ഭക്തി പ്രഭാഷണം

Jayakumar M Jul 11, 2019

+9 प्रतिक्रिया 0 कॉमेंट्स • 0 शेयर
pramod Jun 27, 2019

+6 प्रतिक्रिया 0 कॉमेंट्स • 2 शेयर

സമൂഹത്തിൽ എന്തെങ്കിലുമൊക്കെ നിയമവും എന്തെങ്കിലുമൊക്കെ ഭേദവും ഉണ്ടായിക്കൊണ്ടേ ഇരിക്കും. പക്ഷേ ഓരോ വ്യക്തിയും സത്യം അറിഞ്ഞ് മുക്തനായിക്കൊള്ളണം. ഈ കുടമോ കുടത്തിനുള്ളിലെ വെള്ളമോ വെള്ളത്തിൽ പ്രതിബിംബിച്ചിരിക്കുന്ന സൂര്യനോ വാസ്തവമല്ല. ആകാശത്തിലെ സൂര്യന്റെ ഇല്ലാത്തതായ ഒരു പ്രതിബിംബം മാത്രമാണ് ഈ കുടത്തിൽ എന്നറിഞ്ഞിരുന്നാൽ ഒരിക്കലും നമ്മൾ പിന്നെ ബാധിക്കപ്പെടില്യ. ഈ കുടത്തിനേയും കുടത്തിലുള്ള വെള്ളത്തിനേയും ആ വെള്ളത്തിലുള്ള പ്രതിബിംബത്തിനേയും വിട്ടിട്ട് ആകാശത്തിലെ സൂര്യനെ നോക്കുന്നതുപോലെ ഈ ശരീരത്തിനേയും ശരീരത്തിനുള്ളിലെ ചിത്തത്തിനേയും ചിത്തത്തിൽ പ്രതിബിംബിച്ചിരിക്കുന്ന അഹങ്കാരമായ ഞാൻ നേയും വിട്ടിട്ട് അതിന് പുറകിലുള്ള യഥാർത്ഥ ഞാനിനെ യഥാർത്ഥ സ്വരൂപത്തിനെ കണ്ടെത്തുക. അഹം അഹം എന്ന് അരുളുന്നതൊക്കെ ആരായുകിൽ അകമേ പലതല്ല അത് ഏകമാകും അകലും അഹന്ത അനേകമാകയാലീ തുകയിൽ അഹം പൊരുളും തുടർന്നിടുന്നു. അഹം പൊരുൾ വേറെ. ഈ അഹങ്കാരം അനേകമാണ്. എനിക്ക് ഒരു അഹങ്കാരം നിങ്ങൾക്ക് ഒരു അഹങ്കാരം. ഓരോരുത്തർക്കും വേറെ വേറെ. പക്ഷേ അഹം പൊരുൾ അതിനെ കണ്ടെത്തിയാൽ ഒന്നേയുള്ളൂ. ആകാശത്തിലുള്ള ഒരു സൂര്യൻ ആയിരം കുടത്തിൽ പ്രതിബിംബിച്ച പോലെ ഒരേ ഒരു ബ്രഹ്മ വസ്തു ആ ബ്രഹ്മം അനേക ശരീരത്തിൽ ജീവനായിട്ട് പ്രതിബിംബിച്ചു കൊണ്ട് നില്ക്കുന്നു. ആ പ്രതിബിംബത്തിനെ ആരാഞ്ഞ് നോക്കിയാൽ പ്രതിബിംബം വാസ്തവമല്ല. ബിംബചൈതന്യം മാത്രമേ ഉള്ളൂ എന്നുള്ളത് കാണാം. അതേപോലെ ഈ അഹങ്കാരത്തിനെ ആരാഞ്ഞു നോക്കിയാൽ അഹങ്കാരത്തിന് യഥാർത്ഥ സ്ഥിതി ഇല്ല്യ. അത് ഈശ്വരൻ മാത്രം പരമാത്മാവ് മാത്രം എന്നുള്ള അനുഭൂതി. ഈ സത്യത്തിനെ കണ്ടെത്തിയ ആൾക്ക് ഇയാള് ബ്രാഹ്മണനാണ് ഇയാള് ചണ്ഡാളനാണ് എന്നുള്ള ഭേദം എവിടെ നിന്ന് വന്നു എന്നാണ് ഈ ചണ്ഡാളൻ ചോദിക്കുന്നത്. ശ്രീനൊച്ചൂർജി

+4 प्रतिक्रिया 0 कॉमेंट्स • 2 शेयर
jithesh May 17, 2019

+6 प्रतिक्रिया 0 कॉमेंट्स • 14 शेयर