मायमंदिर फ़्री कुंडली
डाउनलोड करें
അനീഷ്
അനീഷ് Jul 12, 2019

+9 प्रतिक्रिया 0 कॉमेंट्स • 9 शेयर
അനീഷ് Jul 17, 2019

രാമായണം എല്ലായിടത്തും വായിക്കാവുന്ന ഒരു ഗ്രന്ഥമാണെങ്കിലും വീട്ടിനകത്ത് ഒരു നിത്യാനുഷ്ഠാനമെന്ന നിലയിൽ വായിക്കുന്നതാണ് ഉത്തമം. വീട്ടിൽ ഐകമത്യവും ശ്രേയഃപ്രാപ്തിയും ഉണ്ടാ വാൻ നന്ന്. ഓരോ ഹിന്ദുഭവനത്തിലും രാമായണ മുണ്ടാവണം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ രാമായണം പാരായണം ചെയ്യാവുന്നത് ആണ്. ചെറിയ പ്രായത്തിലേ ഇത് പരിശീലിക്കണം. രാമായണപാരായണത്തിനേറ്റവും ഉത്തമസമയം രാത്രി ഏഴുമണി കഴിഞ്ഞ് പത്തുമണി വരേയ്ക്കുള്ള ദുർഗ്ഗായാമമാണ്. തൃസന്ധ്യയ്ക്കും രാവിലെ പത്തുമണികഴിഞ്ഞുള്ള ജ്യേഷ്ഠയാമത്തിലും (പ്രത്യേകിച്ച് പതിനൊന്നര മുതൽ പന്ത്രണ്ടര വരെ) പാടില്ലെന്നുമുണ്ട്. വടക്കോട്ടു തിരിഞ്ഞിരുന്ന് വായിക്കുന്നതാണേറ്റവും നല്ലത്. കിഴക്കോട്ടും പടിഞ്ഞാറോട്ടും സമയം പോലെ തിരിഞ്ഞിരിക്കാൻ വിരോധമില്ല. മുന്നിൽ കത്തിച്ചുവെച്ച നിലവിളക്ക് (ഓട്ടുവിളക്ക്) ഉണ്ടാവണം. വിളക്കിൽ പാർവ്വതീ പരമേശ്വരന്മാരും ഗണപതിയും ഹനുമാനും മറ്റെല്ലാ ദേവതകളും സാന്നിദ്ധ്യം ചെയ്യുന്നു. പലകമേലോ വിരിപ്പിന്മേലോ മറ്റോ ഇരുന്നു പാരായണം ചെയ്യണം. നാലാക്കി മടക്കിയ വിരിപ്പ് ഉത്തമം. മുന്നിൽ അൽപ്പം ഉയർന്ന പീഠത്തിൽ രാമായണം വെച്ചിരിക്കണം. കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ. തുളസിപ്പൂകൊണ്ട് വിളക്കു പൂജ ചെയ്യുന്നതും നന്ന്. വായിച്ചു തുടങുമ്പോൾ തുഞ്ചത്താചാര്യനെ പ്രണമിക്കുന്ന "സാനന്ദരൃപം സ കലപ്രബോധം ആനന്ദദാനാമൃത പാരിജാതം, മനു ഷ്യപത്മേഷുരവിസ്വരൂപം നമാമി തുഞ്ചത്തെഴുമാ ര്യപാദം" എന്ന ധ്യാനശ്ലോകം ചൊല്ലണം. അതിനു പുറമേ ഗുരു, ഗണപതി, സര സ്വതി, പാർവ്വതി, ശ്രീ മഹാദേവൻ, വിഷ്ണു, ഹനു മാൻ തുടങിയവരുടെ ധ്യാനശ്ലോകങളും ചൊല്ല ണം. വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത്‌ ഒരുമിച്ചിരുന്ന്‌ അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്ധിക്കുകയും വേണം. വലതുവശത്ത്‌ ഏഴു വരി എണ്ണിയേ ഓരോ ദിവസത്തേയും പാരായണം. രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈ വരുമെന്നാണ്‌ വിശ്വാസം. 24000 ശ്ലോകങ്ങൾ രാ മായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ പ്രമാണം. പൂർണ്ണമായി രാമായണം ഒരാവർത്തി വായിയ്ക്കാൻ 10 മണിക്കൂർ (600 മിനിറ്റ്) എടുക്കും. ഇതിനെ കണക്കാക്കി പാരായണം എത്രവേണമെന്നു നിശ്ചയിക്കാം. കർക്കിടകത്തിൽ ശരാശരി 20 മിനിറ്റുവെച്ച് പാരായണം ചെയ്യാം. വലത്തെ പേജിൽ നിന്നാരംഭിച്ച് വലത്തെ പേജിൽത്തന്നെ നിർത്തും വിധം വായിക്കാൻ ശ്രദ്ധിയ്ക്കണം. ഇടത്തെ പേജ് 'ജ്യേഷ്ഠയും' വലത്തെ പേജ് 'ലക്ഷ്മി' യുമത്രെ. ശ്രീരാമന്‍റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചു തീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം. അശുഭമായ സ്ഥലത്ത് വായന നിർത്തരുത്. ശുഭമായ ഭാഗത്തോ, തത്വോപദേശം വരുന്നേടത്തോ നിറുത്തുന്നത് ഉത്തമം. തലക്കെട്ടിനെപ്പറ്റി വേവ ലാതിപ്പെടേണ്ടതില്ല. നിറുത്തിയ സ്ഥാനത്ത് അടയാളം വച്ചാൽ മതി. കർക്കിടകത്തിലെ പാരായണത്തിനൊരു വിഷയക്രമമുണ്ട്. പതിനഞ്ചാം ദിവസം ബാലിവധം, ഇരുപത്തഞ്ചാം ദിവസം കുംഭ കര്‍ണവധം, ഇരുപത്തെട്ടാം ദിവസം രാവണവധം, മപ്പതാം ദിവസം പട്ടാഭിഷേകം എന്നിങ്ങനെ. ഉത്തര രാമായണം വായിക്കാറില്ല. ചിങ്ങ സംക്രമത്തിനു മുൻപ് പാരായണം പൂർത്തിയാവണം. ഓരോ ദിവസവും വായന കഴിഞ്ഞാൽ "പൂർവ്വം രാമതപോവനാധിഗമനം, ഹത്വാ മൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായുമരണം, ലങ്കാപുരീദാ ഹനം, പശ്ചാത് രാവണ കുംഭകർണ നിധനം ഹ്യേ തദ്ധി രാമായണം" എന്ന ഏകശ്ലോകരാമായണം ചൊല്ലിയിരിക്കണം. കർക്കിടക പാരായണം പൂർത്തിയായാൽ "രാമാ യണത്തിലെ സീതാ-രാമാദി സകല ദേവതകളും പട്ടാഭിഷേക രൂപത്തിൽ വരുന്ന ഒരുവർഷക്കാലം മുഴുവൻ ഞങളുടെ ഉള്ളിൽ സാന്നിദ്ധ്യം ചെയ്യണേ" എന്ന പ്രാർത്ഥനയോടെ ഓരോരുത്തരും രാ മായണം ഇരുകൈകളുടേയും വിരൽത്തുമ്പുകളി ൽ തൊട്ട് നേത്രങളിൽ വച്ചു തൊഴുത് നമസ്കരി ച്ച് ഉദ്വസിയ്ക്കണം. തുടർന്ന് അന്നദാനം, പുടവദാ നം, രാമായണ ഗ്രന്ഥദാനം തുടങിയവ നടത്താം. ഓരോരുത്തരുടെയും കഴിവിന്‌ അനുസരിച്ചുള്ള പൂജകളും നടത്തിയാല്‍ നന്ന്‌. പുണര്‍തം നക്ഷത്ര ദിവസവും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും മുപ്പത്തിയൊന്നാം തീയതി തീയതി പാരായണം അവസാനിപ്പിക്കുമ്പോഴും പൂജകള്‍ ചെയ്‌താല്‍ കൂടുതല്‍ ഫലം ലഭിക്കും. വിവാഹാനന്തരം വരഗൃഹപ്രവേശം ചെയ്ത അ ന്നും, സ്വന്തമായി നിർമ്മിച്ച വീട്ടിൽ ഗൃഹപ്രവേശം നടത്തിയ അന്നും രാത്രി രാമായണം വായിച്ചാൽ പാർവ്വതീ-പരമേശ്വരന്മാർ ആ വീട്ടിൽ സ്ഥിരമായി സാന്നിധ്യം ചെയ്യുമെന്നാണ് വിശ്വാസം.

