मायमंदिर फ़्री कुंडली
डाउनलोड करें
അനീഷ്
അനീഷ് Jul 12, 2019

ഏവൂർകണ്ണമ്പള്ളിൽ ക്ഷേത്ര മാഹാത്മ്യം: ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ എവൂർ ശ്രീകൃഷ്ണസ്വാമി മഹാ ക്ഷേത്രത്തിൽ നിന്നും രണ്ട് ഫർലോങ് അകലെ വടക്കുകിഴക്കായി എവൂർ പുഞ്ചയുടെ തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 900 വർഷത്തോളം പഴക്കമുള്ള അതിപുരാതന ക്ഷേത്രമാണ് കണ്ണമ്പള്ളിൽ ദേവീക്ഷേത്രം. ഭഗവതി ഭുവനേശ്വരി ആണെങ്കിലും അമ്മ രണ്ടുഭാവത്തിൽ ആണ് എന്നാണ് സങ്കല്പം പകൽ ശാന്തസ്വരൂപയായ ഭുവനേശ്വരിയായും വൈകിട്ട് കളരി ഭദ്രകാളി ആയിട്ടുമാണ് എന്നാണ് സങ്കല്പം പ്രധാന ശ്രീകോവിലിന്റെ ഉള്ളിൽ തന്നെ തെക്ക് പടിഞ്ഞാറേ കോണിൽ ഗണപതി, വിഷ്ണു, ശാസ്താവ്, ദുർഗ എന്നീ ദേവകളെ ശിലാ വിഗ്രഹങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്നു ( ഒറ്റ ശ്രീകോവിലിൽ അഞ്ചു പ്രതിഷ്ഠകൾ ) കൂടാതെ ദേവിയുടെ പിൻഭാഗത്ത് പടിഞ്ഞാറുതെക്കായി ശിവന്റെയും, ദേവിയുടെ ഇടതുവശത്ത് ചുറ്റമ്പലത്തിനുള്ളിൽ തന്നെ തുല്യപ്രാധാന്യത്തോടെ യക്ഷിയുടെയും ക്ഷേത്രത്തിനു കിഴക്കു തെക്ക് കേരളത്തിൽ എങ്ങുമേ ഇല്ലാത്ത ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ആയ കാക്കാത്തിയമ്മയുടെയും* *കിഴക്കേ അറ്റത്ത് തെക്ക് കാവിനോട് ചേർന്ന് മൂർത്തിയുടെയും പ്രതിഷ്ഠകൾ ഉണ്ട് . ക്ഷേത്രത്തിന്റെ നാലുമൂലയിലും ഓരോ വലിയ കാവുകൾ സ്ഥിതിചെയ്യുന്നു* *ആദ്യകാലത്ത് ഇവിടെ ശിവപ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളു, ദേവിയെയും പരിവാരങ്ങളെയും പ്രതിഷ്ഠിച്ചത് പിൽക്കാലത്ത് ആണു ഈ മാറ്റത്തിന് പിന്നിൽ ഒരൈതീഹ്യമുണ്ട്. കുട്ടനാട്ടിൽ അച്ചന്കോവിലാറിന്റെ തീരത്ത് താമസിച്ചിരുന്ന ഒരു ബ്രാഹ്മണ കുടുംബത്തിന്റെ ആരാധനാമൂർത്തി ആയിരുന്നു ഭുവനേശ്വരി ദേവീ, അനന്തരഗാമികളായ ബ്രാഹ്മണർ ഭുവനേശ്വരിയെ ഭദ്രകാളിയെന്നു തെറ്റിദ്ധരിച്ചു പൂജകൾ നടത്തി, അതിനെത്തുടർന്ന് പല അനിഷ്ടങ്ങളും ഉണ്ടാകുകയും കാലക്രമേണ ബ്രാഹ്മണകുടുംബം അന്യംനിന്നുപോകുകയും ചെയ്തു, അങ്ങനെയിരിക്കെ വര്ഷകാലമായപ്പോൾ അച്ചന്കോവിലാറ് കരകവിഞ്ഞു ഒഴുകി. ക്ഷേത്രത്തിൽ വെള്ളം കയറി. പ്ലാവിൻ തടികൊണ്ട് നിർമിച്ച ദേവീവിഗ്രഹം നദിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകി കരിപ്പുഴ പുഞ്ചയിൽകൂടി ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കിഴക്കു ഭാഗത്ത് എത്തി. സമീപത്തുള്ള കാവുംതറ എന്ന ഹരിജൻ ഭവനത്തിലെ താമസക്കാർ ദേവീ വിഗ്രഹം കണ്ടെത്തുകയും പ്ലാവിൻ തടിയാണെന്നു തെറ്റിദ്ധരിച്ചു ഇരിക്കുവാനും മറ്റും ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. കാലക്രമേണ ആ വീട്ടില് അന്തച്ഛിദ്രങ്ങൾ ഉണ്ടായിത്തുടങ്ങി പ്രശ്നം വച്ചപ്പോളാണ് ആ പ്ലാവിൻതടി ദേവീ വിഗ്രഹം ആണെന്നറിഞ്ഞത്, ഉടൻ തന്നെ കണ്ണമ്പള്ളിൽ പോറ്റിയെ വിവരമറിയിച്ചു, അദ്ദേഹം അവിടെയെത്തി ദേവിയേ ഒരു ചെമ്പുകുടത്തിൽ ആവാഹിച്ചു തന്റെ മഠത്തിൽ കുടിയിരുത്തി തുടർന്ന് പോറ്റിയുടെ നേതൃത്വത്തിൽ സ്ഥാനം കണ്ടത് ശിവനടക്ക് മുൻപിൽ അല്പം വടക്കോട്ടുമാറി ആണു, പ്രത്യേകം പണികഴിപ്പിച്ച പഞ്ചലോഹ കണ്ണാടിബിംബത്തിലേക്ക് ദേവിയേ ആവാഹിച്ചു ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠ നിർവഹിച്ചു, ക്ഷേത്രത്തിലെ ഉത്സവം മണ്ഡലകാലത്തിന്ടെ അവസാനത്തെ മൂന്ന് ദിവസങ്ങളിലാണ്, കളമെഴുത്തും, പാട്ടിന്‌കൊട്ടും, എതിരേൽപ്പ് (പഴക്കമേറിയ തങ്ക ജീവതയിൽ എഴുന്നള്ളിപ്പ്),കാപ്പൊലിച്ചു താലപ്പൊലി, ഗുരുതി എന്നിവ ആണു ആ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ* *മകര മാസത്തിൽ ഉള്ള പറക്കു എഴുന്നള്ളത്ത് രാജഭരണകാലത്തെ ആചാരങ്ങൾ കൊണ്ട് പ്രസിദ്ധമാണ്* *എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കണ്ണമ്പള്ളിൽഭഗവതിയുടെയും എരുവഭഗവാന്റെയും പുലർച്ചെയുള്ള കൂടിയെഴുന്നള്ളത്ത് പ്രസിദ്ധമാണ്* *ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറായി* *കണ്ണമ്പള്ളിൽ ഭഗവതിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് കണ്ണമ്പള്ളിൽ ദേവിക്ക് ചെട്ടികുളങ്ങരയുമായി ഉള്ള സഹോദരീ ബന്ധം സൂചിപ്പിക്കുന്നു.* *ഓടനാടിന്ടെ(കായംകുളം രാജ്യം ) യുദ്ധ പരിശീലനത്തിന് പേരുകേട്ട പ്രധാന വലിയ കളരികളിൽ ഒന്നായിരുന്നു കണ്ണമ്പള്ളിൽ കളരി. കായംകുളം രാജാവുമായി അഭേദ്യ ബന്ധം* *കണ്ണമ്പള്ളിൽ ക്ഷേത്രകിണറിന്റെ ചവിട്ടുകല്ലിൽ കാണുന്ന അപൂർവ ശിലാലിഖിതങ്ങൾ ക്ഷേത്രത്തിന്റെ പഴക്കം സംബന്ധിച്ച് സൂചന നൽകുന്നവയാണ്. ക്ഷേത്രത്തിനു കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന ഇലഞ്ഞിമരം പല പ്രേത്യേകതകളും ഉള്ളതാണ്, രണ്ടര നൂറ്റാണ്ടോളം പഴക്കമുള്ള കായംകുളം രാജാവ് ദേവിക്ക് സമർപ്പിച്ച കായംകുളം വാൾ ഈ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു* *കായംകുളംരാജാവിന്ടെ നിർദേശപ്രകാരം നിർമിച്ചതാണ് 240 വര്ഷം പഴക്കമുള്ള തങ്ക ജീവത.* *കേരളത്തിൽ മറ്റെങ്ങുമില്ലാത്ത പ്രതിഷ്ഠയായ ആലപ്പുഴ ജില്ലയിലെ ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവിയുടെ ഉപദേവതയായി കുടികൊള്ളുന്ന കാക്കാത്തിയമ്മയുടെ പ്രാധാന്യം ഇവിടെ വിവരിക്കുന്നു* *അതിപുരാതനമായ കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഉപദേവതകളിൽ ഒന്നാണ് കാക്കാത്തിയമ്മ.കേരളത്തിൽ ഇവിടെ അല്ലാതെ വേറെ എങ്ങും കാണുവാൻ കഴിയാത്ത അത്യപൂർവമായ ഈ പ്രതിഷ്ഠ ദർശിക്കാനും വഴിപാടുകൾ നടത്താനും ദൂരേ ദേശങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ എത്തിച്ചേരുന്നു* *ക്ഷേത്രത്തിനു മുന്നിൽ ഉദ്ദേശം 100 അടിയോളം കിഴക്കുമാറിയാണ് കാക്കാത്തിയമ്മയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. സുമാർ നാലടി ഉയരത്തിൽ പ്ലാവിൻ തടിയിലാണ് ഈ രൂപം നിലകൊള്ളുന്നത്. തലയിലെ വട്ടി ഇടതുകൈകൊണ്ട് താങ്ങി വലതുകൈ അല്പം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ നിലകൊള്ളുന്നത്. അനേകം വർഷങ്ങൾക്ക് മുൻപ് ചങ്ങനാശ്ശേരി ഭാഗത്ത് വെച്ചു കാക്കാത്തി ഒരു ഉന്നതകുല ജാതനിൽ നിന്നും ഗര്ഭിണിയാകുകയും അപമാനം ഭയന്ന് ആ വീട്ടുകാർ കാക്കാത്തിയെ അപായപ്പെടുത്തി ഒരു വൈക്കോൽ തുറുവിലിട്ട് തീവെച്ചു വധിക്കുകയും ചെയ്തു. തുടർന്ന് ഈ സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരു അന്തർജ്ജനവും വധിക്കപ്പെട്ടുവത്രെ. ഇവരുടെ ആത്മാക്കൾ സംയുക്തമായി ആ പ്രദേശത്ത് പല അനിഷ്ടങ്ങളും വരുത്തി. വാഴപ്പള്ളിൽ തറവാട്ടിലെ വല്യച്ചന്മാർ എന്നറിയപ്പെട്ടിരുന്ന കാരണവന്മാർ മന്ത്രസിദ്ദി ഉള്ളവരായിരുന്നു. അവരിൽ ഒരാൾ ഈ ആത്മാക്കളെ ഒരു നാരായത്തിൽ ആവാഹിച്ചു ഇവിടെ കൊണ്ടുവന്ന് ദേവിയുടെ സമീപത്ത് കുടിയിരുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. കാക്കാത്തിയമ്മ ഭക്തജനങ്ങളുടെ വിളിപ്പുറത്തെത്തുമെന്നാണ് വിശ്വാസം. മോഷണ വസ്തുക്കൾ, നഷ്ടപെട്ട സാധനങ്ങൾ തുടങ്ങിയവ തിരികെ ലഭിക്കാൻ കാക്കാത്തിയമ്മക്ക് വഴിപാട് നേരുന്നുണ്ട്. നാനാദേശങ്ങളിൽ നിന്നും സ്ത്രീകൾ സന്താനലബ്ദിക്കും സുഖപ്രസവത്തിനുമായി കാക്കാത്തിയമ്മക് വഴിപാടുകൾ സമർപ്പിക്കുന്നു.. പളുങ്കുമാല, നേര്യത്, താംബൂലം, കരിവള എന്നിവ കാക്കാത്തിയമ്മക് പ്രീതികരങ്ങളായ വഴിപാടുകളാണ്. തികച്ചും ദ്രാവിഡ സങ്കൽപ്പത്തിലുള്ള ആരാധനാ രീതിയാണ് ഇവിടെയുള്ളത്.** *ജാതിമത ,പ്രായ ഭേദമന്യേ ഭക്തർക്ക് നടയുടെ ഉള്ളിൽ കയറി കാക്കാത്തിയമ്മയെ കരിവളയും പളുങ്കുമാലയും അണിയിക്കാമെന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്* കേരളത്തിലെ ഏക ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ആയ മൂന്നു നൂറ്റാണ്ടുകളുടെ പഴക്കം കൽപ്പിക്കുന്ന ദാരുവിൽ തീർത്ത ഏവൂർ കണ്ണമ്പള്ളിൽ ഭഗവതിയുടെ ഉപദേവതയായി കുടിയിരിക്കുന്ന കാക്കാത്തിയമ്മ. *ഇവിടുത്തെ പ്രത്യേകത ജാതിമതപ്രായ ഭേദമന്യേ ഉപദേവതാ ശ്രീകോവിലിനുള്ളിൽ ആർക്കും കയറി കാക്കാത്തിയമ്മക്ക് നേരിട്ട് വഴിപാടുകൾ നൽകാവുന്നതാണ് എന്നതാണ്* കടപ്പാട്

