ജ്യോതിഷം

jyothishavartha Sep 16, 2019

+3 प्रतिक्रिया 0 कॉमेंट्स • 0 शेयर

1191 ആണ്ടിലെ ഓണഫലം 🍂🍂🍂🍂🍂🍂🍂🍂🍂🍂 ഐശ്വര്യവും ആഹ്ലാദവും നിറഞ്ഞ ഈ ഓണം നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും തരട്ടെ. മേടം മുതല്‍ മീനം വരെയുള്ള കൂറുകാരുറെ ശുഭാശുഭ ഫലങ്ങള്‍ പ്രതിപാദിക്കുന്നു. മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക (കാല്‍)) ആഡംബര ജീവിതവും, ബിസിനസ്സിലുയര്‍ച്ചയും പണവും ഭാഗ്യവും വരുന്ന വര്‍ഷമാണ്. നേട്ടങ്ങളുടെ കാലമാണ്. നല്ല തൊഴില്‍ ലഭിക്കാന്‍ ഭാഗ്യമുണ്ട്, അതിന് കഠിനപ്രയത്‌നം ആവശ്യമാണ്. ഉദ്യോഗത്തില്‍ നിന്നും ധനലാഭവും പ്രമോഷനുമുണ്ടാകും. ഭാഗ്യാനുഭവങ്ങളും ഒരു നല്ല തുക ലഭിക്കാന്‍ യോഗമുണ്ട്. ജീവിതലക്ഷ്യവുമായി മുന്നോട്ട് പോകേണ്ടതാണ്. സമ്പന്നമായ ഒരു സ്ഥിതിലഭിക്കും. കച്ചവട രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. മഹത് വ്യക്തികളെകൊണ്ട് സഹായങ്ങള്‍ ലഭിക്കും. അതുവഴി ഉയര്‍ച്ചയുണ്ടാകും. യാത്രകള്‍ കൂടുതല്‍ ആവിശ്യമായി വരികയും നേട്ടങ്ങളുണ്ടാകുകയും ചെയും. ദൂരദേശത്തുനിന്നും വിദേശത്തുനിന്നും പാരിതോഷികങ്ങള്‍ ലഭിക്കും. വൈവിധ്യമാര്‍ന്ന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും. കലാ കായിക രംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. ഒക്ടോബര്‍ മുതല്‍ അവസരങ്ങള്‍ വന്ന് ചേരും. എടുത്തുചാട്ടം ഒഴിവാക്കണം. സാമ്പത്തികനില മെച്ചപെടും. വിദ്യാര്‍ത്ഥികള്‍ കൂട്ടുകെട്ട് കുറച്ച് പഠനകാര്യത്തില്‍ ശ്രദ്ധിക്കണം, പഠിക്കാനായിരിക്കുമ്പോള്‍ തടസ്സവും ശരിരത്തിന് ക്ഷീണവും, അലസതയും വരും. ശ്രദ്ധിച്ചിരുന്നു വായിക്കുവാന്‍ കഴിയാത്ത അവസ്ഥ വരും. ആയതിനാല്‍ മുതിര്‍ന്നവരുടെ ശ്രദ്ധയും സഹായവും, ട്യൂഷന്‍ സഹായവും, അത്യാവശ്യം സ്വീകരിക്കണം. അബദ്ധവശാല്‍ പ്രണയവഴിയിലെത്താന്‍ യോഗമുള്ള കാലമാണ്. തെറ്റായ വ്യക്തിയെ തിരഞ്ഞെടുക്കാന്‍ യോഗമുള്ളതുകൊണ്ട് നൂലാമാലകളും പ്രശ്‌നങ്ങളുമുണ്ടാകും. ആയതിനാല്‍ പ്രണയത്തില്‍ നിന്നും ഒഷിഞ്ഞു നില്‍ക്കുന്നതാണ് താങ്കള്‍ക്ക് നല്ലത്. കൂട്ടുകെട്ടുകൊണ്ട് പ്രയാസങ്ങള്‍ വരാം, ഒഴിവാക്കുക. ഇടവരാശി (കാര്‍ത്തിക (മുക്കാല്‍), രോഹിണി, മകീര്യം (അര)) ലാഭമുണ്ടാകും, ബുദ്ധിമുട്ടുകള്‍കുറയും, വിവാഹം നടക്കും, ജോലി കിട്ടും ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ കുറയും, കാര്യതടസ്സം മാറും, ബിസിനസ്സിലും മറ്റും ലാഭം വരും. ആത്മാവിശ്വാസകുറവ് മാറിവരുന്നു. കുടുംബ ബന്ധങ്ങളില്‍ ഐക്യവും സന്തോഷവും കൂടും. പഠനകാര്യങ്ങളില്‍ പുരോഗതി കൈവരും. ഉപരിപഠനത്തിനുള്ള ഭാഗ്യവും കാണുന്നു. വിവാഹം നീണ്ടുപോയവര്‍ക്ക് ഹനുമാന്‍ സ്വാമിയുടെയും, ഭദ്രകാളിയുടെയും അനുഗ്രഹത്താല്‍ വിവാഹം നടക്കും. ജോലി അന്വേഷിക്കുന്ന ചെറുപ്പക്കാര്‍ക്ക് അര്‍ഹതയുള്ള ജോലി ലഭിക്കാന്‍ യോഗം കാണുന്നു. പരശുരാമനെ പ്രാര്‍ത്ഥിക്കുക. ഉദ്യോഗത്തില്‍ ശബളവര്‍ദ്ധനവും, പ്രമോഷനും ലഭിക്കും. സാമ്പത്തികമായി നല്ല ഉയര്‍ച്ചവരുന്നു. കരുതലോടെ ജീവിക്കണം. നഷ്ട്ടങ്ങള്‍ കുറയുകയും മനസന്തോഷം വര്‍ദ്ധിപ്പിക്കുകയും ചെയാം. ചുമതലകള്‍ കൂടും. അസൂയാലുക്കളും, അയല്‍ക്കാരുടെയും ശല്യം ഉണ്ടാകും. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. ഉറക്കകുറവ് വരും. കുടുംബത്തിലെ അഭിപ്രായവത്യാസത്തില്‍ സംയമനം പാലിക്കണം. ഇണയുടെ പരാതിയും പരിഭവവും വന്നുചേരും. വളരെ വളരെ സ്‌നേഹത്തോടെ പെരുമാറി പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അനുയോജ്യമല്ലാത്ത കൂട്ടുകെട്ടില്‍ചെന്ന് ചാടരുത്. മിഥുനം (മകീര്യം (അര), തിരുവാതിര, പുണര്‍തം (മുക്കാല്‍)) പണച്ചിലവുവരും. ദൈവാധീനം കുറയും. കേസ്സ്‌കെട്ടു വേണ്ട. വളരെയധികം മാറ്റങ്ങള്‍ സംഭവിക്കാം. ജോലിമാറ്റം, സ്ഥലംമാറ്റം ലഭിക്കും. ലോണ്‍ ലഭിക്കും. പണം വന്നുചേരാന്‍ ഭാഗ്യമുണ്ട്. ഗ്രഹോപകരണങ്ങക്കും വാഹനത്തിനും കേടുപാട് സംഭവിക്കും. കേസ്സ് വഴക്കുകള്‍ ഒഴിവാക്കുക. പൂര്‍വിക സ്വത്ത് ലഭിക്കും. വിലപിടിപ്പുള്ള വസ്തു വാങ്ങാനും കൈവശം വന്നുചേരാനും ഭാഗ്യം. വിദ്യാര്‍ഥികള്‍ക്ക് നല്ലകാലം. ശമ്പള കൂടുതല്‍ പ്രമോഷനും ലഭിക്കും. യാത്രകള്‍ വേണ്ടിവരും. പുതിയ കൂട്ടുകെട്ടിലൂടെ മനസിനിഷ്ട്ടപ്പെടുന്ന തരത്തിലുള്ള ബന്ധമായിരിക്കുമത്. വളരെയധികം സന്തോഷവും ലഭിക്കും. പ്രണയത്തില്‍നിന്നും വിട്ടുനില്‍ക്കണം. ആരോഗ്യം തൃപ്തികരം. അസമയത്തെ യാത്ര ഒഴിവാക്കുക. ക്രെഡിറ്റ്കാര്‍ഡ് വളരെ സൂക്ഷിച്ചുപയോഗിക്കണം. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കണം. കര്‍ക്കിടകം (പുണര്‍തം (കാല്‍), പൂയം, ആയില്യം) തടസങ്ങള്‍ മാറും. ധനം ലഭിക്കും, കുടുംബത്തില്‍ ഐശ്വര്യം, ജോലിയില്‍ നേട്ടം, പുതിയ തൊഴില്‍ ലഭിക്കുകയും വലിയ ചുമതലകള്‍ വഹിക്കാന്‍ അവസരം, കലാ കായിക രംഗത്തുള്ളവര്‍ക്ക് അനുകൂലം, പുതിയ കോണ്‍ട്രാക്റ്റ് സ്വീകരിക്കുമ്പോള്‍ അവ അനുയോജ്യമാണോ എന്ന് പരിശോധിച്ച് തീരുമാനത്തിലെത്തണം. ഇഷ്ട