मायमंदिर फ़्री कुंडली
डाउनलोड करें
അനീഷ്
അനീഷ് Jul 12, 2019

#പദ്മ (ശയന )#ഏകാദശി..#ഇന്ന് 12 ജൂലൈ വെള്ളിയാഴ്ച (12/07/2019) ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്. ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം. " വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "- അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം. ഹൈന്ദവ ധർമ്മ ക്ഷേത്രം അംഗങ്ങൾക്കായി ഏകാദശിയുടെ ഒരു ചെറിയ വിവരണം കൊടുക്കുന്നു.. ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്. സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം. മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.. ആഷാഢത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ശയന ഏകാദശി.... ഇതിനെ പത്മ ഏകാദശി എന്നും പറയും.... മഹാവിഷ്ണു കൊല്ലത്തിൽ നാല് മാസക്കാലം ഉറക്കത്തിലാണെന്നാണ് വിശ്വാസം ഉത്ഥാനൈകാദശിനാൾ നിദ്രവിട്ടുണരും. വ്രതാനുഷ്ഠാനം കൊണ്ട് അഭിലാക്ഷസിദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണു പ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും. ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല.ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ് ലൈക്ക് ചെയ്യൂ അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.. ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ് ലൈക്ക് ചെയ്യൂ ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം....

#പദ്മ (ശയന )#ഏകാദശി..#ഇന്ന് 
 
12 ജൂലൈ വെള്ളിയാഴ്ച
 (12/07/2019)

ഒരു മാസത്തില്‍ കറുത്തവാവ് കഴിഞ്ഞ വരുന്ന ഏകാദശി വെളുത്തപക്ഷവും, വെളുത്തവാവു കഴിഞ്ഞു വരുന്ന ഏകാദശി കറുത്തപക്ഷവുമാണ്. വര്‍ഷത്തില്‍ 24 ഏകാദശികളുണ്ട്. 32 ചന്ദ്രവര്‍ഷം വരുമ്പോള്‍ ഒരു മാസം അധികമായി വരുന്നതിനാല്‍ ഇതുംകൂടി കണക്കിലെടുത്താല്‍ 26 ഏകാദശികളായി വരും. മഹാവിഷ്ണുവിന്റെ പരമപ്രീതി കരസ്ഥമാക്കുന്നതിനുള്ള ഒരു വര്‍ഷത്തെ ഏകാദശിവ്രതമാണിത്. ഇതിനെ സാംവല്‍സരികദ്വാദശിവ്രതമെന്നാണ് ബ്രഹത്‌നാരദപുരാണം വ്യക്തമാക്കുന്നത്.
ഏകാദശിയും ദ്വാദശിയും സംഗമിക്കുന്ന മഹാപുണ്യദിനത്തില്‍ മഹാവിഷ്ണുവിന്റെ മുഖ്യസാന്നിദ്ധ്യമുണ്ടാകുമെന്നാണ് വിശ്വാസം. ഈ മഹാപുണ്യദിനത്തില്‍ യജ്ഞങ്ങളും മറ്റുപുണ്യകര്‍മ്മങ്ങളും അനുഷ്ഠിക്കുന്നത് വളരെ ഉത്തമം.