ഏവൂർകണ്ണമ്പള്ളിൽ ക്ഷേത്ര മാഹാത്മ്യം:

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽ 
എവൂർ ശ്രീകൃഷ്ണസ്വാമി മഹാ ക്ഷേത്രത്തിൽ നിന്നും രണ്ട് ഫർലോങ് അകലെ വടക്കുകിഴക്കായി എവൂർ പുഞ്ചയുടെ തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 900 വർഷത്തോളം പഴക്കമുള്ള അതിപുരാതന ക്ഷേത്രമാണ് കണ്ണമ്പള്ളിൽ ദേവീക്ഷേത്രം. ഭഗവതി ഭുവനേശ്വരി ആണെങ്കിലും അമ്മ രണ്ടുഭാവത്തിൽ ആണ് എന്നാണ് സങ്കല്പം പകൽ ശാന്തസ്വരൂപയായ ഭുവനേശ്വരിയായും വൈകിട്ട് കളരി ഭദ്രകാളി ആയിട്ടുമാണ് എന്നാണ് സങ്കല്പം പ്രധാന ശ്രീകോവിലിന്റെ ഉള്ളിൽ തന്നെ തെക്ക് പടിഞ്ഞാറേ കോണിൽ ഗണപതി, വിഷ്ണു, ശാസ്താവ്, ദുർഗ എന്നീ ദേവകളെ ശിലാ വിഗ്രഹങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്നു ( ഒറ്റ ശ്രീകോവിലിൽ അഞ്ചു പ്രതിഷ്ഠകൾ ) കൂടാതെ ദേവിയുടെ പിൻഭാഗത്ത് പടിഞ്ഞാറുതെക്കായി ശിവന്റെയും, ദേവിയുടെ ഇടതുവശത്ത് ചുറ്റമ്പലത്തിനുള്ളിൽ തന്നെ തുല്യപ്രാധാന്യത്തോടെ യക്ഷിയുടെയും ക്ഷേത്രത്തിനു കിഴക്കു തെക്ക് കേരളത്തിൽ എങ്ങുമേ ഇല്ലാത്ത ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ആയ കാക്കാത്തിയമ്മയുടെയും* *കിഴക്കേ അറ്റത്ത് തെക്ക് കാവിനോട് ചേർന്ന് മൂർത്തിയുടെയും പ്രതിഷ്ഠകൾ ഉണ്ട് . ക്ഷേത്രത്തിന്റെ നാലുമൂലയിലും ഓരോ വലിയ കാവുകൾ സ്ഥിതിചെയ്യുന്നു*

*ആദ്യകാലത്ത് ഇവിടെ ശിവപ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളു, ദേവിയെയും പരിവാരങ്ങളെയും പ്രതിഷ്ഠിച്ചത് പിൽക്കാലത്ത് ആണു ഈ മാറ്റത്തിന് പിന്നിൽ ഒരൈതീഹ്യമുണ്ട്. കുട്ടനാട്ടിൽ അച്ചന്കോവിലാറിന്റെ തീരത്ത് താമസിച്ചിരുന്ന ഒരു ബ്രാഹ്മണ കുടുംബത്തിന്റെ ആരാധനാമൂർത്തി ആയിരുന്നു ഭുവനേശ്വരി ദേവീ, അനന്തരഗാമികളായ ബ്രാഹ്മണർ ഭുവനേശ്വരിയെ ഭദ്രകാളിയെന്നു തെറ്റിദ്ധരിച്ചു പൂജകൾ നടത്തി, അതിനെത്തുടർന്ന് പല അനിഷ്ടങ്ങളും ഉണ്ടാകുകയും കാലക്രമേണ ബ്രാഹ്മണകുടുംബം അന്യംനിന്നുപോകുകയും ചെയ്തു, അങ്ങനെയിരിക്കെ വര്ഷകാലമായപ്പോൾ അച്ചന്കോവിലാറ് കരകവിഞ്ഞു ഒഴുകി. ക്ഷേത്രത്തിൽ വെള്ളം കയറി. പ്ലാവിൻ തടികൊണ്ട് നിർമിച്ച ദേവീവിഗ്രഹം നദിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകി കരിപ്പുഴ പുഞ്ചയിൽകൂടി ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കിഴക്കു ഭാഗത്ത് എത്തി. സമീപത്തുള്ള കാവുംതറ എന്ന ഹരിജൻ ഭവനത്തിലെ താമസക്കാർ ദേവീ വിഗ്രഹം കണ്ടെത്തുകയും പ്ലാവിൻ തടിയാണെന്നു തെറ്റിദ്ധരിച്ചു ഇരിക്കുവാനും മറ്റും ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. കാലക്രമേണ ആ വീട്ടില് അന്തച്ഛിദ്രങ്ങൾ ഉണ്ടായിത്തുടങ്ങി പ്രശ്നം വച്ചപ്പോളാണ് ആ പ്ലാവിൻതടി ദേവീ വിഗ്രഹം ആണെന്നറിഞ്ഞത്, ഉടൻ തന്നെ കണ്ണമ്പള്ളിൽ പോറ്റിയെ വിവരമറിയിച്ചു, അദ്ദേഹം അവിടെയെത്തി ദേവിയേ ഒരു ചെമ്പുകുടത്തിൽ ആവാഹിച്ചു തന്റെ മഠത്തിൽ കുടിയിരുത്തി തുടർന്ന് പോറ്റിയുടെ നേതൃത്വത്തിൽ സ്ഥാനം കണ്ടത് ശിവനടക്ക് മുൻപിൽ അല്പം വടക്കോട്ടുമാറി ആണു, പ്രത്യേകം പണികഴിപ്പിച്ച പഞ്ചലോഹ കണ്ണാടിബിംബത്തിലേക്ക് ദേവിയേ ആവാഹിച്ചു ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠ നിർവഹിച്ചു, ക്ഷേത്രത്തിലെ ഉത്സവം മണ്ഡലകാലത്തിന്ടെ അവസാനത്തെ മൂന്ന് ദിവസങ്ങളിലാണ്, കളമെഴുത്തും, പാട്ടിന്‌കൊട്ടും, എതിരേൽപ്പ് (പഴക്കമേറിയ തങ്ക ജീവതയിൽ എഴുന്നള്ളിപ്പ്),കാപ്പൊലിച്ചു താലപ്പൊലി, ഗുരുതി എന്നിവ ആണു ആ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ*

*മകര മാസത്തിൽ ഉള്ള പറക്കു എഴുന്നള്ളത്ത് രാജഭരണകാലത്തെ ആചാരങ്ങൾ കൊണ്ട് പ്രസിദ്ധമാണ്*

*എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കണ്ണമ്പള്ളിൽഭഗവതിയുടെയും എരുവഭഗവാന്റെയും പുലർച്ചെയുള്ള കൂടിയെഴുന്നള്ളത്ത് പ്രസിദ്ധമാണ്*

*ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറായി* *കണ്ണമ്പള്ളിൽ ഭഗവതിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് കണ്ണമ്പള്ളിൽ ദേവിക്ക് ചെട്ടികുളങ്ങരയുമായി ഉള്ള സഹോദരീ ബന്ധം സൂചിപ്പിക്കുന്നു.*

*ഓടനാടിന്ടെ(കായംകുളം രാജ്യം ) യുദ്ധ പരിശീലനത്തിന് പേരുകേട്ട പ്രധാന വലിയ കളരികളിൽ ഒന്നായിരുന്നു കണ്ണമ്പള്ളിൽ കളരി. കായംകുളം രാജാവുമായി അഭേദ്യ ബന്ധം*

*കണ്ണമ്പള്ളിൽ ക്ഷേത്രകിണറിന്റെ ചവിട്ടുകല്ലിൽ കാണുന്ന അപൂർവ ശിലാലിഖിതങ്ങൾ ക്ഷേത്രത്തിന്റെ പഴക്കം സംബന്ധിച്ച് സൂചന നൽകുന്നവയാണ്. ക്ഷേത്രത്തിനു കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന ഇലഞ്ഞിമരം പല പ്രേത്യേകതകളും ഉള്ളതാണ്, രണ്ടര നൂറ്റാണ്ടോളം പഴക്കമുള്ള കായംകുളം രാജാവ് ദേവിക്ക് സമർപ്പിച്ച കായംകുളം വാൾ ഈ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു*

*കായംകുളംരാജാവിന്ടെ നിർദേശപ്രകാരം നിർമിച്ചതാണ് 240 വര്ഷം പഴക്കമുള്ള തങ്ക ജീവത.* 

*കേരളത്തിൽ മറ്റെങ്ങുമില്ലാത്ത പ്രതിഷ്ഠയായ ആലപ്പുഴ ജില്ലയിലെ ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവിയുടെ ഉപദേവതയായി കുടികൊള്ളുന്ന കാക്കാത്തിയമ്മയുടെ പ്രാധാന്യം ഇവിടെ വിവരിക്കുന്നു* 

*അതിപുരാതനമായ കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഉപദേവതകളിൽ ഒന്നാണ് കാക്കാത്തിയമ്മ.കേരളത്തിൽ ഇവിടെ അല്ലാതെ വേറെ എങ്ങും കാണുവാൻ കഴിയാത്ത അത്യപൂർവമായ ഈ പ്രതിഷ്ഠ ദർശിക്കാനും വഴിപാടുകൾ നടത്താനും ദൂരേ ദേശങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ എത്തിച്ചേരുന്നു* 

*ക്ഷേത്രത്തിനു മുന്നിൽ ഉദ്ദേശം 100 അടിയോളം കിഴക്കുമാറിയാണ് കാക്കാത്തിയമ്മയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. സുമാർ നാലടി ഉയരത്തിൽ പ്ലാവിൻ തടിയിലാണ് ഈ രൂപം നിലകൊള്ളുന്നത്. തലയിലെ വട്ടി ഇടതുകൈകൊണ്ട് താങ്ങി വലതുകൈ അല്പം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ നിലകൊള്ളുന്നത്. അനേകം വർഷങ്ങൾക്ക് മുൻപ് ചങ്ങനാശ്ശേരി ഭാഗത്ത് വെച്ചു കാക്കാത്തി ഒരു ഉന്നതകുല ജാതനിൽ നിന്നും ഗര്ഭിണിയാകുകയും അപമാനം ഭയന്ന് ആ വീട്ടുകാർ കാക്കാത്തിയെ അപായപ്പെടുത്തി ഒരു വൈക്കോൽ തുറുവിലിട്ട് തീവെച്ചു വധിക്കുകയും ചെയ്തു. തുടർന്ന് ഈ സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരു അന്തർജ്ജനവും വധിക്കപ്പെട്ടുവത്രെ. ഇവരുടെ ആത്മാക്കൾ സംയുക്തമായി ആ പ്രദേശത്ത് പല അനിഷ്ടങ്ങളും വരുത്തി. വാഴപ്പള്ളിൽ തറവാട്ടിലെ വല്യച്ചന്മാർ എന്നറിയപ്പെട്ടിരുന്ന കാരണവന്മാർ മന്ത്രസിദ്ദി ഉള്ളവരായിരുന്നു. അവരിൽ ഒരാൾ ഈ ആത്മാക്കളെ ഒരു നാരായത്തിൽ ആവാഹിച്ചു ഇവിടെ കൊണ്ടുവന്ന് ദേവിയുടെ സമീപത്ത് കുടിയിരുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. കാക്കാത്തിയമ്മ ഭക്തജനങ്ങളുടെ വിളിപ്പുറത്തെത്തുമെന്നാണ് വിശ്വാസം. മോഷണ വസ്തുക്കൾ, നഷ്ടപെട്ട സാധനങ്ങൾ തുടങ്ങിയവ തിരികെ ലഭിക്കാൻ കാക്കാത്തിയമ്മക്ക് വഴിപാട് നേരുന്നുണ്ട്. നാനാദേശങ്ങളിൽ നിന്നും സ്ത്രീകൾ സന്താനലബ്ദിക്കും സുഖപ്രസവത്തിനുമായി കാക്കാത്തിയമ്മക് വഴിപാടുകൾ സമർപ്പിക്കുന്നു.. പളുങ്കുമാല, നേര്യത്, താംബൂലം, കരിവള എന്നിവ കാക്കാത്തിയമ്മക് പ്രീതികരങ്ങളായ വഴിപാടുകളാണ്. തികച്ചും ദ്രാവിഡ സങ്കൽപ്പത്തിലുള്ള ആരാധനാ രീതിയാണ് ഇവിടെയുള്ളത്.** 

*ജാതിമത ,പ്രായ ഭേദമന്യേ ഭക്തർക്ക് നടയുടെ ഉള്ളിൽ കയറി കാക്കാത്തിയമ്മയെ കരിവളയും പളുങ്കുമാലയും അണിയിക്കാമെന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്*

കേരളത്തിലെ ഏക ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ആയ മൂന്നു നൂറ്റാണ്ടുകളുടെ പഴക്കം കൽപ്പിക്കുന്ന ദാരുവിൽ തീർത്ത ഏവൂർ കണ്ണമ്പള്ളിൽ ഭഗവതിയുടെ ഉപദേവതയായി കുടിയിരിക്കുന്ന കാക്കാത്തിയമ്മ.

