അനീഷ്
അനീഷ് Aug 14, 2019

1194 #കർക്കടകം 29 #രാമായണ #പാരായണം #ദിവസം #ഇരുപത്തി #ഒമ്പത് (ഉത്തര രാമായണം തുടർച്ച) അശ്വമേധയാഗം തദനു സൗമിത്രിയോടരുളിച്ചെയ്തു രാമന്‍: 'വിധിനന്ദനനായ വസിഴമുനിയേയും വാമദേവാദികളാം താപസേന്ദ്രന്മാരെയും ഭൂമിദേവന്മാരെയും ഝടിതി വരുത്തുക. ഭൂമിപാലന്മാരെയുമൊക്കവേ വരുത്തണം. സാമോദം സുഗ്രീവാദി വാനരേന്ദ്രന്മാരെയും, രക്ഷോവീരന്മാരോടുംകൂടി മല്‍ഭക്തനാകും രക്ഷസാംപതി വിഭീഷണനും വന്നീടണം. 1200 ദിക്കുകള്‍തോറുമശ്വം നടത്തി വന്നീടു നീ ലക്ഷ്മണാ! കാലമേതും വൈകരുതറിക നീ. സുരമന്ദിരം പോലെ നൈമിഷക്ഷേത്രത്തിങ്കല്‍ ഭരതന്‍ തീര്‍പ്പിയ്ക്കണം യാഗശാലയും ദ്രുതം. ഭൂപതിമാര്‍ക്കു വസിപ്പാനുള്ള ഗൃഹങ്ങളും, താപസേന്ദ്രന്മാര്‍ക്കിരിപ്പാനുള്ള ഗൃഹങ്ങളും, ചതുരംഗത്തിനു വാണീടുവാന്‍ ശാലകളും, സദനങ്ങളും നാനാവര്‍ണ്ണികള്‍ക്കിരിപ്പാനായ്, അങ്ങാടിത്തെരുവുകള്‍ വൈശ്യമന്ദിരങ്ങളും, മംഗളഗൃഹങ്ങള്‍ വിദ്വാന്മാര്‍ക്കു വസിപ്പാനായ്, 1210 ഭണ്ഡാരം വയ്പാനപവരകം വിചിത്രമായ്, മണ്ഡപങ്ങളും മഹാസൗധഗോപുരങ്ങളും, ധനധാന്യാദികളും നടത്തിവച്ചീടുക, മുനിവിപ്രാദികള്‍ക്കു ദാനംചെയ്‌വതിന്നായി.' സുമന്ത്രാദ്യമാത്യന്മാരരുള്‍ചെയ്തവയെല്ലാം സാമോദം പ്രവര്‍ത്തിച്ചാരമിതാനന്ദത്തോടെ. രാഘവന്‍ ചതുരംഗവാഹിനിയോടും പുന രാകുലം കൂടാതെകണ്ടഖിലവാദ്യത്തോടും ശോഭനമുഹൂര്‍ത്തേന പ്രസ്ഥാനം ചെയ്തു പര മാഭോഗോത്സവം ചെന്നു നൈമിഷക്ഷേത്രം പുക്കാന്‍. 1220 തല്ക്കാലേ മുനീന്ദ്രന്മാര്‍ ഭൂദേവപ്രവരരും സല്‍ക്കവിമുഖ്യന്മാരും നര്‍ത്തകിമാരും വന്നാര്‍. തങ്ങള്‍തങ്ങള്‍ക്കുള്ളൊരു വിരുതും വാദ്യങ്ങളും, മങ്ങാതെ ചതുരംഗമാകിയ സൈന്യത്തോടും, തങ്ങളാലായ സല്ക്കാരങ്ങളുമെടുപ്പിച്ചു തുംഗന്മാരായ മഹീപാലരും വന്നീടിനാര്‍. ആകുലമെന്യേയവരേകനായകനായ രാഘവന്‍തന്നെക്കണ്ടു കാഴ്ചയുംവച്ചശേഷം കൈകേയീസുതസുമന്ത്രാദികള്‍ ബഹുമാനി ച്ചേകൈകഗൃഹംതോറും സല്ക്കരിച്ചിരുത്തിനാര്‍, 1230 ഭോജനസുഗന്ധാനുലേപനാദികളാലേ രാജഭോഗങ്ങള്‍കൊണ്ടു പൂജിച്ചു യൗോെചിതം. ലക്ഷ്മണന്‍ കുതിരയും നടത്തിക്കൊണ്ടു വന്നാന്‍. രാക്ഷസപ്രവരനും വന്‍പടയോടും വന്നാന്‍. ഭാസ്‌ക്കരപുത്രന്‍ കപിസേനയുമായി വന്നാന്‍. ഭാസ്‌ക്കരശിഷ്യനായ ശ്രീഹനുമാനും വന്നാന്‍. മാനുഷനിശാചരവാനരവീരരെല്ലാം മാനസമൊരുമിച്ചു തങ്ങളിലഭേദമായ് തന്നുടെ ഗുരുവായ വസിഴനിയോഗത്താല്‍ പൊന്നുകൊണ്ടൊരു സീതതന്നെയും നിര്‍മ്മിച്ചുടന്‍ 1240 രാഘവന്‍തിരുവടി യാഗവും ദീക്ഷിച്ചിതു. നാകവാസികളെല്ലാം ഹവിര്‍ഭാഗവും കൊണ്ടാര്‍. കാമ്യങ്ങളായ ധനധാന്യാദിവസ്തുക്കളും ബ്രാഹ്മണര്‍ക്കനവധി നല്‍കിനാരെല്ലാവരും. വസ്ര്തകാഞ്ചനരത്‌നഗോഭൂമിഗ്രാമങ്ങളും, വസ്ര്തങ്ങള്‍ സുവര്‍ണ്ണരൂപ്യങ്ങളായുള്ളവയും, ഭോജനദാനങ്ങളുമെന്തു ചൊല്ലാവതോര്‍ത്താല്‍ ഭാജനമെല്ലാവര്‍ക്കും സുവര്‍ണ്ണമയമത്രേ. ഉര്‍വ്വീപാലേന്ദ്രന്മാരുമുര്‍വ്വീദേവേന്ദ്രന്മാരും, സര്‍വ്വാഭീഷ്ടവും ലഭിച്ചേറ്റവുമാനന്ദിച്ചാര്‍. 