ഗണപതി

+8 प्रतिक्रिया 2 कॉमेंट्स • 4 शेयर

+19 प्रतिक्रिया 3 कॉमेंट्स • 2 शेयर

🌺🌺വിനായക ചതുര്‍ത്ഥി🌺🌺 സെപ്റ്റംബർ 2 തിങ്കളാഴ്ച (02/09/2019) 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈 എങ്ങനെ വേണമെന്നത് എല്ലാവരുടെയും സംശയം ആണ്. തലേ ദിവസം മുതല്‍ വ്രതം തുടങ്ങണം. മത്സ്യമാംസാദി ഭക്ഷണം ഒഴിവാക്കി ബ്രഹ്മചര്യം പാലിക്കണം. പരമാവധി സമയം ഗണപതിയെ പ്രാര്‍ത്ഥിക്കണം. ഗണേശപുരാണം, സഹസ്രനാമം, അഷ്ടോത്തരം എന്നിവ പാരായണം ചെയ്യുന്നത് നല്ലത്. പഴവര്‍ഗ്ഗങ്ങളോ, ലഘുഭക്ഷണമോ ആകാം. പൂര്‍ണ്ണ ഉപവാസവും നല്ലതാണ്. ചതുര്‍ത്ഥിയുടെ പിറ്റേദിവസം രാവിലെ തീര്‍ത്ഥം സേവിച്ച് വ്രതം പൂര്‍ത്തിയാക്കണം. സ്ത്രീകള്‍ അശുദ്ധിയുടെ 7 ദിനം വ്രതമെടുക്കരുത്. വ്രതദിവസം 2 നേരവും കുളിച്ച് ക്ഷേത്രദര്‍ശനം നടത്തണം. ചിങ്ങമാസത്തിലെ വെളുത്ത പക്ഷത്തിലാണ് വിനായചതുര്‍ത്ഥി. ശിവന്റെയും പാര്‍വതിയുടേയും പുത്രനായ ഗണപതിയുടെ പിറന്നാളാണ് വിനായക ചതുര്‍ത്ഥിയായി ആഘോഷിക്കുന്നത്. കേരളത്തിലേക്കാള്‍ വിനായ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് വിനായക ചതുര്‍ത്ഥിയോട് അനുബന്ധിച്ച് നടക്കാറുള്ളത്. ഗണപതി വിഗ്രഹങ്ങള്‍ അനുഷ്ടാനങ്ങളോടെ പ്രതിഷ്ഠിച്ച് പൂജിക്കുന്നതാണ് പ്രധാന ചടങ്ങ്. താമരയും കറുകപ്പുല്ലും ഉപയോഗിച്ചുള്ള പൂജയും ഉപയോഗിച്ച് പൂജ ചെയ്യുന്നതിനൊപ്പം മോദകം തയ്യാറാക്കി പൂജ ചെയ്ത് ഗണപതിക്ക് സമര്‍പ്പിക്കും. മണ്ണ് കൊണ്ട് നിര്‍മിച്ച വിഗ്രഹത്തില്‍ മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ദിവസങ്ങളില്‍ പൂജ ചെയ്ത വിഗ്രഹമാണ് പുഴയിലോ കടലിലോ നിമജ്ഞനം ചെയ്യുന്നത്. ഘോഷയാത്രകളോടെ ഗണപതി വിഗ്രഹം നിമഞ്ജനം ചെയ്യുന്നതോടെ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ അവസാനിക്കുന്നു. വിവരങ്ങൾക്ക് കടപ്പാട്

+43 प्रतिक्रिया 3 कॉमेंट्स • 34 शेयर
അനീഷ് Aug 25, 2019

+21 प्रतिक्रिया 0 कॉमेंट्स • 4 शेयर