*ഇവിടുത്തെ പ്രത്യേകത ജാതിമതപ്രായ ഭേദമന്യേ ഉപദേവതാ ശ്രീകോവിലിനുള്ളിൽ ആർക്കും കയറി കാക്കാത്തിയമ്മക്ക് നേരിട്ട് വഴിപാടുകൾ നൽകാവുന്നതാണ് എന്നതാണ്*
കടപ്പാട്

+15 प्रतिक्रिया 0 कॉमेंट्स • 2 शेयर
അനീഷ് Jul 18, 2019

#നാലമ്പല #ക്ഷേത്രങ്ങളിലൂടെ ....2 #കൂടൽമാണിക്യം #ക്ഷേത്രം ഭരതന്റെ ‍ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം. സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. പുരാതനകാലത്ത് ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠ ഇല്ലാതെ മുഖ്യപ്രതിഷ്ഠ മാത്രമേ ഉള്ളൂ എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്. ഐതിഹ്യം ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും (ശ്രീരാമക്ഷേത്രം,തൃപ്രയാർ), കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാൾ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി. സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തിൽ കുലിപനി മഹർഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികർമ്മങ്ങൾ നിർവഹിച്ചു എന്നും പറയപ്പെടുന്നു. മഹർഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളിൽ ഒന്നാണ്‌ കുലിപനിതീർത്ഥങ്ങളിൽ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീർത്ഥക്കുളത്തിൽ ഉണ്ട് എന്നാൺ വിശ്വാസം. യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹർഷി വരമായി ആവശ്യപ്പെട്ടത്. മഹർഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാൻ അരുളിചെയ്ത് അനുഗ്രഹിച്ചു. ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ് ലൈക്ക് ചെയ്യൂ ഗംഗ,യമുന,സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി “കുലീപിനി“ എന്ന പേരിൽ ഒരു തീർത്ഥം സൃഷ്ടിച്ചു. പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം. പ്രത്യേകതകൾ ക്ഷേത്രചരിത്രം പരിശോധിച്ചാൽ കേരള ചരിത്രത്തിന്റെ മാറ്റങ്ങൾ പ്രതിഫലിക്കുന്ന കണ്ണാടിയായി പരിലസിക്കുന്നു ഈ ക്ഷേത്രം എന്നു മനസ്സിലാക്കാം. രാജശാസനകൾ കൊത്തിവയ്ക്കാൻ ഈ ക്ഷേത്രം തിരഞ്ഞെടുത്തിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. 8-ആം നൂറ്റാണ്ടിലേയും 12-ആം നൂറ്റാണ്ടിലേയും ഓരോ ശിലാശാസനകൾ ഈ ക്ഷേത്രത്തിൽ ഇന്നും കാണാം. ഇതു രണ്ടും ശ്രീകോവിലിന്റെ വടക്ക് വശത്ത് അകത്തെ പ്രദക്ഷിണവഴിയിൽ കിടന്നിരുന്നു. ഭക്തന്മാർ ചവുട്ടിനടന്നതിനാൽ ചില അക്ഷരങ്ങൾക്ക് തേയ്മാനം വന്നുപോയതുകൊണ്ട് ഇരുപത് കൊല്ലത്തിനു മുമ്പ് പടിഞ്ഞാറേ ചുമരിൽ ഉറപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. സാധാരണ മഹാക്ഷേത്രങ്ങളിൽ പ്രധാന പ്രതിഷ്ഠയ്ക്ക് പുറമെ ഗണപതി, ശാസ്താവ്, ദക്ഷിണാമൂർത്തി തുടങ്ങിയ ഉപദേവന്മാരും ഉണ്ടായിരിക്കും. എന്നാൽ ഇവിടെ എല്ലാ സേവയും സംഗമേശ്വരനു മാത്രമേ ചെയ്യാറുള്ളു. എന്നാൽ വാതിൽമാടത്തിൽ തെക്കും വടക്കും ഓരോ തൂണുകളിൽ ദുർഗ്ഗയും ഭദ്രകാളിയും ഉണ്ട്. പക്ഷെ അവിടെ അഭിഷേകമോ നിവേദ്യമോ ഒന്നും ഇല്ല. സാധാരണ മറ്റ് ക്ഷേത്രങ്ങളിൽ ഉള്ള പോലെ അഞ്ചു പൂജയും മൂന്ന് ശ്രീബലിയും ഇവിടെ ഇല്ല. എതൃത്ത പൂജ, ഉച്ച പൂജ,അത്താഴ പൂജ എന്നീ പൂജകൾ നടത്തുന്നു. ഉഷപൂജയും പന്തീരടിയും ഇല്ല. പുറത്തേക്ക് എഴുന്നള്ളിക്കുക ഉത്സവകാലങ്ങളിൽ മാത്രമേ പതിവുള്ളു. ഉത്സവബലിയും ഇല്ല. ശ്രീഭൂതബലി മാത്രമേ ഉള്ളു. ക്ഷേത്രത്തിൽ തെച്ചി, തുളസി മുതലായ പൂജാപുഷ്പങ്ങൾ ഉപയോഗിക്കുന്നുവെങ്കിലും തെച്ചിയും തുളസിയും ക്ഷേത്രത്തിൽ വളരുന്നില്ല. ക്ഷേത്രത്തിലെ തീർത്ഥത്തിൽ മത്സ്യങ്ങൾ ഒഴികെ മറ്റ് ജലജന്തുക്കൾ സാധാരണമല്ല. പൂജയ്ക്കായി ചന്ദനത്തിരി,കർപ്പൂരം മുതലായവ ഉപയോഗിക്കുന്നില്ല. കേരളീയ വാസ്തുവിദ്യയുടെ പ്രത്യക്ഷ ഉദാഹരണമായ ഒരു കൂത്തമ്പലം ക്ഷേത്രതുല്യ പവിത്രതയോടെ നിലക്കൊള്ളുന്നു. കൂടൽമാണിക്യ സ്വാമി ഭക്തജനങ്ങളുടെ രോഗമോചകനായി ആരാധിക്കപ്പെടുന്നു. ഉദരരോഗനിവാരണത്തിനായി വഴുതനങ്ങ നിവേദ്യം കഴിക്കുന്നത് ഇവിടത്തെ പ്രത്യേകതയാണ്‌. ശ്വാസസംബന്ധമായ രോഗത്തിൻറെ നിവാരണത്തിനായി ക്ഷേത്രതീർത്ഥത്തിൽ മീനൂട്ട് എന്ന വഴിപാടു നടത്തുന്നത് ശ്രേഷഠമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിൽ നടത്തുന്ന പുത്തരിനിവേദ്യത്തിൻറെ അനുബന്ധമായി നടത്തുന്ന മുക്കുടിനിവേദ്യം സേവിച്ചാൽ ഒരു വർഷത്തേക്ക് രോഗവിമുക്തരാകും എന്നാണ് വിശ്വാസം. വഴിപാടുകളിൽ ഏറ്റവും പ്രധാനമായ താമരമാല ചാർത്തൽ വർഷക്കാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ നടത്താറുണ്ട്. പ്രതിഷ്ഠ മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കമുണ്ട്‌. ചതുർബാഹുവാണ്‌. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച്‌ ആഭരണങ്ങളും ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ് ലൈക്ക് ചെയ്യൂ ധരിച്ച്‌ കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത്‌ കിരീടത്തിന്റെ മുകളിലൂടെ രണ്ട്‌ വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിൽ ഉപദേവതകളില്ല. തിടപ്പള്ളിയിൽ ഹനുമാനും, വാതിൽ മാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം. നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളില്‌ ധാരാളം കലാചാതുരിയോടെയുള്ള ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌.. കുളം ക്ഷേത്രത്തിനു ചുറ്റും നാല് വലിയ കുളങ്ങൾ ഉണ്ട്. ക്ഷേത്രവളപ്പിന് അകത്തുള്ള തീർത്ഥം കുലീപിനി മഹർഷിഇവിടെ ഒരു മഹായജ്ഞം നടത്തിയ ശേഷം പുണ്യനദിയായ ഗംഗ വന്ന് നിറഞ്ഞതായി ആണെന്ന് ഐതിഹ്യം. ഈ കുളം കുലീപിനി തീർത്ഥം എന്ന് അറിയപ്പെടുന്നു. ആറാ‍ട്ടിനും മറ്റ് ക്ഷേത്രാവശ്യങ്ങൾക്കുമുള്ള ജലം ഇവിടെനിന്നാണ് ഉപയോഗപ്പെടുത്തുന്നത്. തീർത്ഥ പ്രദക്ഷിണം പാപ ദോക്ഷത്തിനുള്ള വഴിപാടായി കണക്കാക്കുന്നു. ക്ഷേത്രത്തിൽ പ്രദക്ഷിണം പൂർണ്ണമാകണമെങ്കിൽ തീർത്ഥവും കൂത്തമ്പലവും ക്ഷേത്രത്തോടൊപ്പം പ്രദക്ഷിണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിശ്വാസം. ക്ഷേത്ര വളപ്പിനു പുറത്തായി കിഴക്കുവശത്തായി ഉള്ള കുളം കുട്ടൻ കുളം എന്ന് അറിയപ്പെടുന്നു. ഇത് കുട്ടൻ എന്ന ദ്രാവിഡ (ബുദ്ധ)ദേവനുമായി ബന്ധപ്പെട്ടപേരാണ്‌. ക്ഷേത്രം ആദിയിൽ ദ്രാവിഡക്ഷേത്രമായിരുന്നതിനുള്ള തെളിവുകളിലൊന്നാണ്‌ ഇത്. ഉത്സവം മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി,തിരുവോണം നാളിൽ ആറാട്ടായി ആകെ പതിനൊന്ന് ദിവസമാണ് ഇവിടത്തെ ഉത്സവം. കൊടി കയറുന്നതിനു മൂന്ന് ദിവസം മുമ്പെ “ശുദ്ധി” തുടങ്ങും. കൊടിപുറത്തു വിളക്ക് മുതൽക്കാണ്‌ കാഴ്ച്ച തുടങ്ങുക. നെറ്റിപ്പട്ടം അണിഞ്ഞ പതിനേഴ് ആനകൾ ക്ഷേത്രോത്സവത്തിന് ഉണ്ടാവാറുണ്ട്. തൃശ്ശൂർ പൂരത്തിന്റെ പിറ്റേ ദിവസമാണ്‌ ഇവിടെ ഉത്സവം തുടങ്ങുക. ഉത്രം നാളിൽ കൊടികയറി കഴിഞ്ഞാൽ കൂത്തമ്പലത്തിൽ കൂടിയാട്ടത്തിലെ ഒരു ചെറിയ ഭാഗം അരങ്ങേറികൊണ്ട് കലോത്സവത്തിന്റെ നാന്ദി കുറിക്കുന്നു. കൊടിയേറ്റത്തിൻറെ പിറ്റേന്ന് കൊടിപുറത്ത് വിളക്ക്. ഈ ചടങ്ങിലൂടെയാണ്‌ ഭഗവാൻ ആദ്യമായി നാലമ്പലത്തിൽ നിന്നും ക്ഷേത്രങ്കണത്തിലേക്ക് എഴുന്നുള്ളുന്നത്. പിറ്റേന്ന് മുതൽ പള്ളിവേട്ടയുടെ തലെന്നാൾ വരെ ,‘വിളക്കിനെഴുന്നള്ളത്ത് ‘എന്ന ചടങ്ങുണ്ട്. ‘വലിയ വിളക്ക് ‘എന്നാണ് ഏറ്റവും ഒടുവിലത്തെ വിളക്കിനു പറയുന്ന പേർ. കൊടിപുറത്തു വിളക്കിന്റെ പിറ്റേന്ന് രാവിലെ മുതൽ പള്ളിവേട്ട നാൾ പകൽ വരെ ദിവസവും ശ്രീബലിയെഴുന്നെള്ളിപ്പുണ്ട്. ശ്രീബലിക്കും വിളക്കിനും 17 ആനയും പഞ്ചാരിമേളവും അകമ്പടി സേവിക്കും. രാവിലെയും രാത്രിയും 9 മണിമുതൽ ഏകദേശം 3 മണിക്കൂറോളം ഈ എഴുന്നള്ളിപ്പ് ഉണ്ടായിരിക്കും. പള്ളിവേട്ടദിവസം രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ നിന്നും ഒരു കിലോമീറ്റർ കിഴക്കുഭാഗത്തുള്ള ആൽത്തറയിലാണ്‌ പള്ളിവേട്ട നടക്കുന്നത്. ആദ്യം ഒരു ആന കഴുത്തിലെ മണിപോലും കിലുങ്ങി ശബ്ദമുണ്ടാക്കാതെ ആൽത്തറയിലെത്തുന്നു.ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ് ലൈക്ക് ചെയ്യൂ ചടങ്ങ് കഴിഞ്ഞാൽ അഞ്ച് ആനയുമായി പഞ്ചവാദ്യത്തോടെ തിരിച്ചെഴുന്നള്ളത്ത്. കുട്ടങ്കുളത്തിനു സമീപം എത്തിയാൽ വെടിക്കെട്ടും തുടർന്ന് പാണ്ടിമേളവും ഉണ്ടായിരിക്കും. പിറ്റേന്ന് പൂജകഴിഞ്ഞ് ശ്രീഭൂതബലി കഴിഞ്ഞ് മൂന്ന് ആനയുടെ അകമ്പടിയോടെ ആറാട്ടിനു യാത്രയാകുന്നു. ആറാട്ട് ചാലക്കുടിയിലെ കൂടപ്പൂഴയിലോ രാപ്പാളോ ആയിരിക്കും നടത്തുക. രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ എത്തി പ്രദക്ഷിണം പൂർത്തിയാക്കി അകത്തേയ്ക്ക് എഴുന്നുള്ളിക്കുന്നു. കൊടിയിറക്കിനു മുമ്പായി കൊടൊക്കൽ നെല്പറ നിറയ്ക്കുന്നത് കാലങ്ങളായി നടത്തിവരുന്ന ഒരു വഴിപാടാണ്‌.. ഉത്സവസമയത്ത് 24 മണിക്കൂറും ക്ഷേത്രത്തിൽ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. രാവിലെ ശീവേലി കഴിഞ്ഞാൽ കിഴക്കെ നടപുരയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കാറുണ്ട്. 3 മണിമുതൽ പ്രത്യേക പന്തലിൽ കലാപരിപാടികൾ ആരംഭിക്കും. സന്ധ്യയ്ക്ക് നടപ്പുരയിൽ സന്ധ്യാവേലകൾ ആരംഭിക്കും. കൂത്തമ്പലത്തിൽ ചാക്യാർകൂത്തും പടിഞ്ഞാറേ നടപുരയിൽ കുറത്തിയാട്ടം, പാഠകം എന്നിവയും ഉണ്ടാകും. വിളക്ക് കഴിഞ്ഞാൽ പുലരും വരെ കഥകളിയുണ്ട്. രാവിലേയും വൈകിട്ടും പുറത്തേക്ക് എഴുന്നുള്ളിക്കുന്നതിനു മുമ്പായി ‘മാതൃക്കൽ തൊഴൽ‘ എന്ന ഒരു പ്രത്യേക ചടങ്ങുണ്ട്. വലിയവിളക്ക് ദിവസം രാത്രി വിളക്ക് കഴിഞ്ഞാൽ ‘ശ്രീരാമപട്ടാഭിഷേകം‘ കഥകളി അറങ്ങേറുന്നു. ഇരിങ്ങാലക്കുടക്കാർ ആവേശപൂർവ്വം കാത്തിരിക്കുന്ന ദിനങ്ങളാൺ ഉത്സവനാളുകൾ. ഉത്സവ പ്രദക്ഷിണം പതിനേഴ് ആനകളാണ് ഉത്സവ പ്രദക്ഷിണത്തിന് എഴുന്നള്ളിക്കുന്നത്. പഞ്ചാരി മേളം ഉത്സവത്തിന് മേളക്കൊഴുപ്പേകുന്നു. ഏഴ് ആനകളുടെ നെറ്റിപ്പട്ടം തനിത്തങ്കം കൊണ്ട് നിർമ്മിച്ചതാണ്‌. മറ്റ് പത്ത് ആനകളുടെ നെറ്റിപ്പട്ടങ്ങൾ വെള്ളികൊണ്ടും നിർമ്മിച്ചതാണ്‌. ഇത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്‌.. പള്ളിവേട്ട ഇത് ഒരു പ്രതീകാത്മകമായ നായാട്ട് ആണ്‌. കൂടൽ സന്നിധിയിൽ നിന്ന് കുറച്ച് അകലെ പാതയുടെ മദ്ധ്യഭാഗത്തായുള്ള ആല്‌ത്തറക്കൽ സ്വാമിയുടെ തിടമ്പ് വാദ്യാഘോഷങ്ങളൊന്നുമില്ലാതെ എഴുന്നള്ളിയെത്തുന്നു. അവിടെ തയ്യാറാക്കി നിർത്തിയിരിക്കുന്ന പന്നിയുടെ രൂപത്തിലേക്ക് ഒരു ശാന്തി അമ്പെയ്ത് കൊള്ളിക്കുന്നു. ഇതിനുശേഷം അഞ്ച് ആനകളുടെ അകമ്പടിയോടെ പഞ്ചവാദ്യവുമായി തിരിച്ച് പോവുന്നു. കിഴക്കേ നടയിലെ കുട്ടൻ കുളത്തിന്റെ കിഴക്കേ കരയിൽ വച്ച് പഞ്ചവാദ്യം കലാശിക്കും. പിന്നെ പാണ്ടി കൊട്ടി ദേവനെ അകത്തേക്ക് എഴുന്നള്ളിക്കുന്നു. നാടിന്റെ രക്ഷകനായ ഭഗവാൻ ദുഷ്ടനിഗ്രഹത്തിനിറങ്ങുന്നതായാണ്‌ സങ്കല്പം. വിശേഷ ദിവസങ്ങൾ പ്രതിഷ്ഠാദിനം മകരമാസം പുണർതം നാളിലാണ്‌. തിരുവുത്സവം-മേടം മേടമാസം ഉത്രം നാൾ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന 11 ദിവസത്തെ ക്ഷേത്രോത്സവമാണ്‌ പ്രധാന തിരുവാണ്ട് വിശേഷം. അംഗുലീയാങ്കം കൂത്തും പ്രബന്ധവും-ഇടവം ഇടവമാസത്തിൽ തൃക്കേട്ട നാൾ മുതൽ 29 ദിവസം രാമായണം പ്രബന്ധവും അതിനു ശേഷം 12 ദിവസം അംഗൊലീയാങ്കവും ക്ഷേത്രത്തിൽ വർഷങ്ങളായി നടത്തിവരുന്നു. രാമായണമാസം-കർക്കിടകം കർക്കിടകമാസത്തിൽ രാമായണപാരായണത്തോടെ മാസം ആചരിക്കുന്നു. കർക്കിടകമാസം അത്തം ക്ഷേത്രത്തിൽ ഇല്ലംനിറ ആഘോഷിക്കുന്നു. ക്ഷേത്രത്തിൽ നിന്നും കതിരുകൾ വീടുകളിൽ കൊണ്ടുവന്ന് പത്തായത്തിൽ സൂക്ഷിക്കുന്നു. മുക്കുടി നിവേദ്യം-തുലാം തുലാമാസം ഉത്രാടം നാൾ തണ്ടികകളിലായി പുന്നെല്ല്, നേന്ത്രക്കുല, പച്ചക്കറി മുതലായവ ക്ഷേത്രത്തിൻറെ അധീനതയിലുള്ള പോട്ടക്കച്ചേരിയിൽ നിന്നും കൊണ്ടുവരുന്നു. ഈ വിഭവങ്ങൾ കൊണ്ട് ഭഗവാൻ പുത്തരി നിവേദ്യം ഒരുക്കി അത് കഴിഞ്ഞ് ഭക്തജനങ്ങൾക്ക് പുത്തരിസദ്യ നടത്തുന്നു. പിറ്റേന്ന് കുട്ടഞ്ചേരി മൂസ്സ് പ്രത്യേകം തയ്യാറാക്കുന്ന മുക്കിടി നിവേദ്യം ക്ഷേത്രത്തിൽ തൊഴാനെത്തുന്നവർക്ക് നൽകുന്നു. മണ്ഡലക്കാലം-വൃശ്ചികം, ധനു വൃശ്ചികമാസത്തിൽ ഒരു മണ്ഡലക്കാലം മുഴുവൻ ക്ഷേത്രത്തിൽ നിറമാലയും ചുറ്റുവിളക്കും ഉണ്ടായിരിക്കും. പൊഞ്ഞനം ഭഗവതി ആറാട്ട്-കുംഭം കുംഭമാസം പുണർതം നാൾ കുലീപിനി തീർത്ഥത്തിൽ പൊഞ്ഞനം ഭഗവതിയുടെ ആറാട്ട് നടക്കുന്നു. യജുർവേദ ലക്ഷാർച്ചന-ധനു ധനുമാസം 1 മുതൽ 7 വരെ ക്ഷേത്രത്തിൽ യജുർവേദ ലക്ഷാർച്ചന നടക്കുന്നു. വിനായക ചതുർത്ഥി-കന്നി വിനായക ചതുർത്ഥിനാൾ ക്ഷേത്രത്തിനു കിഴക്ക് ഭാഗത്തുള്ള ആലിൻ ചുവട്ടിലെ ഗണപതിക്ക് പ്രത്യേക പൂജകൾ നടത്താറുണ്ട്. വഴിപാടുകൾ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ: താമരമാല, മീനൂട്ട്, വഴുതനങ്ങ നിവേദ്യം, കൂത്ത് , അവിൽ നിവേദ്യം, നെയ് വിളക്ക് എന്നിവയാണ്‌. അഭിഷ്ടസിദ്ധിക്കും സത്സന്താന ലബ്ധിക്കും കൂത്ത് വഴിപാട് നടത്താറുണ്ട്. ക്ഷേത്രത്തിലെ മറ്റൊരു വഴിപാടാണ്‌ കളഭം. ക്ഷേത്രത്തിൽ 41 ദിവസം തുടർച്ചയായി അത്താഴപൂജയ്ക്ക് തൊഴുന്നതും ശ്രേയസ്ക്കരമാണ്‌. കൂട്ട്പായസം സവിശേഷമാണ്‌. നാലിടങ്ങഴി അരികൊണ്ടുള്ള വെള്ള നിവേദ്യവും മുഖ്യമാണ്‌. പാല്പായസം, അപ്പം, നെയ്പായസം, ത്രിമധുരം,തുലാഭാരം എന്നിങ്ങനെ വിവിധതരത്തിലുള്ള വഴിപാടുകൾ വേറെയുണ്ട്. മീനൂട്ട് ചുരുക്കം ചില ക്ഷേത്രങ്ങളിൽ മാത്രമേ മീനൂട്ട് എന്ന വഴിപാട് ഉള്ളു. ഏറ്റവും പ്രാധാന്യം തൃപ്രയാറിലാണെങ്കിലും ഇവിടെയും പ്രധാനപ്പെട്ട വഴിപാടാണ്‌. ഇവിടത്തെ മത്സ്യങ്ങൾ ദേവാംശങ്ങളായതിനാൽ ഇവരെ തൃപ്തിപെടുത്തുന്നത് ദൈവികമായ ഒരു കാര്യമാണെന്ന വിശ്വാസമുണ്ട്. കാര്യസാദ്ധ്യത്തിനും സന്താനലാഭത്തിനും മീനൂട്ട് വളരെ പ്രധാനമാണ്‌. ദ്രാവിഡക്ഷേത്രമായിരുന്ന കാലത്തെ മത്സ്യാരാധനയുടെ ബാക്കി പത്രമായും ഇതിനെ കരുതാം. താമരമാല അമ്പലവാസികൾക്ക് താമരമാലയ്ക്ക് പുത്തൻ കൊടുക്കുക എന്നത് പ്രധാനമാണ്‌. താമരമാല സ്വാമിക്ക് വളരെ ഇഷ്ഠമാണ്‌. പ്രതിബന്ധമുള്ള ഏത് കാര്യവും മാലയ്ക്കു മൂന്ന് പുത്തൻ ഉഴിഞ്ഞ് വച്ചാൽ ഉദ്ദേശിച്ച കാര്യം സഫലമായി തീരുമെന്നാൺ ജനങ്ങളുടെ വിശ്വാസം. വർഷകാലത്ത് അടിയന്തരങ്ങൾക്ക് മഴ പെയ്യാതിരിക്കാൻ ഈ വഴിപാട് കഴിച്ചാൽ മഴ പെയ്യില്ല എന്നും വിശ്വാസം ഉണ്ട്. ഉണ്ണായിവാര്യരും സംഗമേശനും നളചരിതം ആട്ടകഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വരപ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യർ കൂടൽമാണിക്യസ്വാമിയുടെ ഒരുത്തമഭക്തനായിരുന്നു. ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിനു സമീപത്തുള്ള അകത്തൂട്ട് വാര്യത്താണദ്ദേഹത്തിൻറെ ജനനം. ദേവനു മാലക്കെട്ടൽ അകത്തൂട്ട് വാരിയത്തെക്കായതിനാൽ ബാല്യകാലം മുതൽ ഭഗവാനെ സേവിക്കാൻ ഉണ്ണായിവര്യർക്ക് സാധിച്ചു. ദിവസേന താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങൾകൊണ്ട് മാലകെട്ടി സംഗമേശൻ സമർപ്പിച്ചിരുന്ന അദ്ദേഹത്തിനു സ്തോത്രരൂപത്തിലുള്ള ഒരു മാല ഭഗവാൻ സമർപ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിൻറെ ഫലമാണ് സ്തോത്രകാവ്യമായ “ശ്രീരാമപഞ്ചശതി”. ശ്രീ സംഗമേശനെ അഭിസംബോധന ചെയ്ത്കൊണ്ട്,അമ്പത് ദശകങ്ങളിലൂടെ,അഞ്ഞൂറ്റിമുപ്പത്തിനാലു ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ സ്തോത്രകാവ്യമാണിത്. എത്തിച്ചേരുവാനുള്ള വഴി ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - ഇരിഞ്ഞാലക്കുട - 10 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷൻ - തൃശ്ശൂർ - 21 കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള പട്ടണം - തൃശ്ശൂർ - 21 - കിലോമീറ്റർ അകലെ. ഏറ്റവും അടുത്തുള്ള വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 40 കിലോമീറ്റർ അകലെ

