മ്മരോഗം ദേഭമാകുന്നു #ശ്രീ സപ്ത മാതാ ഗായത്രികള്‍ ഓം ശ്വേത വര്‍ണ്യേ ച വിദ്മഹേ ശൂല ഹസ്തായൈ ച ധീമഹി തന്നോ മാഹേശ്വരീ പ്രചോദയാത് !! ഫലം : സര്‍വ്വ മംഗളങ്ങളും സിദ്ധിച്ച് വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നു. #ശ്രീ സപ്ത മാതാ ഗായത്രികള്‍ ഓം ശിഖി വാഹനായൈ വിദ്മഹേ ശക്തി ഹസ്തായൈ ച ധീമഹി തന്നോ കൗമാരിഃ പ്രചോദയാത് !! ഫലം : രക്തസംബന്ധിയായ രോഗങ്ങള്‍ അകലും #ശ്രീ സപ്ത മാതാ ഗായത്രികള്‍ ഓം ശ്യാമ പര്‍ണൈ്യ ച വിദ്മഹേ ചക്ര ഹസ്തായൈ ച ധീമഹി തന്നോ വൈഷ്ണവീ പ്രചോദയാത് !! ഫലം: വിഷ ജന്തുക്കളാലുളള അപകടങ്ങള്‍ അകലും #ശ്രീ സപ്ത മാതാ ഗായത്രികള്‍ ഓം ശ്യാമളായൈ ച വിദ്മഹേ ഹല ഹസ്തായൈ ച ധീമഹി തന്നോ വരാഹി പ്രചോദയാത് !! ഓം മഹിഷധ്വജായൈ വിദ്മഹേ ദണ്ഡ ഹസ്തായൈ ധീമഹി തന്നോ വരാഹീ പ്രചോദയാത് !! ഫലം : ശത്രുശല്യങ്ങള്‍ അകന്ന്‍ ജീവിതത്തില്‍ അഭിവൃദ്ധിയുണ്ടാകും #ശ്രീ സപ്ത മാതാ ഗായത്രികള്‍ ഓം ശ്യാം വര്‍ണ്ണായൈ വിദ്മഹേ വജ്‌റ ഹസ്തായൈ ധീമഹി തന്നോ ഐന്ദ്രീ പ്രചോദയാത് !! ഫലം : ഇന്ദ്രാണിയെ ക്കുറിച്ചുളള ഈ ഗായത്രി ജപിച്ചാല്‍ ദമ്പതിമാര്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കും #ശ്രീ സപ്ത മാതാ ഗായത്രികള്‍ ഓം കൃഷ്ണ വര്‍ണ്ണായൈ വിദ്മഹേ ശൂല ഹസ്തായൈ ധീമഹി തന്നോ ചാമുണഡാ പ്രചോദയാത് !! ഫലം : ഞരമ്പ് സംബന്ധിയായ രോഗങ്ങള്‍ അകലും #ശ്രീ വീരഭദ്ര ഗായത്രി ഓം ഭസ്മായുധായ വിദ്മഹേ രക്ത നേത്രായ ധീമഹി തന്നോ വീരഭദ്ര പ്രചോദയാത് ഫലം: ജോലിയില്‍ ഉയ്യര്‍ച്ച #ശ്രീ കാര്‍ത്ത വീര്യാര്‍ജ്ജുന ഗായത്രി കാര്‍ത്ത വീര്യായ വിദ് മഹേ മഹാബലായ ധീമഹി തന്നോര്‍ജ്ജുന പ്രചോദയാത് ഫലം: കളവു പോയ വസ്തുതിരികെ കിട്ടും #ശ്രീ ദുര്‍ഗ്ഗാ ഗായത്രി “ഓം കാര്‍ത്ത്യായിന്യൈ ച വിദ് മഹേ കന്യാ കുമാര്യൈ ച ധീമഹി തന്നോ ദുര്‍ഗ്ഗാ പ്രചോദയാത് !! “ ഫലം : മംഗല്യ ഭാഗ്യം സിദ്ധിക്കും #മഹാകാളി ഗായത്രി ഓം കാളികായൈ വിദ് മഹേ ശ്മശാന വാസിന്യൈ ധീമഹി തന്നോ ഘോരാ പ്രചോദയാത് !! “ ഫലം : സര്‍വ്വ ദൈവങ്ങളെയും പൂജിച്ച ഫലം ഈ ഗായതികള്‍ പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് തവണയെങ്കിലും നിത്യവും ജപിക്കണം. വിശ്വാസത്തോടെ ജപിക്കുക. കടപ്പാട് :hindupuranammalayalam

+50 प्रतिक्रिया 12 कॉमेंट्स • 111 शेयर

🌸🌸ഭദ്രകാളിപ്പത്ത്🌸🌸 🔥🔥🔥🔥🔥🔥🔥🔥🔥🔥 ആദിപരാശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളിൽ ഒന്നാണ് മഹാകാളി. വേദങ്ങളിൽ പഞ്ചഭൂതങ്ങളിൽപ്പെട്ട അഗ്നിയോടാണ് കാളിയെ ഉപമിച്ചിരിക്കുന്നത്. ജീവിതത്തിൽ ആപത്തുകളും ഭയവും ദുരിതവും അനുഭവിക്കാത്ത മനുഷ്യര്‍ വിരളമാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളുടെ മാനസിക നില വരെ തകര്‍ക്കാൻ സാധ്യതയുണ്ട്. ഇവ നിങ്ങളെ തുടര്‍ച്ചയായി പിന്തുടരുകയാണെങ്കിൽ ഷിപ്ര പ്രസാദിനിയായ സാക്ഷാൽ ഭദ്രകാളിയെ ശരണം പ്രാപിച്ചാൽ മതിയാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു. ഭദ്രകാളിയുടെ പത്ത് ശ്ലോകങ്ങളുള്ള കാളീസ്തോത്രമാണ് ഭദ്രകാളിപ്പത്ത്. അതിരാവിലെ ശുദ്ധിയോടെ നെയ് വിളക്കോ നിലവിളക്കോ കത്തിച്ചു വച്ച് കിഴക്കോ വടക്കോ ദർശനമായി ഇരുന്ന് പതിവായി ഭദ്രകാളിപ്പത്ത് ജപിക്കുക. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഭദ്രകാളിപ്പത്ത് ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുമെന്നും പറയപ്പെടുന്നു. നിങ്ങളുടെ സമീപത്തുള്ള കാളിക്ഷേത്ര സന്നിധിയിൽ ചെന്ന് ഈ സ്തോത്രം ജപിക്കുന്നതും ഉത്തമമാണ്. ഭദ്രകാളിപ്പത്ത് ''കണ്ഠേകാളി മഹാകാളി കാളനീരദവർണ്ണിനി കാളകണ്ഠാത്മജാതേ ശ്രീ ഭദ്രകാളി നമോസ്തുതേ ! ദാരുകാദി മഹാദുഷ്ട ദാനവൗഘനിഷൂദനേ ദീനരക്ഷണദക്ഷേ ശ്രീ ഭദ്രകാളീ നമോസ്തുതേ ചരാചരജഗന്നാഥേ ചന്ദ്ര, സൂര്യാഗ്നിലോചനേ ചാമുണ്ഡേ ചണ്ഡമുണ്ഡേ ശ്രീ ഭദ്രകാളീ നമോസ്തുതേ മഹൈശ്വര്യപ്രദേ ദേവീ മഹാത്രിപുരസുന്ദരി മഹാവീര്യേ മഹേശീ ശ്രീ ഭദ്രകാളീ നമോസ്തുതേ സർവ്വവ്യാധിപ്രശമനി സർവ്വമൃത്യുനിവാരിണി സർവ്വമന്ത്രസ്വരൂപേ ശ്രീ ഭദ്രകാളി നമോസ്തുതേ പുരുഷാർത്ഥപ്രദേ ദേവി പുണ്യാപുണ്യഫലപ്രദേ പരബ്രഹ്മസ്വരൂപേ ശ്രീ ഭദ്രകാളീ നമോസ്തുതേ ഭദ്രമൂർത്തേ ഭഗാരാദ്ധ്യേ ഭക്തസൗഭാഗ്യദായികേ ഭവസങ്കടനാശേ ശ്രീ ഭദ്രകാളീ നമോസ്തുതേ നിസ്തുലേ നിഷ്ക്കളേ നിത്യേ നിരപായേ നിരാമയേ നിത്യശുദ്ധേ നിർമ്മലേ ശ്രീ ഭദ്രകാളീ നമോസ്തുതേ പഞ്ചമി പഞ്ചഭൂതേശി പഞ്ചസംഖ്യോപചാരിണി പഞ്ചാശൽ പീഠരൂപേ ശ്രീഭദ്രകാളി നമോസ്തുതേ കന്മഷാരണ്യദാവാഗ്നേ ചിന്മയേ സന്മയേ ശിവേ പത്മനാഭാഭിവന്ദ്യേ ശ്രീ ഭദ്രകാളീ നമോസ്തുതേ ശ്രീ ഭദ്രകാളൈ്യ നമഃ'' കാളീ ഐതീഹ്യം ദുർഗ്ഗാദേവിയുടെ രൗദ്രഭാവമായാണ് ഭദ്രകാളിയെ സങ്കല്പിച്ചിട്ടുള്ളത്‌. അസുരനെ നിഗ്രഹിക്കാനായി അവതരിച്ച ഘോരരൂപം. അജ്ഞാനത്തെ നശിപ്പിച്ച് ജ്ഞാനം നൽകി ലോകത്തെ സംരക്ഷിക്കുക എന്നതാണ് ദുർഗ്ഗയുടെ കറുത്ത ഭാവമായ ‘കാളി’ യുടെ ധർമ്മം. ദുർഗ്ഗയുടെ മറ്റു ഭാവങ്ങളെ അപേക്ഷിച്ച് കാളിയുടെ രൂപം ഭയാനകമാണ്. പുറത്തേക്ക് നീട്ടിയ നാവ്‌, ഒരു കയ്യിൽ ശരീരം വേർപെട്ട തല, വാർന്നൊലിക്കുന്ന രക്തം, അരക്കെട്ടിൽ മുറിച്ചെടുത്ത കൈകൾ തൂക്കിയിട്ടിരിക്കുന്നു. ഭയാനകമായ ഈ രൂപത്തെ പൂജിക്കുന്നതിനു പിന്നിലും ഒരു രഹസ്യമുണ്ട്. നമ്മെ ഭയപ്പെടുത്തുന്ന രൂപത്തെ ആദരിക്കുമ്പോൾ ഭയം അപ്രത്യക്ഷമാകുന്നു എന്ന തത്ത്വമാണ് കാളീ പൂജയ്ക്കു പിന്നിലുള്ളത്. സാക്ഷാൽ പരമശിവൻ്റെ ജടയിൽ നിന്നാണ് ഭദ്രകാളി പിറന്നത്. ദക്ഷൻ്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോള്‍ കോപിഷ്ഠനായി പരമശിവൻ താണ്ഡവ നൃത്തം ചെയ്തു. ഇതിനിടയിൽ തൻറെ ജട പിഴുതു തറയിൽ അടിയ്ക്കുകയും അതിൽ നിന്നും ഭദ്രകാളി പിറക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. പാര്‍വ്വതി ദേവി സ്വീകരിച്ച തമോഗുണഭാവമാണ് മഹാകാളിയെന്ന് ദേവീ പുരാണങ്ങളിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ ശിവപാർവതി പുത്രി എന്നൊരു ഭദ്രകാളി സങ്കൽപ്പവും നിലനിൽക്കുന്നുണ്ട്. ശിവൻ്റെ തൃക്കണ്ണിലെ അഗ്നിയിൽ നിന്ന് അവതരിച്ചവളാണെന്നും ദാരികനെ വധിക്കുക എന്നതായിരുന്നു അവതാരലക്ഷ്യമെന്നും വിശ്വാസമുണ്ട്. കാളിക്ക് ബാലഭദ്ര, സുമുഖീകാളി എന്നീ സൗമ്യഭാവങ്ങളും കണ്ടങ്കാളിയും കരിങ്കാളി എന്നീ ശക്തി കൂടിയ ഭാവങ്ങളുമുണ്ട്. സംഹാരമൂർത്തിയായ രുധിര മഹാകാളിയാണ് ഏറ്റവും ശക്തി കൂടിയത്. വസൂരി പോലെയുള്ള രോഗങ്ങളിൽ ഭക്തിനെ രക്ഷിക്കാൻ കാളിക്ക് സാധിക്കുമെന്നുള്ള വിശ്വാസവുമുണ്ട്.

+66 प्रतिक्रिया 6 कॉमेंट्स • 60 शेयर

+35 प्रतिक्रिया 4 कॉमेंट्स • 73 शेयर