" വ്രതാനാമപി സര്‍വ്വേഷാം, മുഖ്യമേകാദശിവ്രതം "-

അതായത്‌ എല്ലാ വ്രതങ്ങളിലും വച്ച്‌ മുഖ്യമായത്‌ ഏകാദശിവ്രതം എന്ന് പ്രമാണം. ഹൈന്ദവ ധർമ്മ ക്ഷേത്രം അംഗങ്ങൾക്കായി ഏകാദശിയുടെ ഒരു ചെറിയ വിവരണം കൊടുക്കുന്നു.. ചാന്ദ്ര മാസ-കാലഗണയയിലെ പക്ഷങ്ങളിലെ പതിനൊന്നാമത്തെ തിഥിയാണ് ഏകാദശി. അമാവസിക്കും പൗർണ്ണമിക്കും ശേഷം പതിനൊന്നാമത്തെ തിഥിയായിട്ടാണ് ഏകാദശി വരുന്നത്. ഏതു പക്ഷത്തിൽ വരുന്നു എന്നതനുസരിച്ച്, ശുക്ലപക്ഷ ഏകാദശി എന്നും കൃഷ്ണപക്ഷ ഏകാദശി എന്നും രണ്ടു ഏകാദശികൾ ഒരു ചാന്ദ്ര മാസത്തിൽ വരുന്നു. ഒരു വർഷത്തിൽ സാധാരണ 24 ഏകാദശികൾ ഉണ്ടാകും, 25 എണ്ണവും ആകാം.സൂര്യോദയത്തിന് ദശമി ബന്ധമുള്ള ഏകാദശിയ്ക്ക് ഭൂരിപക്ഷ ഏകാദശി എന്നും ദ്വാദശി ബന്ധമുള്ള ഏകാദശിയ്ക്ക് ആനന്ദപക്ഷം' എന്നും പറയുന്നു. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയതിന് ഹരിവാസരം എന്നും പറയുന്നു.ഇഹലോകസുഖവും പരലോകസുഖവും ഫലം.ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനാൾ പൂർണ്ണ ഉപവാസം അനുഷ്ടിക്കണം.ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. എല്ലാ നിലയിലുള്ളവർക്കും ഏകാദശി വ്രതാനുഷ്ഠാനാം പരമൗഷധമായി വിധിച്ചിട്ടുണ്ട്.

സംസാരാഖ്യമഹാഘോരദുഃഖിനാം സർവ്വദേഹിനാം
ഏകാദശ്യുപവാസോയം നിർമ്മിതം പരമൗഷധം.