+10 प्रतिक्रिया 0 कॉमेंट्स • 5 शेयर
അനീഷ് Jul 17, 2019

#നാലമ്പല #ക്ഷേത്രങ്ങളിലൂടെ.....(1) #തൃപ്രയാർ #ശ്രീരാമ #ക്ഷേത്രം കേരളത്തിലെ പുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി തൃപ്രയാർ എന്ന സ്ഥലത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ചതുർബാഹുവായ വിഷ്ണു രൂപത്തിലാണ് ഇവിടെ ശ്രീരാമ പതിഷ്ഠ. കിഴക്കോട്ട് ദർശനമായി ആറടി പൊക്കമുള്ള അഞ്ജനശിലയിൽ തീർത്ത മനോഹരമായ വിഗ്രഹം നിൽക്കുന്ന രൂപത്തിലാണ്. ശംഖും, ചക്രവും, വില്ലും, പുഷ്പഹാരവും നാലു കൈകളിലായി വഹിച്ചു നിൽക്കുന്നതാണ് വിഗ്രഹം. ഖരനെ വധിച്ച് വിജയശ്രീലാളിതനായി നിൽക്കുന്ന ശ്രീരാമനെയാണ് ഈ വിഗ്രഹത്തിൽ പുനരവതരിപ്പിച്ചിരിക്കുന്നത് എന്ന് കരുതിപ്പോരുന്നു. അതിനാൽ രൗദ്രഭാവത്തിലാണ് പ്രതിഷ്ഠ. സർവാഭരണ വിഭൂഷിതനായി, ഇരു വശത്തും ശ്രീദേവി, ഭൂദേവി എന്നിങ്ങനെ ദേവീ ചൈതന്യങ്ങളോടെയാണ് ശ്രീരാമ ദേവൻ ഇവിടെ വാഴുന്നത്. ഉപദേവതകളായി, ഗോശാല കൃഷ്ണൻ, അയ്യപ്പൻ, ദക്ഷിണാമൂർത്തി, ഗണപതി എന്നിവരും അദൃശ്യ സാന്നിധ്യമായി ഹനുമാനും ചാത്തനും ഇവിടെ ആരാധിക്കപ്പെട്ടു വരുന്നു. ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റെ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് ശ്രീരാമക്ഷേത്രവും ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), ലക്ഷ്മണക്ഷേത്രവും(ലക്ഷ്മണപെരുമാൾ ക്ഷേത്രം,മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രങ്ങള് നിർമ്മിച്ച് പ്രതിഷ്ഠ നടത്തി. ക്ഷേത്രത്തിന്റെ പേരിനു പിന്നില് ഉള്ള ഐതിഹ്യം പ്രസിദ്ധമാണ്. വാമനാവതാരവേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നുവന്നപ്പോൾ ഭഗവാൻറെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തൻറെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. ആ തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ് ലൈക്ക് ചെയ്യൂ പതിച്ചു എന്നാണ് ഐതിഹ്യം. ആ തീർത്ഥജലമാണത്രെ “തൃപ്രയാർ“ ആയത്. “തിരുപാദം കഴുകിയത് ആറായി” തീർന്നപ്പോൾ അത് “തിരുപ്പാദയാറായി” അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി. ദിവസവും ഉഷ പൂജ, എതിർത്ത് പൂജ, പന്തീരടി പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിങ്ങനെ അഞ്ചുനേരം പൂജ നടക്കുന്നു. പ്രതിഷ്ഠയുടെ ചൈതന്യം വഹിക്കുന്ന ഒരു പ്രതിരൂപം ഭക്ത ജനങ്ങളുൾപ്പെടുന്ന ഘോഷയാത്രയായി മൂന്നു നേരം ക്ഷേത്രത്തിനെ വലം വെക്കുന്നു. കതിനവെടിയാണ് ഇവിടത്തെ പ്രധാന വഴിപാട്. മഹാവിഷ്ണുവിന്റെ 10 അവതാരങ്ങളിൽ ഏഴാമത്തേതാണ് ശ്രീരാമന്. ആദ്യത്തെ അവതാരമായ മത്സ്യാവതാരത്തിന്റെ സങ്കൽപ്പത്തിൽ മുൻപിലുള്ള പുഴയിലേക്ക് അരി വലിച്ചെറിയുന്ന വഴിപാടാണ് മീനൂട്ട്. ഇത് ഭഗവാന് വളരെ പ്രിയപ്പെട്ട വഴിപാടാണ്.പുഴയിലെ മത്സ്യങ്ങൾ ഭഗവാന്റെ മക്കളാണ് എന്നണ് വിശ്വാസം.പാൽപ്പായസം, കളഭാഭിഷേകം തുടങ്ങിയവ മറ്റുവഴിപാടുകളാണ്. തൃപ്രയാർ ഏകാദശി പേര് കേട്ടതാണ്. ഗുരുവായൂരും തൃപ്രയാറും ഏകാദശി ആഘോഷിക്കുന്ന നവംബർ-ഡിസംബർ മാസങ്ങളിൽ വളരെ വലിയ പുരുഷാരമാണ് തൃപ്രയാർ ക്ഷേത്രം ദർശിക്കാനെത്തുന്നത്. ഏകാദശിക്ക് മുൻപുള്ള ദിവസം ശാസ്താവിനെ വഹിച്ചു കൊണ്ടുള്ള ഭക്തജന ഘോഷയാത്രയും ഏകാദശി ദിനത്തിൽ ഭഗവാൻ ശ്രീരാമനെ 30ൽ പരം ആനകളുടെ അകമ്പടിയോടെ എഴുന്നള്ളിച്ചു കൊണ്ടുള്ള ഘോഷ യാത്രയും നടന്നു വരുന്നു.

+14 प्रतिक्रिया 0 कॉमेंट्स • 6 शेयर

വേളോർവട്ടം മഹാദേവ ക്ഷേത്രം 🐠🐠🐠🐠🐠🐠🐠🐠🐠🐠🐠🐠 ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല നഗരത്തില്‍ നിന്നും 2.5 കിലോമീറ്റര്‍ പടിഞ്ഞാറു മാറിയാണ് വേളോര്‍വട്ടം മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രണ്ടു നാലമ്പലങ്ങളും രണ്ടു കൊടിമര പ്രതിഷ്ഠകളും ഉള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് വേളോര്‍വട്ടം ശിവക്ഷേത്രം. രണ്ടു ശ്രീകോവിലിലും ഭഗവാന്‍ രണ്ടു സങ്കല്‍പ്പത്തില്‍ വാഴുന്നു. ഒന്നില്‍ തെക്കനപ്പനായി കിരാതമൂര്‍ത്തി സങ്കല്‍പ്പത്തില്‍ സ്വയംഭൂ ലിംഗത്തിലും ,മറ്റേതില്‍ വടക്കനപ്പനായി ശ്രീമഹാദേവ സങ്കല്‍പ്പത്തിലും വാഴുന്നു . വടക്കനപ്പന് വട്ടശ്രീകോവിലും തെക്കനപ്പനു ചതുര ശ്രീകോവിലും. നിവേദ്യം ഇരുവര്‍ക്കും ഒരുപോലെയാണെന്നിരിക്കിലും പ്രാധാന്യം തെക്കനപ്പനാണ്. വില്വമംഗലം സ്വാമിയാരാണ് വടക്കനപ്പന്റെ പ്രതിഷ്ഠ നടത്തിയതെന്നും പറയപ്പെടുന്നു. സ്വയംഭൂവാണ്, തെക്കനപ്പനെന്നാണ് വിശ്വാസം. നിലവില്‍ കേരള ഊരാഴ്മ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പണ്ട് ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍ക്കായിരുന്നു. ഒരിക്കല്‍ ഗൃഹനാഥനായ തമ്പ്രാക്കള്‍ ഒരു സംക്രമത്തിനു വൈക്കം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായ് പോവുകയുണ്ടായി. എന്നാല്‍ അമ്പല സന്നിധില്‍ എത്തിച്ചേരാന്‍ വൈകിയതു കാരണം ദര്‍ശനഭാഗ്യം സിദ്ധിച്ചില്ല. നിരാശയോടെ വേളോര്‍വട്ടത്തെ കോവിലകത്തു മടങ്ങിയെത്തിയ തമ്പ്രാക്കള്‍ ആ ദിവസം പ്രാര്‍ത്ഥനയും ഉപവാസവുമായി കഴിച്ചു കൂട്ടി. പിറ്റേ ദിവസം രാവിലെ ക്ഷേത്രത്തിലെ ഹോമാകുണ്ഡത്തില്‍ സ്വയംഭൂവായി വൈക്കത്തപ്പന്‍, തമ്പ്രാക്കള്‍ക്കു ദര്‍ശനം നല്‍കിയെന്നും തുടര്‍ന്ന് ശ്രീകോവില്‍ പണിഞ്ഞു ആ ചൈതന്യത്തെ കുടിയിരുത്തി എന്നും അതാണ് തെക്കനപ്പനെന്നുമാണ് ഭക്തരുടെ വിശ്വാസം. ശില്പാലംകൃതമാണ് ശ്രീകോവിലിന്റെ മുഖമണ്ഡപവും ചുമരുകളും. പരശുരാമന്‍ സ്ഥാപിച്ച 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിതെന്നും കരതപ്പെടുന്നു. ക്ഷേത്രം വകയായി വളരെ വസ്തുവകകളുണ്ടായിരുന്നു. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍,വേളോര്‍വട്ടം ദേവസ്വം വക കാര്യങ്ങളന്വേ‌ഷിക്കുന്നതിനു , പ്രസിദ്ധൻമാരും പ്രബലന്മാരുമായിരുന്ന തോണിക്കടവ് മേനോന്മാരെ ഏൽപിച്ചിരുന്നു അവർ കൌശലത്തിൽ ദേവസ്വം വക വസ്തുക്കളെല്ലാം അവരുടെ പേരിലാക്കിത്തീർത്തു. തമ്പ്രാക്കൾ ആ വിവരമറിഞ്ഞു തോണിക്കടവു മേനോന്മാരെ ദേവസ്വകാര്യവിചാരാധികാരത്തിൽ നിന്നു മാറ്റുകയും അവർക്കു പകരം തെക്കേടത്തെ ശാഖാകുടുംബത്തിനെ ഭരണം ഏല്‍പ്പിക്കുകയും ചെയ്തു . (കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയില്‍ "തെക്കേടത്തു കുടുംബക്കാർ" എന്ന ഭാഗത്തില്‍ ഈ കാര്യങ്ങള്‍ വിവരിക്കുന്നുണ്ട് ) പിന്നീട് ക്ഷേത്രാധികാരം കേരള ഊരാഴ്മ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലാവുകയും, ഇന്നും അത് തുടർന്നുവരുകയും ചെയ്യുന്നു. മൂന്ന് ശീവേളികളും അഞ്ചു പൂജകളും പടിത്തരമായിട്ടുള്ള വേളോര്‍വട്ടം മഹാദേവക്ഷേത്രത്തിലെ ഉത്സവം കുംഭമാസത്തിലാണ് . ഉപദേവതകള്‍ : അകത്ത്:- ശാസ്താവ്,ഗണപതി,വിഷ്ണു. പുറത്ത്:- നാഗയക്ഷി, അറുകൊല, രക്ഷസ്സ് . തന്ത്രം മോനോട് മനയിലേക്കാണ്. ചേർത്തല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ ദേശീയപാതയിലേക്കുള്ള ബൈപാസിനടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഓം നമ:ശിവായ ...

+9 प्रतिक्रिया 0 कॉमेंट्स • 2 शेयर

കർക്കടകത്തിലെ ദശപുഷ്പം 🌹🍀🌹🍀🌹🍀🌹🍀🌹🍀🌹 വ്രതാനുഷ്ഠാനങ്ങൾക്കും ചിട്ടകൾക്കും പ്രാധാന്യമുള്ള മാസമാണ് കർക്കടകം. നിത്യേനയുള്ള രാമായണ പാരായണത്തോടൊപ്പം ചില അനുഷ്ഠാനങ്ങളും സത്‌ഫലം നൽകും. നിത്യേന നിലവിളക്ക് തെളിയിക്കുമ്പോൾ വിളക്കത്ത് പുഷ്പമായി ദശപുഷ്പം വയ്ക്കുന്നത് സർവദേവതാ പ്രീതിക്ക് ഉത്തമമാണ്. ദശപുഷ്പത്തിലെ ഓരോ ചെടിയും ഓരോ ദേവതമാരെ പ്രതിനിധീകരിക്കുന്നു. സാധ്യമെങ്കിൽ കർക്കടകത്തിലുടനീളം ദശപുഷ്പം ചൂടുന്നതും നന്ന്. കറുക – ആദിത്യനാണു ദേവൻ. കറുക ചൂടിയാൽ ആധികളും വ്യാധികളും ഒഴിയും. കൃഷ്ണക്രാന്തി– മഹാവിഷ്ണുവാണു ദേവൻ. കൃഷ്ണക്രാന്തി ചൂടിയാൽ വിഷ്ണുപ്രീതി ലഭിക്കും. തിരുതാളി – മഹാലക്ഷ്മിയാണു ദേവത. ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുന്നു. പൂവാംകുരുന്നില – ബ്രഹ്മാവാണു ദേവൻ. ദാരിദ്ര്യദുഃഖം തീരാനാണു പൂവാംകുരുന്നില ചൂടുന്നത്. കയ്യോന്നി– ശിവനാണു ദേവൻ. പഞ്ചപാപങ്ങളും തീരുമെന്നാണ് വിശ്വാസം. മുക്കുറ്റി – പാർ‌വതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാൽ ഭർതൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും . നിലപ്പന– ഭൂമിദേവിയാണു ദേ‌വത. പാപങ്ങൾ ‌അകന്നുപോകും. ഉഴിഞ്ഞ – ഇന്ദ്രാണിയാണു ദേവത.‌ അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാൽ ഫലം. ചെറൂള – യമദേവനാണു ദേവൻ. ആയുസ്സു വർ‌ധിക്കുമെന്നാണു വിശ്വാസം. ഇക്കാരണങ്ങൾ കൊണ്ടു തന്നെ ദശപുഷ്പങ്ങള്‍ അഷ്ടമംഗലങ്ങളിൽ പ്രധാനമാണ്. വിവരങ്ങൾക്ക് കടപ്പാട്

+19 प्रतिक्रिया 4 कॉमेंट्स • 41 शेयर

കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്. അതിലും വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ് കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം. മുക്കുവര്‍ ആ നാല് വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക് സമ്മാനിക്കുകയും അദ്ദേഹമാകട്ടെ അവയെ യഥാവിധി പ്രതിഷ്ഠിച്ച് ആരാധിക്കുകയും ചെയ്തു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം : തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ് ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്. ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം : തൃശ്ശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം : ആലുവ-മാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ് ഇവിടെ വസിക്കുന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്. പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം : കൊടുങ്ങല്ലൂര്‍-ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ് കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

+17 प्रतिक्रिया 0 कॉमेंट्स • 9 शेयर
അനീഷ് Jul 16, 2019

#ചന്ദ്രഗ്രഹണം (17-7-2019 അതിപുലർച്ചെ) ചന്ദ്രഗ്രഹണം ആരംഭം: 12.11.45am മോക്ഷം (അവസാനം): 05.49.34am സ്പർശം: 01.30.57am മദ്ധ്യം: 03.00.36am ഇത് നമുക്ക് ആചരണീയമാകുന്നു. ആകയാൽ ഗുണവും ദോഷവും ചില പ്രത്യേക നക്ഷത്രക്കാർക്ക് സംഭവിക്കുന്നതുമായിരിക്കും. ആവശ്യമായ ദോഷപരിഹാരകർമ്മങ്ങൾ, മന്ത്രജപങ്ങൾ എന്നിവ ഉത്തമം ആയിരിക്കും. ക്ഷേത്രങ്ങളിൽ ഈ ചന്ദ്രഗ്രഹണം എങ്ങനെ കൈകാര്യം ചെയ്യും? --------------- തലേദിവസം പൂജകഴിഞ്ഞാൽ സർപ്പദൈവങ്ങൾക്ക് ഒഴികെ, മറ്റെല്ലാ ദേവതകൾക്കും പ്രത്യേകം അഭിഷേകം ചെയ്ത് ദർഭകൊണ്ട് കൂർച്ചം കെട്ടി ക്ഷേത്രം അടയ്ക്കും. അടുത്ത ദിവസം പുലർച്ചെ ഗ്രഹണമോക്ഷം കഴിഞ്ഞുമാത്രം ക്ഷേത്രം തുറക്കും. പുണ്യാഹം തളിയ്ക്കും. പിന്നെ സാധാരണപോലുള്ള കർമ്മങ്ങൾ ആരംഭിക്കാം. ഗ്രഹണം ആചരിക്കാത്ത ക്ഷേത്രങ്ങൾക്ക് ഇതൊന്നും ബാധകവുമല്ല. ഗ്രഹണകാലത്തും പൂജയുള്ള ക്ഷേത്രമുണ്ടോ? ---------------- ഉണ്ട്. തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആലപ്പുഴ ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടെ ഗ്രഹണകാലത്തും ക്രമമായ പൂജകള്‍ മുടങ്ങാതെ ചെയ്തുവരുന്നു ഇതിന്‍റെ ഐതിഹ്യമായി പറയുന്നത്, ശ്രീകൃഷ്ണന് നിവേദ്യം ചെയ്യാനുള്ള സമയത്ത് ഗ്രഹണമായതിനാല്‍ നിവേദ്യം നല്‍കുന്നത് നീട്ടിവെച്ചു. ദോഷകാലമൊക്കെ കഴിഞ്ഞ് പുണ്യാഹവും തളിച്ച് ഭഗവാന് നിവേദ്യം നല്‍കാന്‍ മേല്‍ശാന്തിയെത്തിയപ്പോള്‍ വിഗ്രഹം മെലിഞ്ഞുപോയതിനാല്‍ അരഞ്ഞാണവും ഉടുമുണ്ടും താഴെവീണ് കിടന്നിരുന്നു. പിന്നെയുണ്ടായ ദേവപ്രശ്നചിന്തയില്‍ ഭഗവാന് നിവേദ്യം നല്‍കുന്നത് യാതൊരുകാരണവശാലും മുടക്കരുതെന്ന് ഉപദേശം ലഭിച്ചു. അങ്ങനെ അന്നുമുതല്‍ ഈ ക്ഷേത്രങ്ങളില്‍ ഗ്രഹണകാലത്തും നിവേദ്യം മുടക്കാറില്ല. സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് അന്ന് രാത്രി സംഭവിക്കുന്നത്. ഗ്രഹണം കൂടുതൽ സമയം നീണ്ടുനിൽക്കാനുള്ള കാരണം -------------- സൂര്യനും ചന്ദ്രനും നില്‍ക്കുന്നതിന്‍റെ ഏതെങ്കിലുമൊരു ദിശയിലേക്ക് ഭൂമി കുറേ നേരം സഞ്ചരിക്കുന്ന സാഹചര്യം ചിലപ്പോള്‍ ഉണ്ടായേക്കാം. ഇപ്പോള്‍ അങ്ങനെ സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ ചന്ദ്രഗ്രഹണം കൂടുതല്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്നത്. ചന്ദ്രഗ്രഹണം-സമയം ------------ *17-7-2019, ബുധൻ, പുലർച്ചെ 12.11.45* *സെക്കന്‍റിന് ആരംഭിച്ച് അതിപുലര്‍ച്ചെ 05.49.34* *സെക്കന്‍റ് വരെയാണ് ചന്ദ്രഗ്രഹണം.* ഇതില്‍ ഏറ്റവും പരമോച്ചത്തില്‍ എത്തുന്ന സമയം 03.00.36 സെക്കന്‍റ് ആയിരിക്കും. പൊതുവേ കാലാവസ്ഥാവ്യതിയാനം ഇല്ലാത്തതിനാല്‍ ഇത് ദൃശ്യവും അതിമനോഹരവും ആയിരിക്കും. ഗ്രഹണത്തിന് ശുഭകര്‍മ്മങ്ങള്‍ പാടുണ്ടോ? ------------ "സൂര്യേന്ദ്വോര്‍ഗ്രഹണേ ദൃഷ്ടേ വര്‍ജ്ജയേദ്ദിവസത്രയം ചന്ദ്രോപരാഗനക്ഷത്രം ഗ്രഹാല്‍ പൂര്‍വ്വം ണ വര്‍ജ്ജയേല്‍" എന്ന പ്രമാണപ്രകാരം ഗ്രഹണമുണ്ടായാല്‍ അതിനുമുമ്പും ശേഷവുമുള്ള മൂന്ന്‍ ദിവസങ്ങള്‍ വീതം ശുഭകര്‍മ്മങ്ങള്‍ക്കായി എടുക്കരുതെന്ന് ജ്യോതിഷവിധിയുണ്ട്. എന്നാല്‍ ചന്ദ്രഗ്രഹണത്തിന്, രാശിമുഹൂര്‍ത്തം പകല്‍ ലഭിച്ചാല്‍ ചെയ്യാമെന്ന് മറ്റൊരു വിധികൂടിയുണ്ട്. അടുത്ത ചന്ദ്രഗ്രഹണം എന്നാണ്? 10-01-2020 ൽ അടുത്ത ചന്ദ്രഗ്രഹണം. അത് അടുത്ത ദിവസം അതിപുലർച്ചെവരെ ഉണ്ടായിരിക്കും. ഗ്രഹണം - ഐതിഹ്യം ----------------- കശ്യപമഹര്‍ഷിയുടെ പുത്രനായ വിപ്രജിത്, ദക്ഷപ്രജാപതിയുടെ മകളായ സിംഹികയെ വിവാഹം കഴിച്ചു. അവരുടെ പുത്രനാണ് രാഹു. രാഹുവിന് സൈംഹികേയന്‍ എന്നൊരു നാമധേയം കൂടിയുണ്ട്. ദേവാസുരന്മാര്‍ പാലാഴി കടഞ്ഞെടുത്തപ്പോള്‍ ലഭിച്ച അമൃത്, രാഹു തട്ടിയെടുത്ത് പാതാളത്തിലൊളിച്ചു. അസുരന്മാരെ മോഹിനീവേഷത്താല്‍ മയക്കിയ മഹാവിഷ്ണു, അമൃതുമായി ദേവലോകത്തെത്തി വിളമ്പാന്‍ ആരംഭിച്ചപ്പോള്‍ വേഷംമാറിയെത്തിയ രാഹു, അമൃത് കൈക്കലാക്കി പൂര്‍ണ്ണമായി വിഴുങ്ങിയെങ്കിലും മഹാവിഷ്ണു ചക്രായുധം കൊണ്ട് രാഹുവിന്‍റെ ശരീരവും ശിരസ്സും രണ്ടായി മുറിച്ചുകളഞ്ഞു. എന്നാല്‍ അമൃത് വിഴുങ്ങിയ രാഹുവിന് മരണമില്ലാത്ത അവസ്ഥയായി. അങ്ങനെ ശരീരഭാഗം കേതുവെന്നും ശിരസ്സുള്ള ഭാഗം രാഹുവെന്നും അറിയപ്പെട്ടു. അമൃത് ലഭിക്കാത്ത പകയോടെ രാഹുവും കേതുവും പരസ്പരം 180 ഡിഗ്രിയില്‍ സ്ഥിരമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രഹണം വരുമ്പോഴൊക്കെ അവര്‍ സൂര്യനെയും ചന്ദ്രനെയും വിഴുങ്ങി അവരുടെ പ്രതികാരം തീര്‍ക്കുന്നുവെന്നാണ് വിശ്വാസം. ചന്ദ്രഗ്രഹണകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണം? --------------- ഗ്രഹണകാലത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത്. ചെറിയ കുട്ടികള്‍ പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ എന്നിവരെ പുറത്തിറക്കുകയേ ചെയ്യരുത്. ഈ സമയത്ത് ആഹാരം കഴിക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിലെ ഭക്ഷണം ഒഴിവാക്കുകതന്നെ ചെയ്യണം. ഗ്രഹണത്തിനുമുമ്പ് പൂജാദികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി വിഷം ഏല്‍ക്കാതിരിക്കാന്‍ വിഗ്രഹത്തെ ദർഭകൊണ്ട് കൂര്‍ച്ചം കെട്ടിയശേഷം ക്ഷേത്രങ്ങള്‍ അടച്ചിടും. ഗ്രഹണം കഴിഞ്ഞാല്‍ കൂര്‍ച്ചം മാറ്റി, അഭിഷേകം ചെയ്ത്, ക്ഷേത്രത്തില്‍ പുണ്യാഹം തളിക്കും. മഹാക്ഷേത്രങ്ങള്‍ ഗ്രഹണസമയം കഴിഞ്ഞ്, അഭിഷേകം ചെയ്ത് പുണ്യാഹം തളിച്ച് പൂജകള്‍ ചെയ്യാറുമുണ്ട് (ക്ഷേത്രാചാരം അനുസരിച്ച്). ഈ ഗ്രഹണം അര്‍ദ്ധരാത്രിയില്‍ ആകയാല്‍ ക്ഷേത്രം പ്രത്യേകമായി അടച്ചിടേണ്ടതില്ല. ഗ്രഹണസമയത്തെ പ്രാര്‍ത്ഥന -------------- ഗ്രഹണസമയം വീട്ടില്‍ നെയ്‌വിളക്ക് കൊളുത്തി ശിവ-പാര്‍വ്വതീസ്തുതികള്‍, നാഗരാജസ്തുതികള്‍, അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടദേവതാഭജനം എന്നിവ നടത്തുന്നത് അത്യുത്തമം. വിദേശരാജ്യങ്ങള്‍, തൊഴില്‍ശാലകള്‍, യാത്രയിലുള്ളവര്‍ എന്നിവരൊക്കെയും ഈ സമയത്ത് ഭക്തിയോടെ *നമ:ശിവായ* മന്ത്രം ജപിക്കണം. ആർക്കൊക്കെയാണ് കൂടുതൽ ദോഷം? ------------- ഉത്രാടം, കാർത്തിക, ഉത്രം നക്ഷത്രക്കാർക്ക് പൊതുവെ ഈ ചന്ദ്രഗ്രഹണം ദോഷപ്രദമായിരിക്കും. പൊതുവെ ദോഷപ്രദം ആർക്കൊക്കെ? ----------- ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ¼) മകരക്കൂർ (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) മീനക്കൂർ (പൂരുരുട്ടാതി ¼, ഉത്തൃട്ടാതി, രേവതി മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക ¼) മിഥുനക്കൂർ (മകയിരം ½, തിരുവാതിര, പുണർതം ¾) കർക്കിടകക്കൂർ (പുണർതം ¼, പൂയ്യം, ആയില്യം) ചിങ്ങക്കൂർ (മകം, പൂരം, ഉത്രം ¼) വൃശ്ചികക്കൂർ (വിശാഖം ¼, അനിഴം, തൃക്കേട്ട) എന്നിവർക്ക് ഈ ചന്ദ്രഗ്രഹണം അനുകൂലമായിരിക്കില്ല. ആർക്കൊക്കെ അനുകൂലം? ----------- കുംഭക്കൂർ (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) ഇടവക്കൂർ (കാർത്തിക ¾, രോഹിണി, മകയിരം ½) കന്നിക്കൂർ (ഉത്രം ¾, അത്തം, ചിത്തിര ½) തുലാക്കൂർ (ചിത്തിര ½, ചോതി, വിശാഖം ¾) എന്നിവർക്ക് പൊതുവെ അനുകൂലം. ഗ്രഹണഫലദോഷങ്ങൾ അടുത്ത ഗ്രഹണം വരെയായിരിക്കും ഫലത്തിൽ വരുന്നത്. ഗുണം, ദോഷം, പരിഹാരം ------------ മേടം രാശി (അശ്വതി, ഭരണി, കാർത്തിക ¼) ------------ സന്താനങ്ങള്‍ക്ക് ഓരോരോ പ്രശ്നങ്ങള്‍ സംഭവിക്കുന്നതാണ്. അതുമൂലമുള്ള മാനസികപിരിമുറുക്കം കൂടുതലായി ഭവിക്കുന്നതാണ്. എന്നാല്‍ സല്‍പുത്രജനനവും പറയേണ്ടതാകുന്നു. പഞ്ചദുര്‍ഗ്ഗാമന്ത്രാര്‍ച്ചന നല്‍കി പ്രാര്‍ത്ഥിക്കണം. ഇടവം രാശി (കാർത്തിക ¾, രോഹിണി, മകയിരം ½) ------------ പൊതുവേ അനുകൂലം. യാത്രകളും മറ്റും ഗുണപ്രദമായി ഭവിക്കും. പ്രത്യേകിച്ച് പരിഹാരങ്ങള്‍ ആവശ്യമില്ല. മിഥുനം രാശി (മകയിരം ½, തിരുവാതിര, പുണർതം ¾) ------------ ഗുണപ്രദമല്ല. ആശുപത്രിവാസവും മാനസികപിരിമുറുക്കവും കൂടും. ദാമ്പത്യക്ലേശവും സംഭവിക്കാം. ദാമ്പത്യപരമായ പിണക്കങ്ങള്‍ കൈവിട്ടുപോകാതെ ശ്രദ്ധിക്കണം. പിണക്കങ്ങളും വഴക്കുകളും പറഞ്ഞുതീര്‍ക്കാതെ, പോലീസ് സ്റ്റേഷനിലും കുടുംബകോടതിയിലും എത്താതെ നോക്കിയാല്‍ നല്ലത്. വാഹനങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ചന്ദ്രാഷ്ടവിംശതിസ്തോത്രം ഭക്തിയോടെ ജപിച്ച് പ്രാര്‍ത്ഥിക്കണം. ഇത് ഒരു ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അങ്ങനെയും ചെയ്ത് പ്രാര്‍ത്ഥിക്കണം കർക്കടകം രാശി (പുണർതം ¼, പൂയ്യം, ആയില്യം) ------------ ആശുപത്രിവാസം, അത്യധികമായ ആരോഗ്യ-ആയുർ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. തൊഴിൽ സ്‌ഥലത്ത്‌ അത്യധികമായ പ്രശ്‍നങ്ങളോഅശാന്തിയോ ഉണ്ടാകും. വാഹനങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ശിവക്ഷേത്രത്തിൽ ആയൂഷ്യസൂക്തപുഷ്‌പാഞ്‌ജലി നക്ഷത്രദിവസങ്ങളിൽ ചെയ്ത് പ്രാർത്ഥിക്കണം. ചിങ്ങം രാശി (മകം, പൂരം, ഉത്രം ¼) ------------ പല അവസരങ്ങളും നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. പിതൃതുല്യർക്കും നല്ലതായിരിക്കില്ല. സമൂഹത്തില്‍ സംസാരമാകാവുന്ന വിഷയങ്ങള്‍പോലും സംജാതമാകും. ദുര്‍ഗ്ഗാപൂജ ചെയ്ത് പ്രാര്‍ത്ഥിക്കണം. കന്നി രാശി (ഉത്രം ¾, അത്തം, ചിത്തിര ½) ------------ ഇവര്‍ക്ക് നല്ലതായിരിക്കും. ഇഷ്ടതൊഴിൽ ലഭിക്കാൻ യോഗമുണ്ടാകും. വിദേശയോഗവും ഫലത്തിൽ വരും. പൊതുവേ ഗുണപ്രദമായി എല്ലാ കാര്യങ്ങളും പര്യവസാനിക്കും. മറ്റ് പരിഹാരങ്ങള്‍ ആവശ്യമില്ല. തുലാം രാശി (ചിത്തിര ½, ചോതി, വിശാഖം ¾) ------------ അപ്രതീക്ഷിത ധനലാഭമുണ്ടാകും. വിദേശത്താൽ ധനം ലഭിക്കും. പുതിയ തൊഴിലും ലഭിക്കുന്നതാണ്. കാര്യങ്ങൾ ശുഭപ്രദമായി വരുന്നതായിരിക്കും. കുടുംബത്ത് സമാധാനം സംജാതമാകും. മറ്റ് ദോഷപരിഹാരങ്ങൾ ചെയ്യേണ്ടതില്ല. വൃശ്ചികം രാശി (വിശാഖം ¼, അനിഴം, തൃക്കേട്ട) ------------ ധനനഷ്ടം എടുത്തുപറയണം. പൊതുവേ ദോഷപ്രദം തന്നെയായിരിക്കും. ദുര്‍ഗ്ഗാദേവിയ്ക്ക് പട്ട്, മാല, എണ്ണ എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം. ധനു രാശി (മൂലം, പൂരാടം, ഉത്രാടം ¼) ------------ ഇവര്‍ക്കാണ് ചന്ദ്രഗ്രഹണം ഏറ്റവുമധികം ദോഷം ചെയ്യുന്നത്. സകല സ്ഥലങ്ങളില്‍ നിന്നും മോശം പ്രതികരണമുണ്ടാകും. നഷ്ടങ്ങള്‍ സംഭവിക്കും. മുതലുകള്‍ മോഷണംപോകാതെ ശ്രദ്ധിക്കണം. ദുര്‍ഗ്ഗാദേവിയ്ക്ക് പഞ്ചദുര്‍ഗ്ഗാമന്ത്രാര്‍ച്ചന, നെയ്‌വിളക്ക് എന്നിവയും മഹാദേവന് ശൈവമാലാമന്ത്രാര്‍ച്ചനയും ചെയ്ത് പ്രാര്‍ത്ഥിക്കണം. മകരം രാശി (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) ------------ ആശുപത്രിവാസം, കോടതിവ്യവഹാരങ്ങള്‍, ധനനഷ്ടം എന്നിവ സംഭവിക്കും. വെള്ളമാല, വെള്ളപ്പട്ട്, നെയ്‌വിളക്ക് എന്നിവ ദുര്‍ഗ്ഗാദേവിയ്ക്ക് നല്‍കി പ്രാര്‍ത്ഥിക്കണം. കുംഭം രാശി (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) ------------ ഇവര്‍ക്ക് വളരെ മെച്ചമായിരിക്കും. പലവിധമായ മാര്‍ഗ്ഗളിലൂടെ ധനലാഭമുണ്ടാകും. ആഗ്രഹങ്ങള്‍ സാധിക്കും. പ്രത്യേകിച്ച് ദോഷപരിഹാരങ്ങള്‍ ആവശ്യമില്ല. തൊഴില്‍പരമായി ഉന്നതിയുണ്ടാകും. ആഗ്രഹസാഫല്യമുണ്ടാകും. സാമ്പത്തികമെച്ചവുമുണ്ടാകും. പ്രത്യേകിച്ച് ദോഷപരിഹാരങ്ങള്‍ ആവശ്യമില്ല. മീനം രാശി (പൂരുരുട്ടാതി ¼, ഉത്തൃട്ടാതി, രേവതി) ------------ വാഹനം, കുടുംബം, മാതാവ്, മാതൃസ്ഥാനീയര്‍ എന്നിവര്‍ക്ക് നല്ലതായിരിക്കില്ല. അവര്‍ക്കെല്ലാം ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. എല്ലിനും പല്ലിനും അപകടങ്ങള്‍, അഗ്നിയുമായി ബന്ധപ്പെട്ട അനിഷ്ടങ്ങള്‍ എന്നിവയും സംഭവിക്കുന്നതാണ്. ശ്രദ്ധിക്കണം. ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ഭാഗ്യസൂക്താര്‍ച്ചന പ്രഭാതത്തില്‍ നല്‍കി പ്രാര്‍ത്ഥിക്കണം. കടപ്പാട് ഉത്തരാ ജ്യോതിഷാഗവേഷണ കേന്ദ്രം

