#വന്ദേ #വിനായകം #ശുഭചിന്ത #പരസ്പര #വിശ്വാസം... പരാതികളും നിബന്ധനകളുമില്ലാതെ പുലർത്തുന്ന ബന്ധങ്ങളിൽനിന്നു മാത്രമേ, സംശയാതീത വിശ്വാസം ഉടലെടുക്കൂ... ഒരാളെ നൂറുശതമാനം വിശ്വസിക്കുമ്പോൾ അയാളുടെ വൈദഗ്ധ്യത്തെയും കഴിവുകളെയും മാത്രമല്ല, പോരായ്മകളെയും കഴിവുകേടുകളെയും കൂടിയാണ് നാം വിശ്വസിക്കേണ്ടത്... താൻ പ്രതീക്ഷിക്കുന്ന കാര്യങ്ങൾ തനിക്കിഷ്ടപ്പെടുന്ന രീതിയിൽ ചെയ്യണമെന്ന് വാശിപിടിക്കുകയല്ല, അവർക്ക് അറിയാവുന്ന കാര്യങ്ങൾ അവരുടെ മികച്ച രീതിയിൽ ചെയ്യാൻ അനുവദിക്കുകയാണ് പരസ്പരവിശ്വാസത്തിലെ മാന്യത... ഉപാധികളില്ലാതെ ആരെങ്കിലും കൂടെ നിൽക്കുന്നുണ്ടെങ്കിൽ അവരെ അവിശ്വസിച്ച് അവഹേളിക്കരുത്. കൂടെ നിൽക്കാൻ ഒരാളുണ്ടാവുക എന്നതിനെക്കാൾ പ്രധാനമായി മറ്റെന്താണുള്ളത്...