1250 മര്‍ത്ത്യാമര്‍ത്ത്യാദി ജന്തുസഞ്ചയം തൃപ്തിപൂണ്ടാ രിത്ഥമാരാനും യാഗം ചെയ്തവാറുണ്ടോ കേള്‍പ്പാന്‍! സുത്രാമാ കൃതാന്തനും പാശിയും ശശാങ്കനും പ്രദ്യുമ്‌നാദികളും പണ്ടിങ്ങനെ ചെയ്തീലാരും. മര്‍ത്ത്യമര്‍ക്കടരാത്രിഞ്ചരന്മാരൊരുമിച്ചു വിത്തമത്യര്‍ത്ഥം വാരിക്കോരി ദാനങ്ങള്‍ ചെയ്താര്‍. 'സൂര്യവംശാലങ്കാരഭൂത! രാഘവ! ജയ! ശൗര്യവാരിധേ! ജയ! രാവണാന്തക! ജയ! രാമ! രാജേന്ദ്ര! ദശരൗനെന്ദന! ജയ! രാമ! കൗസല്യാത്മജ! ഭാഗ്യവാരിധേ! ജയ!' 1260 ഇത്ഥമോരോരോ ജനം പത്തുദിക്കിലും നിന്നു ഭക്തവത്സലനെക്കൊണ്ടത്യന്തം സ്തുതിയ്ക്കയും, അശ്രാന്തമശ്വമേധമീദൃശം വര്‍ത്തിയ്ക്കുന്നാള്‍ വിശ്രുതനയ മുനിമുഖ്യനാം വാല്‍മീകിയും ഋഷ്യഗാരാന്തേ കുശലവന്മാരായ നിജശിഷ്യന്മാര ുമായ്‌വന്നു പുക്കാനെന്നറിഞ്ഞാലും. ബാലകന്മാരോടരുള്‍ ചെയ്തിതു വാല്‍മീകിയും: 'കാലേ പോയ് രാമായണം നേരോടെ ഗാനം ചെയ്‌വിന്‍. ഭൂദേവമുനിവരഭൂപാലസഭാമധ്യേ, മാധുര്യത്തോടു ഗാനം ചെയ്താലും രാമായണം. 1270 രാജാവു വിളിപ്പിയ്ക്കില്‍ നാണം കൂടാതെചെന്നു രാജസന്നിധിയിങ്കലിരുന്നു ഗാനം ചെയ്‌വിന്‍. ഭൂപതിവീരന്‍ നിങ്ങളാരെന്നു ചോദിയ്ക്കിലോ, താപസകുമാരന്മാര്‍ ഞങ്ങളെന്നുരചെയ്‌വിന്‍. നിങ്ങള്‍ക്കു സമ്മാനമായേതാനും നല്‍കീടുകില്‍ ഞങ്ങള്‍ക്കു ഫലമൂലമൊഴിഞ്ഞു വേണ്ടാ ധനം എന്നുരചെയ്തു വാങ്ങീടായ്‌കേതും ധനം നിങ്ങളെ'ന്നു ബോധിപ്പിച്ചയച്ചീടിനാന്‍ വാല്‍മീകിയും. വാസരമുഖകൃതകര്‍മ്മങ്ങളനുഴിച്ചു ഭാസമാനന്മാരായ ബാലന്മാരിരുവരും 1280 താപസകുമാരന്മാര്‍ ഗാനവും ചെയ്താരല്ലോ. കാവ്യമെത്രയും മനോമോഹനം നാനാജനശ്രാ വ്യമെന്നാശു രാമഭദ്രനും കേട്ടനേരം 'ബാലകന്മാരെ വരുത്തീടുകെ'ന്നരുള്‍ ചെയ്തു. നീലനീരജനേത്രനന്നേരമമാത്യന്മാര്‍ താപസബാലന്മാരെ വരുത്തിയതുനേരം ഭൂപതിതിലകനെ വന്ദിച്ചാരവര്‍കളും. ഗാനം ചെയെ്കന്നു നിയോഗിച്ചതു കേട്ടനേര മാനന്ദം പൂണ്ടു ഗാനം ചെയ്തിതു ബാലന്മാരും. 1290 ചൊല്ലിനാരിരുപതു സര്‍ഗ്ഗവുമന്നുതന്നെ കല്യാണപ്രദം രാമചരിതം മനോഹരം. എത്രയും ചിത്രം! ചിത്രം! ബാലന്മാര്‍ക്കിരുവര്‍ക്കും ചിത്തസന്തോഷം വരുമാറുടന്‍ കൊടുക്കണം സ്വര്‍ണ്ണവും പതിനെണ്ണായിര,മെന്നതു കേട്ടു സുവര്‍ണ്ണമായ പൊന്നു കൊടുത്താരതുനേരം. 'ഫലമൂലങ്ങളൊഴിഞ്ഞെന്തിനു ഞങ്ങള്‍ക്കിതു? ഫലമില്ലിവകൊണ്ടു ഞങ്ങള്‍ക്കെന്നറിഞ്ഞാലും.' അതു കേട്ടവരവര്‍ ബഹുമാനിച്ചാരേറ്റമതുല ഗുണവാന്മാരിവരെന്നറിഞ്ഞാലും. 1300 സാരസവിലോചനന്‍ ബാലന്മാരോടു ചൊന്നാ 'നാരിതു ചമച്ചതു? നിങ്ങളാരിരുവരും? ചമച്ച കവിശ്രേഴനെവിടെ വസിയ്ക്കുന്നു? സമസ്ത വൃത്താന്തവും ചൊല്‍വി'നെന്നതുനേരം 'ഇക്കാവ്യം ചമച്ചതു വാല്‍മീകി മഹാമുനി സര്‍ഗ്ഗവുമഞ്ഞൂറുണ്ടു; മുനിശിഷ്യന്മാര്‍ ഞങ്ങള്‍, ഗോമതീതീരേ മുനീന്ദ്രാശ്രമേ വസിയ്ക്കുന്നു. കോമളമായ കാവ്യം കേള്‍ക്കണമെന്നാകിലോ യജ്ഞകൃത്യാനന്തരം മദ്ധ്യാഹ്നം കഴിഞ്ഞാലിതജ്ഞാ നവിനാശനം കേള്‍പ്പിയ്ക്കാമഖിലവും.' 