*ഗണപതി ഹോമം വീട്ടില്‍ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കാന്‍*
ഒരു പുതിയ വീട് വച്ചാലോ എന്തെങ്കിലും പുതിയ കാര്യം തുടങ്ങിയാലോ അതിനു മുന്‍പ് ഗണപതിയ്ക്ക് വയ്ക്കുന്ന പതിവ് പൊതുവേ ഉണ്ട്. പിറന്നാളിന് ഭക്ഷണം വിളമ്ബുന്നതിന് മുന്‍പ് വരെ നാം വിലക്ക് കത്തിച്ചു മറ്റൊരു ഇലയില്‍ എല്ലാ സദ്യാ വിഭവങ്ങളും പകര്‍ന്നതിനു ശേഷമാണ് ഭക്ഷണം വിളമ്ബുന്നത് വരെ. അത്രമാത്രം ഗണപതി പൂജയും നിത്യ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പൊതുവെ നാം ക്ഷേത്രങ്ങളിലാണ് ഗണപതി ഹോമത്തിനായി ചീട്ടാക്കുന്നത്.
എന്നാല്‍ പുതിയ വീട് വാങ്ങുമ്ബോഴോ, പിറന്നാളിനോ ഒക്കെ ഇപ്പോള്‍ സ്വന്തം വീടുകളില ഗണപതി ഹവനം നടത്തുന്നവര്‍ കൂടി വരികയാണ്. അതും ഹൈന്ദവ വിശ്വാസികള്‍ മാത്രമല്ല മറ്റു പല സമുദായങ്ങളില്‍ ഉള്ളവരും ഇപ്പോള്‍ ഇത്തരം പൂജകള്‍ അവരവരുടെ വീടുകളില്‍ നടത്തുന്നു എന്നത് രഹസ്യമാണെങ്കിലും സത്യമാണെന്ന് പൂജ കഴിക്കുന്നവര്‍ തന്നെ അഭിപ്രായപ്പെടുമ്ബോള്‍ വിശ്വസിക്കാതെ തരമില്ല. *ഗണപതി ഹോമം വീടുകളില്‍ നടത്തുമ്ബോള്‍ പാലിക്കപ്പെടേണ്ട പലതുമുണ്ട്.*
സ്വയം ഗൃഹസ്ഥനു ചെയ്യാന്‍ ആകാതതിനാലാണ് മറൊരാളുടെ സഹായം തേടുന്നത്. സ്വയം ചെയ്യുവാന്‍ ആയില്ലെങ്കില്‍ പോലും അത് അങ്ങനെ തന്നെ സങ്കല്പ്പിച്ചു ഭക്തിയോടെ പ്രാര്ത്ഥി ച്ചാല്‍ മാത്രമേ ഉദ്ദേശിച്ച ലക്ഷ്യം കിട്ടുകയുമുള്ളൂ.
ഗണപതി ഹോമം നടത്തുവാന്‍ ഉദ്ധേശിച്ചിരിക്കുന്ന വീട്ടില്‍ മൂന്നു ദിവസം മുന്‍പു മുതല്‍ പൂജക്ക് മൂന്നു ദിവസം ശേഷവും വരെ മത്സ്യമാംസാദികള്‍ കയറ്റരുത് .
കണ്ണന്റെ മാത്രം നിവേദ്യം
ചാണകം തളിച്ച് ശുദ്ധ മാക്കിയിരിക്കണം . ഗണപതി ഹോമം ചെയ്യുന്ന മുറി ..
വീട്ടില്‍ എല്ലാവരും മത്സ്യമാംസാദികള്‍ വെടിഞ്ഞു വ്രെതതോടെ .. പൂജയില്‍ പങ്കെടുക്കണം.
പൂജകള്‍ നടക്കുമ്ബോള്‍ മൂല മന്ത്രമോ ..ഗണപതി സ്തുതികളോ ജപിക്കുന്നത് നന്നായിരിക്കും ..
*ഹോമത്തിനു ഉപയോഗിക്കുന്ന പ്ലാവിന് വിറകു ഉറുബ് ,ചിതല് തുടങ്ങിയ ജീവികള്‍ ഇല്ലാത്തതു ആയിരിക്കണം* .
*_പൂജക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങള്‍ മൊട്ടു ആയിരിക്കരുത് എന്നാല്‍ അവ വാടിയതും ആയിരിക്കരുത്._*
*കറുക ,നെല്ല് ,ചെത്തിപ്പൂ ,കരിംബ് ,കൊട്ടത്തേങ്ങ ,ചിരട്ട ,എള്ള് ,മുക്കുറ്റി , ദര്‍ഭ (അവില്,മലര് ,ശര്‍ക്കര ,കല്കണ്ടം ,ഉണക്കമുന്തിരി ,കദളിപ്പഴം ,തേന്‍ ,നാളികേരം ,എന്നിവ നെയ്യില്‍ വഴറ്റിയെടുക്കുന്ന) നേദ്യം എന്നിവയാണ് ഹോമത്തിന് വേണ്ട സാധനങ്ങള്‍*.
ഇത് ഒന്നുകില്‍ ചെയ്യുന്നവരെ തന്നെ വാങ്ങാന്‍ എല്പ്പിക്കുക, അല്ലെങ്കില്‍ അതീവ ശുദ്ധിയോടെ വാങ്ങി കൊണ്ട് വന്ന വീടിനുള്ളില്‍ ശുദ്ധിയുള്ള ഇടതു സൂക്ഷിക്കുക.
വിവിധ ആവശ്യങ്ങള്‍ക്കായി നാം ഗണപതി ഹോമം വീടുകളില്‍ കഴിക്കാറുണ്ട്. ആവശ്യങ്ങളും കഴിക്കുന്ന രീതിയും അത് സ്വീകരിക്കുന്ന ആള് അറിയുന്നത് നല്ലതാണ്:
*അഭീഷ്ടസിദ്ധി* : അഭീഷ്ട സിദ്ധി എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക.
കണ്ണന്റെ മാത്രം നിവേദ്യം
*ഐശ്വര്യം* : കറുകക്കൂമ്ബ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക.
*മംഗല്യസിദ്ധി* : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയംവര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.
*സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക*. ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക. പിതൃക്കളുടെ പ്രീതി: എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക. കലഹം തീരാന്‍ : ഭാര്യയുടെയും ഭര്‍ത്താവിന്റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം. ആകര്‍ഷണത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം. ഇനി മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. *ഗണപതി പൂജയില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് എടുത്തു പറയണം*. ഗണപതി ഹോമത്തില്‍ അല്ലെങ്കില്‍ പോലും സ്ത്രീകള്‍ക്ക് സ്വന്തമായി ഗണപതി പൂജ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു രീതിയുണ്ട്. രാവിലെ എണീറ്റ് കുളിച്ചു , അടുപ്പ് കത്തിയ്ക്കുന്ന സമയത്ത് , മൂന്നു കഷ്ണം തേങ്ങാ പൂള് , കുറച്ചു അവില്, മലര്, ശര്‍ക്കര എന്നിവ അടുപ്പില്‍ നേദിക്കാം. മൂന്നു തവണ നേദിക്കണം അവിലോ, മലരോ ഏതെങ്കിലും ഒന്ന് ഇല്ലെങ്കിലും പ്രശ്നമില്ല. നേദികുമ്ബോള് "ഓം ഗം ഗണപതയേ നമ :" എന്നാ മന്ത്രം ചൊല്ലാവുന്നതാണ്. ശേഷം ഗണപതിയ്ക്ക് നമസ്കാരം ചെയ്ത ശേഷം വീട്ടിലെ അടുക്കള പ്രവര്‍ത്തനം ആരംഭിക്കാം. വീടിന്റെ ഐശ്വര്യത്തിന് ഇത് വളരെ പ്രയോജനം ചെയ്യുന്നതാണ്. എന്നാല്‍ ആശുദ്ധിയുള്ള ദിവസങ്ങളില്‍ ഇത് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. അശുദ്ധി കഴിഞ്ഞു അടുക്കള നന്നായി വൃത്തിയാക്കി, പുണ്യാഹം തളിച്ച ശേഷമേ വീണ്ടും ഇത് തുടരാനും പാടുള്ളൂ. നിത്യാരാധനകളില് പെടുത്താവുന്ന ഒന്നാണു ഈ അടുക്കള ഗണപതിയിടീല്‍. ഗണപതി ഹോമം അത്ര ബുദ്ധിമുട്ടേറിയ ചടങ്ങല്ല എന്ന് മനസ്സിലായില്ലേ? ഗണപതി ഹവനം
ഏറ്റവും ശ്രേഷ്ഠമായ ക്രിയയാണ് ഗണപതി ഹവനം. ഏതു ക്രിയയും ആരംഭിക്കുന്നതിനു മുന്‍പ് വിഘ്നേശ്വരനായ ശ്രീ ഗണപതിയെ വന്ദിക്കുന്നു. ഗണപതി സ്മരണയോടെ ചെയ്യുന്ന പ്രവൃത്തികള്‍ തടസ്സമില്ലാതെ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്നാണ് അനുഭവം. സിദ്ധി, ബുദ്ധി, ഐശ്വര്യം ഇവയെല്ലാം നല്കുന്ന അഭീഷ്ട വരദനാണ് ഗണനായകന്. ഗൃഹങ്ങളില്‍ ചെയ്യാവുന്ന 'ഗണപതിക്ക് വയ്ക്കല്‍' മുതല്‍ മഹാ ക്ഷേത്രങ്ങളില്‍ ചെയ്യുന്ന 'അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം ' വരെ പല രീതിയിലും ക്രമത്തിലും ഗണപതിയെ ആരാധിക്കാം.
ഗണപതിക്ക് വയ്ക്കല്‍ : വീടുകളിലാണ് സാധാരണയായി ഇത് സമര്‍പ്പിക്കുന്നത്. ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കുന്നതിനു മുന്‍പായി പൂജാമുറി അഥവാ ക്രിയ നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്, മലര്, ശര്‍ക്കര, തേങ്ങാ പൂള്, കദളിപ്പഴം, കരിമ്പ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി, മാതളം തുടങ്ങിയ പഴങ്ങള്‍ ഇവ നിവേദ്യമായി വയ്ക്കുന്നു. അല്പം നെല്ല്, പുഷ്പങ്ങള്‍, ജലം തുടങ്ങിയവയും വയ്ക്കുന്നു. ചന്ദനത്തിരി കൊളുത്തി വയ്ക്കുന്നു. തൊഴുതു പ്രാര്‍ഥിച്ച ശേഷം കര്‍മ്മങ്ങള്‍ ചെയ്യാം. ഒടുവില്‍ കര്പ്പൂരമുഴിഞ്ഞു തൊഴുത ശേഷം നിവേദ്യങ്ങള്‍ പ്രസാദമായി കഴിക്കുന്നു.
ഗണപതി ഹോമം :
ഗണപതി പ്രീതിക്കായി നാളികേരം പ്രധാനമായും മറ്റു ദ്രവ്യങ്ങളും ചേര്‍ത്ത് ഹോമാഗ്നിയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്. ജന്മനക്ഷത്തിന് ഗണപതി ക്ഷേത്രത്തില്‍ മാസം തോറും ഗണപതി ഹോമം നടത്തുന്നത് ഉത്തമമാണ്. ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാവുന്നതിനും നല്ലതാണ്. നിത്യ ഗണപതി ഹവനം ഒറ്റ നാളികേരം ഉപയോഗിച്ചാണ് ചെയ്യുന്നത്. ക്ഷേത്രത്തിലും ഇപ്രകാരം തന്നെ.
എട്ട് നാളീകേരം(തേങ്ങ) കൊണ്ട് അഷ്ടദ്രവ്യം ചേര്‍ത്ത് അഷ്ടദ്രവ്യ ഗണപതി ഹോമവും നടത്താം. ഉണങ്ങിയ നാളീകേരമാണ് ഹോമത്തിന് ഉപയോഗിക്കുക. പഴം, കരിമ്പ്,തേന്‍, ശര്‍ക്കര, അപ്പം, മലര്‍എന്നിവയാണ് അഷ്ടദ്രവ്യങ്ങള്‍.എലാം എട്ടിന്റെ അളവില്‍ ചേര്‍ത്തും ചിലര്‍ ചെയ്യുന്നു. നാളീകേരത്തിന്റെ എണ്ണം കൂട്ടി ഗണപതി ഹോമം വലിയ രീതിയിലും അളവിലും ചെയ്യാവുന്നതാണ്. 108, 336, 1008 എന്നിങ്ങനെയാണ് നാളീകേര സംഖ്യ കൂട്ടാറുള്ളത്. ഗണപതി ഹോമത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം ഹോമാഗ്നിയില്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഒരു ഭാഗം സമ്പാദം പ്രസാദമായി വിതരണം ചെയ്യാം.ഗണപതി ഹോമത്തിന്റെ പ്രസാദം ദക്ഷിണ നല്കി വാങ്ങാവുന്നതാണ്.
*മഹാ ഗണപതി ഹവനം:*
സിദ്ധിയുടേയും ഇരിപ്പിടമായാണ് മഹാ ഗണപതിയെ കണക്കാക്കുന്നത്. പരമശിവന്റെയും പാര്‍വതിദേവിയുടേയും പുത്രനാണ് ഗണപതി.
ഭാരതത്തിലും പുറത്തും ഹൈന്ദവ ദര്‍ശനങ്ങളിലും ബുദ്ധ,ജൈനമത ദര്‍ശനങ്ങളിലും മഹാ ഗണപതി വിഘ്ന നിവാരകനായി ആരാധിക്കപ്പെടുന്നു.
ഓരോ പ്രത്യേക ആവശ്യങ്ങള്‍ക്കായാണ് മഹാ ഗണപതി ഹോമം നടത്തുന്നത്. സമൂഹ പ്രാര്‍ത്ഥനയായും ഇത് ചെയ്യാറുണ്ട്.
ഐശ്വര്യം ഉണ്ടാവാന്‍ : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍മുക്കി ഹോമിക്കുക. കറുക നാമ്പ് നെയ്യില്‍ മുക്കി ഹോമിക്കുക.ഗണപതി മൂല മന്ത്രം ചൊല്ലി വേണം ചെയ്യേണ്ടത്.
മംഗല്യ ഭാഗ്യം ഉണ്ടാവുന്നതിന് : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍മുക്കി സ്വയംവര മന്ത്രം ഉരുവിട്ട് ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും. അതിരാവിലെ ചെയ്യുന്നത് ഉത്തമം.
*സന്താനലബ്ധി : സന്താന ലബ്ധി മന്ത്രം ജപിച്ച് പാല്‍പ്പായസം ഹോമിക്കുക*. *കദളിപ്പഴം നേദിക്കുക.*
ഭൂമിസംബന്ധമായ പ്രശ്ന പരിഹാരം : ചുവന്ന താമര മൊട്ട് വെണ്ണയില്‍ മുക്കി ഹോമിക്കുക. 9, 18, 108, 1008 ഇപ്രകാരം ധന ശക്തി പോലെ ചെയ്യാം.
ആകര്‍ഷണ ശക്തിക്ക് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിക്കുന്നതും ത്രയംബക മന്ത്രം ചൊല്ലി തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയുംഹോമിക്കുന്നത് ഫലം നല്‍കും.
*_കുണ്ഡലിനീ യോഗപ്രകാരം മൂലാധാര ചക്രത്തിലാണ് ഗണപതിയുടെ സ്ഥാനം. ഗണപതി ഉപനിഷത്ത് എന്ന ഒരു ഉപനിഷത്തും നിലവിലുണ്ട്._*