 മഹാവിഷ്ണു വര്‍ഷത്തില്‍ നാലുമാസം പള്ളികൊള്ളുമെന്നതിനെ അടിസ്ഥാനമാക്കി ശയനമെന്നും ഉത്ഥാനയെന്നും രണ്ടായി തരംതിരിച്ചിട്ടുണ്ട്. ആഷാഢ  മാസത്തിലെ വെളുത്തപക്ഷ ഏകാദശിയായ പത്മഏകാദശി മുതല്‍ വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തില്‍ വരുന്നഹരിബോധിനി ഏകാദശിയെ ഉത്ഥാന ഏകാദശിയെന്ന നാമധേയത്തില്‍ അറിയപ്പെടും.. ആഷാഢത്തിലെ വെളുത്തപക്ഷ ഏകാദശിയാണ്  ശയന ഏകാദശി.... ഇതിനെ പത്മ ഏകാദശി എന്നും പറയും.... മഹാവിഷ്ണു കൊല്ലത്തിൽ നാല് മാസക്കാലം ഉറക്കത്തിലാണെന്നാണ് വിശ്വാസം ഉത്ഥാനൈകാദശിനാൾ നിദ്രവിട്ടുണരും. വ്രതാനുഷ്ഠാനം കൊണ്ട് അഭിലാക്ഷസിദ്ധി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷ്ണു പ്രസാദത്താൽ ധനധാന്യ സമൃദ്ധിയും മോക്ഷവും ലഭിക്കും.   ദശമി-ഏകാദശി-ദ്വാദശി എന്നീ മൂന്ന് ദിനങ്ങള്‍ ഏകാദശിവ്രതത്തിന് വളരെ പ്രാധാന്യമര്‍ഹിയ്ക്കുന്നു. ദശമിനാളില്‍ ഒരുനേരം മാത്രം അരിയാഹാരം കഴിയ്ക്കാം. ഏകാദശിനാളില്‍ പൂര്‍ണ്ണമായി ഉപവസിക്കുന്നതാണ് ഉത്തമം. ജലപാനംപോലും പാടില്ല.ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ് ലൈക്ക് ചെയ്യൂ  അതിനുസാധിയ്ക്കാത്തവര്‍ക്ക് അരിഭക്ഷണം മാത്രം ഒഴിവാക്കി വ്രതമനുഷ്ഠിയ്ക്കാം. ഗോതമ്പ്, ചാമ, എന്നിവ കൊണ്ടുള്ള ലളിത വിഭവങ്ങളും പയര്‍ പുഴുക്ക്, പഴവര്‍ഗ്ഗങ്ങള്‍ എന്നിവയും ഭക്ഷിയ്ക്കാം. ഏകാദശിനാളില്‍ വിഷ്ണുക്ഷേത്രദര്‍ശനം നടത്തണം. പകലുറക്കവും പാടില്ല. ഈ മഹാപുണ്യദിനത്തില്‍ രാത്രിയും ഉറങ്ങാതെ വിഷ്ണുനാമമന്ത്രജപത്തോടെ കഴിയുന്നതും മൗനം ഭജിയ്ക്കുന്നതും വളരെ ഉത്തമം.. ദ്വാദശിനാളില്‍ ഹരിവാസരസമയം കഴിഞ്ഞ ശേഷമാണ് പാരണ വീട്ടേണ്ടത്. വ്രതസമാപ്തിയില്‍ തുളസീതീര്‍ത്ഥം സേവിച്ചശേഷം ഭക്ഷണം കഴിച്ച് വ്രതമവസാനിപ്പിക്കുന്ന ചടങ്ങാണ് പാരണ വീട്ടുക. ഹിന്ദു ഡിവോഷണൽ ഓൺലൈൻ ഫ്രണ്ട്സ് പേജ് ലൈക്ക് ചെയ്യൂ ഈ സുദിനത്തില്‍ തുളസീതീര്‍ത്ഥമല്ലാതെ മറ്റൊന്നും കഴിയ്ക്കാതെയിരിക്കുന്നവരുണ്ട്. അതിനുസാധിയ്ക്കാത്തവര്‍ക്ക് ഒരു നേരംമാത്രം അരിയാഹാരം കഴിയ്ക്കുകയുമാവാം. ദ്വാദശി കഴിയുന്നതിനുമുന്‍പ് തുളസീതീര്‍ത്ഥം സേവിച്ച് പാരണവീട്ടണമെന്നാണ് മാനദണ്ഡം. ഏകാദശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ഒത്തുചേരുന്ന ഹരിവാസര മുഹൂര്‍ത്തത്തില്‍ ഒന്നുംതന്നെ ഭക്ഷിയ്ക്കാതിരിയ്ക്കുന്നത് അത്യുത്തമം. ഈ സമയത്ത് മഹാവിഷ്ണുവിന്റെ മഹനീയ സാമീപ്യം വളരെ കൂടുതലായി ഭൂമിയില്‍ അനുഭവപ്പെടുമെന്നാണ് വിശ്വാസം. ഹരിവാസര സമയത്ത് നടത്തുന്ന മഹാവിഷ്ണു ഭജനം പരിപൂര്‍ണ്ണഫലസിദ്ധി നല്‍കുമെന്നാണ് ഐതിഹ്യം....