+10 प्रतिक्रिया 0 कॉमेंट्स • 6 शेयर
അനീഷ് Jul 16, 2019

#ചന്ദ്രഗ്രഹണം (17-7-2019 അതിപുലർച്ചെ) ചന്ദ്രഗ്രഹണം ആരംഭം: 12.11.45am മോക്ഷം (അവസാനം): 05.49.34am സ്പർശം: 01.30.57am മദ്ധ്യം: 03.00.36am ഇത് നമുക്ക് ആചരണീയമാകുന്നു. ആകയാൽ ഗുണവും ദോഷവും ചില പ്രത്യേക നക്ഷത്രക്കാർക്ക് സംഭവിക്കുന്നതുമായിരിക്കും. ആവശ്യമായ ദോഷപരിഹാരകർമ്മങ്ങൾ, മന്ത്രജപങ്ങൾ എന്നിവ ഉത്തമം ആയിരിക്കും. ക്ഷേത്രങ്ങളിൽ ഈ ചന്ദ്രഗ്രഹണം എങ്ങനെ കൈകാര്യം ചെയ്യും? --------------- തലേദിവസം പൂജകഴിഞ്ഞാൽ സർപ്പദൈവങ്ങൾക്ക് ഒഴികെ, മറ്റെല്ലാ ദേവതകൾക്കും പ്രത്യേകം അഭിഷേകം ചെയ്ത് ദർഭകൊണ്ട് കൂർച്ചം കെട്ടി ക്ഷേത്രം അടയ്ക്കും. അടുത്ത ദിവസം പുലർച്ചെ ഗ്രഹണമോക്ഷം കഴിഞ്ഞുമാത്രം ക്ഷേത്രം തുറക്കും. പുണ്യാഹം തളിയ്ക്കും. പിന്നെ സാധാരണപോലുള്ള കർമ്മങ്ങൾ ആരംഭിക്കാം. ഗ്രഹണം ആചരിക്കാത്ത ക്ഷേത്രങ്ങൾക്ക് ഇതൊന്നും ബാധകവുമല്ല. ഗ്രഹണകാലത്തും പൂജയുള്ള ക്ഷേത്രമുണ്ടോ? ---------------- ഉണ്ട്. തിരുവാര്‍പ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആലപ്പുഴ ഉടുപ്പി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടെ ഗ്രഹണകാലത്തും ക്രമമായ പൂജകള്‍ മുടങ്ങാതെ ചെയ്തുവരുന്നു ഇതിന്‍റെ ഐതിഹ്യമായി പറയുന്നത്, ശ്രീകൃഷ്ണന് നിവേദ്യം ചെയ്യാനുള്ള സമയത്ത് ഗ്രഹണമായതിനാല്‍ നിവേദ്യം നല്‍കുന്നത് നീട്ടിവെച്ചു. ദോഷകാലമൊക്കെ കഴിഞ്ഞ് പുണ്യാഹവും തളിച്ച് ഭഗവാന് നിവേദ്യം നല്‍കാന്‍ മേല്‍ശാന്തിയെത്തിയപ്പോള്‍ വിഗ്രഹം മെലിഞ്ഞുപോയതിനാല്‍ അരഞ്ഞാണവും ഉടുമുണ്ടും താഴെവീണ് കിടന്നിരുന്നു. പിന്നെയുണ്ടായ ദേവപ്രശ്നചിന്തയില്‍ ഭഗവാന് നിവേദ്യം നല്‍കുന്നത് യാതൊരുകാരണവശാലും മുടക്കരുതെന്ന് ഉപദേശം ലഭിച്ചു. അങ്ങനെ അന്നുമുതല്‍ ഈ ക്ഷേത്രങ്ങളില്‍ ഗ്രഹണകാലത്തും നിവേദ്യം മുടക്കാറില്ല. സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് അന്ന് രാത്രി സംഭവിക്കുന്നത്. ഗ്രഹണം കൂടുതൽ സമയം നീണ്ടുനിൽക്കാനുള്ള കാരണം -------------- സൂര്യനും ചന്ദ്രനും നില്‍ക്കുന്നതിന്‍റെ ഏതെങ്കിലുമൊരു ദിശയിലേക്ക് ഭൂമി കുറേ നേരം സഞ്ചരിക്കുന്ന സാഹചര്യം ചിലപ്പോള്‍ ഉണ്ടായേക്കാം. ഇപ്പോള്‍ അങ്ങനെ സംഭവിക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ ചന്ദ്രഗ്രഹണം കൂടുതല്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്നത്. ചന്ദ്രഗ്രഹണം-സമയം ------------ *17-7-2019, ബുധൻ, പുലർച്ചെ 12.11.45* *സെക്കന്‍റിന് ആരംഭിച്ച് അതിപുലര്‍ച്ചെ 05.49.34* *സെക്കന്‍റ് വരെയാണ് ചന്ദ്രഗ്രഹണം.* ഇതില്‍ ഏറ്റവും പരമോച്ചത്തില്‍ എത്തുന്ന സമയം 03.00.36 സെക്കന്‍റ് ആയിരിക്കും. പൊതുവേ കാലാവസ്ഥാവ്യതിയാനം ഇല്ലാത്തതിനാല്‍ ഇത് ദൃശ്യവും അതിമനോഹരവും ആയിരിക്കും. ഗ്രഹണത്തിന് ശുഭകര്‍മ്മങ്ങള്‍ പാടുണ്ടോ? ------------ "സൂര്യേന്ദ്വോര്‍ഗ്രഹണേ ദൃഷ്ടേ വര്‍ജ്ജയേദ്ദിവസത്രയം ചന്ദ്രോപരാഗനക്ഷത്രം ഗ്രഹാല്‍ പൂര്‍വ്വം ണ വര്‍ജ്ജയേല്‍" എന്ന പ്രമാണപ്രകാരം ഗ്രഹണമുണ്ടായാല്‍ അതിനുമുമ്പും ശേഷവുമുള്ള മൂന്ന്‍ ദിവസങ്ങള്‍ വീതം ശുഭകര്‍മ്മങ്ങള്‍ക്കായി എടുക്കരുതെന്ന് ജ്യോതിഷവിധിയുണ്ട്. എന്നാല്‍ ചന്ദ്രഗ്രഹണത്തിന്, രാശിമുഹൂര്‍ത്തം പകല്‍ ലഭിച്ചാല്‍ ചെയ്യാമെന്ന് മറ്റൊരു വിധികൂടിയുണ്ട്. അടുത്ത ചന്ദ്രഗ്രഹണം എന്നാണ്? 10-01-2020 ൽ അടുത്ത ചന്ദ്രഗ്രഹണം. അത് അടുത്ത ദിവസം അതിപുലർച്ചെവരെ ഉണ്ടായിരിക്കും. ഗ്രഹണം - ഐതിഹ്യം ----------------- കശ്യപമഹര്‍ഷിയുടെ പുത്രനായ വിപ്രജിത്, ദക്ഷപ്രജാപതിയുടെ മകളായ സിംഹികയെ വിവാഹം കഴിച്ചു. അവരുടെ പുത്രനാണ് രാഹു. രാഹുവിന് സൈംഹികേയന്‍ എന്നൊരു നാമധേയം കൂടിയുണ്ട്. ദേവാസുരന്മാര്‍ പാലാഴി കടഞ്ഞെടുത്തപ്പോള്‍ ലഭിച്ച അമൃത്, രാഹു തട്ടിയെടുത്ത് പാതാളത്തിലൊളിച്ചു. അസുരന്മാരെ മോഹിനീവേഷത്താല്‍ മയക്കിയ മഹാവിഷ്ണു, അമൃതുമായി ദേവലോകത്തെത്തി വിളമ്പാന്‍ ആരംഭിച്ചപ്പോള്‍ വേഷംമാറിയെത്തിയ രാഹു, അമൃത് കൈക്കലാക്കി പൂര്‍ണ്ണമായി വിഴുങ്ങിയെങ്കിലും മഹാവിഷ്ണു ചക്രായുധം കൊണ്ട് രാഹുവിന്‍റെ ശരീരവും ശിരസ്സും രണ്ടായി മുറിച്ചുകളഞ്ഞു. എന്നാല്‍ അമൃത് വിഴുങ്ങിയ രാഹുവിന് മരണമില്ലാത്ത അവസ്ഥയായി. അങ്ങനെ ശരീരഭാഗം കേതുവെന്നും ശിരസ്സുള്ള ഭാഗം രാഹുവെന്നും അറിയപ്പെട്ടു. അമൃത് ലഭിക്കാത്ത പകയോടെ രാഹുവും കേതുവും പരസ്പരം 180 ഡിഗ്രിയില്‍ സ്ഥിരമായി സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ഗ്രഹണം വരുമ്പോഴൊക്കെ അവര്‍ സൂര്യനെയും ചന്ദ്രനെയും വിഴുങ്ങി അവരുടെ പ്രതികാരം തീര്‍ക്കുന്നുവെന്നാണ് വിശ്വാസം. ചന്ദ്രഗ്രഹണകാലത്ത് എന്തൊക്കെ ശ്രദ്ധിക്കണം? --------------- ഗ്രഹണകാലത്ത് ഗര്‍ഭിണികള്‍ പുറത്തിറങ്ങരുത്. ചെറിയ കുട്ടികള്‍ പ്രത്യേകിച്ച് പിഞ്ചുകുഞ്ഞുങ്ങള്‍ എന്നിവരെ പുറത്തിറക്കുകയേ ചെയ്യരുത്. ഈ സമയത്ത് ആഹാരം കഴിക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിലെ ഭക്ഷണം ഒഴിവാക്കുകതന്നെ ചെയ്യണം. ഗ്രഹണത്തിനുമുമ്പ് പൂജാദികര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി വിഷം ഏല്‍ക്കാതിരിക്കാന്‍ വിഗ്രഹത്തെ ദർഭകൊണ്ട് കൂര്‍ച്ചം കെട്ടിയശേഷം ക്ഷേത്രങ്ങള്‍ അടച്ചിടും. ഗ്രഹണം കഴിഞ്ഞാല്‍ കൂര്‍ച്ചം മാറ്റി, അഭിഷേകം ചെയ്ത്, ക്ഷേത്രത്തില്‍ പുണ്യാഹം തളിക്കും. മഹാക്ഷേത്രങ്ങള്‍ ഗ്രഹണസമയം കഴിഞ്ഞ്, അഭിഷേകം ചെയ്ത് പുണ്യാഹം തളിച്ച് പൂജകള്‍ ചെയ്യാറുമുണ്ട് (ക്ഷേത്രാചാരം അനുസരിച്ച്). ഈ ഗ്രഹണം അര്‍ദ്ധരാത്രിയില്‍ ആകയാല്‍ ക്ഷേത്രം പ്രത്യേകമായി അടച്ചിടേണ്ടതില്ല. ഗ്രഹണസമയത്തെ പ്രാര്‍ത്ഥന -------------- ഗ്രഹണസമയം വീട്ടില്‍ നെയ്‌വിളക്ക് കൊളുത്തി ശിവ-പാര്‍വ്വതീസ്തുതികള്‍, നാഗരാജസ്തുതികള്‍, അല്ലെങ്കില്‍ നിങ്ങളുടെ ഇഷ്ടദേവതാഭജനം എന്നിവ നടത്തുന്നത് അത്യുത്തമം. വിദേശരാജ്യങ്ങള്‍, തൊഴില്‍ശാലകള്‍, യാത്രയിലുള്ളവര്‍ എന്നിവരൊക്കെയും ഈ സമയത്ത് ഭക്തിയോടെ *നമ:ശിവായ* മന്ത്രം ജപിക്കണം. ആർക്കൊക്കെയാണ് കൂടുതൽ ദോഷം? ------------- ഉത്രാടം, കാർത്തിക, ഉത്രം നക്ഷത്രക്കാർക്ക് പൊതുവെ ഈ ചന്ദ്രഗ്രഹണം ദോഷപ്രദമായിരിക്കും. പൊതുവെ ദോഷപ്രദം ആർക്കൊക്കെ? ----------- ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം ¼) മകരക്കൂർ (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) മീനക്കൂർ (പൂരുരുട്ടാതി ¼, ഉത്തൃട്ടാതി, രേവതി മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക ¼) മിഥുനക്കൂർ (മകയിരം ½, തിരുവാതിര, പുണർതം ¾) കർക്കിടകക്കൂർ (പുണർതം ¼, പൂയ്യം, ആയില്യം) ചിങ്ങക്കൂർ (മകം, പൂരം, ഉത്രം ¼) വൃശ്ചികക്കൂർ (വിശാഖം ¼, അനിഴം, തൃക്കേട്ട) എന്നിവർക്ക് ഈ ചന്ദ്രഗ്രഹണം അനുകൂലമായിരിക്കില്ല. ആർക്കൊക്കെ അനുകൂലം? ----------- കുംഭക്കൂർ (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) ഇടവക്കൂർ (കാർത്തിക ¾, രോഹിണി, മകയിരം ½) കന്നിക്കൂർ (ഉത്രം ¾, അത്തം, ചിത്തിര ½) തുലാക്കൂർ (ചിത്തിര ½, ചോതി, വിശാഖം ¾) എന്നിവർക്ക് പൊതുവെ അനുകൂലം. ഗ്രഹണഫലദോഷങ്ങൾ അടുത്ത ഗ്രഹണം വരെയായിരിക്കും ഫലത്തിൽ വരുന്നത്. ഗുണം, ദോഷം, പരിഹാരം ------------ മേടം രാശി (അശ്വതി, ഭരണി, കാർത്തിക ¼) ------------ സന്താനങ്ങള്‍ക്ക് ഓരോരോ പ്രശ്നങ്ങള്‍ സംഭവിക്കുന്നതാണ്. അതുമൂലമുള്ള മാനസികപിരിമുറുക്കം കൂടുതലായി ഭവിക്കുന്നതാണ്. എന്നാല്‍ സല്‍പുത്രജനനവും പറയേണ്ടതാകുന്നു. പഞ്ചദുര്‍ഗ്ഗാമന്ത്രാര്‍ച്ചന നല്‍കി പ്രാര്‍ത്ഥിക്കണം. ഇടവം രാശി (കാർത്തിക ¾, രോഹിണി, മകയിരം ½) ------------ പൊതുവേ അനുകൂലം. യാത്രകളും മറ്റും ഗുണപ്രദമായി ഭവിക്കും. പ്രത്യേകിച്ച് പരിഹാരങ്ങള്‍ ആവശ്യമില്ല. മിഥുനം രാശി (മകയിരം ½, തിരുവാതിര, പുണർതം ¾) ------------ ഗുണപ്രദമല്ല. ആശുപത്രിവാസവും മാനസികപിരിമുറുക്കവും കൂടും. ദാമ്പത്യക്ലേശവും സംഭവിക്കാം. ദാമ്പത്യപരമായ പിണക്കങ്ങള്‍ കൈവിട്ടുപോകാതെ ശ്രദ്ധിക്കണം. പിണക്കങ്ങളും വഴക്കുകളും പറഞ്ഞുതീര്‍ക്കാതെ, പോലീസ് സ്റ്റേഷനിലും കുടുംബകോടതിയിലും എത്താതെ നോക്കിയാല്‍ നല്ലത്. വാഹനങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യണം. ചന്ദ്രാഷ്ടവിംശതിസ്തോത്രം ഭക്തിയോടെ ജപിച്ച് പ്രാര്‍ത്ഥിക്കണം. ഇത് ഒരു ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ചെയ്യാന്‍ സാധിക്കുമെങ്കില്‍ അങ്ങനെയും ചെയ്ത് പ്രാര്‍ത്ഥിക്കണം കർക്കടകം രാശി (പുണർതം ¼, പൂയ്യം, ആയില്യം) ------------ ആശുപത്രിവാസം, അത്യധികമായ ആരോഗ്യ-ആയുർ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കും. തൊഴിൽ സ്‌ഥലത്ത്‌ അത്യധികമായ പ്രശ്‍നങ്ങളോഅശാന്തിയോ ഉണ്ടാകും. വാഹനങ്ങൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ശിവക്ഷേത്രത്തിൽ ആയൂഷ്യസൂക്തപുഷ്‌പാഞ്‌ജലി നക്ഷത്രദിവസങ്ങളിൽ ചെയ്ത് പ്രാർത്ഥിക്കണം. ചിങ്ങം രാശി (മകം, പൂരം, ഉത്രം ¼) ------------ പല അവസരങ്ങളും നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. പിതൃതുല്യർക്കും നല്ലതായിരിക്കില്ല. സമൂഹത്തില്‍ സംസാരമാകാവുന്ന വിഷയങ്ങള്‍പോലും സംജാതമാകും. ദുര്‍ഗ്ഗാപൂജ ചെയ്ത് പ്രാര്‍ത്ഥിക്കണം. കന്നി രാശി (ഉത്രം ¾, അത്തം, ചിത്തിര ½) ------------ ഇവര്‍ക്ക് നല്ലതായിരിക്കും. ഇഷ്ടതൊഴിൽ ലഭിക്കാൻ യോഗമുണ്ടാകും. വിദേശയോഗവും ഫലത്തിൽ വരും. പൊതുവേ ഗുണപ്രദമായി എല്ലാ കാര്യങ്ങളും പര്യവസാനിക്കും. മറ്റ് പരിഹാരങ്ങള്‍ ആവശ്യമില്ല. തുലാം രാശി (ചിത്തിര ½, ചോതി, വിശാഖം ¾) ------------ അപ്രതീക്ഷിത ധനലാഭമുണ്ടാകും. വിദേശത്താൽ ധനം ലഭിക്കും. പുതിയ തൊഴിലും ലഭിക്കുന്നതാണ്. കാര്യങ്ങൾ ശുഭപ്രദമായി വരുന്നതായിരിക്കും. കുടുംബത്ത് സമാധാനം സംജാതമാകും. മറ്റ് ദോഷപരിഹാരങ്ങൾ ചെയ്യേണ്ടതില്ല. വൃശ്ചികം രാശി (വിശാഖം ¼, അനിഴം, തൃക്കേട്ട) ------------ ധനനഷ്ടം എടുത്തുപറയണം. പൊതുവേ ദോഷപ്രദം തന്നെയായിരിക്കും. ദുര്‍ഗ്ഗാദേവിയ്ക്ക് പട്ട്, മാല, എണ്ണ എന്നിവ നല്‍കി പ്രാര്‍ത്ഥിക്കണം. ധനു രാശി (മൂലം, പൂരാടം, ഉത്രാടം ¼) ------------ ഇവര്‍ക്കാണ് ചന്ദ്രഗ്രഹണം ഏറ്റവുമധികം ദോഷം ചെയ്യുന്നത്. സകല സ്ഥലങ്ങളില്‍ നിന്നും മോശം പ്രതികരണമുണ്ടാകും. നഷ്ടങ്ങള്‍ സംഭവിക്കും. മുതലുകള്‍ മോഷണംപോകാതെ ശ്രദ്ധിക്കണം. ദുര്‍ഗ്ഗാദേവിയ്ക്ക് പഞ്ചദുര്‍ഗ്ഗാമന്ത്രാര്‍ച്ചന, നെയ്‌വിളക്ക് എന്നിവയും മഹാദേവന് ശൈവമാലാമന്ത്രാര്‍ച്ചനയും ചെയ്ത് പ്രാര്‍ത്ഥിക്കണം. മകരം രാശി (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) ------------ ആശുപത്രിവാസം, കോടതിവ്യവഹാരങ്ങള്‍, ധനനഷ്ടം എന്നിവ സംഭവിക്കും. വെള്ളമാല, വെള്ളപ്പട്ട്, നെയ്‌വിളക്ക് എന്നിവ ദുര്‍ഗ്ഗാദേവിയ്ക്ക് നല്‍കി പ്രാര്‍ത്ഥിക്കണം. കുംഭം രാശി (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾) ------------ ഇവര്‍ക്ക് വളരെ മെച്ചമായിരിക്കും. പലവിധമായ മാര്‍ഗ്ഗളിലൂടെ ധനലാഭമുണ്ടാകും. ആഗ്രഹങ്ങള്‍ സാധിക്കും. പ്രത്യേകിച്ച് ദോഷപരിഹാരങ്ങള്‍ ആവശ്യമില്ല. തൊഴില്‍പരമായി ഉന്നതിയുണ്ടാകും. ആഗ്രഹസാഫല്യമുണ്ടാകും. സാമ്പത്തികമെച്ചവുമുണ്ടാകും. പ്രത്യേകിച്ച് ദോഷപരിഹാരങ്ങള്‍ ആവശ്യമില്ല. മീനം രാശി (പൂരുരുട്ടാതി ¼, ഉത്തൃട്ടാതി, രേവതി) ------------ വാഹനം, കുടുംബം, മാതാവ്, മാതൃസ്ഥാനീയര്‍ എന്നിവര്‍ക്ക് നല്ലതായിരിക്കില്ല. അവര്‍ക്കെല്ലാം ഓരോരോ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. എല്ലിനും പല്ലിനും അപകടങ്ങള്‍, അഗ്നിയുമായി ബന്ധപ്പെട്ട അനിഷ്ടങ്ങള്‍ എന്നിവയും സംഭവിക്കുന്നതാണ്. ശ്രദ്ധിക്കണം. ദുര്‍ഗ്ഗാക്ഷേത്രത്തില്‍ ഭാഗ്യസൂക്താര്‍ച്ചന പ്രഭാതത്തില്‍ നല്‍കി പ്രാര്‍ത്ഥിക്കണം. കടപ്പാട് ഉത്തരാ ജ്യോതിഷാഗവേഷണ കേന്ദ്രം

+8 प्रतिक्रिया 0 कॉमेंट्स • 19 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB