ഓണാഘോഷം

ഓണം വാരാഘോഷ സമാപനം നാളെ: തലസ്ഥാനത്തിലെ ഗതാഗത നിയന്ത്രണം ഇങ്ങനെ.. തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ - വെള്ളയമ്പലം - മ്യൂസിയം - പാളയം - സ്റ്റാച്യു - ഓവർബ്രിഡ്ജ് - പഴവങ്ങാടി - കിഴക്കേകോട്ട - വെട്ടിമുറിച്ച കോട്ട - മിത്രാനന്ദപുരം - പടിഞ്ഞാറേകോട്ട - ഈഞ്ചയ്ക്കൽ വരെയുള്ള റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല.  വാഹനങ്ങൾ വഴി തിരിച്ച് വിടുന്നത് ഇങ്ങനെ • എം.സി റോഡിൽ നിന്നു തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ മണ്ണന്തല നിന്നു തിരിഞ്ഞ് കുടപ്പനക്കുന്ന് – പേരൂർക്കട - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - ജഗതി - തൈക്കാട് വഴി പോകണം. • ദേശീയപാതയിൽ നിന്നുള്ള വാഹനങ്ങൾ ഉള്ളൂർ - മെഡിക്കൽ കോളേജ് - കണ്ണമ്മൂല - പാറ്റൂർ - ജനറൽ ഹോസ്പിറ്റൽ - ആശാൻ സ്‌ക്വയർ - അണ്ടർപാസ് - ബേക്കറി - പനവിള വഴി പോകേണ്ടതാണ്. • നെടുമങ്ങാട് നിന്നുള്ളവ പേരൂർക്കട - പൈപ്പിൻമൂട് - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - വഴുതക്കാട് - ആനി മസ്‌ക്രിൻ സ്‌ക്വയർ - പനവിള വഴിയും നെയ്യാറ്റിൻകര ഭാഗത്തുനിന്നു കിഴക്കേകോട്ടയിലേക്ക് വരുന്നവ കൈമനം - മരുതൂർക്കടവ് - ചിറമുക്ക് - മണക്കാട് - കിഴക്കേകോട്ട വഴിയും പോകണം. • കിഴക്കേകോട്ടയിൽ നിന്നു തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപ്പാലം വഴി പോകണം. • തമ്പാനൂർ ഭാഗത്തുനിന്നു ദേശീയപാതയിലേക്ക് പോകേണ്ട വാഹനങ്ങൾ പനവിള - ബേക്കറി ഫ്‌ളൈ ഓവർ - അണ്ടർപാസ് -ജനറൽ ആശുപത്രി -പേട്ട - കണ്ണമ്മൂല -മെഡിക്കൽകോളേജ് - ഉള്ളൂർ വഴി പോകേണ്ടതാണ്. • നെടുമങ്ങാടേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി -വഴുതക്കാട്,​ ഇടപ്പഴിഞ്ഞി,​ ശാസ്തമംഗലം,​ പൈപ്പിൻമൂട്,​ പേരൂർക്കട വഴി പോകണം.  നോ പാർക്കിംഗ് റോഡുകൾ • കവടിയാർ - വെള്ളയമ്പലം - പാളയം - സ്റ്റാച്യു - ആയുർവേദ കോളേജ് - കിഴക്കേകോട്ട റോഡ് • ഓവർബ്രിഡ്ജ് - തമ്പാനൂർ - പാളയം - കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡ് • ഫുട്പാത്തുകൾ, റോഡ് മീഡിയനുകൾ  ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ ചരക്ക് വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനം അനുവദിക്കില്ല  വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്,​ തൈക്കാട് പൊലീസ് ഗ്രൗണ്ട്,​ പേട്ട ഗേൾസ് ആൻഡ് ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ട്,​ സി.എസ്.എൻ സ്റ്റേഡിയം പരിസരം,​ ഫോർട്ട് ഹൈസ്‌കൂൾ ഗ്രൗണ്ട്,​ സാൽവേഷൻ ആർമി ഹൈസ്‌കൂൾ,​ പി.എം.ജി - ലോ കോളേജ് റോഡിന്റെ ഒരു വശം,​ മ്യൂസിയം - നന്ദാവനം റോഡിന്റെ ഒരു വശം,​ ടാഗോർ തിയേറ്റർ ഗ്രൗണ്ട്,​ അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ ഗ്രൗണ്ട്,​ ഈഞ്ചയ്ക്കൽ - കോവളം ബൈപാസ് സർവീസ് റോഡിന്റെ ഒരു വശം,​ യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ട്,​ സംസ്‌കൃത കോളേജ് ഗ്രൗണ്ട്,​ വിമെൻസ് കോളേജ് ഗ്രൗണ്ട്,​ പൂജപ്പുര എൽ.ബി.എസ് കോളേജ് ഗ്രൗണ്ട്,​ വാട്ടർ അതോറിട്ടി കോമ്പൗണ്ട്,​ ആറ്റുകാൽ ദേവീക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്,​ വെള്ളയമ്പലം -ശാസ്തമംഗലം റോഡിന്റെ ഒരു വശം,​ സംഗീത കോളേജ് ഗ്രൗണ്ട്,​ എസ്.എം.വി സ്‌കൂൾ ഗ്രൗണ്ട്. ഹെൽപ്പ്ലൈൻ നമ്പരുകൾ: 04712558731, 2558732

+8 प्रतिक्रिया 2 कॉमेंट्स • 0 शेयर

+13 प्रतिक्रिया 0 कॉमेंट्स • 8 शेयर

+16 प्रतिक्रिया 4 कॉमेंट्स • 27 शेयर