+14 प्रतिक्रिया 0 कॉमेंट्स • 2 शेयर

+4 प्रतिक्रिया 0 कॉमेंट्स • 0 शेयर

+44 प्रतिक्रिया 1 कॉमेंट्स • 89 शेयर

രാമായണം എല്ലായിടത്തും വായിക്കാവുന്ന ഒരു ഗ്രന്ഥമാണെങ്കിലും വീട്ടിനകത്ത് ഒരു നിത്യാനുഷ്ഠാനമെന്ന നിലയിൽ വായിക്കുന്നതാണ് ഉത്തമം. വീട്ടിൽ ഐകമത്യവും ശ്രേയഃപ്രാപ്തിയും ഉണ്ടാ വാൻ നന്ന്. ഓരോ ഹിന്ദുഭവനത്തിലും രാമായണ മുണ്ടാവണം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ രാമായണം പാരായണം ചെയ്യാവുന്നത് ആണ്. ചെറിയ പ്രായത്തിലേ ഇത് പരിശീലിക്കണം. രാമായണപാരായണത്തിനേറ്റവും ഉത്തമസമയം രാത്രി ഏഴുമണി കഴിഞ്ഞ് പത്തുമണി വരേയ്ക്കുള്ള ദുർഗ്ഗായാമമാണ്. തൃസന്ധ്യയ്ക്കും രാവിലെ പത്തുമണികഴിഞ്ഞുള്ള ജ്യേഷ്ഠയാമത്തിലും (പ്രത്യേകിച്ച് പതിനൊന്നര മുതൽ പന്ത്രണ്ടര വരെ) പാടില്ലെന്നുമുണ്ട്. വടക്കോട്ടു തിരിഞ്ഞിരുന്ന് വായിക്കുന്നതാണേറ്റവും നല്ലത്. കിഴക്കോട്ടും പടിഞ്ഞാറോട്ടും സമയം പോലെ തിരിഞ്ഞിരിക്കാൻ വിരോധമില്ല. മുന്നിൽ കത്തിച്ചുവെച്ച നിലവിളക്ക് (ഓട്ടുവിളക്ക്) ഉണ്ടാവണം. വിളക്കിൽ പാർവ്വതീ പരമേശ്വരന്മാരും ഗണപതിയും ഹനുമാനും മറ്റെല്ലാ ദേവതകളും സാന്നിദ്ധ്യം ചെയ്യുന്നു. പലകമേലോ വിരിപ്പിന്മേലോ മറ്റോ ഇരുന്നു പാരായണം ചെയ്യണം. നാലാക്കി മടക്കിയ വിരിപ്പ് ഉത്തമം. മുന്നിൽ അൽപ്പം ഉയർന്ന പീഠത്തിൽ രാമായണം വെച്ചിരിക്കണം. കുളികഴിഞ്ഞ്‌ വൃത്തിയുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്‌ മന:ശുദ്ധിയോടെ വേണം ഗ്രന്ഥം കൈയിലെടുക്കാന്‍. ആദ്യം ശ്രീരാമസ്‌തുതികള്‍ ചൊല്ലണം. പിന്നീടേ പാരായണം തുടങ്ങാവൂ. തുളസിപ്പൂകൊണ്ട് വിളക്കു പൂജ ചെയ്യുന്നതും നന്ന്. വായിച്ചു തുടങുമ്പോൾ തുഞ്ചത്താചാര്യനെ പ്രണമിക്കുന്ന "സാനന്ദരൃപം സ കലപ്രബോധം ആനന്ദദാനാമൃത പാരിജാതം, മനു ഷ്യപത്മേഷുരവിസ്വരൂപം നമാമി തുഞ്ചത്തെഴുമാ ര്യപാദം" എന്ന ധ്യാനശ്ലോകം ചൊല്ലണം. അതിനു പുറമേ ഗുരു, ഗണപതി, സര സ്വതി, പാർവ്വതി, ശ്രീ മഹാദേവൻ, വിഷ്ണു, ഹനു മാൻ തുടങിയവരുടെ ധ്യാനശ്ലോകങളും ചൊല്ല ണം. വീട്ടിലെ എല്ലാവരും പാരായണസ്ഥലത്ത്‌ ഒരുമിച്ചിരുന്ന്‌ അതില്‍ ഒരാള്‍ വായിക്കുകയും മറ്റുള്ളവര്‍ ശ്രദ്ധിക്കുകയും വേണം. വലതുവശത്ത്‌ ഏഴു വരി എണ്ണിയേ ഓരോ ദിവസത്തേയും പാരായണം. രാമായണത്തിലെ ഓരോ ഭാഗം പാരായണം ചെയ്യുമ്പോഴും അതിനനുസൃതമായ ഫലങ്ങള്‍ കൈ വരുമെന്നാണ്‌ വിശ്വാസം. 24000 ശ്ലോകങ്ങൾ രാ മായണത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നാണ്‌ പ്രമാണം. പൂർണ്ണമായി രാമായണം ഒരാവർത്തി വായിയ്ക്കാൻ 10 മണിക്കൂർ (600 മിനിറ്റ്) എടുക്കും. ഇതിനെ കണക്കാക്കി പാരായണം എത്രവേണമെന്നു നിശ്ചയിക്കാം. കർക്കിടകത്തിൽ ശരാശരി 20 മിനിറ്റുവെച്ച് പാരായണം ചെയ്യാം. വലത്തെ പേജിൽ നിന്നാരംഭിച്ച് വലത്തെ പേജിൽത്തന്നെ നിർത്തും വിധം വായിക്കാൻ ശ്രദ്ധിയ്ക്കണം. ഇടത്തെ പേജ് 'ജ്യേഷ്ഠയും' വലത്തെ പേജ് 'ലക്ഷ്മി' യുമത്രെ. ശ്രീരാമന്‍റെ ജനനം മുതല്‍ പട്ടാഭിഷേകം വരെയുള്ള പൂര്‍വ്വരാമായണമോ അതല്ലെങ്കില്‍ അശ്വമേധം വരെയുള്ള ഉത്തരരാമായണമോ വായിക്കാം. 24,000 ശ്ലോകങ്ങള്‍ വായിച്ചു തീര്‍ക്കണമെന്നാണ്‌ സങ്കല്‌പം. ഇതില്‍ ഏതു വായിക്കണമെന്ന്‌ ആദ്യം നിശ്ചയിക്കണം. പിന്നീട്‌ കര്‍ക്കടകം 1 മുതല്‍ 31 വരെ ഓരോ ഭാഗം പാരായണം ചെയ്യാം. അശുഭമായ സ്ഥലത്ത് വായന നിർത്തരുത്. ശുഭമായ ഭാഗത്തോ, തത്വോപദേശം വരുന്നേടത്തോ നിറുത്തുന്നത് ഉത്തമം. തലക്കെട്ടിനെപ്പറ്റി വേവ ലാതിപ്പെടേണ്ടതില്ല. നിറുത്തിയ സ്ഥാനത്ത് അടയാളം വച്ചാൽ മതി. കർക്കിടകത്തിലെ പാരായണത്തിനൊരു വിഷയക്രമമുണ്ട്. പതിനഞ്ചാം ദിവസം ബാലിവധം, ഇരുപത്തഞ്ചാം ദിവസം കുംഭ കര്‍ണവധം, ഇരുപത്തെട്ടാം ദിവസം രാവണവധം, മപ്പതാം ദിവസം പട്ടാഭിഷേകം എന്നിങ്ങനെ. ഉത്തര രാമായണം വായിക്കാറില്ല. ചിങ്ങ സംക്രമത്തിനു മുൻപ് പാരായണം പൂർത്തിയാവണം. ഓരോ ദിവസവും വായന കഴിഞ്ഞാൽ "പൂർവ്വം രാമതപോവനാധിഗമനം, ഹത്വാ മൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായുമരണം, ലങ്കാപുരീദാ ഹനം, പശ്ചാത് രാവണ കുംഭകർണ നിധനം ഹ്യേ തദ്ധി രാമായണം" എന്ന ഏകശ്ലോകരാമായണം ചൊല്ലിയിരിക്കണം. കർക്കിടക പാരായണം പൂർത്തിയായാൽ "രാമാ യണത്തിലെ സീതാ-രാമാദി സകല ദേവതകളും പട്ടാഭിഷേക രൂപത്തിൽ വരുന്ന ഒരുവർഷക്കാലം മുഴുവൻ ഞങളുടെ ഉള്ളിൽ സാന്നിദ്ധ്യം ചെയ്യണേ" എന്ന പ്രാർത്ഥനയോടെ ഓരോരുത്തരും രാ മായണം ഇരുകൈകളുടേയും വിരൽത്തുമ്പുകളി ൽ തൊട്ട് നേത്രങളിൽ വച്ചു തൊഴുത് നമസ്കരി ച്ച് ഉദ്വസിയ്ക്കണം. തുടർന്ന് അന്നദാനം, പുടവദാ നം, രാമായണ ഗ്രന്ഥദാനം തുടങിയവ നടത്താം. ഓരോരുത്തരുടെയും കഴിവിന്‌ അനുസരിച്ചുള്ള പൂജകളും നടത്തിയാല്‍ നന്ന്‌. പുണര്‍തം നക്ഷത്ര ദിവസവും പട്ടാഭിഷേകം പാരായണം ചെയ്യുമ്പോഴും മുപ്പത്തിയൊന്നാം തീയതി തീയതി പാരായണം അവസാനിപ്പിക്കുമ്പോഴും പൂജകള്‍ ചെയ്‌താല്‍ കൂടുതല്‍ ഫലം ലഭിക്കും. വിവാഹാനന്തരം വരഗൃഹപ്രവേശം ചെയ്ത അ ന്നും, സ്വന്തമായി നിർമ്മിച്ച വീട്ടിൽ ഗൃഹപ്രവേശം നടത്തിയ അന്നും രാത്രി രാമായണം വായിച്ചാൽ പാർവ്വതീ-പരമേശ്വരന്മാർ ആ വീട്ടിൽ സ്ഥിരമായി സാന്നിധ്യം ചെയ്യുമെന്നാണ് വിശ്വാസം.

+14 प्रतिक्रिया 2 कॉमेंट्स • 14 शेयर

+7 प्रतिक्रिया 0 कॉमेंट्स • 0 शेयर

ഇന്ന് കർക്കിടക സംക്രാന്തി 🍀🍀🍀🍀🍀🍀🍀🍀🍀🍀 കേരളത്തിലെ പഴയ പല ആചാരങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് പറയാതെ വയ്യ. അങ്ങനെയുള്ള ആചാരങ്ങളിലൊന്നാണ് കര്‍ക്കടകസംക്രാന്തി ആഘോഷം. മിഥുനമാസത്തിന്റെ അവസാനത്തില്‍ കര്‍ക്കടക സംക്രമദിവസം സന്ധ്യാസമയത്താണ് ആഘോഷം നടക്കുക. സംക്രാന്തിക്ക് മുന്‍പായി വീടുകളിലെ മുറ്റത്തെ പുല്ലു ചെത്തി വൃത്തിയാക്കുന്നു. കട്ടിലകള്‍, ജനാലകള്‍ എന്നിവ കഴുകിവൃത്തിയാക്കുന്നു. പശുവിന്‍ ചാണകവെള്ളം തളിച്ച് വീടുകളും പരിസരങ്ങളും ശുദ്ധമാക്കുന്നു. അതിനുശേഷം പൊട്ടിയെ അടിച്ചു പുറത്താക്കുന്നു. ഒരു കീറിയ പഴയ മുറത്തില്‍ ചോറുകൊണ്ട് വെളുത്തതും കറുത്തതും മഞ്ഞയും നിറങ്ങളില്‍ മൂന്ന് ഉരുളകള്‍ ഉണ്ടാക്കിവയ്ക്കുന്നു. എരിഞ്ഞി ഇല, കൂവയില, മെച്ചിങ്ങ, കുറ്റിച്ചൂല്, മൈലാഞ്ചി എന്നിവയും വയ്ക്കുന്നു. ചോറ് ഉരുളകളുടെ മുകളിലായി മൂന്നുതീരികള്‍ കത്തിച്ചുവയ്ക്കുന്നു. അതിനുശേഷം വീട്ടില്‍ ജോലി ചെയ്യുന്ന സ്ത്രീ അല്ലെങ്കില്‍ മറ്റാരെങ്കിലും ഈ മുറം കയ്യില്‍ വച്ച് എല്ലാ മുറികളിലും കയറിയിറങ്ങുന്നു. പൊട്ടി പോ, പോ, ശീപോതിയും മക്കളും വാ വാ എന്ന് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടാണ് എല്ലാ മുറികളിലും കയറിയിറങ്ങുന്നത്. അതിനുശേഷം വീടിന് ചുറ്റും മൂന്നുപ്രാവശ്യം വലംവയ്ക്കുന്നു. വാഴപ്പിണ്ടികള്‍കൊണ്ടും മടലുകള്‍കൊണ്ടും നിലത്ത് അടിച്ച് ശബ്ദമുണ്ടാക്കി കുട്ടികളും ഇവരുടെ പിറകേ ഓടുന്നു. വീട് മൂന്ന് തവണ വലംവച്ചശേഷം മുറവും അതിലെ സാധനങ്ങളും മറ്റും ദൂരെ ഒഴിഞ്ഞ കോണില്‍ ഉപേക്ഷിക്കുന്നു. പിന്നീട് ആ സ്ത്രീ ഒരു കുളത്തില്‍ പോയി നീന്തി, തുടിച്ച് കുളിക്കുന്നു. കുളിക്കുന്നതിന് മുന്‍പായി ദേഹത്തിലും തലയിലും നിറയെ എണ്ണതേയ്ക്കുന്നു. കുറച്ച് എണ്ണ ഭൂമീദേവിക്കും സമര്‍പ്പിക്കും. ചേട്ടയെ അടിച്ചുപുറത്താക്കി ശ്രീപാര്‍വതിയെ അഥവാ ശ്രീദേവിയെ കുടിയിരുത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. മനുഷ്യമനസ്സുകളിലെ ദുഷ്ചിന്തകളും ദുഷ്‌പ്രേരണകളും അകറ്റി മനസ്സില്‍ ദൈവവിശ്വാസം ഉണ്ടാക്കുവാനും, ആത്മാവ് ശുദ്ധീകരിക്കുവാനുമാണ് ഇത് നടത്തുന്നത്. ഇത് നടത്തുന്നത്. കര്‍ക്കടകമാസം ഒന്നിന് കാലത്ത് ഗൃഹനായിക കുളിച്ച് ശുദ്ധമായി പുതുവസ്ത്രങ്ങള്‍ ധരിച്ച് ദശപുഷ്പങ്ങള്‍ ചൂടി, വീട്ടിലെ മച്ചില്‍ അഥവാ പൂജാമുറിയില്‍ ഏഴുതിരിയിട്ട് നിലവിളക്ക് കൊളുത്തിവയ്ക്കുന്നു. ഒരു ഓട്ടുകിണ്ടിയില്‍ നിറയെ വെള്ളവും വയ്ക്കുന്നു. ഒരു താലത്തില്‍ ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും വയ്ക്കുന്നു. കറുക, കയ്യോന്നി, പൂവാംകുരുന്നില, മുക്കുറ്റി, ചെറൂള, മുയല്‍ചെവിയന്‍, കൃഷ്ണക്രാന്തി, നിലപ്പന, തിരുതാളി, ഉഴിഞ്ഞ എന്നിവയാണ് ദശപുഷ്പങ്ങള്‍. വീട്ടില്‍ ശാന്തിയും സമാധാനവും ഐശ്വര്യവും ഉണ്ടാകുവാനാണ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിശ്വാസം. കര്‍ക്കടകമാസം പുണ്യമാസമായിട്ടാണ് ഹിന്ദുക്കള്‍ കാണുന്നത്. കര്‍ക്കടകമാസം രാമായണമാസമായി ആചരിച്ചുവരുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇക്കാലത്ത് പ്രത്യേക പൂജകളും നടന്നുവരുന്നു. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നീ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങളില്‍ (നാലമ്പലം) കര്‍ക്കടകമാസത്തില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്നതും പുണ്യമായി കരുതുന്നു. മിഥുനമാസത്തിലെ ദുരിതവും കര്‍ക്കടകമാസത്തിലെ ദുര്‍ഘടവും കഴിഞ്ഞ് പൊന്നും ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ മുന്നോടിയായിട്ടാണ് കര്‍ക്കടകസംക്രാന്തിയെ നാം കാണുന്നത്. വിവരങ്ങൾക്ക് കടപ്പാട്

