ഗുരുവായൂരപ്പൻ

അനീഷ് Sep 20, 2020

+6 प्रतिक्रिया 0 कॉमेंट्स • 15 शेयर
അനീഷ് Sep 10, 2020

*🙏ഗുരുവായൂരപ്പസ്തോത്രം.🙏* 🌳🌼🌳🌼🌳🌼🌳🌼🌳🌼 *ചരണപങ്കജം തൊഴുന്നവർക്കെല്ലാം* *സുരതരുപോലെയഭീഷ്ടമേകിയും* *ചരാചരങ്ങളെ ബ്ഭരിച്ചുമെപ്പൊഴും* *ഗുരുവായൂരെഴും ഭഗവാനേ കൃഷ്ണാ* *പരമാത്മാവേ നിൻഹിതമറിയുവാ-* *നൊരുവനുമിന്നു ജഗത്തിലില്ലല്ലോ* *കരുണ ചെയ്യണേ ജനങ്ങളിലെല്ലാം* *കരുണാവാരിധേ ഗുരുവായൂരപ്പാ.* *പിഴച്ചബുദ്ധിയുള്ളവരെയൊക്കെ നേർ -* *വഴിക്കു നിത്യവും നടത്തിടേണമേ* *പിഴകളൊക്കെയും പൊറുത്തു കൊണ്ടു നിൻ-* *കഴൽക്കുചേരാനുമനുഗ്രഹിയ്ക്കണേ.* *വിപത്തും സമ്പത്തും വിചാരിച്ചു കണ്ടാൽ* *വിധിമതമെന്നു വരുന്നതാകിലും* *വിധിലിഖിതത്തെ വിലംഘിച്ചിടാനും* *വിഭുവല്ലോ ഭവാൻ മരുൽപുരേശ്വരാ .* *മരണകാലത്തു ഭവൽസ്വരൂപത്തെ* *മരതകവർണ്ണാ തെളിഞ്ഞു കാണണേ* *മുരളിനാദമാമമൃതുകൊണ്ടെൻ്റെ* *മരണസങ്കടമകറ്റിടേണമേ* *ജയ രമാപതേ ജയ കൃപാലയാ* *ജയ ജഗത്ഗുരോ ജയ ജനാർദ്ദനാ* *ജയ ജയ വിഷ്ണോ ജയ ജയാച്യുതാ* *ജയ ജയ ഹരേ ജയ ജയ കൃഷ്ണാ* *ജയ ജയ ജയ കമലലോചനാ* *ജയ ജയ ജയ പരമപുരുഷാ* *ജയ ജയ ജയ കിരീടിസാരഥേ* *ജയ ജയ ജയ ഗുരുവായൂരപ്പാ.* *ജഗത്തിനൊക്കെയും പതിയായുള്ള നീ* *ജയിയ്ക്ക മേൽക്കുമേൽ ജയിയ്ക്ക മേൽക്കുമേൽ.* *ചരാചരാത്മാവാം ഭവാനെല്ലാവർക്കും* *അരുളിടേണമേ പരമ മംഗളം.* *രാധാമാധവം* *🙏സന്ധ്യാദീപം നമോസ്തുതേ🙏* 🌼🌳🌼🌳🌼🌳🌼🌳🌼🌳 🪔🕉️🪔🕉️🪔🕉️🪔

+7 प्रतिक्रिया 0 कॉमेंट्स • 4 शेयर