+8 प्रतिक्रिया 0 कॉमेंट्स • 19 शेयर
അനീഷ് Jul 18, 2019

കർക്കടക പുണ്യം നേടാൻ ഈ #നാലമ്പല_ദർശനം കർക്കടക പുണ്യം തേടിയുള്ള നാലമ്പല തീർഥാടനത്തിനു ജൂലൈ 17 ന് തുടക്കം. ഒരുമാസം നീളുന്ന തീർഥാടനത്തിനായി തൃപ്രയാർ ശ്രീരാമ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, എറണാകുളം ജില്ലയിലെ മ‍ൂഴിക്കുളം ലക്ഷ്മണ പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളൊരുങ്ങി. കർക്കടക മാസത്തിൽ ഒരേ ദിവസം നാലു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് പുണ്യദായകമെന്നാണ് വിശ്വാസം. തൃപ്രയാറിൽ ശ്രീരാമൻ, കൂടൽമാണിക്യത്തിൽ ഭരതൻ, മൂഴിക്കുളത്ത് ലക്ഷ്മണൻ, പായമ്മലിൽ ശത്രുഘ്നസ്വാമി എന്നീ ക്രമത്തിലാകണം ദർശനം നടത്തേണ്ടത്. സിസിടിവി അടക്കം സുരക്ഷാ സംവിധാനങ്ങളും ഭക്തർക്കു വേണ്ട സൗകര്യങ്ങളും 4 ക്ഷേത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. തൃപ്രയാർശ്രീരാമക്ഷേത്രം നാലമ്പല തീർഥാടനത്തിനു തുടക്കമിടുന്നത് തൃപ്രയാർ ശ്രീരാമ ക്ഷേത്ര ദർശനത്തോടെയാണ് . ഭക്തരെ സ്വീകരിക്കാൻ ഒരുക്കങ്ങൾ പൂർത്തിയായി. 4000 ഭക്തർക്ക് ഒരേ സമയം വരിനിന്നു തടസ്സമില്ലാതെ ദർശനം നടത്താം. ചുറ്റമ്പലത്തിൽ പന്തലും ബാരിക്കേഡുകളും തയാറായി. തെക്കേ നടയിൽ താൽക്കാലിക മേൽപാലം നിർമിച്ചിട്ടുണ്ട്. പന്തലിൽ ഫാനുകളും വിവിധ കേന്ദ്രങ്ങളിൽ 40 സിസിടിവിയും സ്ഥാപിച്ചു. ക്ഷേത്രത്തിനു പുറത്ത് വലപ്പാട് പൊലീസിന്റെ നേതൃത്വത്തിൽ താൽക്കാലിക കേന്ദ്രം ആരംഭിക്കും.‍ ദിവസവും രാവിലെ 10 വരെ സർക്കാർ ഡോക്ടറുടെ സേവനവും പുഴയിൽ നീന്തൽ വിദഗ്ധരുടെ സേവനവും ഉണ്ടാകും. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ദേവസ്വത്തിന്റെ രാമാലയം, ബംഗ്ലാവ്, സമുദായമഠം, ഡോർമിറ്ററി എന്നിവിടങ്ങളിൽ ദേഹശുദ്ധി വരുത്താൻ സൗകര്യമുണ്ട്. ഇവിടെ പുതുതായി 10 ശുചിമുറികൾ നിർമിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ക്ഷേത്രം ഉൗട്ടുപുരയിൽ പ്രസാദമൂട്ട് നടക്കും. ദർശന സമയം: പുലർച്ചെ മൂന്നിനു നട തുറക്കും. 3.30 മുതൽ ദർശനത്തിനു സൗകര്യമുണ്ടാകും. 5.15 മുതൽ 6.15 വരെയും 6.30 മുതൽ 7.30വരെയും ദർശനമുണ്ടാകില്ല. ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 4.30 മുതൽ എട്ടുവരെയും ദർശനം നടത്താം. കൂടൽമാണിക്യം ക്ഷേത്രം ഏക ഭരത മഹാക്ഷേത്രമെന്നറിയപ്പെടുന്ന കൂടൽമാണിക്യം നാലമ്പല തീർഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി. ത‍ൃപ്രയാറിൽ ശ്രീരാമ ദർശനം പൂർത്തിയാക്കി രണ്ടാമതാണ് തീർഥാടകർ കൂടൽമാണിക്യത്തിലെത്തുക. ദർശനത്തിന് എത്തുന്ന ഭക്തർക്ക് മഴയും വെയിലും ഏൽക്കാതെ നിൽക്കാൻ വിശാലമായ പന്തലുകൾ ഒരുക്കിയിട്ടുണ്ട്. വാഹന പാർക്കിങ്ങിന് കൊട്ടിലായ്ക്കൽ പറമ്പിനൊപ്പം മണിമാളിക പറമ്പും ഒരുക്കിയിട്ടുണ്ട്. ചെരിപ്പ് സൂക്ഷിക്കുന്ന മുറിക്കു സമീപം അമ്മമാർക്കു വേണ്ടി മുലയൂട്ടൽ മുറിയും ഒരുക്കി. ശനി, ഞായർ ദിവസങ്ങളിൽ തീർഥാടകർക്കു കഞ്ഞി വിതരണം ചെയ്യും. രാവിലെ 6.30ന് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസും ക്ഷേത്രത്തിനു മുന്നിൽ ആരംഭിക്കും. ദർശനം സമയം: സാധാരണ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 12.30 വരെ, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 3.30 മുതൽ 3 വരെ. വൈകിട്ട് 5 മുതൽ 8.10 വരെ. തിരക്ക് കൂടുതലാണെങ്കിൽ നട അടയ്ക്കുന്നത് വൈകും. അവസാനത്തെ തീർഥാടകനും ദർശനം നടത്തിയതിന് ശേഷം മാത്രമേ നട അടയ്ക്കൂ. ഇത്തവണ കർക്കടകം ഒന്ന് വാവ് ദിവസമായതിനാൽ രാവിലെ പൂജകൾ പൂർത്തിയാക്കി 5.30ന് നട തുറക്കും. മൂഴിക്കുളം ക്ഷേത്രം നാലമ്പല ദർശനത്തിൽ മൂന്നാമത്തെ ക്ഷേത്രമാണ് പാറക്കടവ് പഞ്ചായത്തിലെ മൂഴിക്കുളം ലക്ഷ്മണപെരുമാൾ ക്ഷേത്രം. കൂടൽമാണിക്യ ദർശനത്തിനു ശേഷം മാളയിലെത്തി വലിയപറമ്പ്, അന്നമനട, പൂവത്തുശേരി വഴി 18 കിലോമീറ്റർ സഞ്ചരിച്ചാണ് ഭക്തർ ക്ഷേത്രത്തിലെത്തുന്നത്. 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ലക്ഷ്മണന്റെ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിതെന്നു കരുതുന്നു. ഭക്തർക്കു സുഖ ദർശനം നടത്താനും വഴിപാടുകൾ അർപ്പിക്കാനുമായി വിപുല സൗകര്യങ്ങൾ ഒരുങ്ങിയിട്ടുണ്ട്. മഴ നനയാതെ നിൽക്കാൻ വിശാലമായ പന്തലും ഒരുക്കിയിട്ടുണ്ട്. കൃഷ്ണശിലയിൽ കൊത്തിയ നാലടിയലധികം ഉയരമുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ദർശന സമയം: രാവിലെ 5 മുതൽ 1 മണി വരെയും വൈകിട്ട് 5 മുതൽ 8.30 വരെയുമാണ് ദർശന സമയം. അവധി ദിനങ്ങളിൽ തിരക്ക് അനുസരിച്ച് 4.30 മുതൽ 2 വരെയും വൈകിട്ട് 4.30 മുതൽ 9 വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. പായമ്മൽ ക്ഷേത്രം നാലമ്പല ദർശന തീർഥാടകർ അവസാനമെത്തുന്ന ക്ഷേത്രമാണ് പായമ്മൽ ശത്രുഘ്നസ്വാമി ക്ഷേത്രം. ഇവിടെയും ഒരുക്കങ്ങൾ പൂർത്തിയായി. വരി നിൽക്കാനും മറ്റും പന്തലുകൾ തയാറായി. പാർക്കിങ്ങിനു 2 മൈതാനങ്ങൾ ഒരുക്കി. ഒരു മൈതാനം കാർ അടക്കമുളള ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ മാത്രമായി നീക്കിവച്ചു . സാധാരണ ദിവസങ്ങളിൽ രാവിലെ 11.30 മുതൽ 2 വരെ അയ്യായിരം പേർക്കും ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിൽ 11.30 മുതൽ 2.30 വരെ പതിനായിരം പേർക്കും അന്നദാനം നടക്കും. പായമ്മൽ ദർശന സമയം: സാധാരണ ദിവസങ്ങളിൽ രാവിലെ 5.30 മുതൽ 2 വരെ, വൈകിട്ട് 4.30 മുതൽ 9 വരെ. തീർഥാടകരുടെ തിരക്ക് അനുസരിച്ച് നട അടയ്ക്കുന്നത് വൈകും. തിരികെ തൃപ്രയാറിൽ ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തി തിരികെ തൃപ്രയാർ ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയാലാണ് നാലമ്പലം തീർഥാടനം പൂർത്തിയാകുക എന്നാണ് ഐതിഹ്യം.

+5 प्रतिक्रिया 0 कॉमेंट्स • 1 शेयर
അനീഷ് Jul 18, 2019

*കർക്കടകത്തിലുടനീളം ഈ ചിട്ടകൾ ;കുടുംബാഭിവൃദ്ധി ഫലം* 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 പ്രത്യേക ചിട്ടകൾ അനുഷ്ഠിക്കേണ്ട മാസമാണ് കർക്കടകം. കർക്കടകം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. അതിനാൽതന്നെ ഭഗവതി മാസവുമാണ്. വ്രതാനുഷ്ഠാനങ്ങൾക്കും ചിട്ടകൾക്കും പ്രാധാന്യമുള്ള മാസമാണ് കർക്കടകം. നിത്യേനയുള്ള രാമായണ പാരായണത്തോടൊപ്പം ചില അനുഷ്ഠാനങ്ങളും സത്‌ഫലം നൽകും. സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് കടക്കുന്ന സമയമാണ് സംക്രമം. [2019 ജൂലൈ 17 ബുധനാഴ്ച പുലർച്ചെ 4.33 നാണു കർക്കടകസംക്രമം. ഈ സമയത്ത് നിലവിളക്ക് കൊളുത്തി സൂര്യപ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് ശ്രേഷ്ഠമാണ്‌. ] കർക്കടകസംക്രമത്തിന് മുന്നോടിയായി തലേന്ന് വീട് മുഴുവൻ തൂത്തുവാരി തുടച്ച് വൃത്തിയാക്കി ചാണകവെള്ളമോ പുണ്യാഹമോ തളിച്ച് ശുദ്ധീകരിക്കുക. ചേട്ടാഭഗവതിയെ പുറത്താക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചടങ്ങുനടത്തുന്നത്. സന്ധ്യയ്ക്കു മുമ്പായി ഗൃഹനാഥ ‘ചേട്ടാ ഭഗവതി പുറത്ത്, ശ്രീ ഭഗവതി (ശീവോതി) അകത്ത്’’ എന്നു പറഞ്ഞ ശേഷം കുളിച്ച് ശുദ്ധിയായി ശ്രീ ഭഗവതിയെ വരവേൽക്കാൻ സന്ധ്യാ ദീപം തെളിക്കുന്നു. നിലവിളക്കിനരികിലായി അഷ്ടമംഗല്യം വയ്ക്കാറുണ്ട്. ഭഗവതിയെ വീട്ടിലേക്ക് സ്വീകരിക്കുക എന്ന സങ്കല്പമാണിത്. പ്രാദേശികമായി ഈ ചടങ്ങുകൾക്ക് വ്യത്യാസമുണ്ട്. കർക്കടകം ഒന്നാം തിയതി രാവിലെ കുളികഴിഞ്ഞു ശരീരശുദ്ധിയോടെ അഷ്ടമംഗല്യമൊരുക്കിവച്ച് ദീപം തെളിയിക്കുക. ശ്രീഭഗവതിയെ ഭവനത്തിൽ കുടിയിരിത്തുന്നു എന്ന സങ്കല്പത്തിലാണ് നിലവിളക്കിനൊപ്പം അഷ്ടമംഗല്യം വയ്ക്കുന്നത്. തുടർന്ന് ഗണപതിയെ വന്ദിച്ച ശേഷം രാമായണത്തിൽ തൊട്ടുതൊഴുത്തു ഭക്തിയോടെ പാരായണം ആരംഭിക്കാം. രാവിലെ കിഴക്കോട്ടോ വടക്കോട്ടോ വൈകുന്നേരങ്ങളിൽ പടിഞ്ഞാറോട്ടോ വടക്കോട്ടോ അല്ലാത്തസമയങ്ങളിൽ വടക്കോട്ടോ ചമ്രം പടിഞ്ഞു നിലത്തിരുന്നു വേണം പാരായണം ചെയ്യേണ്ടത്. നിത്യേന നിലവിളക്ക് തെളിയിക്കുമ്പോൾ വിളക്കത്ത് പുഷ്പമായി ദശപുഷ്പം വയ്ക്കുന്നത് സർവദേവതാ പ്രീതിക്ക് ഉത്തമമാണ്. ദശപുഷ്പത്തിലെ ഓരോ ചെടിയും ഓരോ ദേവതമാരെ പ്രതിനിധീകരിക്കുന്നു.സാധ്യമെങ്കിൽ കർക്കടകത്തിലുടനീളം ദശപുഷ്പം ചൂടുന്നതും നന്ന്. കൂടാതെ വിളക്ക് തെളിയിക്കുന്നതിന്റെ മുന്നിലായി ശ്രീരാമ പട്ടാഭിഷേക ചിത്രം വയ്ക്കുന്നതും ശ്രേഷ്ഠമാണ്. പട്ടാഭിഷേക ചിത്രത്തിൽ ശ്രീരാമൻ, സീത, ഹനുമാൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്‌നൻ, വസിഷ്ഠൻ, ഗണപതി, ശ്രീപരമേശ്വരൻ, ബ്രഹ്മാവ്, നാരദൻ എന്നീ പതിനൊന്നുപേർ ഉണ്ടായിരിക്കണം. * കടപ്പാട്*

+5 प्रतिक्रिया 0 कॉमेंट्स • 5 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB