ഇന്നത്തെ ചിന്താവിഷയം

jithesh Sep 3, 2019

CORRECT HISTORY OF ONAM. കുറെ കാലമായി എന്നെ പോലെ പലർക്കുമുണ്ട് ഒരു വലിയ സംശയം? *സംശയം പറയാം....* മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളാണ് താഴെയുള്ളത് (1) മത്സ്യം (2) കൂർമ്മം (3) വരാഹം (4) നരസിംഹം (5) വാമനൻ (6) പരശുരാമൻ (7) ശ്രീരാമൻ (8) ബലഭദ്രൻ (9) കൃഷ്ണൻ (10) കൽക്കി ഇവിടെ നിന്നാണ് സംശയത്തിന്റെ തുടക്കം.... മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമാണല്ലോ വാമനൻ വാമനനാണല്ലോ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത്. മഹാവിഷ്ണു ന്റെ ആറാമത്തെ അവതാരമാണല്ലോ പരശുരാമൻ പരശുരാമൻ മഴു എറിഞ്ഞാണല്ലോ കേരളം ഉണ്ടായത്... *അവിടേയാണ് സംശയം...* കേരളം ഉണ്ടാകുന്നതിനു മുമ്പ് എങ്ങനെ മഹാബലി കേരളം ഭരിച്ചു?🤔🤔🤔🤔 കേരളം സൃഷ്ടിച്ചത് വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമനാണ്. അങ്ങിനെയെങ്കിൽ വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ എങ്ങിനെ മഹാബലിയെ കേരളത്തിൽ വന്നു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി? ഇതാഹസങ്ങളിലെ ചരിത്രവും യുക്തിയും ആനുകാലിക ചരിത്രവും വിശകലനം ചെയ്തുകൊണ്ടുള്ള ഒരന്യേഷണ യാത്ര.. തികച്ചും യുക്തി സഹജമായ ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ അല്പം യുക്തിപൂർവ്വം പുരാതന ഭാരതത്തിന്റെ ചരിത്രത്തിലേക്കൊന്നു കണ്ണോടിക്കണം. അതിനായി ആദ്യം അറിയേണ്ടത് മഹാബലി യഥാര്ത്ഥത്തിൽ ആരാണ് ? ഏതു നാട്ടുകാരനാണ്? എന്നെല്ലാമാണ്. മഹാബലിയുടെ കുടുംബവുമായി ബന്ധപ്പെട്ടു രണ്ടു തവണ ഭഗവാൻ വിഷ്ണുവിന് ജഗത്തിൽ അവതരിക്കേണ്ടി വന്നിട്ടുണ്ട്. 1. നരസിംഹാവതാരം - പരമ വിഷ്ണു ഭക്തനും അസുര ചക്രവര്ത്തിയുമായിരുന്ന പ്രഹ്ലാദന്റെ മകനായ വിരോചനന്റെ മകനാണ് ദാനധര്മ്മങ്ങളിൽ പേരുകേട്ട മഹാബലി ചക്രവർത്തി. അതിശക്തിമാനും ദുഷ്ടനും ദൈവമെന്നു സ്വയം പ്രഖ്യാപിച്ചു ഭഗവാൻ വിഷ്ണുവിനെ ആരാധിക്കുന്നത് നിരോധിച്ച അസുര ചക്രവര്ത്തി ഹിരണ്യ കശിപുവിന്റെ മകനായിരുന്നു പ്രഹ്ലാദൻ. അമ്മയുടെ ഗർഭത്തിലിരുന്നു നാരദ മഹർഷിയുടെ സത്സംഗം കേൾക്കാൻ ഇടയായ പ്രഹ്ലാദന് കുഞ്ഞായിരിക്കുമ്പോൾ മുതൽ അതീവ വിഷ്ണു ഭക്തനായി കാണപ്പെട്ടു. പ്രഹ്ലാദന്റെ ഈ വിഷ്ണുഭക്തിയിൽ ക്രുദ്ധനായ ഹിരണ്യ കശിപു പ്രഹ്ലാദനെ കൊല്ലുവനായി നിരവധി തവണ ശ്രമിച്ചു. അഹങ്കാരത്താൽ മദിച്ചു മറിഞ്ഞു ദുഷ്ടതയുടെ പര്യായമായി മാറിയ ഹിരണ്യകശിപുവിനെ അവസാനം മഹാവിഷ്ണു നരസിംഹ രൂപത്തിൽ (നാലാമത്തെ അവതാരം) അവതരിച്ചു വധിക്കുകയും ചെയ്തു. ഇന്നത്തെ ഡെക്കാൺ പ്രദേശം (ആന്ത്രപ്രദേശ്) ആണ് ഹിരണ്യകശിപുവിന്റെ രാജ്യം എന്ന് വിശ്വസിക്കപ്പെടുന്നു. ആന്ത്രപ്രദേശിലെ കുർണൂൽ ജില്ലയിൽ ആഹോബിലം എന്ന സ്ഥലത്താണ് നരസിംഹ മുർത്തി അവതരിച്ചത്. ഇന്നും നരസിംഹ മൂർത്തിയുടെ ഒൻപതു ഭാവങ്ങളിലുള്ള പ്രതിഷ്ഠയുള്ള ലോകത്തിലെ ഒരേയൊരു ദേശമാണ് ആഹോബിലം. നൂറ്റിയെട്ട് ദിവ്യദേശങ്ങളിൽ പ്രധാനപെട്ട ഒന്നാണ് പ്രകൃതി രമണീയമായ ദൈവീകമായ അനുഭൂതി തുളുമ്പുന്ന ആന്ത്രയിലെ ആഹോബിലം എന്ന പുണ്യ ദേശം. ഹിരണ്യകശിപുവിന്റെ കാലത്തിനുശേഷം പ്രഹ്ലാദൻ സമാധാനവും സന്തോഷവും നിറഞ്ഞ ഒരു രാജ്യം കെട്ടിപ്പടുത്തു. 2. വാമനാവതാരം- പ്രഹ്ലാദനു ശേഷം രാജ്യഭരണം ഏറ്റെടുത്ത അദേഹത്തിന്റെ മകൻ വിരോചനനും മഹാവിഷ്ണുവിന്റെ കടുത്ത ഭക്തനായിരുന്നു. വിരോചനന്റെ മകനാണ് ബലി ചക്രവർത്തി. അതി ശക്തിമാനും നീതിമാനുമായിരുന്ന ബലി ചക്രവർത്തി സമ്പല്സമൃദ്ധമായ ഭരണം കാഴ്ചവച്ചു. അസുര രാജാക്കന്മാരുടെ കുലഗുരുവായിരുന്ന ശുക്രാചാര്യന്റെ ഉപദേശങ്ങൾ ഭരണം കുറ്റമറ്റതും ശക്തവുമാക്കി. വിന്ധ്യസത്പുര (ഇന്നത്തെ മഹാരാഷ്ട്ര- മധ്യപ്രദേശ് അതിര്ത്തി പ്രദേശം) വരെ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തു. രാജ്യത്തു സമ്പത്ത് കുമിഞ്ഞു കൂടി. ക്രമേണ പ്രജകൾ സമ്പത്തിൽ മതിമറന്നാഹ്ലാദിക്കാൻ തുടങ്ങി. സമൂഹത്തോടുള്ള കടമയായ പഞ്ച യജ്ഞങ്ങളും കർമ്മങ്ങളും സ്വധര്മ്മങ്ങളും മറക്കാൻ തുടങ്ങി. അതിസമ്പത്തിന്റെ ഹുങ്കിൽ ധർമ്മ ബോധത്തിന് സ്ഥാനമില്ലാതായി. രാജ്യത്തിന് വന്നുകൊണ്ടിരുന്ന മൂല്യച്യുതിയിൽ ദുഖിതരായ ഇന്ദ്രാതി ദേവതകൾ മഹാവിഷ്ണുവിനോട് സങ്കടം ഉണര്ത്തിച്ചു. ബലി ചക്രവര്ത്തിയുടെ കീഴിൽ അഹന്തപൂണ്ട ജനത്തിന്റെ ഭാവി ശരിയായ ദിശയിലല്ലെന്നു മനസ്സിലാക്കിയ മഹാവിഷ്ണു ഭഗവാൻ ധർമ്മ പുനസ്ഥാപനത്തിനായി വാമനനായി ഭൂമിയിൽ അവതരിച്ചു. അപ്പോൾ തന്റെ സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്തുന്നതിനു വേണ്ടി ബലി ചക്രവര്ത്തി ഭൃഗുഗഛത്തിൽ അശ്വമേധ യാഗം നടത്തുന്ന സമയം. ശ്രാവണ (ചിങ്ങം) മാസത്തിലെ തിരുവോണം ദിനത്തിൽ വാമനൻ ഒരു ബ്രാഹ്മണ ഭിക്ഷുവിന്റെ രൂപത്തിൽ ബലി ചക്രവർത്തിയെ സമീപിച്ചു. തനിക്കു ധ്യാനത്തിനായി മൂന്നടി സ്ഥലം ദാനമായി ബലിയോടാവശ്യപ്പെട്ടു. സമ്പല്സമൃദ്ധമായ തന്റെ രാജ്യത്തു ഒരു ഭിക്ഷുവിന് ഒന്നിരിക്കാൻ അല്പം സ്ഥലം പോലുമില്ലെന്നോ? തന്റെ രാജ്യത്തിൽ എവിടെനിന്ന് വേണമെങ്കിലും മൂന്നു അടി സ്ഥലം അളന്നെടുക്കുവാൻ ബലി അനുവാദം നല്കി. അപ്പോൾ ഭഗവാൻ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നില്ക്കുന്ന തന്റെ വിശ്വരൂപം പ്രാപിച്ചു. ഒന്നാമത്തെ അടിയിൽ ഭൂമിയും രണ്ടാമത്തെ അടിയിൽ ആകാശവും അളന്ന വാമനൻ മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് ചോദിച്ചപ്പോൾ അഹന്ത ശമിച്ച മഹാബലി തന്റെ മുന്പിൽ പുണ്യ ദര്ശനം നല്കിയ മഹാവിഷ്ണുവിന്റെ മുന്പിൽ ഭക്ത്യാദര പൂർവ്വം ശിരസ്സു നമിച്ചു. ബലി ചക്രവര്ത്തിയുടെ ശിരസ്സിൽ തൃപ്പാദം സ്പര്ശിച്ചു അമരത്വത്തിലേക്ക് മോക്ഷം നല്കിയശേഷം ബലിയുടെ നീതിനിർവഹണത്തിൽ അതീവ സന്തുഷ്ടനായ മഹാവിഷ്ണു ഇന്നു മുതൽ ബലി ചക്രവര്ത്തി 'മഹാബലി' എന്ന പേരിൽ പ്രജകൾ എന്നും സ്മരിക്കുമെന്നും, അടുത്ത മന്വന്തരത്തിൽ 'ഇന്ത്രൻ' ആവുമെന്നും വരം നൽകി. അന്നു മുതൽ മഹാബലിയുടെ പ്രജകൾ ഭക്ത്യാദരപൂർവ്വം തങ്ങളുടെ എല്ലാമെല്ലാമായിരുന്ന ബലിചക്രവർത്തിയെ വരവേല്ക്കാനായ് ഓരോ വർഷവും ചിങ്ങമാസത്തിലെ തിരുവോണ നാളിൽ ഓരോ വീടുകളിലും ആഘോഷങ്ങളോടെ വിഭവസമൃദ്ധമായ സദ്യയൊരുക്കി കാത്തിരിക്കും. ആന്ത്രപ്രദേശിലെ ഈ ആഘോഷം പിന്നെ എങ്ങിനെ കേരളത്തിൽ എത്തി?!! 3. പരശുരാമാവതാരം- ജമദഗ്നി മഹര്ഷിയുടെ ആശ്രമം പലതവണ ആക്രമിച്ച അമാനുഷിക ശക്തിയുള്ള ക്ഷത്രിയ രാജാവ് സഹസ്രാര്ജ്ജുനൻ ഭൂമിയിൽ പലതരത്തിലുള്ള അക്രമങ്ങൾ അഴിച്ചുവിടാൻ തുടങ്ങി. അപ്പോൾ മഹാവിഷ്ണു ജമദഗ്നി മഹര്ഷിയുടെ പുത്രൻ പരശുരാമാനായി അവതരിച്ചു. സഹസ്രാര്ജ്ജുനൻ തുടര്ന്നും നടത്തിയ ആക്രമണങ്ങളിൽ ജമദഗ്നി മഹര്ഷി കൊല്ലപ്പെട്ടു. അതിൽ പ്രതികാരം ജ്വലിച്ച പരശുരാമൻ ഈ കടുംകൈ ചെയ്തവന്റെ കുലം നാമാവശേഷമാക്കും എന്ന് ശപഥം ചെയ്തു. ഹിമാലയത്തിൽ പരമശിവന്ടെ ശിക്ഷണത്തിൽ പത്തു വര്ഷത്തോളം നീണ്ട അയോധന പരിശീലനം നടത്തി തിരിച്ചുവന്നു. തുടര്ന്നുണ്ടായ യുദ്ധങളിൽ ഭാരതത്തിലുടനീളം നിരവധി ക്ഷത്രിയ രാജാക്കന്മാർ വധിക്കപെട്ടു. തന്റെ ശപഥം പൂര്ത്തിയാക്കി. പരശുരാമന് പിന്നീടു പാപ മോചനത്തിനായി ഒരേ ഒരു വഴി, ബ്രാഹ്മണര്ക്ക് ഭൂമി ദാനം ചെയ്യുകയെന്നതാണെന്ന് അറിയുന്നു. മുനിപുത്രനായതിനാൽ സ്വന്തമായി ഭൂമിയില്ലാതിരുന്ന പരശുരാമൻ, പരമശിവൻ അനുഗ്രഹിച്ചു നല്കിയിരുന്ന മഴുവുമായി ഗോകര്ണ്ണത്തു എത്തി, താൻ മഴു എറിയുന്ന അത്രയും സ്ഥലം തനിക്കു വേണ്ടി നല്കുവാൻ വരുണദേവനോട് ആജ്ഞാപിച്ചു. അങനെ നേടിയ മനോഹരമായ സ്ഥലമാണ് പിന്നീടു കേരളം എന്ന പേരിൽ അറിയപ്പെട്ടത്. പരശുരാമൻ കടലിൽ നിന്നും സൃഷ്ടിച ഭൂമിയിലേക്ക്- വിന്ധ്യസത്പുര ഭാഗങ്ങളിൽ (മഹാബലിയുടെ സാമ്രാജ്യം) നിന്നും ആയിരക്കണക്കിന് ബ്രാഹ്മണരെ കൊണ്ട് വന്നു താമസിപ്പിച്ചു. കേരളം മുഴുവൻ ശിവാലയങ്ങളും ദുർഗ്ഗാലയങ്ങളും അവര്ക്കുവേണ്ടി പരശുരാമൻ നിര്മ്മിച്ചു. ബ്രാഹ്മണർ കേരളത്തിന്റെ ഭരണം ഏറ്റെടുത്തു. കാലക്രമത്തിൽ കൃഷിയാവശ്യത്തിനും മറ്റു നിര്മ്മാണ ജോലികള്ക്കും മറ്റുമായി മറ്റു കുലങ്ങളിൽപെട്ട നിരവധി ആളുകൾ സമീപ നാട്ടുരാജ്യങ്ങളായ തമിള്, കര്ണ്ണാടക, ആന്ത്ര എന്നീവിടങ്ങളിൽ നിന്നും കേരളമെന്ന പുതിയ സ്ഥലത്തേക്ക് കുടിയേറി. കാലാന്തരത്തിൽ വിവിധ നാട്ടുരാജ്യങ്ങളിലെ കുടിയേറ്റക്കാർ പരസ്പരം സഹകരിച്ചു കേരളം ഇന്നത്തെ കേരളമായി മാറി. മധ്യഭാരതത്തിലെ വെളുത്ത നിറമുള്ളവരും, ഉത്തരപൂർവ്വദിക്കുകളിലെ ദേശങ്ങളിലെ ഇരുനിറമുള്ളവരും ഒരുപോലെ കാണപ്പെടുന്ന ഏക ദക്ഷിണേന്ത്യൻ ദേശം കേരളമാണ്. കേരളത്തിന്റെ പുരാതന ചരിത്രം പരിശോധിച്ചാൽ ബ്രാഹ്മണര്ക്ക് കേരളത്തിലുണ്ടായിരുന്ന അധികാരവും മേല്ക്കോയ്മയും സംശയലേശമന്യേ മനസ്സിലാക്കാവുന്നതാണ്. ഭൂപരിഷ്കരണ/ നിയന്ത്രണ നിയമം വരുന്നതു വരെയും ബ്രാഹ്മണർക്ക് കേരളത്തിൽ മേൽക്കോയ്മ ഉണ്ടായിരുന്നതായികാണാം. നാടുവിട്ടു പോന്നെങ്കിലും മഹാബലിയുടെ രാജ്യത്തിൽ നിന്നും വന്ന ബ്രാഹ്മണർ അവരുടെ പ്രിയങ്കരനായ മഹാബലിയെയും, മഹാബലി വരുന്ന ആഘോഷങ്ങളും കൈവിട്ടില്ല. തങ്ങളുടെ നാട് ഭരിച്ചിരുന്ന മഹാബലിയുടെ കഥകളും ആചാരങ്ങളും അവർ തലമുറകള്ക്ക് കൈമാറി. പില്ക്കാലത്ത് ആന്ത്രയിൽ ബലിയുടെ സാമ്രാജ്യം അസ്തമിക്കുകയും തുടർന്നു വന്ന രാജവംശങ്ങൾ ബലിയെ ആരാധിക്കുന്നത് നിരോധിക്കുകയും ചെയ്തു. പശ്ചിമഘട്ടത്തിനാൽ സുരക്ഷിതമായിരുന്ന കേരളത്തിൽ മഹാബലിയെ വരവേല്ക്കുന്ന ഓണം ഇന്നും മാറ്റൊട്ടും കുറയാതെ ആഘോഷിക്കപ്പെടുന്നു. കേരളം സൃഷ്ടിച്ചത് മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമൻ തന്നെയാണെന്നും, വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ മഹാബലിയെ കേരളത്തിൽ വന്നല്ല അനുഗ്രഹിച്ചത് എന്നും, പിന്നീട് ചരിത്രമെങ്ങനെ മാറിമറഞ്ഞു എന്നും ഇതിൽ നിന്നും വ്യക്തമാകുന്നു . നമുടെ പൂർവ്വികർ നമുക്ക് കൈമാറിയ വസന്തങ്ങളുടെയും സന്തോഷത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും ഈ ആഘോഷവും നന്മയും കൈമോശം വരാതെ നമുക്ക് വരും തലമുറകള്ക്കും പകര്ന്നു നൽകാം.

+11 प्रतिक्रिया 0 कॉमेंट्स • 13 शेयर

🌺ലോകത്തിലെ ആദ്യത്തെ സർവകലാശാല ഭാരതത്തിൽ ആയിരുന്നു. അന്ന് വിദേശികൾ അക്ഷരം കൂട്ടി വായിക്കാൻ പോലും പഠിച്ചിട്ടില്ല. 🌺കേവലം 152 വർഷത്തെ ചരിത്രം കൊണ്ടുതന്നെ കണ്ടുപിടിക്കപ്പെട്ട 98% മരുന്നുകളും പാർശ്വഫലം ഉള്ളവയാണ് എന്ന കാരണത്താൽ ആണ് വിദേശികൾ വരെ ഭാരതത്തിൽ ആയുർവേദ ചികിത്സയ്ക്കു വരുന്നത്. 🌺ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മുൻപ് ശുശ്രുതൻ ഉപയോഗിച്ച ശസ്ത്രക്രിയ ഉപകരണങ്ങളിൽ നിന്ന് നിന്ന്‌ കാര്യമായ വ്യത്യാസമില്ലാത്തവയാണ് ഇപ്പോഴും ശസ്ത്രക്രിയയ്‌ക്ക് ഉപയോഗിക്കുന്നത്. 🌺ആധുനിക ശാസ്ത്രം കണ്ടെത്തിയ ഇഷ്ടികയ്ക്ക് നൂറിൽ താഴെ വർഷങ്ങൾ മാത്രമേ നിലനിൽക്കാനാകൂ. ഗുജറാത്തിലെ ലോത്തലിൽ 5500 വർഷം മുൻപു നിർമ്മിക്കപ്പെട്ട കൃത്രിമ തുറമുഖത്തിലെ ആറ് ലക്ഷം ഇഷ്ടികകൾക്കും ഇപ്പോഴും ഒരു കുഴപ്പവുമില്ല. 🌺ആധുനിക ശാസ്ത്രം പരമാവധി ടെക്നോളജി ഉപയോഗിച്ച് പണിയുന്ന നിർമ്മിതികൾ നൂറുകണക്കിന് വർഷം നിലനിൽക്കുന്നില്ല.ഭാരതത്തിലെ വിവിധ ക്ഷേത്രങ്ങൾ ദിനം പ്രതി ആയിരക്കണക്കിന് തീർത്ഥാടകർ വന്നിട്ടും ആയിരക്കണക്കിന് വർഷങ്ങളായി ഒരു അറ്റകുറ്റപ്പണി പോലും ഇല്ലാതെ നിലനിൽക്കുന്നു. 🌺ഭാരതീയ പൗരാണിക ഭാഷയായ സംസ്കൃതമാണ് കമ്പ്യൂട്ടറിന് ഏറ്റവും സ്വീകാര്യമായ ഭാഷ. 🌺ആധുനികശാസ്ത്രം വെൽഡിങ് സങ്കെതിക വിദ്യ കണ്ടെത്തുന്നതിന് മുൻപ് തന്നെ ഡൽഹിയിലെ അയൺ പില്ലർ 7 ബ്ലോക്കുകൾ ഉപയോഗിച്ച് തിരിച്ചറിയാൻ കഴിയാത്ത വിധം ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് വെൽഡ് ചെയ്തിരിക്കുന്നു. എങ്ങനെയാണ് ഇത് ചെയ്തത് എന്ന് കണ്ടെത്താൻ പോലും ആധുനികശാസ്ത്രത്തിന് സാധിച്ചിട്ടില്ല. 🌺16-)o നൂറ്റാണ്ടിലാണ് പശ്ചാത്യർ ടിൻ കണ്ടെത്തിയത് . 8,000 മുതൽ 10,000 വർഷങ്ങൾക്ക് മുൻപ് എഴുതപ്പെട്ട യജുർവേദത്തിൽ ' ത്രപു ' എന്ന പേരിൽ ടിന്നിന്റെ മെറ്റലർജി ഉണ്ടായിരുന്നു. 🌺വിവിധ മൂലകങ്ങൾ ആനന്ദാനുഭവന്റെ രസദീപികാ, ഭോജദേവന്റെ രസരാജമൃഗാങ്കം, ചന്ദ്രസേനന്റെ രസചന്ദ്രോദയം, ചര്‍പ്പടന്റെ ചര്‍പ്പടസിദ്ധാന്തം, ചൂഡാമണിമിശ്രന്റെ രസകാമധേനു, ധനപതിയുടെ ദിവ്യരസേന്ദ്രസാരം, ഗരുഡദത്തസിദ്ധന്റെ രസരത്‌നാവലീ തുടങ്ങിയ വലിയ ശുദ്ധ രസതന്ത്ര ശാസ്ത്ര ഗ്രന്ഥങ്ങളിൽ വിശദീകരിക്കുന്നുണ്ട്. 🌺ന്യൂട്ടൻ ആകർഷണ ബലം കണ്ടുപിടിക്കുന്നതിനു മുൻപ് ഭാരതീയ ജ്യോതി ശാസ്ത്രത്തിൽ ഭാസ്കരാചാര്യർ തൻറെ സിദ്ധാന്തശിരോമണി എന്ന ഗ്രന്ഥത്തിലെ ' ഭുവന കോശ വർണ്ണനം' എന്ന അധ്യായത്തിൽ ആകർഷണ ബലത്തിന് നിർവചനം നൽകിയിരുന്നു . 🌺ഭൂമിയുടെ ചുറ്റളവും ആകൃതിയും ചരിവും കണ്ടുപിടിച്ച ആര്യഭടൻ ഇവിടെ നിന്ന് വിവിധ ഗ്രഹങ്ങളിലേക്കുള്ള ദൂരവും കണക്കാക്കിയിരുന്നു. അപ്പോഴും ഭൂമി പരന്നതാണെന്ന് പറഞ്ഞിരുന്നവരെയാണ് ഇപ്പോൾ എല്ലാ പുരോഗതിയുടെയും പിതൃത്വം ഏൽപ്പിക്കുന്നത്. 🌺ഭാസ്കരാചാര്യന്‍ ലീലാവതിയില്‍ നാമനിര്‍ദേശം ചെയ്തതും യജൂർ വേദത്തിൽ വിശദീകരിക്കപ്പെട്ടതുമായ സംഖ്യ ശ്രേണിയാണ് വ്യാപ്തിയേറിയ സംഖ്യ സമ്പ്രദായം ആയി ആധുനിക ഗണിതശാസ്ത്രം അംഗീകരിക്കുന്നത്. 🌺ജോമട്രി എന്ന പദം വന്നത് തന്നെ ജ്യാമിതി എന്ന സംസ്കൃത പദത്തിൽ നിന്നാണ്. 🌺സൈൻ തീറ്റ ,കോസ് തീറ്റ തുടങ്ങിയ തുടങ്ങിയ സമ്പ്രദായങ്ങളും വിവിധ ഗണിത ഫോർമുലകളും കണ്ടെത്തിയത് ഭാരതീയരും പകർത്തിയത് വിദേശികളും ആണ്. 🌺π(പൈ) യുടെ മൂല്യം 3.1416 ആകുന്നു എന്ന് പറഞ്ഞത് നമ്മുടെ രാഷ്ട്രം തന്നെ. വിദേശികൾ അല്ല. 🌺ജ്യാമിതിയിലും ജ്യോതിശാസ്ത്രത്തിലുംബീജഗണിതം ഉപയോഗിക്കാൻ വേണ്ട മാർഗ്ഗനിർദ്ദേശം ആര്യഭടൻ കണ്ടെത്തിയതാണ്. 🌺ശാസ്ത്രീയവും ലളിതവുമായ കാലവിഭജനം കണ്ടെത്തിയത് നാം തന്നെ. 🌺 ഗ്രഹണങ്ങളെ ക്കുറിച്ചുള്ള ശാസ്ത്രീയമായ വിശദീകരണവും ഭൂമിയുടെ ഭ്രമണത്തേ പറ്റിയുള്ള വിശകലനവും ഭാരതീയരുടേതാണ് . 🌺ലംബമായി തറയിൽ നിർത്തിയിരുന്ന ശങ്കു എന്ന ഒരു കുറ്റിയായിരുന്നു ലോകത്തെ ഏറ്റവും പ്രാചീനമായ ജ്യോതിശാസ്ത്ര ഉപകരണം. ഈ ഉപകരണം ഉപയോഗിച്ച് ദിശയും അക്ഷാംശവും സമയവും നിർണ്ണയിച്ചു പോന്നത് ഭാരതീയർ. 🌺അടിസ്ഥാന പ്രമാണമായിരുന്ന ഋഗ്വേദം കൃഷിയെ കുറിച്ചും പ്രകൃതി ശക്തികളെ കുറിച്ചും ഉള്ളതാണ്. കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട മഴയുടെ വരവ്, വേലിയേറ്റം, വേലിയിറക്കം എന്നിങ്ങനെയുള്ള പ്രകൃതി പ്രതിഭാസങ്ങളെ കുറിച്ചും വിശദമായ പഠനം പൗരാണിക ഭാരതത്തിൽ ഇതുവഴി ഉണ്ട്. ഇതെല്ലാം ആധുനിക ശാസ്ത്രം കണ്ടെത്തിയത് ഈയടുത്ത കാലത്ത് മാത്രമാണ്. 🌺 ആറ്റത്തെ കുറിച്ച് കൃത്യമായ വിശദീകരണം നൽകിയത് കണാദ മഹർഷി ആണ്. റോബർട്ട് ഓപ്പൺ ഹീമർ അല്ല. 🌺 ദ്രോണാചാര്യരുടെ പിതാവായ മഹർഷി ഭരദ്വാജൻ “അംശു ബോധിനി” എന്ന 160 അധ്യായങ്ങളുള്ള മഹദ്ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഇത് ഭക്തിയുമായി ഒരു ബന്ധവുമില്ലാത്ത ശുദ്ധ ശാസ്ത്രഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തിൽ 'ദ്വന്ത പ്രമാപക യന്ത്രം' എന്ന കിരണങ്ങളുടെ ആവൃത്തി അളക്കാൻ അക്കാലത്ത്‌ ഉപയോഗിച്ച ഉപകരണം ഉണ്ടാക്കുന്ന വിധം, ഉപയോഗം എന്നിവ വിവരിച്ചിട്ടുണ്ട്‌. അന്തതാമ കിരണങ്ങൾ (infrared rays), ഗൗധതാമ കിരണങ്ങൾ (visible rays), താമകിരണങ്ങൾ (ultraviolet) തുടങ്ങിയ 3 തരം കിരണങ്ങളുടെ ആവൃത്തി അളക്കാൻ അക്കാലത്ത്‌ ഉപയോഗിച്ച ഈ യന്ത്രത്തെ വാരണാസിയിലെ N G Dongre (sah industrialsearch centre ) എന്ന പ്രൊഫസ്സർ നിർമ്മിച്ചിട്ടുണ്ട്‌. ഡൽഹി ഐഐടിയിൽ ഉപകരണം ഇപ്പോഴുമുണ്ട്.നിർമ്മിച്ച വ്യക്തി ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. 🌺അധിനിവേശം നടത്തിയ അലക്സാണ്ടർ ആദ്യം അന്വേഷിച്ചത് 'ബനാറസ് വാൾ ' നിർമ്മിക്കാനാവശ്യമായ ഭാരതത്തിൻറെ ലോഹസംസ്കരണ സാങ്കേതികവിദ്യ ആയിരുന്നു. വിവിധ ലോഹങ്ങളുടെ മെച്ചപ്പെട്ട സംസ്കരണം ഭാരതത്തിൽ മാത്രമായിരുന്നു കുറ്റമറ്റ രീതിയിൽ നടന്നിരുന്നത്. 🌺ആധുനികശാസ്ത്രം കണ്ടെത്തിയ പെയിൻറ് നിശ്ചിത കാലത്തിനു ശേഷം നിറം മങ്ങി പോകും എന്നതിനാൽ വീണ്ടും അടിക്കേണ്ടി വരുന്നു. എന്നാൽ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മുതൽ നമ്മുടെ പൂർവികർ അജന്ത-എല്ലോറ തുടങ്ങിയ ആയിരക്കണക്കിന് ക്ഷേത്രങ്ങളിൽ വിരചിച്ച ചുവർ ചിത്രങ്ങൾ ഇന്നും മങ്ങാതെ നിലനിൽക്കുന്നു. ആ പെയിൻറിംഗ് ടെക്നോളജി ആധുനിക ശാസ്ത്രത്തിന് ഇന്നും അത്ഭുതമാണ്. 🌺ടെക്സ്റ്റൈൽ അസംസ്കൃത പദാർഥങ്ങളുടെ ഉൽപാദനത്തിലും സംസ്കരണത്തിലും നിർമ്മാണത്തിലും പാശ്ചാത്യരെക്കാളും മുന്നിലായിരുന്നു നാം. പതിനാറാം നൂറ്റാണ്ടുമുതൽ ഇംഗ്ലണ്ടിലെ ടെക്സ്റ്റൈൽ വ്യവസായം നഷ്ടത്തിൽ ആകാൻ കാരണം ഭാരതത്തിലെ തനതായ ബനാറസ് കാഞ്ചീപുരം തുടങ്ങിയ നിരവധി ഇടങ്ങളിൽ നിർമ്മിച്ചിരുന്ന മേന്മയേറിയ തുണിത്തരങ്ങൾ ആയിരുന്നു. ഇതിനെ തുടർന്ന് ബ്രിട്ടീഷ് രാജ്ഞി ഇന്ത്യൻ തുണിത്തരങ്ങൾ ബ്രിട്ടീഷ് മാർക്കറ്റിൽ നിരോധിച്ചു. 🌺ഭാരതത്തിൻറെ സാമവേദമാണ് സംഗീതത്തെക്കുറിച്ച് പരിപൂർണ്ണമായി വിശദീകരിക്കുന്ന എഴുതപ്പെട്ട ആദ്യ ഗ്രന്ഥം. 🌺മ്യൂസിക് തെറാപ്പി (സംഗീത ചികിത്സ) എന്ന പേരിൽ ചികിത്സാ ശൈലി വിദേശ രാജ്യങ്ങളിൽ പോലും നിലവിലുണ്ട്. വാദ്യോപകരണങ്ങൾ, മന്ത്രധ്വനി, സംഗീതം മുതലായവ കേൾക്കുന്നതിലൂടെ 24 തരത്തിൽപ്പെട്ട ഹോർമോണുകൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. ഹാർട്ട് ബീറ്റ് ,നാഡികൾ, കൊളസ്ട്രോൾ ലെവൽ, അഡ്രിനാലിൻ level, തൈറോയ്ഡ് ലെവൽ, മറ്റു തരത്തിൽപ്പെട്ട ഹോർമോണുകളുടെ കൃത്യമായ ഉൽപ്പാദനവും സന്നിവേശവും സ്റ്റെബിലൈസ്ഡ് ആക്കുവാൻ ഭാരതീയ സംഗീതത്തിന് കഴിയും എന്നാണ് അമേരിക്കൻ ന്യൂറോ ലിംഗ്വിസ്റ്റിക് ഡിപ്പാർട്ട്മെൻറ് കളിലെ ശാസ്ത്രജ്ഞൻമാർ ഗവേഷണങ്ങളിലൂടെ പ്രസ്താവിക്കുന്നത്. 🌺 വിദേശ സർവകലാശാലകളിൽ ഭാരതീയ പൗരാണിക ഗ്രന്ഥങ്ങളിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഗവേഷണം നടത്തിയാണ് ഡോക്ടറേറ്റ്കൾ പലരും വാങ്ങിക്കൂട്ടുന്നത്. 🌺 ചെറിയ പ്രായം മാത്രമുള്ള ബൈബിൾ 60 തവണ തിരുത്തപ്പെട്ടു.ഇന്ത്യൻ ഭരണഘടനയ്ക്കും എഴുതപ്പെട്ട ശേഷം നൂറുകണക്കിനു തവണ ഭേദഗതി വരുത്തിയിട്ടുണ്ട്. എന്നാൽ സൈക്കോളജിയുടെ അവസാനവാക്കായി അറിയപ്പെടുന്ന ഭഗവത്ഗീത 5100 -ൽ അധികം വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ടതാണ്. ഇന്നും തിരുത്തലുകൾ അതിൽ ആവശ്യമായി വന്നിട്ടില്ല. വേദങ്ങള്‍, വേദാംഗങ്ങള്‍, പുരാണങ്ങള്‍, ഉപപുരാണങ്ങള്‍,ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, സംഹിതകള്‍, ഇതിഹാസങ്ങള്‍, തത്വങ്ങള്‍ ; ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം എന്നിങ്ങനെയുള്ള ഷഡ്‌ദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് നമ്മുടെ നമ്മുടെ സാഹിത്യ പൈതൃകം.അത് യാഥാർത്ഥ്യമെന്ന് വിചാരിക്കുന്നവർക്ക് അങ്ങനെ വിചാരിക്കാം. ഇനി അതെല്ലാം കെട്ടുകഥകളാണ് എന്ന് ചിന്തിക്കുന്നവർക്ക് ഒരു തടസ്സവുമില്ലാതെ അങ്ങനെതന്നെ ചിന്തിക്കാം. മഹത്തായ സാഹിത്യ കൃതികൾ എന്ന് ചിന്തിച്ചാൽ പ്രശ്നം തീർന്നു. കേവലം കെട്ടുകഥകളും അന്ധവിശ്വാസങ്ങളും അല്ലാത്ത ശുദ്ധമായ ശാസ്ത്രപാരമ്പര്യം നമുക്കുണ്ട്. 🌺ഉത്‌പത്തിശാസ്‌ത്രം 🌺 സൃഷ്‌ടിക്രമരഹസ്യം 🌺 അധ്യാത്മശാസ്‌ത്രം 🌺മന്ത്രശാസ്‌ത്രം 🌺തന്ത്രശാസ്‌ത്രം 🌺മോക്ഷശാസ്‌ത്രം 🌺ധര്‍മശാസ്‌ത്രം 🌺യോഗശാസ്‌ത്രം 🌺തര്‍ക്കശാസ്‌ത്രം 🌺രാഷ്‌ട്രമീമാംസ 🌺നരവംശശാസ്‌ത്രം 🌺ജന്തുശാസ്‌ത്രം 🌺വൈദ്യശാസ്‌ത്രം 🌺ശബ്‌ദശാസ്‌ത്രം 🌺 ജ്യോതിശാസ്‌ത്രം 🌺ഗോളശാസ്‌ത്രം 🌺ഭൂമിശാസ്‌ത്രം 🌺ശരീരശാസ്‌ത്രം 🌺മനഃശാസ്‌ത്രം 🌺കാമശാസ്‌ത്രം 🌺തച്ചുശാസ്‌ത്രം 🌺 ഗണിതശാസ്‌ത്രം 🌺 വ്യാകരണശാസ്‌ത്രം 🌺 ആണവശാസ്‌ത്രം 🌺വൃത്തശാസ്‌ത്രം 🌺 അലങ്കാരശാസ്‌ത്രം 🌺നാട്യശാസ്ത്രം തുടങ്ങിയ മറ്റു നിരവധി ശാസ്ത്രങ്ങളുടെ ജന്മദേശമാണ് ഭാരതം. ഇതെല്ലാം വിദേശികൾ ഇന്ത്യയിൽ നിന്ന് പകർത്തി കൊണ്ടു പോയിട്ടുണ്ട്. പേറ്റൻറ് അവരുടെ പേരിൽ എടുത്തിട്ടുമുണ്ട്. അവികസിതമായ പ്രാകൃത ജനതയല്ല ഹിന്ദുക്കൾ.ലോകത്തെ ശാസ്ത്രീയമായ അടിസ്ഥാനം ഉള്ള ഒരേ ഒരു ജീവിത രീതി ആണ് ഹിന്ദുത്വം. മതമാണെങ്കിൽ അതിനൊരു സ്ഥാപകൻ വേണം, ഒരു ഗ്രന്ഥം വേണം, അത് സ്ഥാപിതമായ വർഷം പറയണം. ഹിന്ദുത്വം ഒരു മതം മാത്രമല്ല സംസ്കാരം കൂടി ആയതിനാൽ ഒരു വ്യക്തിയിലോ ഗ്രന്ഥത്തിലോ സമയപരിധികളിളോ ഒതുങ്ങുന്നില്ല. ആയിരക്കണക്കിന് ഋഷിവര്യന്മാരാൽ ആയിരക്കണക്കിന് വർഷങ്ങൾ എടുത്ത് ആയിരക്കണക്കിന് സംഹിതകളാൽ (ശാസ്ത്ര ഗ്രന്ഥങ്ങൾ ) വിശദീകരിക്കപ്പെട്ട ഒന്നാണ് ഹൈന്ദവം അഥവാ ഭാരതീയ സംസ്കാരം ..

+9 प्रतिक्रिया 0 कॉमेंट्स • 4 शेयर

പുനർജന്മം ചോദ്യം 1 :- പുനർജ്ജന്മമെന്നാൽ എന്താണ്? ഉത്തരം:- എപ്പോഴാണോ ജീവാത്മാവ് ഒരു ശരീരം വെടിഞ്ഞ് മറ്റൊരു ശരീരം സ്വീകരിക്കുന്നത് അഥവാ ആത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്ന പ്രക്രിയയെ പുനർജന്മം എന്നു പറയുന്നു. ചോദ്യം 2 :- പുനർജന്മം സംഭവിക്കുന്നത് എന്തുകൊണ്ട്? ഉത്തരം :- ഓരോ ജന്മത്തിലും നാം ചെയ്യുന്ന സത് കർമ്മങ്ങളുടെയും അസത്കർമ്മങ്ങളുടെയും ഫലം അനുഭവിച്ചു തീരാതെ വരുമ്പോൾ പുനർജന്മം വേണ്ടി വരുന്നു. ചോദ്യം 3 :- കർമ്മഫലങ്ങൾ അതേ ജന്മത്തിൽത്തന്നെ എന്തുകൊണ്ട് അനുഭവിക്കേണ്ടി വരുന്നില്ല? ഒരേ ജന്മത്തിൽ തന്നെ കർമ്മഫലം മുഴുവനും അനുഭവിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു? ഉത്തരം :- ഈ ജന്മത്തിൽ തന്നെ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം ഇതേ ജന്മത്തിൽ തന്നെ പരിപാകം വരണമെന്ന് നിർബന്ധമില്ല. അതു കൊണ്ട് അടുത്ത ജന്മം കൂടിയേ തീരു. ചോദ്യം 4 :- പുനർജന്മമുണ്ടെന്ന് എങ്ങനെ മനസ്സിലാക്കാം? ഉത്തരം:- പുനർജന്മത്തെ അറിയണമെങ്കിൽ ജീവൻ, മൃത്യു എന്നീ അവസ്ഥകളെ അറിയണം. ഇതറിയണമെങ്കിൽ ശരീരം എന്താണെ ന്നറിയണം. ചോദ്യം 5 :- ശരീരത്തെ കുറിച്ച് പറഞ്ഞു തന്നാലും? ഉത്തരം :- ശരീരത്തിന്റെ നിർമ്മാണം പ്രകൃതിയാൽ സംഭവിക്കുന്നു, അതിൽ മൂലപ്രകൃതി (സത്വ രജസ്തമോഗുണങ്ങളുടെ സാമ്യാവസ്ഥ) യിൽ നിന്നും ആദ്യമേ ബുദ്ധിതത്വം പ്രകടമാക്കുന്നു. ബുദ്ധിയിൽ നിന്നും അഹങ്കാരം (അസ്തിത്വ ബോധം) അഹങ്കാരത്തിൽ നിന്നും അഞ്ചു ജ്ഞാനേന്ദ്രിയങ്ങളും ( ചക്ഷുസ്, ജിഹ്വാ, നാസികാ, ശോത്രം, ത്വക്) മനസ്സും അഞ്ചു കർമ്മേന്ദ്രിയങ്ങളും ( കൈകൾ, പാദങ്ങൾ, വാക്ക്, പായു, ഉപസ്ഥം) ഉണ്ടാകുന്നു . ശരീരത്തിന്റെ നിർമ്മാണം സൂക്ഷ്മ ശരീരം സ്ഥൂല ശരീരം എന്നീ രണ്ടു ഭാഗങ്ങൾ ബന്ധിച്ച നിലയിലാണ്. ചോദ്യം 6 :- സൂക്ഷ്മ ശരീരം എന്നാൽ എന്താണ്? ബുദ്ധി, അഹങ്കാരം, മനസ്സ്, ജ്ഞാനേന്ദ്രിയങ്ങൾ എന്നിവയടങ്ങിയതാണ് സൂക്ഷ്മ ശരീരം. സൃഷ്ടിയുടെ ആരംഭത്തിൽ തന്നെ സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം യാത്രയാരംഭിക്കുന്നു. സൃഷ്ടി കാലാവസാനം വരെ അഥവാ സൃഷ്ടികാലം മുഴുവൻ ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം സഞ്ചരിക്കുന്നു. എന്നാൽ ഏതെങ്കിലും ജന്മത്തിൽ ജീവാത്മാവിന് മുക്തി ലഭിച്ചാൽ സൂക്ഷ്മ ശരീരം പ്രകൃതിയിൽ ലയിക്കുന്നു. ചോദ്യം 7:- സ്ഥൂല ശരീരം എന്നു പറയുന്നത് എന്തിനെയാണ്? ഉത്തരം:- അഞ്ചു കർമ്മേന്ദ്രിയങ്ങളടങ്ങിയ പഞ്ചഭൗതികമായ ഭാഗത്തെ സ്ഥൂല ശരീരം എന്നു പറയുന്നു. ചോദ്യം 8 :- ജനനം എന്നാൽ എന്താണ്? ഉത്തരം :- ജീവാത്മാവ് സൂക്ഷ്മ ശരീരത്തോടൊപ്പം പഞ്ചഭൗതികമായ ശരീരത്തിൽ പ്രവേശിക്കുന്നതിനെ ജനനം എന്നു പറയുന്നു. ചോദ്യം 9:- മരണം എന്നാൽ എന്താണ്? ഉത്തരം :- ഒരു ജീവാത്മാവ് പഞ്ചഭൗതികമായ ശരീരം വിട്ടു പോകുന്നതിനെ മരണമെന്ന പറയുന്നു. എന്നാൽ മരണം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. മരണമെന്നത് ശരീരം മാറുന്ന പ്രക്രിയയാണ് എങ്ങനെയാണോ മനുഷ്യൻ ജീർണിച്ച തന്റെ വസ്ത്രം ഉപേക്ഷിച്ച് പുതിയത് ധരിക്കുന്നത് അതു പോലെ ജീർണിച്ചു പഴകിയ ശരീരത്തെ ഉപേക്ഷിച്ച് ജീവാത്മാവ് പുതിയ ശരീരം തേടി പോകുന്നു. എന്നാൽ മരണം സംഭവിക്കുമ്പോൾ ആത്മാവും സൂക്ഷ്മ ശരീരവും സ്ഥൂല ശരീരം വിട്ടുപോകുന്നു വെങ്കിൽ മോക്ഷമെന്നാണ് പറയാറുള്ളത്. ചോദ്യം 10 :- മൃത്യു ഉണ്ടാവാൻ കാരണമെന്താണ്? ഉത്തരം:- നാം ഏതെങ്കിലും ഒരു വസ്തുവിനെ നിരന്തരം ഉപയോഗിക്കുകയാണെന്നിരിക്കട്ടെ ആ വസ്തുവിന്റെ കഴിവുകൾ കുറഞ്ഞു വരുന്നതായി കാണാം. ക്രമേണ ആ വസ്‌തുമാറ്റി പുതിയതു സ്വീകരിക്കേണ്ട ഒരവസ്ഥ വന്നു ചേരുന്നു. അതുപോലെ നിരന്തരമായ ഉപയോഗത്താൽ ശരീരത്തിന്റെയും കഴിവുകൾ കുറഞ്ഞു വരുന്നു, ഇന്ദ്രിയങ്ങൾ ദുർബലങ്ങളാകുന്നു. ജീവാത്മാവിന് ആ ശരീരം ബാദ്ധ്യതയായി വരുമ്പോൾ ആ ശരീരത്തെ മാറ്റുന്ന പ്രക്രിയ തന്നെയാണ്‌ മൃത്യു അഥവാ മരണം. ചോദ്യം 11:- മൃത്യു എന്ന അവസ്ഥയില്ലെങ്കിൽ എന്തു സംഭവിക്കും? ഉത്തരം:- ലോകത്തിൽ വലിയ അവ്യവസ്ഥ യുണ്ടാകും. ജനസംഖ്യ വർദ്ധിക്കും. ലോകവാസം തന്നെ ദുഷ്ക്കരമാകും. ചോദ്യം 12:- മൃത്യു അശുഭകാരിയാണോ? ഉത്തരം:- അല്ല. മൃത്യു അശുഭകാരിയല്ല അത് ശരീരത്തിന്റെ പരിവർത്തന പ്രക്രിയയാണ്. ചോദ്യം 13 :- മൃത്യു അശുഭകാരിയല്ലെങ്കിൽ ജനങ്ങൾ ഭയക്കുന്നതെന്തിന് ? ഉത്തരം :- കാരണം സാധാരണ ജനങ്ങൾ മൃത്യുവിന്റെ വൈജ്ഞാനിക സ്വരൂപത്തെ അറിയുന്നില്ല. മരണസമയത്ത് വളരെയേറെ കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്ന് അവർ കരുതുന്നു. വേദങ്ങളോ ദർശനങ്ങളോ ഉപനിഷത്തോ പഠിക്കാത്ത അവർ അന്ധകാരത്തിൽ അകപ്പെട്ട് മൃത്യു സംഭവിക്കുന്നതിനു മുമ്പുതന്നെ ഭയം കൊണ്ട് മരിക്കുന്നു. ചോദ്യം 14:- എന്നാൽ മൃത്യു സമയത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അല്പമെങ്കിലും പറഞ്ഞു തരൂ ? ഉത്തരം:- നിങ്ങൾ ഉറങ്ങാൻ കിടക്കുന്ന സമയം സാവധാനം ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയം നിങ്ങൾക്കെന്തു തോന്നുന്നുവോ അതുപോലെയാണ് മരണാവസ്ഥയും. ഉറങ്ങുമ്പോൾ പ്രത്യേകിച്ച് ഒരനുഭവവും ഉണ്ടാകുന്നില്ല. എന്തെങ്കിലും കാരണവശാൽ നിങ്ങൾ മരണപ്പെടുന്ന അവസ്ഥയുണ്ടാക്കുന്ന മൂർഛാവസ്ഥയിൽ നിങ്ങളുടെ ജ്ഞാനം ശൂന്യമാകുന്നു. അതിനാൽ ഒരു തരത്തിലുള്ള ശാരീരിക പീഢയും അനുഭവവേദ്യമാകുന്നില്ല. ഇത് ഈശ്വരൻ നൽകിയിരിക്കുന്ന കൃപയാണ് . എന്തെന്നാൽ മരണസമയത്ത് ജ്ഞാനം ശൂന്യമാകുകയും സുഷുപ്തിയിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ചോദ്യം 15 :- മരണഭയത്തെ ദൂരെയകറ്റുവാൻ എന്തു ചെയ്യണം? ഉത്തരം :- എപ്പോഴാണോ താങ്കൾക്ക് വൈദികവും ആർഷവുമായ ഗ്രന്ഥങ്ങൾ (വേദം, ഉപനിഷത്, ദർശനങ്ങൾ തുടങ്ങിയവ) ശ്രദ്ധയോടെ പഠിച്ച് ജീവൻ,മൃത്യു, ശരീരം തുടങ്ങിയ വിഷയങ്ങളെ മനസ്സിലാക്കാൻ കഴിയുന്നത് അപ്പോൾ ഉള്ളിലുള്ള മൃത്യു ഭയത്തെ ഇല്ലാതാക്കുവാനും കൂടാതെ യോഗ മാർഗത്തിലൂടെ ചരിക്കുവാൻ തുടങ്ങുമ്പോൾ അജ്ഞാനത്തിന്റെ അളവു കുറഞ്ഞുവരികയും ജ്ഞാനപ്രാപ്തി ലഭിക്കുന്നതോടുകൂടി മൃത്യുഭയം മാത്രമല്ല മറ്റു ഭയങ്ങൾ കൂടി ഇല്ലാതാകുകയും ചെയ്യും. മഹാഭാരത യുദ്ധത്തിൽ ഭീഷ്മരേയും ദ്രോണ രേയും വധിച്ചാലുണ്ടാകുന്ന ഭയത്തിൽ നിന്നും യോഗേശ്വരനായ കൃഷ്ണൻ ഇതേ യോഗദർശനവും സാംഖ്യ ദർശനവും നിഷ്ക്കാമകർമ്മ സിദ്ധാന്തങ്ങളും അവതരിപ്പിച്ച് ഈ ശരീരം തന്നെ മരണധർമ്മത്തിനധീന മാണെന്ന് ബോദ്ധ്യപ്പെടുത്തി അർജുനന്റെ മനസ്സിനെ ഭയവിമുക്തമാക്കുകയാണ് ചെയ്തത്. ചോദ്യം 16 :- എന്തെല്ലാം കാരണങ്ങളാലാണ് പുനർജന്മം സംഭവിക്കുന്നത്? ഉത്തരം :- കർമ്മം ചെയ്യുകയെന്നത് ആത്മാവിന്റെ സ്വഭാവമാണ്. കർമ്മം ചെയ്യാതെ ഒരു നിമിഷം പോലും നിലനിൽക്കാൻ ആത്മാവിനു കഴിയില്ല. സത്കർമ്മമാണെങ്കിലും അസത്കർമ്മമാണെങ്കിലും കർമ്മങ്ങൾ ചെയ്തു കൊണ്ടേയിരിക്കും. ഈ കർമ്മങ്ങളുടെ ഫലമായി പുനർജന്മം ഉണ്ടാകുന്നു. അത് സർവദാ ഈശ്വരന്റെ നിയന്ത്രണത്തിലുമാണ്. ചോദ്യം 17 :- മോക്ഷത്തെ പ്രാപിക്കുമ്പോൾ പുനർജന്മത്തിലേക്കുള്ള വഴി അടയുന്ന തെന്തുകൊണ്ട്? ഉത്തരം :- യോഗാഭ്യാസം തുടങ്ങിയ സാധനകളാൽ സാധനകളുടെ പരമാവസ്ഥയായ നിർബീജ സമാധി യിൽ കർമ്മവാസനകൾ പൂർണമായും ദഗ്ധമാകുന്നതു കൊണ്ട് ചിത്തവൃത്തി നിരോധം സംഭവിക്കുന്നു. ജീവാത്മാവിന് സൂഷ്മ ശരീരവുമായുള്ള ബന്ധം ഇല്ലാതാവുന്നതോടേ പുനർജന്മ ത്തിലേക്കുള്ള മാർഗം അടയുന്നു. ചോദ്യം 18 :- ജനന മരണങ്ങളിൽ നിന്ന് എങ്ങനെ രക്ഷ നേടാം? ഉത്തരം :- യോഗമാർഗം സ്വീകരിച്ചു കൊണ്ട് മുക്തി അഥവാ മോക്ഷത്തേ നേടുക. ചോദ്യം 19 :- പുനർജന്മത്തിൽ എന്തടിസ്ഥാന ത്തിലാണ് ശരീരം ലഭിക്കുന്നത്? ഉത്തരം :- എപ്രകാരമാണോ നാം നമ്മുടെ കർമ്മങ്ങൾ അനുഷ്ഠിക്കുന്നത് ആ കർമ്മങ്ങൾക്കനുസരിച്ച് ശരീരം ലഭിക്കുന്നു. ചോദ്യം 20 :- കർമ്മങ്ങൾ എത്ര തരം ഉണ്ട്? ഉത്തരം :- പ്രധാനമായും കർമ്മങ്ങൾ സാത്വികം, രാജസികം, താമസികം എന്നിങ്ങനെ മൂന്നു വിഭാഗത്തിൽപ്പെടുന്നു. 1. സാത്വിക കർമ്മങ്ങൾ :- സത്യഭാഷണം, വിദ്യാ ധ്യയനം, പരോപകാരം, ദാനം, ദയാ, സേവാ, തുടങ്ങിയവ. 2. രാജസിക കർമ്മങ്ങൾ :- മിഥ്യാഭാഷണം, കളികൾ, സ്വാദ്, സുഖലോലുപത, സ്ത്രീ സംസർഗ്ഗം, ചലചിത്രം മുതലായവയിൽ രമിക്കുന്നത്‌ രാജസിക കർമ്മങ്ങളാണ്. 3. താമസിക കർമ്മങ്ങൾ :- മോഷണം, കലഹം, ഹിംസ,ചൂതാട്ടം, പരസ്ത്രീ ഗമനം, തുടങ്ങിയ ദുഷ്കർമ്മങ്ങൾ. ഇതിൽ പെടാതെ നിൽക്കുന്ന ചില കർമ്മങ്ങളാണ് ദിവ്യ കർമ്മങ്ങൾ. ഋഷിമാരും യോഗികളും അനുഷ്ഠിക്കുന്ന കർമ്മങ്ങളാണിവ. ഇവർ ചെയ്യുന്ന കർമ്മങ്ങൾ മേൽപറഞ്ഞ മൂന്നു കർമ്മങ്ങൾക്കതീതമാണെന്ന് മാനിക്കപ്പെടുന്നു. ഈശ്വരന്റെ സമീപമാണിവരുടെ സ്ഥാനമെന്നുള്ള തുകൊണ്ട് ദിവ്യ കർമ്മങ്ങൾ മാത്രമേ ഇവരിൽ നിന്നും ഉണ്ടാകുന്നുള്ളു. ചോദ്യം 21 :- ഏതു പ്രകാരമുള്ള കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ യോനിയിൽ ജനിക്കുക? ഉത്തരം :- സാത്വികവും രാജസികവുമായ കർമ്മങ്ങൾ ചെയ്താലാണ് മനുഷ്യ ദേഹം ധരിക്കാനുള്ള യോഗ്യത നേടുന്നത്. സാത്വിക ,കർമ്മഫലങ്ങൾ കൂടുതലുണ്ടെങ്കിൽ ഉന്നത കുലങ്ങളിലും രാജസിക കർമ്മങ്ങളുടെ പ്രഭാവമാണ് കൂടുതലെങ്കിൽ മനുഷ്യകുലത്തിൽ തന്നെ നീച കുടുബത്തിലായിരിക്കും ജനിക്കുക. അത്യധികമായ സാത്വിക കർമ്മങ്ങൾ ചെയ്യുന്നവർ വിദ്വാനായ മാനവന്റെ ഗൃഹത്തിൽ തന്നെ ജനിക്കുന്നു. ചോദ്യം 22 :- ഏതു പ്രകാരത്തിലുള്ള കർമ്മങ്ങൾ ചെയ്താലാണ് ആത്മാവിന് ജന്തുക്കളുടെ ശരീരം ലഭിക്കുക? ഉത്തരം :- രാജസികവും താമസികവുമായ കർമ്മങ്ങളുടെ ഫലമായി ജന്തുക്കളുടെ ശരീരം ജീവാത്മാക്കൾക്കു കിട്ടുന്നു. താമസിക കർമ്മങ്ങളുടെ ആധിക്യത്താൽ ജന്തുക്കളിൽ തന്നെ നീചയോനികളിൽ ജനിക്കുന്നു. രാജസിക സ്വഭാവം കൂടുതലുള്ളവരായ (കലഹം, മാംസാഹരം തുടങ്ങിയവ ശീലങ്ങളാക്കിയവർ) സിംഹം, കരടി, പട്ടി തുടങ്ങിയ യോനികളിലും താമസിക സ്വഭാവം കൂടുതലുള്ളവർ നീചയോനികളായ കൃമികീടങ്ങൾ, പാമ്പ്, പാറ്റ തുടങ്ങിയവയിലും ജനിക്കുന്നു. അങ്ങനെ കർമ്മങ്ങൾക്കനുസരിച്ച് നീച ശരീരങ്ങളും ജന്തുശരീരങ്ങളും ജീവാത്മാക്കൾക്ക് ഭോഗയോനികളായി ഭവിക്കുന്നു. ചോദ്യം 23 :- നാം കഴിഞ്ഞ ജന്മത്തിൽ എന്തായിരുന്നു? അടുത്ത ജൻമത്തിൽ എന്തായിരിക്കും എന്ന് തിരിച്ചറിയാൻ കഴിയുമോ? ഉത്തരം :- ഇല്ല. ഒരിക്കലുമില്ല. സാധാരണ മനുഷ്യർക്ക് ഇതു മനസ്സിലാക്കാൻ സാധിക്കില്ല. കാരണം ഇത് ഈശ്വരന്റെ അധികാര പരിധിയിൽ പ്പെട്ട കാര്യമാണ് നമ്മുടെ കർമ്മങ്ങൾക്കനു സരിച്ച് ശരീരം നല്കുക എന്നത്. ഇത് എല്ലാവരും മാനിക്കുന്നു. ചോദ്യം 24 :- എന്നാൽ ഇത് ആർക്ക് മനസ്സിലാ ക്കാൻ സാധിക്കും? ഉത്തരം :- കേവലം ഒരു സിദ്ധയോഗിക്കു മാത്രമേ ഇതറിയാൻ സാധിക്കുകയുള്ളു. യോഗാഭ്യാസം കൊണ്ട് ബുദ്ധിയെ തീവ്രമാക്കിയ ഒരു യോഗിക്ക് ബ്രഹ്മാണ്ഡത്തിന്റെയും പ്രകൃതിയുടെയും മഹത്വപൂർണമായ രഹസ്യത്തെ തന്റെ യോഗശക്തി കൊണ്ട് അറിയാൻ സാധിക്കുന്നു. ആ യോഗിക്ക് ബാഹ്യമായ ഇന്ദ്രിയങ്ങളുടെ ആവശ്യമില്ല. അവരുടെ അന്തക്കരണവും ബുദ്ധിയും എല്ലാം തിരിച്ചറിയുന്നു. ആ ബുദ്ധിയുടെ മുമ്പിൽ ഭുതവും ഭവിഷ്യത്തും എല്ലാം പ്രത്യക്ഷമാകുന്നു. ചോദ്യം 25 :- എന്നാൽ ഇത് ഒരു യോഗിക്ക് ഏതുവിധേനയാണ് അറിയാൻ കഴിയുന്നത്? ഉത്തരം :- ഈ അവസരത്തിൽ നാം പുനർജന്മമെന്ന വിഷയത്തേക്കുറിച്ചാണ് ചിന്തിക്കുന്നത്. ചോദിച്ച ചോദ്യത്തിനുത്തരം മറ്റൊരു വിഷയമാണ്. വിസ്താര ഭയത്താൽ മറ്റൊരവസരത്തിൽ യോഗിക്ക് വികസിത ശക്തി കൊണ്ട് എല്ലാം അറിയാൻ സാധിക്കുമെന്നും ഏതെല്ലാം ശക്തികളാണവയെന്നും എങ്ങനെ അവയെ പ്രാപിക്കാമെന്നും വിശദമായി ചർച്ച ചെയ്യാം. ചോദ്യം 26 :- പുനർജന്മം ഉണ്ട് എന്നതിന് എന്താണ് പ്രമാണം ? ഉത്തരം :- ഉണ്ട്. നവജാത ശിശുക്കളെ ഒന്ന് ശ്രദ്ധിച്ചാൽ ജനിച്ചയുടനെ അമ്മയുടെ മുലയിൽ നിന്നും പാൽ കുടിക്കാൻ തുടങ്ങും ആരും പഠിപ്പിച്ചിട്ടല്ല ഇതു ചെയ്യുന്നത്. കഴിഞ്ഞ ജന്മത്തിൽ പാൽ കുടിച്ച അനുഭവം ഉള്ളതുകൊണ്ടാണ് ശിശു ഇതു ചെയ്യുന്നത്. ഇനി മറ്റൊന്ന് ആ ശിശുവിനെ ഒറ്റക്ക് ഒരു മുറിയിൽ കിടത്തുംമ്പോഴും മറ്റാരുമില്ലെങ്കിലും ആ കുട്ടി തന്നത്താൻ ചിരിക്കുന്നതു കാണാം ഇതും കഴിഞ്ഞ ജന്മാനുഭവങ്ങളുടെ ഓർമ്മകളാണ്. എന്നാൽ വളരുന്നതിനനുസരിച്ച് ഇതെല്ലാം മറന്നു പോകുന്നു. ചോദ്യം 27 :- എന്നാൽ ഈ പുനർജന്മത്തെ സാധൂകരിക്കാനുള്ള എന്തെങ്കിലും ഉദാഹരണങ്ങളുണ്ടൊ? ഉത്തരം :- ഉണ്ട്. പത്രങ്ങളിലോ ടി. വി വാർത്തകളിലോ നിങ്ങൾ ചിലപ്പോൾ കേൾക്കാറുണ്ട് ഒരു കുട്ടി കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ഓർമ്മിക്കുന്നുവെന്നും എവിടെയാണ് ജനിച്ചതെന്നും ഏതു ഗൃഹത്തിലാണ് വളർന്നതെന്നും മരണപ്പെട്ടതെങ്ങനെ യെന്നുമൊക്കെ. എന്നാൽ ആ കുട്ടി ജനിച്ച ഗ്രാമത്തിൽ അവൻ പോയിട്ടോ അഥവാ ആരെങ്കിലും പറഞ്ഞു കൊടുക്കുകയോ ചെയ്തിട്ടില്ലയെന്നും. ഇതിനു കാരണം മരണത്തിനു ശേഷവും ആത്മാവിനോടൊപ്പം സൂക്ഷ്മ ശരീരവും സഞ്ചരിക്കുന്നതിനാൽ ഗുപ്തമായി കിടക്കുന്ന ചില ഓർമ്മകൾ ചില സാഹചര്യങ്ങളിൽ പുറത്തു വരുന്നു എന്നതിനാലാണ് . ചോദ്യം 28 :- ഇങ്ങനെയുള്ള സംഭവങ്ങൾ ഈ ആധുനിക യുഗത്തിൽ, വൈജ്ഞാനിക കാലഘട്ടത്തിൽ ജനങ്ങളെങ്ങനെ മാനിക്കും? ഇതെല്ലാം ശരിയെന്ന് നിർണ്ണയിക്കാൻ തക്കവണ്ണം വൈജ്ഞാനികവും തർക്കികവുമായ എന്തു പ്രമാണമാണുള്ളത്? ഉത്തരം :- ആരു പറഞ്ഞു പുനർജന്മസിദ്ധാന്തം വിജ്ഞാനത്തിനു വിരുദ്ധമാകുമെന്ന്? വൈജ്ഞാനിക രൂപത്തിലും ഇതു സത്യം തന്നെയാണ് . താങ്കൾക്കത് പെട്ടെന്നു തന്നെ വെളിവാക്കിതരാം. ചോദ്യം :- 29 :- എന്നാൽ വെളിവാക്കിയാലും ? ഉത്തരം :- ആദ്യമേ പറയപ്പെട്ടതു പോലെ മൃത്യുവെന്നത് കേവലം ശരീരത്തിനു മാത്രമേ സംഭവിക്കുന്നുള്ളു. സൂക്ഷ്മ ശരീരം ആത്മാവിനോടൊപ്പം മുന്നോട്ടു പോകുന്നു. എന്നാൽ കഴിഞ്ഞ ജന്മങ്ങളുടെ സംസ്ക്കാരവും ആ ബുദ്ധിയിൽ സമാഹൃതമാണ്. ഏതെങ്കിലും ജന്മത്തിൽ ആ കർമ്മ സംസ്ക്കാരം അതേ പരിതസ്ഥിതിയിൽ എത്തപ്പെട്ടാൽ ആ കർമ്മ സംസ്ക്കാരം ഉണർന്നു പുറത്തു വരാം. ഈ ഉദാഹരണം നോക്കുക :- ഒരിക്കൽ ഹരിയാനയിൽ സിർസായിലെ ഗ്രാമത്തിൽ നടന്ന ഒരു സംഭവമാണ് ആറു വയസുള്ള ഒരു ബാലനെ അവന്റെ മാതാപിതാക്കൾ സ്ക്കൂൾ സന്ദർശിക്കാൻ കൊണ്ടു പോയി. അവന്റെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു അത്. കുട്ടിക്ക് ഹരിയാന്വിയും ഹിന്ദിയും മാത്രമേ അറിയുമായിരുന്നുള്ളു. ആ സ്ക്കൂളിലെ രസതന്ത്ര പരീക്ഷണശാലയിൽ എത്തിയപ്പോൾ പെട്ടെന്ന് ആ കുട്ടിയുടെ മുഖം ചുവന്നു വലിയ ഭാവമാറ്റം ഉണ്ടായി. കുട്ടി ഉടൻ തന്നെ ഫ്രഞ്ചു ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. മാതാപിതാക്കൾ ഭയന്നു പോയി. എല്ലാവരും കൂടി കുട്ടിയെ ആശുപത്രിയലെത്തിച്ചു. കാര്യങ്ങൾ മനസ്സിലാക്കിയ ഡോക്ടർ ഒരു ദ്വിഭാഷിയേ വിളിച്ചുവരുത്തി. ദ്വിഭാഷിയുടെ സഹായത്താൽ കാര്യങ്ങൾ ചോദിച്ചപ്പോൾ ബാലൻ പറഞ്ഞു. എന്റെ പേരു് സൈമൺ ഗ്ലാസ്ക്കിയെന്നാണ്. ഞാനൊരു ഫ്രഞ്ച് കെമിസ്റ്റാണ്, എന്റെ പരീക്ഷണശാലയിലുണ്ടായ ഒരപകടത്തിലാണ് ഞാൻ മരണപ്പെട്ടത്. ഈ സംഭവത്തിൽ നിന്നും എന്തു മനസ്സിലാകുന്നു? പൂർവ്വജന്മങ്ങളിലെ സംഭവങ്ങളുമായി സാദൃശ്യമുള്ള ഒരനുകൂല സാഹചര്യം ബുദ്ധിയിൽ ചലനമുണ്ടാക്കുകയും ഉറങ്ങിക്കിടന്നിരുന്ന കർമ്മസംസ്ക്കാരം പുറത്തു വരികയും ചെയ്യുമെന്നാണ്. പരീക്ഷണശാലയിൽ എത്തിയ ബാലന് കഴിഞ്ഞ ജന്മത്തിലെ ഓർമ്മപെട്ടെന്നുണ്ടാവുകയാണ് ചെയ്തത്. ഇങ്ങനെയുള്ള എത്രയോ അനുഭവങ്ങൾ നമുക്ക് വൈജ്ഞാനിക രൂപത്തിൽ ലഭിക്കും. ചോദ്യം 30 :- എന്തുകൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങൾ ഭാരതത്തിൽ മാത്രം സംഭവിക്കുന്നത്? ലോകം ഇതിനെ മാനിക്കാത്തത് എന്തുകൊണ്ട് ? ഉത്തരം :- ഇങ്ങനെയുള്ള സംഭവങ്ങൾ ലോകത്തിൽ എല്ലായിടത്തും സംഭവിക്കാറുണ്ട്. പിന്നെ ലോകം ഇതിനെ മാനിക്കാത്തതിന്റെ കാരണം അവർക്ക് വേദാനുസാരമായിട്ടോ യോഗ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലോ ശരീരത്തേക്കുറിച്ചുള്ള ജ്ഞാനം ഇല്ലാത്തതു കൊണ്ടാണ് അവരെ സംബന്ധിച്ചിടത്തോളം മനുഷ്യ ശരീരം മാംസവും കുറേ എല്ലിൻ കൂട്ടങ്ങളും മാത്രമാണ്. അവർ ജീവനേക്കുറിച്ചോ ആത്മാവിനെക്കുറിച്ചോ ഈശ്വരീയ വ്യവസ്ഥയേക്കുറിച്ചോ പഠിക്കുന്നില്ല. പുനർജന്മവുമായി ബന്ധപ്പെട്ട സംഭവങ്ങൾ പാശ്ചാത്യദേശത്ത് ഉണ്ടായിട്ടുണ്ടെങ്കിലും അവർ അതിനെ മൾട്ടിപ്പിൾ പേർസണാലിറ്റി സിൻട്രോം എന്നു പേരിട്ട് മാനസിക രോഗമായി കണക്കാക്കുന്നു. കൂടുതൽ പരീക്ഷണങ്ങളൊന്നും നടത്തുന്നില്ല. ചോദ്യം 31 :- പുനർജന്മം കേവലം ഭൂമിയിൽ മാത്രമോ അതോ ഇതര ഗ്രഹങ്ങളിലും ഉണ്ടോ? ഉത്തരം :- പുനർജന്മം ഈ ബ്രഹ്മാണ്ഡം മുഴുവനും സംഭവിക്കുന്നു. അസംഖ്യം സൗരയൂഥങ്ങളണ്ടിവിടെ. ഭൂമിയേപ്പോലെ എത്രയോ ഗ്രഹങ്ങളുണ്ട്. ശരീരം വേർപെട്ട ഒരു ജീവാത്മാവ് ഭൂമിയിൽ നിന്നും മറ്റേതെങ്കിലും വാസയോഗ്യമായ ഗ്രഹത്തിൽ ഈശ്വര വ്യവസ്ഥയനുസരിച്ച് ഏതെങ്കിലും ശരീരത്തിൽ ജന്മമെടുക്കാം എല്ലാം ഈശ്വരിയ വ്യവസ്ഥയ്ക്ക് അധീനമാണ് . വലിയ ഒരാനയുടെ ശരീരത്തിലിരുന്ന ജീവാത്മാവിന് ഒരു കൊതുകിന്റെ ശരീരത്തിൽ എങ്ങനെയാണ് പ്രവേശിക്കാൻ കഴിയുക എന്ന സംശയം തോന്നാം. ഇതും ഒരു ഭ്രമമാണ്. ജീവാത്മാവ് ശരീരം മുഴുവനും നിറഞ്ഞിരിക്കുന്നില്ല. അത് മസ്തിഷ്ക്ക ഹൃദയത്തിൽ അണുരൂപമായി വർത്തിക്കന്നു. അത് ഏക രൂപത്തിലാണ് മത്സ്യത്തിലാണെങ്കിലും ഉറുമ്പിലാണെങ്കിലും.. കർമ്മനിയമം... *കര്‍മ്മവും കര്‍മ്മഫലവും* ‌ ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്ന വാക്കാണ് – എല്ലാം എന്‍റെ പൂര്‍വ്വജന്‍മപാപം, അല്ലെങ്കില്‍ പൂര്‍വ്വജന്‍മ സുകൃതം എന്ന്. എന്നിരുന്നാലും ആ പ്രത്യേക വ്യക്തിയോടൊപ്പം സംഭവിച്ച മുന്‍കാല കര്‍മ്മങ്ങളുടെ കണക്ക് അവരിലൂടെത്തന്നെ തീരുകയാണെന്നാണ് കൂടുതല്‍പേരും ധരിച്ചിരിക്കുന്നത്. കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നതാണ്. നമ്മള്‍ ഒരു കല്ലില്‍ തട്ടി വീണ് തല പൊട്ടിയാല്‍ ആ കല്ല് പൂര്‍വ്വജന്‍മ പ്രതികാരം വീട്ടിയതാണെന്ന് പറയാന്‍ കഴിയുമോ? ഒരു രോഗം വന്ന് പീഢനമനുഭവിക്കുമ്പോള്‍ ആ രോഗാണുക്കള്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കുമോ? വാസ്തവത്തില്‍ എന്താണീ കര്‍മ്മക്കണക്ക്? ആത്മാവ് ശരീരം സ്വീകരിച്ച നിമിഷം മുതല്‍ പ്രകൃതിയെന്ന മഹാശക്തിയോടൊപ്പമാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്. ഞാന്‍ ഈ ഭൂമിയില്‍ വെച്ച് ആരോട് ദേഷ്യപ്പെട്ടാലും ആരെ ഹിംസിച്ചാലും ആരെ സ്നേഹിച്ചാലും ഭൂമിയുടെ പ്രവര്‍ത്തന തത്ത്വത്തിലെ നിയമങ്ങളെയാണ് ഞാന്‍ ലംഘിക്കുന്നത്. അതിന് മറുപടി തരുന്നത് എന്‍റെ മുന്നില്‍ അന്ന് നിന്ന ആ വ്യക്തിതന്നെയാകണമെന്നില്ല. ഒരു ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ലഭിക്കുമ്പോള്‍ ആ ബാങ്കില്‍ നമ്മളോട് ഇടപെടുന്നത് അന്ന് പണം സ്വീകരിച്ച വ്യക്തിയാകണമെന്നില്ല. നമുക്ക് തരുന്നത് അതേ കറന്‍സികള്‍ ആയിരിക്കണമെന്നുമില്ല. പക്ഷേ ആ മൂല്ല്യവും അതിന്‍റെ പലിശയും കൃത്യമായി ലഭിക്കും. അതുപോലെ നമ്മളില്‍ നിന്ന് പ്രസരിച്ച നന്‍മയുടേയോ തിന്‍മയുടേയോ ഫലം മാത്രമാണ് തിരിച്ചു വരുന്നത്. അത് ആരില്‍ നിന്നാകണം, എപ്രകാരമാകണം എന്നത് പ്രപഞ്ച തീരുമാനങ്ങളാണ്. അത് ആരുടേയും വ്യക്തിഗതമായ തിരിച്ചുതരലല്ല. എന്നാല്‍ ഈ രഹസ്യമറിയാത്തവര്‍ പാവം വ്യക്തികളുമായി ഏറ്റുമുട്ടും. താന്‍ കാരണം വന്നുഭവിച്ച കടം പെരുകി ജപ്തി നോട്ടീസുമായി വന്ന പോസ്റ്റുമാനെ ഞാന്‍ ഉപദ്രവിച്ചിട്ടെന്ത് കാര്യം. ഈ രഹസ്യം അറിയാത്തവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പുതിയ കര്‍മ്മബന്ധനങ്ങള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടും. ഈ രഹസ്യം അറിയാതെ അഥവാ വ്യക്തികളിലൂടെ കര്‍മ്മഫലങ്ങള്‍ തിരിച്ച് സ്വീകരിക്കുവാന്‍ (അഥവാ അല്‍പ്പം സഹിക്കുവാന്‍) നമ്മള്‍ തയ്യാറല്ലെങ്കില്‍ രോഗമായോ അപകടമായോ അകാരണമാനസിക സംഘര്‍ഷമായോ എങ്കിലും വന്ന് അവസാനം ആ കര്‍മ്മഫലം നമ്മളില്‍ തന്നെ സമാപിക്കും. അപ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും? ആരോട് പ്രതികാരം ചെയ്യും? അതിനാല്‍ മുന്‍കാല പാപകര്‍മ്മഫലങ്ങളെ അതിജീവിക്കുവാന്‍ ഇപ്പോഴത്തെ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക. ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു

+12 प्रतिक्रिया 0 कॉमेंट्स • 17 शेयर