സ്ഥലത്തേക്ക് സ്ഥലം മാറ്റവും, വിദേശത്തുള്ളവര്‍ക്ക് നാട്ടിലേക്ക് വരാന്‍ അവസരവും മറ്റൊരു രാജ്യത്തേക്ക് മാറാനുള്ള അവസരവും വരും. പുതിയ വാഹനമോ വസ്തുവോ ലഭിക്കും. ആഡംബരങ്ങള്‍ക്ക് പണം ഒഴുക്കും. പൂര്‍വിക സ്വത്ത് ലഭിക്കാനവസരം. പിതൃധനം ലഭിക്കുമെങ്കിലും പിതൃദോഷം തീരാന്‍ പരശുരാമനെ പ്രാര്‍ഥിക്കുക. ഒരു വക്തിയുടെ സാന്നിദ്ധ്യത്താല്‍ജീവിത മാറ്റങ്ങള്‍ വരും. നിരാശ ബാധിച്ചിരുന്നത് മാറും. വിവാഹത്തിനും സന്തതി ജനനത്തിനും ഭാഗ്യമുള്ള വര്‍ഷം. ശനിയുടെ ദോഷം പ്രാര്‍ത്ഥനകൊണ്ട് കുറെയൊക്കെ മാറ്റാന്‍ കഴിയും. ബിസിനസ് രംഗം തെളിഞ്ഞുവരുന്നു. അപ്രതീക്ഷിതമായ ധനസഹായവും വായ്പാ സൗകര്യങ്ങളും ലഭിക്കും. ഉദ്ദേശിക്കുന്ന ഉപരിപഠനം ലഭിക്കാന്‍ സാധ്യത. ചിങ്ങം (മകം, പൂരം, ഉത്രം (കാല്‍)) ബിസിനസ് വിപുലീകരിക്കും, വിവാഹയോഗം, പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍, മനസ്സില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹങ്ങള്‍ പൂവണിയും. സാമ്പത്തികപ്രശ്‌നങ്ങള്‍ ക്രമേണ കുറഞ്ഞുതുടങ്ങും. ആഡംബരങ്ങള്‍ക്ക് പണം ഒഴുക്കരുത്. പുതിയ ബിസിനസ് ആരംഭിക്കാന്‍ അവസരം വന്നുചേരും. വിവാഹ കാര്യങ്ങള്‍ക്ക് നല്ലകാലം. പ്രൊഫഷണല്‍ കോഴ്‌സില്‍ അഡ്മിഷന്‍ ലഭിക്കും. വീടിനോ വാഹനത്തിനോ അറ്റകുറ്റപണി വേണ്ടിവരും. കൂടുതല്‍ യാത്രകള്‍ വേണ്ടിവരും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭാഗ്യങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കാം. പ്രതീക്ഷ്‌ക്കൊത്തുയരുവാനും, കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കാനും യോഗമുണ്ട്. ജോലിയിലും സാമ്പത്തിക നിലയിലും അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കാം. ഉന്നത വ്യക്തിയെ പരിചയപ്പെടാനും, അവര്‍ മുഖേന വലിയ നേട്ടത്തിനും സാധ്യത. വിദേശജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് യോഗം വരും. സമ്പത്തിന്റെ വരവോട്കൂടി പൊതു അംഗീകാരവും മാനസ്സിക സന്തോഷവും ലഭിക്കും. മംഗളകര്‍മ്മത്തിലേര്‍പ്പെടാന്‍ അവസരം. കലാ സാഹിത്യ മീഡിയ രംഗത്തില്‍ നേട്ടം വരും. അവാര്‍ഡുകളും നല്ല അവസരങ്ങളും ലഭിക്കും. മുതിര്‍ന്നവര്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കും. കന്നിരാശി (ഉത്രം (മുക്കാല്‍), അത്തം, ചിത്തിര (അര)) തന്ത്രപൂര്‍വ്വം നീങ്ങുക, സാമ്പത്തിക നേട്ടമുണ്ടാകും. പൊതുശല്യം കൂടും. ധനസ്ഥിതി മെച്ചപെടും. ആഡംബരത്തോടുകൂടി ജീവിക്കും. പുതിയ ഗൃഹവും വാഹനവും വന്നുചേരാന്‍ യോഗമുണ്ട്. പൊതുവേ നേട്ടങ്ങലുണ്ടാകും. ജോലിസ്ഥലത്ത് ഉയര്‍ച്ചയുണ്ടാകും. അനുകൂല ട്രാന്‍സ്ഫര്‍ വരും. പുതിയ ചുമതലകള്‍ വന്നുചേരും. അതുവഴി ടെന്‍ഷനും വരും.കാര്യങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഉദ്ദേശിക്കുന്ന ഉപരിപഠനത്തിന് അഡ്മിഷന്‍ ലഭിക്കും. വിവാഹാലോചന നടക്കും, സ്വന്തം കഴിവും ഊര്‍ജ്ജസ്വലതയും ഉപയോഗിച്ച് വിജയം കൊയ്യും. കാര്യങ്ങള്‍ മുന്‍കൂട്ടികണ്ട് തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കണം. വലിയ പ്രയാസങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം. വാടകക്കാരെകൊണ്ടും അയല്‍വാസികളെകൊണ്ടും പ്രശ്‌നങ്ങളുണ്ടാകും. ചില വസ്തുക്കള്‍ കൊടുക്കുന്നതില്‍ എതിര്‍പ്പുകളുണ്ടാകും. പ്രണയസാധ്യതയുള്ള കാലമാണ്.അത് ഒഴിവാക്കുന്നതാണ് നന്ന്. തുലാം (ചിത്തിര (അര). ചോതി, വിശാഖം (മുക്കാല്‍)) അടുക്കും ചിട്ടയുമായി ജീവിതം കൊണ്ട് പോകണം. കൂടുതല്‍ യാത്ര ചെയുന്ന സ്വഭാവമാണ്.യാത്രയിലൂടെനേട്ടങ്ങള്‍ വന്നുചേരും. സാഹിത്യ കലാ കായിക രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം. പ്രായോഗിക ബുദ്ധി വിജയിക്കും ബിസിനസ്സ് രംഗം അനുകൂലമാണ്. പ്ലാന്‍ഡ് ആയി മുന്നോട്ട് പോയാല്‍ നല്ല നിലയിലെത്തും. പൊതുവെ ഫലങ്ങള്‍ കിട്ടുന്ന സമയമാണ്. ജോലിസ്ഥലത്ത് ഉയര്‍ച്ചയും ശമ്പളവര്‍ദ്ധനവും ഉണ്ടാകും. പരിശ്രമങ്ങള്‍ നേട്ടങ്ങള്‍ നല്‍കും. ശത്രുക്കളെ പ്രത്യേകം ശ്രദ്ധിക്കണം. കാര്യങ്ങള്‍ പലവട്ടം ചിന്തിച്ചു നിയമോപദ്ദേശം തേടിയ ശേഷം ആരംഭിക്കുക. ഉന്നത വ്യക്തിയുടെ സഹായത്താല്‍ നേട്ടങ്ങള്‍ ലഭിക്കും. വിവാഹത്തിന് ഭാഗ്യമുള്ള സമയമാണ്.കുടുംബത്തില്‍ കുട്ടികളുടെ ഉപരിപഠനത്തിന് അര്‍ഹതപ്പെട്ട സീറ്റ് ലഭിക്കും. സ്ത്രികള്‍ക്കും ആഡംബരവസ്തുക്കളും ആഭരണങ്ങളും ലഭിക്കാന്‍ നല്ല സമയം. തൊഴില്‍ ലഭിക്കാന്‍ സാധ്യത. നേട്ടങ്ങള്‍ എല്ലാ രംഗത്തും ദൃശ്യമാകും. വൃശ്ചികരാശി (വിശാഖം (കാല്‍), അനിഴം, തൃക്കേട്ട) വരുമാനം കൂടും, വായ്പ കിട്ടും. വീട് തരപ്പെടും. പല നേട്ടങ്ങളുമായാണ് ഈ വര്‍ഷം കടന്നു വരുന്നത്. മാനേജ്‌മെന്റ് രംഗത്തുള്ളവര്‍ക്ക് കാലം അനുകൂലം. നല്ല ജോലി, നല്ല സാമ്പത്തികം ഇവ പ്രതീക്ഷിക്കാം. വീടുപണി നടക്കും.പുതിയ പരിചയക്കാരെ ലഭിക്കും. പ്രണയത്തില്‍ തെറ്റിദ്ധാരണയും അകല്‍ച്ചയും വരും. കുടുംബത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും. ആഡംബരങ്ങള്‍ക്കായി പണം ഒഴുക്കും. ബിസിനസ്സില്‍ അഭിവൃത്തി, പൊതുവെ നല്ല കാലമായിരിക്കും. ധനു (മൂലം, പൂരാടം, ഉത്രാടം (കാല്‍)) ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല ജോലി പ്രതീക്ഷിക്കാം. വിദേശ ദൂരദേശ ജോലിക്ക് സാധ്യത. വിദേശയാത്ര തരപ്പെടും. ആത്മീയകാര്യത്തിലും ധാര്‍മ്മിക പ്രവര്‍ത്തിയിലും സമയവും, ധനവുമൊഴുക്കും. സുഹൃദകര്‍മ്മങ്ങള്‍ക്കും തീര്‍ത്ഥാടനത്തിനും സാധ്യത. പൊതുജനങ്ങളുടെയും മേലുദ്യോഗസ്ഥരുടെയും അംഗീകാരം ലഭിക്കും, തര്‍ക്ക വിഷയത്തിലിടപെടരുത്. പുതിയ തൊഴില്‍ ലഭിക്കും. തിരഞ്ഞെടുപ്പില്‍ വിജയം. പൂര്‍വിക സ്വത്ത് ലഭിക്കും. ഗ്രഹത്തില്‍ മംഗളകര്‍മ്മം നടക്കും. മകരം (ഉത്രാടം (മുക്കാല്‍), തിരുവോണം, അവിട്ടം (അര)) ഐശ്വര്യമായ കുടുംബജീവിതം നയിക്കും. ഉപരിപഠന സാധ്യത. വിവിധ ശ്രോതസ്സിലൂടെ ധനം വരും. ആദ്ധ്യാത്മിക പരിപാടിയില്‍ പങ്കെടുക്കും. വഴിപാടുകള്‍ക്കും, ഔഷധങ്ങള്‍ക്കും, അലങ്കാര വസ്തുക്കള്‍ക്കും ധനം ഒഴുക്കും. വിവാഹകര്‍മ്മം നടക്കും. പൊതുജനങ്ങളുടെ ഗുണാനുഭവം. വീടോ വാഹനമോ വാങ്ങും. വളരെ കാലമായി അലട്ടിയിരുന്ന രോഗത്തില്‍നിന്നും മുക്തി, അന്തവിശ്വസത്തിനടിമപ്പെടും. പുതിയ വക്തികളിലൂടെ ഉയര്‍ച്ചയും, പൂര്‍വിക സ്വത്ത് ലഭിക്കും, തിരഞ്ഞെടുപ്പില്‍ പരാജയം, മാധ്യമങ്ങളില്‍ തിളങ്ങും. കുംഭം (അവിട്ടം (അര), ചതയം, പൂരുരുട്ടാതി (മുക്കാല്‍)) ബാധ്യതകള്‍ കുറയും. വിദേശത്തു പോകാനവസരം, ധനവും പദവികളും ലഭിക്കും, നേട്ടങ്ങള്‍ കരഗതമാകുന്ന ഒരു കാലഘട്ടമാണ്. ബിസിനസ്സില്‍ പുരോഗതിയും, വലിയ നേട്ടങ്ങള്‍ക്കും സാധ്യത. ജോലി ലഭിക്കും, ടെക്‌നിക്കല്‍ ലൈനിലുള്ളവര്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കും. പുതിയ പ്രവര്‍ത്തി ചെയ്യാനവസരം, അംഗീകാരവും ഉയര്‍ന്ന വരവിനും സാധ്യത. ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അനുകൂല സാഹചര്യം. കലാ കായിക സാഹിത്യകാരന്മാര്‍ക്ക് കാലം അനുകൂലം. പുതിയ അവസരങ്ങളും, അംഗീകാരവും, അവാര്‍ഡ് വരെ കിട്ടാന്‍ യോഗം. മറ്റൊരു തലത്തിലേക്കുയരാന്‍ ഇവര്‍ ശ്രമിക്കും. പ്രണയസാഫല്യം, വിവാഹയോഗം, ട്രാന്‍സ്ഫറും പ്രമോഷനും ലഭിക്കും. പൊതുജനസഹകരണം വസ്തു, വീട് എന്നിവ വാങ്ങും. മീനം (പൂരുരുട്ടാതി (കാല്‍), ഉത്രട്ടാതി, രേവതി) വിദ്യാഭ്യാസം പൂര്‍ത്തിയായവര്‍ക്ക് ജോലി ലഭിക്കും. പുതിയ തൊഴില്‍, വിദേശത്തുനിന്ന് മടങ്ങിവരുന്നവര്‍ക്ക് തൊഴില്‍ ലാഭം, ബിസിനസ്സില്‍ നേട്ടം, കലാകാരന്മാര്‍ക്ക് അംഗീകാരം. അനിഷ്ട സ്ഥാനത്ത് നില്‍ക്കുന്ന ഗുരു ക്ലേശങ്ങള്‍ പ്രദാനം ചെയ്യും. പ്രിയപ്പെട്ടവ മോഷണം പോകാതെ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ എന്തൊക്കെയുണ്ടായാലും അനുഭവയോഗം ഉണ്ടാകില്ല. വൃഥാ അലച്ചില്‍, കാര്യപരാജയം ഇവയുണ്ടായേക്കാം. വ്യാഴന്‍, രാഹു, കേതു പ്രതികൂലമായതിനാല്‍ ഈശ്വര ഭജനത്തിലൂടെ ജീവിതം നയിക്കുക. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ദോഷഫലങ്ങളെ കുറയ്ക്കും. കാര്‍ത്ത്യായനി ഗിരിജാ ദേവി 9497009188, 9562269188

+8 प्रतिक्रिया 4 कॉमेंट्स • 12 शेयर
അനീഷ് Aug 19, 2019

#ഇന്ന് #ചിങ്ങത്തിലെ #മുപ്പെട്ട് #തിങ്കൾ തിങ്കളാഴ്ച ദിവസം ശിവപാര്‍വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ഭജിക്കാന്‍ പാർവതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. സാധാരണ വരുന്ന തിങ്കളാഴ്ചകളിലെ വ്രതാനുഷ്ഠാനത്തെക്കാൾ ഇരട്ടി ഫലം മാസാദ്യത്തിലെ തിങ്കളാഴ്ചകളിൽ വ്രതം അനുഷ്ഠിച്ചാൽ ലഭിക്കുമെന്നാണ് വിശ്വാസം. മാസത്തിൽ ആദ്യം വരുന്ന തിങ്കളാഴ്ച മുപ്പെട്ട് തിങ്കൾ എന്നറിയപ്പെടുന്നു. ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദശാകാല ദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്‌നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമാണ് തിങ്കളാഴ്ചവ്രതം അഥവാ സോമവാരവ്രതം. ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവതീ ദേവിയായതിനാൽ തിങ്കളാഴ്ച ദിവസം ശിവപാര്‍വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ഭജിക്കാന്‍. "നമ:ശിവായ ശിവായ നമ:"എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നൽകി ജപിക്കാവുന്നതാണ്. ഉമാമഹേശ്വരസ്തോത്രവും ജപിക്കണം . കൂടാതെ ശിവക്ഷേത്രത്തിൽ പാർവതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും (വെളുത്തപുഷ്പങ്ങൾ) ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കൽ സമർപ്പിക്കുന്നതും അത്യുത്തമം. അന്നേദിവസം കഴിയാവുന്നത്ര തവണ "ഓം നമഃശിവായ" എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാർവതീദേവിയുടെ മൂലമന്ത്രമായ "'ഓം ഹ്രീം ഉമായൈ നമ :'' ജപിക്കുന്നതും നന്ന്. തിങ്കളാഴ്ച ദിനം മുഴുവൻ ശിവപാർവതീ സ്മരണയിൽ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം

+19 प्रतिक्रिया 0 कॉमेंट्स • 9 शेयर
അനീഷ് Aug 22, 2019

+9 प्रतिक्रिया 0 कॉमेंट्स • 4 शेयर