+19 प्रतिक्रिया 1 कॉमेंट्स • 23 शेयर

+18 प्रतिक्रिया 1 कॉमेंट्स • 17 शेयर

ഇന്ന് ഗുരുപൂർണിമ ഗുരുഭക്തിയുടെ മഹത്ത്വം ചൂണ്ടിക്കാണിക്കുന്ന ഒരു ശ്ലോകം പഠിക്കാം. ശങ്കരാചാര്യസ്വാമികളുടെ ഗുർവഷ്ടകത്തിലെ ആദ്യ ശ്ലോകം ശരീരം സുരൂപം തഥാ വാ കളത്രം യശശ്ചാരുചിത്രം ധനം മേരുതുല്യം ഗുരോരംഘ്രിപദ്മേ മനശ് ചേന്ന ലഗ്നം തത: കിം തതഃ കിം തതഃ കിം തതഃ കിം ജീവിതത്തിലെ നാലു വലിയ സൗഭാഗ്യങ്ങളെയാണ് ഇവിടെ വിവരിക്കുന്നത്. സുന്ദരമായ ശരീരം. അതായത് ആരോഗ്യം. തനിക്കു യോജിച്ച പങ്കാളി. അതായത് കുടുംബ സൗഖ്യം. ഇനിയുള്ളവ സത്കീർത്തിയും സമ്പത്തുമാണ്. എന്നാൽ ഗുരുഭക്തിയില്ലാത്തവർക്ക് ഇവ നാലും ഉണ്ടെങ്കിലും അവ വെറുതേയാവുന്നു എന്നാണ് ശ്ലോകത്തിന്റെ താല്പര്യം. തതഃ കിം - എന്തു കാര്യം! - എന്നു നാലു തവണ ആവർത്തിക്കുന്നതു ശ്രദ്ധിക്കാം. നിങ്ങളുടെ ശരീരവും കുടുംബവും അന്തസ്സും അധികാരവും പണവും മഹത്തായ ഒന്നിനു വിധേയമായിട്ടല്ലെങ്കിൽ ഒരു കാര്യവുമില്ല. ഗുരു എന്നത് നമ്മെ നയിക്കുന്ന ,ഉയർത്തുന്ന , മഹത്തായ ആശയങ്ങളും ആദർശങ്ങളും വ്യക്തിത്വങ്ങളും ഒക്കെയാവാം. അങ്ങനെ യുള്ള ഒന്നിനോടു ചേർന്നു നിൽക്കുമ്പോൾ നമ്മുടെ നേട്ടങ്ങൾക്കു വിലയുണ്ടാവും. 10000 എന്ന സംഖ്യയിലെ 1 ഗുരുവാണ്. പൂജ്യങ്ങൾ ആരോഗ്യവും കുടുബസൗഖ്യവും കീർത്തിയും സമ്പത്തുമാകുന്നു. അതിനാൽ ആ ഗുരുവിന്റെ പാദങ്ങളിൽ ശിരസ്സു ചേർത്ത് നമുക്കു മുന്നേറാം.

+15 प्रतिक्रिया 0 कॉमेंट्स • 31 शेयर

भारत का एकमात्र धार्मिक सोशल नेटवर्क

Rate mymandir on the Play Store
5000 से भी ज़्यादा 5 स्टार रेटिंग
डेली-दर्शन, भजन, धार्मिक फ़ोटो और वीडियो * अपने त्योहारों और मंदिरों की फ़ोटो शेयर करें * पसंद के पोस्ट ऑफ़्लाइन सेव करें
सिर्फ़ 4.5MB