1310 മന്നവനതു കേട്ടു പിറ്റേന്നാളതു കേള്‍പ്പാന്‍ തന്നുടെ ബന്ധുക്കളുമായൊരുമ്പെട്ടാനല്ലോ. കൈകേയീതനയാദി സോദരവീരന്മാരും സാകേതവാസികളും മന്ത്രികള്‍ സാമന്തന്മാര്‍ നാനാദേശ്യന്മാരായ ഭൂപാലവീരന്മാരും, വാനരകദംബവും രാക്ഷസപ്രവരരും, താപസവരന്മരും ബ്രാഹ്മണനികരവും, വ്യാപാരനിരതന്മാരാകിയ വൈശ്യന്മാരും, പാദജാതികളായ നാനാവര്‍ണ്ണികള്‍ ചുഴ ന്നാദരാലാസ്ഥാനസിംഹാസനേ മരുവിനാര്‍. 1320 സരസമായ കാവ്യം കേട്ടൊരു മഹാജനം പരമാനന്ദംപൂണ്ടു ചമഞ്ഞിതെല്ലാവരും. അങ്ങനെ ചിലദിനം കേട്ടിതു രാമയണം മംഗളപ്രദം മോക്ഷസാധനം മനോഹരം. *സീതയുടെ തീരോധാനം* തല്ക്കാലേ സീതാദേവിതന്നുടെ പുത്രന്മാരെ ന്നുള്‍ക്കാമ്പിലറിഞ്ഞിതു രാഘവന്‍തിരുവടി. ഗോമതീതീരേ വാഴും വാല്‍മീകിതന്നെക്കാണ്മാന്‍ രാമഭദ്രനുമൊരു ദൂതനെ നിയോഗിച്ചാന്‍. 'ജാനകീദേവി ശുദ്ധയെങ്കില്‍ കൈക്കൊള്ളാമല്ലോ, നാനാലോകരും കാണ്‍കെ പ്രത്യയം ചെയ്തീടണം' 1330 എന്നതു ദൂതന്‍ ചൊന്നനേരത്തു വാല്‍മീകിയും 'നന്നിതു നാളെത്തന്നെ സത്യം ചെയ്യിയ്ക്കാമല്ലോ.' എന്നു വാല്‍മീകിയരുള്‍ചെയ്തതു കേട്ടു ദൂതന്‍ വന്നു രാഘവന്‍തന്നോടുണര്‍ത്തിയ്ക്കയും ചെയ്താന്‍. 'ഉണ്ടല്ലോ നാളെ സീതാശപൗംെ മഹാജനം കണ്ടുകൊള്ളണമതു താപസാദികളെല്ലാം' എന്നതു കേട്ടു മഹാലോകരും പ്രശംസിച്ചാര്‍. വന്ദ്യനാം വാല്‍മീകിയുമാദരാല്‍ പുറപ്പെട്ടാന്‍ ശ്രീഭഗവതിയോടും വിരിഞ്ചന്‍ വരുമ്പോലെ താപസോത്തമന്‍ സീതാദേവിയുമായി വന്നാന്‍. 1340 പാരതില്‍ കുലനാരീവരമാരിവളോടു നേരായിക്കാണ്മാനില്ല കേള്‍പ്പാനുമില്ല നൂനം. എന്നെല്ലാം പ്രശംസിച്ചാര്‍ കണ്ടുനിന്നവരെല്ലാ മന്നേരം വാല്‍മീകിയും രാഘവനോടു ചൊന്നാന്‍: 'സത്യമെന്നിയേ പറഞ്ഞറിവില്ലൊരുനാളും പൃത്ഥ്വീനന്ദനയായ ജാനകീദേവിയേ്ക്കതും ദൂഷണമില്ലെന്നൊരു സത്യം ഞാന്‍ ചെയ്തീടുവന്‍. യോഷമാര്‍മണിയായ ലക്ഷ്മിയായതുമിവള്‍. നിനക്കു ശങ്ക തീര്‍ന്നില്ലെങ്കിലോ നീ ചൊല്ലിയാ ലനര്‍ത്ഥം കൂടാതെ കണ്ടവള്‍താനറിയിയ്ക്കും.' 1350 'നിന്തിരുവടി പറഞ്ഞാലതുതന്നെ മതി ചിന്തിച്ചു കണ്ടാലതിന്മീതെയില്ലൊരു സത്യം. വഹ്നിദേവനും മഹാദേവനും വിരിഞ്ചിനുമന്യദേവന്മാര ുമിതെന്നോടു ചൊന്നാരല്ലോ. അന്ധനായ് വിചാരമില്ലായ്കയാലുപേക്ഷിച്ചേന്‍, നിന്തിരുവടിയതു പൊറുത്തുകൊള്ളേണമേ. മുറ്റും ഞാനപവാദം പേടിച്ചുതന്നെ ചെയ്‌തേന്‍ കുറ്റമില്ലിവള്‍ക്കെന്നതറിയാഞ്ഞല്ലയല്ലോ. ഇന്നിനി മഹാജനമറിയുമാറു സത്യം ധന്യയാമിവള്‍ ചെയ്തീടട്ടപവാദം തീര്‍പ്പാന്‍.' 1360 അന്നേരം ബ്രഹ്മാവാദിയായുള്ള ദേവഗണം വന്നൊക്കെ നിറഞ്ഞിതാകാശാന്തേ വിമാനാഗ്രേ. മാനുഷജനങ്ങളും രാക്ഷസപ്രവരരും, വാനരന്മാരും മുനിവൃന്ദവും ദ്വിജന്മാരും, വന്നൊക്കെ നിറഞ്ഞപ്പോളുണ്ടായിതൊരു ചിത്രം മന്ദമായ് ശൈത്യസൗരഭ്യാദിയാം ഗുണത്തോടും വന്നൊരു സമീരണന്‍ വീശിനാനെല്ലാടവും, വന്നൊരാനന്ദംപൂണ്ടു മേവിനാരെല്ലാവരും. പരമഗുണവതിയാകിയ സീതയപ്പോള്‍ വരനെത്തന്നെ നോക്കി കണ്ണുനീര്‍ വാര്‍ത്തു വാര്‍ത്തു 1370 ഖേദമെത്രയും നിറഞ്ഞുള്ള മാനസത്തൊടും മേദിനീപുത്രി പറഞ്ഞീടിനാളതുനേരം: 'സത്യം ഞാന്‍ ചൊല്ലീടുന്നിതെല്ലാരും കേട്ടുകൊള്‍വിന്‍ വൃത്തമെന്‍ പതിന്നാലുപേരുമുണ്ടറിഞ്ഞിട്ടു ഭര്‍ത്താവുതന്നെയൊഴിഞ്ഞന്ന്യപുരുഷന്മാരെ ചിത്തത്തില്‍ കാംക്ഷിച്ചേനില്ലേകദാ മാതാവേ! ഞാന്‍. സത്യമിതെങ്കില്‍ മമ നല്‍കീടൊരുനുഗ്രഹം സത്യമാതാവേ! സകലാധാരഭൂതേ! നാൗേ!െ' തല്‍ക്ഷണേ സിംഹാസനഗതയായ് ഭൂമി പിളര്‍ന്നക്ഷീണാ ദരം സീതതന്നെയുമെടുത്തുടന്‍ 1380 സസ്‌േനഹം ദിവ്യരൂപം കൈക്കൊണ്ടു ധരാദേവി രത്‌നസിംഹാസനേ വച്ചാശു കീഴ്‌പോട്ടു പോയാള്‍. വിശ്വമാതാവു പാതാളാന്തേ പോയ്മറഞ്ഞപ്പോള്‍ വിശ്വവും നിശ്ചഞ്ചലമായിതന്നേരം തന്നെ. വിസ്മയപ്പെട്ടു നിന്നാര്‍ കണ്ടൊരു ജനമെല്ലാം സസ്മിതം പുഷ്പവൃഷ്ടി ചെയ്തു ദേവകളെല്ലാം. കണ്ണുനീര്‍ വാര്‍ത്തു വാര്‍ത്തു കുമ്പിട്ടുനിന്നീടിനാന്‍ മന്നവന്‍താനുമരനാഴികനേരം പിന്നെ. വന്ന കോപത്തോടു ചൊല്ലീടിനാന്‍ രാമന്‍, ഭൂമിതന്നോ ടു 'മമ മതമെന്തെന്നു ധരിയ്ക്കാതെ 1390 എന്നുടെ മുമ്പില്‍നിന്നു സീതയെക്കൊണ്ടുപോയതന്യാ യമെന്നു വരുത്തീടുവനധുനാ ഞാന്‍. ഭൂതലം ജലമയമാക്കുവനിന്നേമുതല്‍, ഭൂതങ്ങള്‍ നാലേയുള്ളു നൂനമെന്നാക്കീടുവന്‍.' ക്രുദ്ധനായ് രാമചന്ദ്രനിത്ഥം ചൊന്നതുനേരം സത്വരം പരിത്രസ്തമായിതു ഭുവനവും. അന്നേരം പ്രജാപതിതാനും ദേവകളുമായ് വന്നിതു ചതുര്‍മ്മുഖന്‍ രാമചന്ദ്രോപാന്തത്തില്‍. പത്മലോചനന്‍ വീണു നമസ്‌ക്കാരവും ചെയ്തു പത്മസംഭവന്‍ താനുമരുളിച്ചെയ്താനപ്പോള്‍: 1400 'എന്തൊരു ബന്ധമിത്ര കോപമുണ്ടാവാനിപ്പോള്‍? ചിന്തിച്ചു കാണ്‍ക നീയാരെന്നതു പരമാര്‍ത്ഥം. വൈദേഹിയോടുംകൂടി മേലിലും വാഴാമല്ലോ ഖേദവും കൂടാതെ കണ്ടാനന്ദസമന്വിതം. മുഖ്യമാം മനുഷ്യജന്മത്തിങ്കലെല്ലാവര്‍ക്കും ദുഃഖസൗഖ്യങ്ങളിടകലര്‍ന്നുണ്ടറിക നീ. വാല്‍മീകി ചൊന്ന കാവ്യമാകിയ രാമയണമാ മോദം വരുമാറു ശേഷവും കേട്ടീടു നീ. എന്നാല്‍ നിന്നുടെ മായാമോഹമെല്ലാമേ നീങ്ങു' മെന്നരുള്‍ചെയ്തു മറഞ്ഞീടിനാന്‍ വിധാതാവും. 1410 മാധുര്യമോടു കുശലവന്മാര്‍ ഗാനംചെയ്താര്‍ സാമോദം രാമായണം കേട്ടിതു സമസ്തരും. അത്ഭുതമവഭൃൗസെ്‌നാനാഘോഷങ്ങള്‍ ചൊല്‍വാന്‍ സര്‍പ്പരാജനും പണി വാഗ്ഭംഗി പോരായല്ലോ. നാനാദേശ്യന്മാരായ രാജാക്കന്മാരെയെല്ലാ മാനന്ദിപ്പിച്ചു പറഞ്ഞയച്ചു രഘുവരന്‍. സുഗ്രീവാദികളായ വാനരരേയും തദാ രാക്ഷസപ്രവരനാകും വിഭീഷണനേയും ഭക്തനാം ജഗല്‍പ്രാണപുത്രനെ വിശേഷിച്ചും ചിത്രാനന്ദേന യാത്ര വിധിച്ചോരനന്തരം 1420 താപസദ്വിജവരന്മാരെയുമയച്ചതി ശോഭയോടയോദ്ധ്യയെ പ്രാപിച്ചു പടയോടും. ധര്‍മ്മേണ ജഗത്ത്രയം പാലിച്ചു വാഴുംകാല മമ്മമാര്‍ പരലോകം പ്രാപിച്ചാരെല്ലാവരും. പൈതൃകകര്‍മ്മം മുദാ ചെയ്തിതു പുത്രന്മാരും ഭൂദേവന്മാര്‍ക്കു ധനരത്‌നങ്ങള്‍ ദാനം ചെയ്തു. അമര്‍ത്ത്യാലയേ ദശരൗേെനാടൊരുമിച്ചു രമിച്ചു വാണീടിനാരവരും ചിരകാലം.

1194 #കർക്കടകം 29

#രാമായണ #പാരായണം #ദിവസം #ഇരുപത്തി #ഒമ്പത്

(ഉത്തര രാമായണം തുടർച്ച)

അശ്വമേധയാഗം
തദനു സൗമിത്രിയോടരുളിച്ചെയ്തു രാമന്‍:
'വിധിനന്ദനനായ വസിഴമുനിയേയും
വാമദേവാദികളാം താപസേന്ദ്രന്മാരെയും
ഭൂമിദേവന്മാരെയും ഝടിതി വരുത്തുക.
ഭൂമിപാലന്മാരെയുമൊക്കവേ വരുത്തണം.
സാമോദം സുഗ്രീവാദി വാനരേന്ദ്രന്മാരെയും,
രക്ഷോവീരന്മാരോടുംകൂടി മല്‍ഭക്തനാകും
രക്ഷസാംപതി വിഭീഷണനും വന്നീടണം. 1200
ദിക്കുകള്‍തോറുമശ്വം നടത്തി വന്നീടു നീ
ലക്ഷ്മണാ! കാലമേതും വൈകരുതറിക നീ.
സുരമന്ദിരം പോലെ നൈമിഷക്ഷേത്രത്തിങ്കല്‍
ഭരതന്‍ തീര്‍പ്പിയ്ക്കണം യാഗശാലയും ദ്രുതം.
ഭൂപതിമാര്‍ക്കു വസിപ്പാനുള്ള ഗൃഹങ്ങളും,
താപസേന്ദ്രന്മാര്‍ക്കിരിപ്പാനുള്ള ഗൃഹങ്ങളും,
ചതുരംഗത്തിനു വാണീടുവാന്‍ ശാലകളും,
സദനങ്ങളും നാനാവര്‍ണ്ണികള്‍ക്കിരിപ്പാനായ്,
അങ്ങാടിത്തെരുവുകള്‍ വൈശ്യമന്ദിരങ്ങളും,
മംഗളഗൃഹങ്ങള്‍ വിദ്വാന്മാര്‍ക്കു വസിപ്പാനായ്, 1210
ഭണ്ഡാരം വയ്പാനപവരകം വിചിത്രമായ്,
മണ്ഡപങ്ങളും മഹാസൗധഗോപുരങ്ങളും,
ധനധാന്യാദികളും നടത്തിവച്ചീടുക,
മുനിവിപ്രാദികള്‍ക്കു ദാനംചെയ്‌വതിന്നായി.'
സുമന്ത്രാദ്യമാത്യന്മാരരുള്‍ചെയ്തവയെല്ലാം
സാമോദം പ്രവര്‍ത്തിച്ചാരമിതാനന്ദത്തോടെ.
രാഘവന്‍ ചതുരംഗവാഹിനിയോടും പുന
രാകുലം കൂടാതെകണ്ടഖിലവാദ്യത്തോടും
ശോഭനമുഹൂര്‍ത്തേന പ്രസ്ഥാനം ചെയ്തു പര
മാഭോഗോത്സവം ചെന്നു നൈമിഷക്ഷേത്രം പുക്കാന്‍. 1220
തല്ക്കാലേ മുനീന്ദ്രന്മാര്‍ ഭൂദേവപ്രവരരും
സല്‍ക്കവിമുഖ്യന്മാരും നര്‍ത്തകിമാരും വന്നാര്‍.
തങ്ങള്‍തങ്ങള്‍ക്കുള്ളൊരു വിരുതും വാദ്യങ്ങളും,
മങ്ങാതെ ചതുരംഗമാകിയ സൈന്യത്തോടും,
തങ്ങളാലായ സല്ക്കാരങ്ങളുമെടുപ്പിച്ചു
തുംഗന്മാരായ മഹീപാലരും വന്നീടിനാര്‍.
ആകുലമെന്യേയവരേകനായകനായ
രാഘവന്‍തന്നെക്കണ്ടു കാഴ്ചയുംവച്ചശേഷം
കൈകേയീസുതസുമന്ത്രാദികള്‍ ബഹുമാനി
ച്ചേകൈകഗൃഹംതോറും സല്ക്കരിച്ചിരുത്തിനാര്‍, 1230
ഭോജനസുഗന്ധാനുലേപനാദികളാലേ
രാജഭോഗങ്ങള്‍കൊണ്ടു പൂജിച്ചു യൗോെചിതം.
ലക്ഷ്മണന്‍ കുതിരയും നടത്തിക്കൊണ്ടു വന്നാന്‍.
രാക്ഷസപ്രവരനും വന്‍പടയോടും വന്നാന്‍. 
ഭാസ്‌ക്കരപുത്രന്‍ കപിസേനയുമായി വന്നാന്‍.
ഭാസ്‌ക്കരശിഷ്യനായ ശ്രീഹനുമാനും വന്നാന്‍.
മാനുഷനിശാചരവാനരവീരരെല്ലാം
മാനസമൊരുമിച്ചു തങ്ങളിലഭേദമായ്
തന്നുടെ ഗുരുവായ വസിഴനിയോഗത്താല്‍
പൊന്നുകൊണ്ടൊരു സീതതന്നെയും നിര്‍മ്മിച്ചുടന്‍ 1240
രാഘവന്‍തിരുവടി യാഗവും ദീക്ഷിച്ചിതു.
നാകവാസികളെല്ലാം ഹവിര്‍ഭാഗവും കൊണ്ടാര്‍.
കാമ്യങ്ങളായ ധനധാന്യാദിവസ്തുക്കളും
ബ്രാഹ്മണര്‍ക്കനവധി നല്‍കിനാരെല്ലാവരും.
വസ്ര്തകാഞ്ചനരത്‌നഗോഭൂമിഗ്രാമങ്ങളും,
വസ്ര്തങ്ങള്‍ സുവര്‍ണ്ണരൂപ്യങ്ങളായുള്ളവയും,
ഭോജനദാനങ്ങളുമെന്തു ചൊല്ലാവതോര്‍ത്താല്‍
ഭാജനമെല്ലാവര്‍ക്കും സുവര്‍ണ്ണമയമത്രേ.
ഉര്‍വ്വീപാലേന്ദ്രന്മാരുമുര്‍വ്വീദേവേന്ദ്രന്മാരും,
സര്‍വ്വാഭീഷ്ടവും ലഭിച്ചേറ്റവുമാനന്ദിച്ചാര്‍. 1250
മര്‍ത്ത്യാമര്‍ത്ത്യാദി ജന്തുസഞ്ചയം തൃപ്തിപൂണ്ടാ
രിത്ഥമാരാനും യാഗം ചെയ്തവാറുണ്ടോ കേള്‍പ്പാന്‍!
സുത്രാമാ കൃതാന്തനും പാശിയും ശശാങ്കനും
പ്രദ്യുമ്‌നാദികളും പണ്ടിങ്ങനെ ചെയ്തീലാരും.
മര്‍ത്ത്യമര്‍ക്കടരാത്രിഞ്ചരന്മാരൊരുമിച്ചു
വിത്തമത്യര്‍ത്ഥം വാരിക്കോരി ദാനങ്ങള്‍ ചെയ്താര്‍.
'സൂര്യവംശാലങ്കാരഭൂത! രാഘവ! ജയ!
ശൗര്യവാരിധേ! ജയ! രാവണാന്തക! ജയ!
രാമ! രാജേന്ദ്ര! ദശരൗനെന്ദന! ജയ!
രാമ! കൗസല്യാത്മജ! ഭാഗ്യവാരിധേ! ജയ!' 1260
ഇത്ഥമോരോരോ ജനം പത്തുദിക്കിലും നിന്നു
ഭക്തവത്സലനെക്കൊണ്ടത്യന്തം സ്തുതിയ്ക്കയും,
അശ്രാന്തമശ്വമേധമീദൃശം വര്‍ത്തിയ്ക്കുന്നാള്‍
വിശ്രുതനയ മുനിമുഖ്യനാം വാല്‍മീകിയും
ഋഷ്യഗാരാന്തേ കുശലവന്മാരായ നിജശിഷ്യന്മാര
ുമായ്‌വന്നു പുക്കാനെന്നറിഞ്ഞാലും.
ബാലകന്മാരോടരുള്‍ ചെയ്തിതു വാല്‍മീകിയും:
'കാലേ പോയ് രാമായണം നേരോടെ ഗാനം ചെയ്‌വിന്‍.
ഭൂദേവമുനിവരഭൂപാലസഭാമധ്യേ,
മാധുര്യത്തോടു ഗാനം ചെയ്താലും രാമായണം. 1270
രാജാവു വിളിപ്പിയ്ക്കില്‍ നാണം കൂടാതെചെന്നു
രാജസന്നിധിയിങ്കലിരുന്നു ഗാനം ചെയ്‌വിന്‍.
ഭൂപതിവീരന്‍ നിങ്ങളാരെന്നു ചോദിയ്ക്കിലോ,
താപസകുമാരന്മാര്‍ ഞങ്ങളെന്നുരചെയ്‌വിന്‍.
നിങ്ങള്‍ക്കു സമ്മാനമായേതാനും നല്‍കീടുകില്‍
ഞങ്ങള്‍ക്കു ഫലമൂലമൊഴിഞ്ഞു വേണ്ടാ ധനം
എന്നുരചെയ്തു വാങ്ങീടായ്‌കേതും ധനം നിങ്ങളെ'ന്നു
ബോധിപ്പിച്ചയച്ചീടിനാന്‍ വാല്‍മീകിയും.
വാസരമുഖകൃതകര്‍മ്മങ്ങളനുഴിച്ചു
ഭാസമാനന്മാരായ ബാലന്മാരിരുവരും 1280
താപസകുമാരന്മാര്‍ ഗാനവും ചെയ്താരല്ലോ.
കാവ്യമെത്രയും മനോമോഹനം നാനാജനശ്രാ
വ്യമെന്നാശു രാമഭദ്രനും കേട്ടനേരം
'ബാലകന്മാരെ വരുത്തീടുകെ'ന്നരുള്‍ ചെയ്തു.
നീലനീരജനേത്രനന്നേരമമാത്യന്മാര്‍
താപസബാലന്മാരെ വരുത്തിയതുനേരം
ഭൂപതിതിലകനെ വന്ദിച്ചാരവര്‍കളും.
ഗാനം ചെയെ്കന്നു നിയോഗിച്ചതു കേട്ടനേര
മാനന്ദം പൂണ്ടു ഗാനം ചെയ്തിതു ബാലന്മാരും. 1290
ചൊല്ലിനാരിരുപതു സര്‍ഗ്ഗവുമന്നുതന്നെ
കല്യാണപ്രദം രാമചരിതം മനോഹരം.
എത്രയും ചിത്രം! ചിത്രം! ബാലന്മാര്‍ക്കിരുവര്‍ക്കും
ചിത്തസന്തോഷം വരുമാറുടന്‍ കൊടുക്കണം
സ്വര്‍ണ്ണവും പതിനെണ്ണായിര,മെന്നതു കേട്ടു
സുവര്‍ണ്ണമായ പൊന്നു കൊടുത്താരതുനേരം.
'ഫലമൂലങ്ങളൊഴിഞ്ഞെന്തിനു ഞങ്ങള്‍ക്കിതു?
ഫലമില്ലിവകൊണ്ടു ഞങ്ങള്‍ക്കെന്നറിഞ്ഞാലും.'
അതു കേട്ടവരവര്‍ ബഹുമാനിച്ചാരേറ്റമതുല
ഗുണവാന്മാരിവരെന്നറിഞ്ഞാലും. 1300
സാരസവിലോചനന്‍ ബാലന്മാരോടു ചൊന്നാ
'നാരിതു ചമച്ചതു? നിങ്ങളാരിരുവരും?
ചമച്ച കവിശ്രേഴനെവിടെ വസിയ്ക്കുന്നു?
സമസ്ത വൃത്താന്തവും ചൊല്‍വി'നെന്നതുനേരം
'ഇക്കാവ്യം ചമച്ചതു വാല്‍മീകി മഹാമുനി
സര്‍ഗ്ഗവുമഞ്ഞൂറുണ്ടു; മുനിശിഷ്യന്മാര്‍ ഞങ്ങള്‍,
ഗോമതീതീരേ മുനീന്ദ്രാശ്രമേ വസിയ്ക്കുന്നു.
കോമളമായ കാവ്യം കേള്‍ക്കണമെന്നാകിലോ
യജ്ഞകൃത്യാനന്തരം മദ്ധ്യാഹ്നം കഴിഞ്ഞാലിതജ്ഞാ
നവിനാശനം കേള്‍പ്പിയ്ക്കാമഖിലവും.' 1310
മന്നവനതു കേട്ടു പിറ്റേന്നാളതു കേള്‍പ്പാന്‍
തന്നുടെ ബന്ധുക്കളുമായൊരുമ്പെട്ടാനല്ലോ.
കൈകേയീതനയാദി സോദരവീരന്മാരും
സാകേതവാസികളും മന്ത്രികള്‍ സാമന്തന്മാര്‍
നാനാദേശ്യന്മാരായ ഭൂപാലവീരന്മാരും,
വാനരകദംബവും രാക്ഷസപ്രവരരും,
താപസവരന്മരും ബ്രാഹ്മണനികരവും,
വ്യാപാരനിരതന്മാരാകിയ വൈശ്യന്മാരും,
പാദജാതികളായ നാനാവര്‍ണ്ണികള്‍ ചുഴ
ന്നാദരാലാസ്ഥാനസിംഹാസനേ മരുവിനാര്‍. 1320
സരസമായ കാവ്യം കേട്ടൊരു മഹാജനം
പരമാനന്ദംപൂണ്ടു ചമഞ്ഞിതെല്ലാവരും.
അങ്ങനെ ചിലദിനം കേട്ടിതു രാമയണം
മംഗളപ്രദം മോക്ഷസാധനം മനോഹരം.  

 *സീതയുടെ തീരോധാനം*

തല്ക്കാലേ സീതാദേവിതന്നുടെ പുത്രന്മാരെ
ന്നുള്‍ക്കാമ്പിലറിഞ്ഞിതു രാഘവന്‍തിരുവടി.
ഗോമതീതീരേ വാഴും വാല്‍മീകിതന്നെക്കാണ്മാന്‍
രാമഭദ്രനുമൊരു ദൂതനെ നിയോഗിച്ചാന്‍.
'ജാനകീദേവി ശുദ്ധയെങ്കില്‍ കൈക്കൊള്ളാമല്ലോ,
നാനാലോകരും കാണ്‍കെ പ്രത്യയം ചെയ്തീടണം' 1330
എന്നതു ദൂതന്‍ ചൊന്നനേരത്തു വാല്‍മീകിയും
'നന്നിതു നാളെത്തന്നെ സത്യം ചെയ്യിയ്ക്കാമല്ലോ.'
എന്നു വാല്‍മീകിയരുള്‍ചെയ്തതു കേട്ടു ദൂതന്‍
വന്നു രാഘവന്‍തന്നോടുണര്‍ത്തിയ്ക്കയും ചെയ്താന്‍.
'ഉണ്ടല്ലോ നാളെ സീതാശപൗംെ മഹാജനം
കണ്ടുകൊള്ളണമതു താപസാദികളെല്ലാം'
എന്നതു കേട്ടു മഹാലോകരും പ്രശംസിച്ചാര്‍.
വന്ദ്യനാം വാല്‍മീകിയുമാദരാല്‍ പുറപ്പെട്ടാന്‍
ശ്രീഭഗവതിയോടും വിരിഞ്ചന്‍ വരുമ്പോലെ
താപസോത്തമന്‍ സീതാദേവിയുമായി വന്നാന്‍. 1340
പാരതില്‍ കുലനാരീവരമാരിവളോടു
നേരായിക്കാണ്മാനില്ല കേള്‍പ്പാനുമില്ല നൂനം.
എന്നെല്ലാം പ്രശംസിച്ചാര്‍ കണ്ടുനിന്നവരെല്ലാ
മന്നേരം വാല്‍മീകിയും രാഘവനോടു ചൊന്നാന്‍:
'സത്യമെന്നിയേ പറഞ്ഞറിവില്ലൊരുനാളും
പൃത്ഥ്വീനന്ദനയായ ജാനകീദേവിയേ്ക്കതും
ദൂഷണമില്ലെന്നൊരു സത്യം ഞാന്‍ ചെയ്തീടുവന്‍.
യോഷമാര്‍മണിയായ ലക്ഷ്മിയായതുമിവള്‍.
നിനക്കു ശങ്ക തീര്‍ന്നില്ലെങ്കിലോ നീ ചൊല്ലിയാ
ലനര്‍ത്ഥം കൂടാതെ കണ്ടവള്‍താനറിയിയ്ക്കും.' 1350
'നിന്തിരുവടി പറഞ്ഞാലതുതന്നെ മതി
ചിന്തിച്ചു കണ്ടാലതിന്മീതെയില്ലൊരു സത്യം.
വഹ്നിദേവനും മഹാദേവനും വിരിഞ്ചിനുമന്യദേവന്മാര
ുമിതെന്നോടു ചൊന്നാരല്ലോ.
അന്ധനായ് വിചാരമില്ലായ്കയാലുപേക്ഷിച്ചേന്‍,
നിന്തിരുവടിയതു പൊറുത്തുകൊള്ളേണമേ.
മുറ്റും ഞാനപവാദം പേടിച്ചുതന്നെ ചെയ്‌തേന്‍
കുറ്റമില്ലിവള്‍ക്കെന്നതറിയാഞ്ഞല്ലയല്ലോ.
ഇന്നിനി മഹാജനമറിയുമാറു സത്യം
ധന്യയാമിവള്‍ ചെയ്തീടട്ടപവാദം തീര്‍പ്പാന്‍.' 1360
അന്നേരം ബ്രഹ്മാവാദിയായുള്ള ദേവഗണം
വന്നൊക്കെ നിറഞ്ഞിതാകാശാന്തേ വിമാനാഗ്രേ.
മാനുഷജനങ്ങളും രാക്ഷസപ്രവരരും,
വാനരന്മാരും മുനിവൃന്ദവും ദ്വിജന്മാരും,
വന്നൊക്കെ നിറഞ്ഞപ്പോളുണ്ടായിതൊരു ചിത്രം
മന്ദമായ് ശൈത്യസൗരഭ്യാദിയാം ഗുണത്തോടും
വന്നൊരു സമീരണന്‍ വീശിനാനെല്ലാടവും,
വന്നൊരാനന്ദംപൂണ്ടു മേവിനാരെല്ലാവരും.
പരമഗുണവതിയാകിയ സീതയപ്പോള്‍
വരനെത്തന്നെ നോക്കി കണ്ണുനീര്‍ വാര്‍ത്തു വാര്‍ത്തു 1370
ഖേദമെത്രയും നിറഞ്ഞുള്ള മാനസത്തൊടും
മേദിനീപുത്രി പറഞ്ഞീടിനാളതുനേരം:
'സത്യം ഞാന്‍ ചൊല്ലീടുന്നിതെല്ലാരും കേട്ടുകൊള്‍വിന്‍
വൃത്തമെന്‍ പതിന്നാലുപേരുമുണ്ടറിഞ്ഞിട്ടു
ഭര്‍ത്താവുതന്നെയൊഴിഞ്ഞന്ന്യപുരുഷന്മാരെ
ചിത്തത്തില്‍ കാംക്ഷിച്ചേനില്ലേകദാ മാതാവേ! ഞാന്‍.
സത്യമിതെങ്കില്‍ മമ നല്‍കീടൊരുനുഗ്രഹം
സത്യമാതാവേ! സകലാധാരഭൂതേ! നാൗേ!െ'
തല്‍ക്ഷണേ സിംഹാസനഗതയായ് ഭൂമി പിളര്‍ന്നക്ഷീണാ
ദരം സീതതന്നെയുമെടുത്തുടന്‍ 1380
സസ്‌േനഹം ദിവ്യരൂപം കൈക്കൊണ്ടു ധരാദേവി
രത്‌നസിംഹാസനേ വച്ചാശു കീഴ്‌പോട്ടു പോയാള്‍.
വിശ്വമാതാവു പാതാളാന്തേ പോയ്മറഞ്ഞപ്പോള്‍
വിശ്വവും നിശ്ചഞ്ചലമായിതന്നേരം തന്നെ.
വിസ്മയപ്പെട്ടു നിന്നാര്‍ കണ്ടൊരു ജനമെല്ലാം
സസ്മിതം പുഷ്പവൃഷ്ടി ചെയ്തു ദേവകളെല്ലാം.
കണ്ണുനീര്‍ വാര്‍ത്തു വാര്‍ത്തു കുമ്പിട്ടുനിന്നീടിനാന്‍
മന്നവന്‍താനുമരനാഴികനേരം പിന്നെ.
വന്ന കോപത്തോടു ചൊല്ലീടിനാന്‍ രാമന്‍, ഭൂമിതന്നോ
ടു 'മമ മതമെന്തെന്നു ധരിയ്ക്കാതെ 1390
എന്നുടെ മുമ്പില്‍നിന്നു സീതയെക്കൊണ്ടുപോയതന്യാ
യമെന്നു വരുത്തീടുവനധുനാ ഞാന്‍.
ഭൂതലം ജലമയമാക്കുവനിന്നേമുതല്‍,
ഭൂതങ്ങള്‍ നാലേയുള്ളു നൂനമെന്നാക്കീടുവന്‍.'
ക്രുദ്ധനായ് രാമചന്ദ്രനിത്ഥം ചൊന്നതുനേരം
സത്വരം പരിത്രസ്തമായിതു ഭുവനവും.
അന്നേരം പ്രജാപതിതാനും ദേവകളുമായ്
വന്നിതു ചതുര്‍മ്മുഖന്‍ രാമചന്ദ്രോപാന്തത്തില്‍.
പത്മലോചനന്‍ വീണു നമസ്‌ക്കാരവും ചെയ്തു
പത്മസംഭവന്‍ താനുമരുളിച്ചെയ്താനപ്പോള്‍: 1400
'എന്തൊരു ബന്ധമിത്ര കോപമുണ്ടാവാനിപ്പോള്‍?
ചിന്തിച്ചു കാണ്‍ക നീയാരെന്നതു പരമാര്‍ത്ഥം.
വൈദേഹിയോടുംകൂടി മേലിലും വാഴാമല്ലോ
ഖേദവും കൂടാതെ കണ്ടാനന്ദസമന്വിതം.
മുഖ്യമാം മനുഷ്യജന്മത്തിങ്കലെല്ലാവര്‍ക്കും
ദുഃഖസൗഖ്യങ്ങളിടകലര്‍ന്നുണ്ടറിക നീ.
വാല്‍മീകി ചൊന്ന കാവ്യമാകിയ രാമയണമാ
മോദം വരുമാറു ശേഷവും കേട്ടീടു നീ.
എന്നാല്‍ നിന്നുടെ മായാമോഹമെല്ലാമേ നീങ്ങു'
മെന്നരുള്‍ചെയ്തു മറഞ്ഞീടിനാന്‍ വിധാതാവും. 1410
മാധുര്യമോടു കുശലവന്മാര്‍ ഗാനംചെയ്താര്‍
സാമോദം രാമായണം കേട്ടിതു സമസ്തരും.
അത്ഭുതമവഭൃൗസെ്‌നാനാഘോഷങ്ങള്‍ ചൊല്‍വാന്‍
സര്‍പ്പരാജനും പണി വാഗ്ഭംഗി പോരായല്ലോ.
നാനാദേശ്യന്മാരായ രാജാക്കന്മാരെയെല്ലാ
മാനന്ദിപ്പിച്ചു പറഞ്ഞയച്ചു രഘുവരന്‍.
സുഗ്രീവാദികളായ വാനരരേയും തദാ
രാക്ഷസപ്രവരനാകും വിഭീഷണനേയും
ഭക്തനാം ജഗല്‍പ്രാണപുത്രനെ വിശേഷിച്ചും
ചിത്രാനന്ദേന യാത്ര വിധിച്ചോരനന്തരം 1420
താപസദ്വിജവരന്മാരെയുമയച്ചതി
ശോഭയോടയോദ്ധ്യയെ പ്രാപിച്ചു പടയോടും.
ധര്‍മ്മേണ ജഗത്ത്രയം പാലിച്ചു വാഴുംകാല
മമ്മമാര്‍ പരലോകം പ്രാപിച്ചാരെല്ലാവരും.
പൈതൃകകര്‍മ്മം മുദാ ചെയ്തിതു പുത്രന്മാരും
ഭൂദേവന്മാര്‍ക്കു ധനരത്‌നങ്ങള്‍ ദാനം ചെയ്തു.
അമര്‍ത്ത്യാലയേ ദശരൗേെനാടൊരുമിച്ചു
രമിച്ചു വാണീടിനാരവരും ചിരകാലം.

+8 प्रतिक्रिया 0 कॉमेंट्स • 0 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB