ഇന്ന്

+4 प्रतिक्रिया 0 कॉमेंट्स • 0 शेयर

+5 प्रतिक्रिया 1 कॉमेंट्स • 2 शेयर

🌺🌿🌺ഇന്ന് കുമാര ഷഷ്ഠി!🌺🌿🌺 സുബ്രഹ്മണ്യഭഗവാൻ ഭൂമിയിൽ അവതരിച്ചതു ഈ ഷഷ്ഠി ദിനത്തിലായതിനാൽ കുമാര ഷഷ്ഠി എന്നറിയപ്പെടുന്നു. രാവിലെയും വൈകിട്ടും സുബ്രഹ്മണ്യനാമ ഭജനം, ഒരിക്കലൂണ് എന്നിവ അഭികാമ്യം. ഷഷ്ഠി ദിവസം ഉപവാസത്തോടെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും മറ്റും നടത്തി ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന നേദിച്ച പടച്ചോറും കഴിച്ചു വേണം വ്രതം പൂർത്തിയാക്കാൻ. ഷഷ്ഠിദിനത്തിൽ സന്ധ്യയ്ക്ക് സുബ്രഹ്മണ്യഭജനവും ഷഷ്‌ഠിസ്‌തുതി ചൊല്ലുന്നതും ഉത്തമമാണ്. പിറ്റേന്നു തുളസീതീർത്ഥം സേവിച്ച് പാരണവീടുന്നു. ഒരിക്കൽ പാർവ്വതീദേവിയോടു പിണങ്ങി സുബ്രഹ്മണ്യൻ സർപ്പാകൃതി പൂണ്ട് ഒളിച്ചിരുന്നു. ദുഃഖിതയായ ദേവി 108 ഷഷ്ഠിവ്രതം അനുഷ്ഠിച്ച് പുത്രനെ തിരിച്ചുകൊണ്ടുവന്നു. താരകാസുരനിഗ്രഹത്തിനായി ദേവന്മാരും ഷഷ്ഠിവ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ പൂജിച്ചു എന്നും ഐതിഹ്യമുണ്ട്. ജാതകവശാൽ ചൊവ്വ അനിഷ്ടസ്ഥാനത്തു നിൽക്കുന്നവരും ചൊവ്വയുടെ ദോഷമുള്ളവരും ഷഷ്ടി വ്രതം അനുഷ്ഠിക്കുന്നത് ദുരിതമോചനത്തിനു ഉത്തമമാണ്.

+37 प्रतिक्रिया 0 कॉमेंट्स • 26 शेयर